ഹാപ്പനിങ് എന്ന നോവലിന്റെ പ്രമേയം അനധികൃത ഗർഭഛിദ്രമാണ്. സ്വന്തം അനുഭവമാണ് ഏർനോ എഴുതിയത്. ഗർഭം നശിപ്പിക്കാൻ സഹായിക്കുന്നവരെത്തേടി ഇരുൾ വീണ തെരുവുകളിൽ അലഞ്ഞതുമുതൽ പൊതുശുചിമുറിയിൽ രക്തസ്രാവത്താൽ അവശയായി മരണത്തോടു പൊരുതിയതുവരെ ഹാപ്പനിങ്ങിലുണ്ട്....

ഹാപ്പനിങ് എന്ന നോവലിന്റെ പ്രമേയം അനധികൃത ഗർഭഛിദ്രമാണ്. സ്വന്തം അനുഭവമാണ് ഏർനോ എഴുതിയത്. ഗർഭം നശിപ്പിക്കാൻ സഹായിക്കുന്നവരെത്തേടി ഇരുൾ വീണ തെരുവുകളിൽ അലഞ്ഞതുമുതൽ പൊതുശുചിമുറിയിൽ രക്തസ്രാവത്താൽ അവശയായി മരണത്തോടു പൊരുതിയതുവരെ ഹാപ്പനിങ്ങിലുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാപ്പനിങ് എന്ന നോവലിന്റെ പ്രമേയം അനധികൃത ഗർഭഛിദ്രമാണ്. സ്വന്തം അനുഭവമാണ് ഏർനോ എഴുതിയത്. ഗർഭം നശിപ്പിക്കാൻ സഹായിക്കുന്നവരെത്തേടി ഇരുൾ വീണ തെരുവുകളിൽ അലഞ്ഞതുമുതൽ പൊതുശുചിമുറിയിൽ രക്തസ്രാവത്താൽ അവശയായി മരണത്തോടു പൊരുതിയതുവരെ ഹാപ്പനിങ്ങിലുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമയുള്ള കാലത്തൊന്നും അമ്മ അതു പറഞ്ഞില്ല. മറവിരോഗം കീഴടക്കിയതോടെ രഹസ്യങ്ങളായി സൂക്ഷിച്ചവ ഒന്നൊന്നായി മനസ്സിനെ അലട്ടാൻ തുടങ്ങി. അതോടെ, കുടുംബത്തിലെ ഏറ്റവും വലിയ രഹസ്യം 10 വയസ്സ് മാത്രമുള്ള മകളോട് അമ്മ പറഞ്ഞു. ഒരു ജ്യേഷ്ടത്തി കൂടി ഉണ്ടായിരുന്നു എന്ന സത്യം. ഒരു കുട്ടി മാത്രം മതിയെന്നായിരുന്നു ദമ്പതികളുടെ തീരുമാനം. എന്നാൽ ആദ്യത്തെ കുട്ടി 6–ാം വയസ്സിൽ ഡിഫ്തീരിയ ബാധിച്ചു മരിച്ചു. ആ സാഹചര്യത്തിലാണ് അമ്മ രണ്ടാമത്തെ കുട്ടിക്കു ജന്മം കൊടുത്തത്. അതുവരെ മറച്ചുവച്ച സത്യം പറഞ്ഞതോടെ അമ്മയ്ക്ക് ആശ്വാസമായി. എന്നാൽ മകൾക്ക് താങ്ങാനാവാത്ത വേദനയായിരുന്നു അത്. താൻ അച്ഛനമ്മമാർ ആഗ്രഹിച്ച കുട്ടിയല്ലെന്ന തിരിച്ചറിവ്. പകരക്കാരി മാത്രമാണെന്ന യാഥാർഥ്യം. അക്കാര്യം കരഞ്ഞുപറയാൻ‌ ഒരു കൂട്ടുകാരി പോലും ഉണ്ടായിരുന്നില്ല. വേദന മനസ്സിലാക്കുന്ന ഒരു ബന്ധുവിനെപ്പോലും കണ്ടില്ല. എഴുതുക മാത്രമായിരുന്നു ഒരേയൊരു വഴി. കുട്ടി എഴുതാൻ തുടങ്ങി. അമ്മയെ കഥാപാത്രമാക്കി. കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി. അനുഭവം നേരിട്ട് എഴുതുന്നതുപോലെ. ഓർമക്കുറിപ്പിന്റെ രൂപത്തിൽ. ആ എഴുത്തിനാണ് ഇപ്പോൾ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത്. അന്നത്തെ 10 വയസ്സുകാരി പെൺകുട്ടിക്ക് ഇപ്പോൾ 82 വയസ്സുണ്ട്. ഫ്രാൻസിലെ ഏറ്റവുമധികം അറിയപ്പെടുന്ന എഴുത്തുകാരി ആനി ഏർനോ. 

സത്യം പറയുക എന്നതാണ് നോവലിസ്റ്റിന്റെ കടമ. ചിലപ്പോൾ ഏതു സത്യമാണു തിരയുന്നതെന്ന് എനിക്കു തന്നെ അറിയില്ല. എന്നാൽ എല്ലായ്പ്പോഴും സത്യമാണ് തിരയുന്നതെന്ന് എനിക്കുറപ്പുണ്ട്– തന്റെ പ്രത്യയശാസ്ത്രം ഏർനോ വ്യക്തമാക്കി. 

ADVERTISEMENT

വായനക്കാർ ഏറെയുണ്ടെങ്കിലും ഏർനോവിന്റെ എഴുത്തിനെ സാഹിത്യലോകം ഇന്നും പൂർണമായി അംഗീകരിച്ചിട്ടില്ല. നോവലുകളും ഡയറിയും ഓർമക്കുറിപ്പുമൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും എല്ലാ കൃതികളും അനുഭവങ്ങളാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഒരു വ്യത്യാസവുമില്ലാതെ, കൂട്ടലും കുറയ്ക്കലുമില്ലാതെ എഴുതുകയാണെന്നും ആരോപിക്കുന്നു. എന്നാൽ, താൻ എഴുതുന്നത് സാഹിത്യം തന്നെയാണെന്നതിൽ ഏർനോയ്ക്ക് ആത്മവിശ്വാസമുണ്ട്. തന്നെത്തന്നെ സ്വയം വെളിപ്പെടുത്തുന്നതിൽ എന്താണു തെറ്റെന്നും അവർ ചോദിക്കുന്നു. ഏർനോയ്ക്ക് വായനക്കാരുണ്ട്. വൈകിയാണെങ്കിലും അവരുടെ കൃതികൾ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അമേരിക്കയിലും ബ്രിട്ടിനിലുമുൾപ്പെടെ അറിയപ്പെട്ടു. ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ വരെ എത്തി. എന്നാൽ, അംഗീകാരങ്ങളുടെ അംഗീകാരം ഇപ്പോഴാണ് എത്തുന്നതെന്നു മാത്രം. ലോകസാഹിത്യത്തിലെ അനശ്വര പ്രതിഭയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അനുഭവവും ഓർമകളും ഡയറിയും പോലും ഹൃദയത്തിന്റെ ഭാഷയിൽ‌ എഴുതിയാൽ മികച്ച സാഹിത്യമാകുമെന്ന പ്രഖ്യാപനം കൂടിയാണ് നൊബേൽ കമ്മിറ്റി നടത്തിയിരിക്കുന്നത്. പാട്ടെഴുത്തുകാരൻ ബോബ് ഡിലന് നൊബേൽ ലഭിച്ചപ്പോൾ ഉണ്ടായ അതേ അമ്പരപ്പാണ് ഇപ്പോൾ സാഹിത്യലോകത്തും. എന്നാൽ ഏർനോയെ വായിച്ചവർക്ക് ഒരു സംശയവും ആശങ്കയുമില്ല. അവർ ആഹ്ലാദത്തിലാണ്. ആഘോഷത്തിലും. എന്നാൽ നൊബേൽ പ്രഖ്യാപനം പുറത്തുവന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഏർനോയെ ബന്ധപ്പെടാൻ സംഘാടകർക്ക് കഴിഞ്ഞിട്ടേയില്ല. ബോബ് ഡിലന് സമ്മാനം പ്രഖ്യാപിച്ചപ്പോഴും എഴുത്തുകാരനെ ബന്ധപ്പെടാൻ തുടക്കത്തിൽ നൊബേൽ കമ്മിറ്റിക്കു കഴിഞ്ഞിരുന്നില്ല. യാദൃച്ഛികതകൾ ആവർത്തിക്കുകയാണ്. സമാനതകളും. അല്ലെങ്കിൽ തന്നെ ഏർനോയുടെ എഴുത്തിലെപ്പോലെ, വരാനിരിക്കുന്ന സംഭവങ്ങൾ ആർക്കാണ് പ്രവചിക്കാനാവുക എന്ന ചോദ്യം ബാക്കിയാകുന്നു. 

Image Credits: Nobel Prize/Twitter, Wikimedia Commons

ദ് ഇയേഴ്സ്, ഹാപ്പനിങ്, എ വുമൺസ് സ്റ്റോറി, എ മാൻസ് പ്ലേസ്, സിംപിൾ പാഷൻ, ഗെറ്റിങ് ലോസ്റ്റ്... ഓർമകളും അനുഭവങ്ങളും നോവലുകളുമായി എന്നാൽ ഒന്നിൽ നിന്ന് മറ്റൊന്ന് വേർതിരിക്കാനാവാത്ത രീതിയിൽ സമ്പന്നമാണ് ഏർനോയുടെ സാഹിത്യലോകം. ചില കൃതികൾ ഇനിയും ഇംഗ്ലിഷിൽ വരാനിരിക്കുന്നതേയുള്ളൂ. ഐ റിമെയ്ൻ ഇൻ ഡാർക്നെസ്സ് ഉൾപ്പെടെയുള്ളവ. 

ADVERTISEMENT

1941 മുതലുള്ള ഫ്രാൻസിന്റെ ചരിത്രം ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ പറയുന്ന കൃതിയാണ് ദ് ഇയേഴ്സ്. ഈ കൃതിക്കു വേണ്ടതെല്ലാം ഏർനോയ്ക്ക് കിട്ടിയത് അമ്മയുടെ കോഫിഷോപ്പിൽ നിന്നാണ്. ഫാക്ടറി തൊഴിലാളിയായിരുന്ന, ആറാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള അമ്മ പിൽക്കാലത്ത്  ഒരു ചെറിയ കോഫി ഷോപ്പിന്റെ ഉടമയായി. ഈ കടയിലെ നിത്യസന്ദർശകയായിരുന്നു ഏർനോ. കടയിൽ വരുന്ന സാധാരണക്കാരും സൈനികരും പറയുന്ന കഥകളിൽ നിന്നും അവരുടെ സംഭാഷണങ്ങളിൽനിന്നും ഒരുരാജ്യത്തിന്റെ പതിറ്റാണ്ടുകളുടെ ചരിത്രം എഴുതുകയായിരുന്നു. അധികം പണമില്ലാതെ എത്തുന്നവർക്ക് അമ്മ കടം കൊടുക്കുന്നതും ബാക്കിയുള്ള പണവുമായി ആരും കടയിലേക്ക് പിന്നീട് വരാതിരിക്കുന്നതും ഉൾഡപ്പെടെയുള്ള സംഭവങ്ങൾ. മറവിരോഗം ബാധിച്ച് ആശുപത്രയിലായപ്പോൾ എത്തിയ സന്ദർശകരെല്ലാം തന്റെ കടക്കാരാണെന്ന് അമ്മ പറയുമായിരുന്നു. അവരെ ചവിട്ടിപ്പുറത്താക്കാനും. ഇതും നോവലിൽ ഇടംപിടിച്ചിട്ടുണ്ട് അമ്മയെക്കുറിച്ച് എഴുതിയപ്പോൾ. 

സാധാരണ ഫാക്ടറി തൊഴിലാളികളുടെ മകളയാണ് ഏർനോ ജനിച്ചത്. ജീവിച്ചത് നൊർമൻഡി എന്ന ഗ്രാമപ്രദേശത്തും. മുതിർന്നപ്പോൾ, സെക്കൻഡറി സ്കൂളിൽ സാഹിത്യ അധ്യാപികയായി. മിക്ക കൃതികളിലും അമ്മ പ്രധാന കഥാപാത്രമാണ്. കഥയല്ല യാഥാർഥ്യം തന്നെയാണു കഥയായി പറഞ്ഞതെന്നുമാത്രം. യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരിക്കെ അനധികൃത ഗർഭഛിദ്രത്തിനു വിധേയയായതും വിശദാംശങ്ങൾ ഒന്നുപോലും വിട്ടുപോകാതെ എഴുതിയിട്ടുണ്ട്. 

ADVERTISEMENT

ഹാപ്പനിങ് എന്ന നോവലിന്റെ പ്രമേയം അനധികൃത ഗർഭഛിദ്രമാണ്. സ്വന്തം അനുഭവമാണ് ഏർനോ എഴുതിയത്. ഗർഭം നശിപ്പിക്കാൻ സഹായിക്കുന്നവരെത്തേടി ഇരുൾ വീണ തെരുവുകളിൽ അലഞ്ഞതുമുതൽ പൊതുശുചിമുറിയിൽ രക്തസ്രാവത്താൽ അവശയായി മരണത്തോടു പൊരുതിയതുവരെ ഹാപ്പനിങ്ങിലുണ്ട്. ഈ നോവലിലെ ചില ഭാഗങ്ങൾ വർഷങ്ങൾക്കുശേഷം ഏർനോ ഫ്രാൻസിലെ നാഷനൽ തിയറ്ററിൽ വായിക്കുകയുണ്ടായി. തുരുമ്പു പിടിച്ച ഉപകരണങ്ങളുമായി ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന രംഗം വായിച്ചപ്പോൾ ഒന്നിലധികം പേരാണ് ബോധശൂന്യരായി നിലംപതിച്ചത്. അപ്പോഴും ഒരു കുലുക്കവുമില്ലാതെ അവർ വായന തുടർന്നു. വിദ്യാർഥിയായിരിക്കുമ്പോൾ ജീവിതത്തിനും മരണത്തിനുമിടെ ശസ്ത്രക്രിയാ മേശപ്പുറത്ത് കിടന്നപ്പോൾ എന്നപോലെ അക്ഷോഭ്യായായി. തളരാൻ തയാറായിരുന്നില്ല. സത്യം പറയുമെന്ന വിശ്വാസം പാലിക്കുകയും ചെയ്തു. വൃത്തിയാക്കുന്ന പേപ്പറുകൾ അന്ന് ആ ശുചിമുറിയിൽ താൻ കൊണ്ടുപോയിരുന്നോ എന്ന കാര്യത്തിൽ മാത്രമേ അവർക്കു സംശയമുണ്ടായിരുന്നുള്ളൂ. രക്തസ്രാവത്തിനു ശേഷം താൻ ശുചിമുറി വൃത്തിയാക്കിയോ എന്ന കാര്യത്തിലും. എന്നാൽ ബിസ്കററ് പാക്കറ്റിലാണ് അവശിഷ്ടങ്ങൾ  പൊതിഞ്ഞെടുത്തതെന്ന കാര്യത്തിൽ വ്യക്തയുമുണ്ടായിരുന്നു. 1963–64 കാലത്താണ് ഇത് സംഭവിക്കുന്നത്. സ്ത്രീകൾക്ക് സ്വന്തം ശരീരത്തിൽ ഉത്തരവാദിത്തമുണ്ടെന്നും സ്വയം നിർണയാവകാശ ശേഷി ഉണ്ടെന്നും ലോകം അംഗീകരിക്കാതിരുന്ന കാലത്ത്. സ്വന്തം കാര്യങ്ങൾ സ്വയം തീരുമാനിക്കാൻ കഴിയുന്ന കാലം വരുമെന്ന് പ്രതീക്ഷിക്കാൻ പോലും അന്നത്തെ സാഹചര്യം അനുകൂലമായിരുന്നില്ല. ജീവിച്ചിരിക്കുമ്പോൾ തനിക്ക് അങ്ങനെയൊരു കാലം കാണാൻ കഴിയുമോ എന്നും അവർ സംശയിച്ചിരുന്നു. എല്ലാം സാക്ഷാത്കരിക്കാനായിട്ടില്ലെങ്കിലും ഫെമിനിസ്റ്റുകൾ സ്വപ്നം കണ്ട ലോകം ഒരു പരിധി വരെയങ്കിലും യാഥാർഥ്യമായത് ഏർനോയ്ക്ക് കാണാൻ കഴിഞ്ഞു. 

അനി എർനു (Photo: Twitter, @NobelPrize)

ഓർമയാണ് ഏർനോയുടെ ആത്മബലം. ഓർമകളാണ് അവർ അനുഭവങ്ങളും നോവലുകളുമാക്കിയത്. തന്റെ വാക്കുകൾ തെറ്റിധരിക്കപ്പെടുമോ എന്ന് ഒരിക്കലും പേടിച്ചിട്ടില്ല. നാണമില്ലാത്ത എഴുത്ത് എന്നതായിരിക്കും രചനകൾക്കു കൊടുക്കാവുന്ന ഏറ്റവും മികച്ച വിശേഷണം. സ്ത്രീയാണെന്നത്  പരിമതിയേ ആയിരുന്നില്ല. മറിച്ച് ബലമായിട്ടുമുണ്ട്. ലൈഗികതയെക്കുറിച്ച് ഇത്രമാത്രം ശക്തമായും മറവില്ലാതെയും ഇതുവരെ ഒരാളും എഴുതിയിട്ടില്ല. പുരുഷൻമാരുടെ കണ്ണിൽ മാത്രം വായിച്ച ശരീരത്തിന്റെ ആസക്തികളും പ്രണയത്തിന്റെ തീവ്രതയും അവസാനം പുറത്തുവന്ന ഗെറ്റിങ് ലോസ്റ്റ് എന്ന ഡയറിക്കുറിപ്പിലും നിറഞ്ഞുനിൽക്കുന്നു. ഇങ്ങനെയും ഒരു സ്ത്രീയോ എന്നാണ് ഡയറി വായിച്ച ചിലരെങ്കിലും അതിശയിച്ചത്. 

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും നല്ലൊരു വായനക്കാരിയായിരുന്നു ഏർനോയുടെ അമ്മ. കൈകൾ കഴുകിയതിനുശേഷം മാത്രമേ അവർ പുസ്തകങ്ങൾ തൊടാറുണ്ടായിരുന്നുള്ളൂ. അനുഭവങ്ങളാൽ സമ്പന്നമായ എർനുവിന്റെ സാഹിത്യലോകവും എല്ലാ മുൻവിധികളും കഴുകിവെടിപ്പാക്കിയ വായനക്കാരെയാണ് തേടുന്നത്. അവർക്കു മാത്രം ആസ്വദിക്കാൻ കഴിയുന്നതാണ് ഈ ഫ്രഞ്ച് എഴുത്തുകാരിയുടെ രചനാലോകം. ആ സവിശേഷതയെയാണ് നൊബേൽ കമ്മിറ്റിയും അംഗീകരിച്ചിരിക്കുന്നത്. ആദരിച്ചിരിക്കുന്നത്. അത് എല്ലാ സ്ത്രീകൾക്കുമുള്ള ആദരം കൂടിയാണ്. പുരുഷാധിപത്യ സമൂഹത്തിന്റെ ഇരുൾ വീണ ഹൃദയവുമായി ജീവിച്ചവർക്കും നാണക്കേട് ഭയക്കാതെ തുറന്നുപറഞ്ഞ് ആശ്വാസം തേടിയവർക്കും. അവർക്കുള്ളതാണല്ലോ നാളത്തെ ലോകം.

English Summary: Who is Annie Ernaux, winner of Nobel Prize in Literature 2022