സിനിമയിലെ ചട്‌നിഫിക്കേഷൻ; ആത്മാവിനോട് നടത്തിയ രഹസ്യസല്ലാപങ്ങൾ
"ഞാൻ ഒരു കാര്യം പറയട്ടെ. അമേരിക്ക എന്നത് ആർക്കെങ്കിലും ദൈവം സമ്മാനമായി കൊടുത്തതല്ല.. അങ്ങനെയാണെങ്കിൽ ദൈവത്തിന് തന്റെ സ്വന്തം നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു". ചമ്മന്തി പാകമായോ എന്ന് അരയമ്മിയിലെ വെണ്ണപ്പരുവത്തിൽ വിരൽമുക്കി നാവിൽവച്ചുകൊണ്ട് അമ്മ നോക്കി. പുളിയും എരിവും അമ്മമണവും...അപ്പൻ
"ഞാൻ ഒരു കാര്യം പറയട്ടെ. അമേരിക്ക എന്നത് ആർക്കെങ്കിലും ദൈവം സമ്മാനമായി കൊടുത്തതല്ല.. അങ്ങനെയാണെങ്കിൽ ദൈവത്തിന് തന്റെ സ്വന്തം നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു". ചമ്മന്തി പാകമായോ എന്ന് അരയമ്മിയിലെ വെണ്ണപ്പരുവത്തിൽ വിരൽമുക്കി നാവിൽവച്ചുകൊണ്ട് അമ്മ നോക്കി. പുളിയും എരിവും അമ്മമണവും...അപ്പൻ
"ഞാൻ ഒരു കാര്യം പറയട്ടെ. അമേരിക്ക എന്നത് ആർക്കെങ്കിലും ദൈവം സമ്മാനമായി കൊടുത്തതല്ല.. അങ്ങനെയാണെങ്കിൽ ദൈവത്തിന് തന്റെ സ്വന്തം നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു". ചമ്മന്തി പാകമായോ എന്ന് അരയമ്മിയിലെ വെണ്ണപ്പരുവത്തിൽ വിരൽമുക്കി നാവിൽവച്ചുകൊണ്ട് അമ്മ നോക്കി. പുളിയും എരിവും അമ്മമണവും...അപ്പൻ
"ഞാൻ ഒരു കാര്യം പറയട്ടെ. അമേരിക്ക എന്നത് ആർക്കെങ്കിലും ദൈവം സമ്മാനമായി കൊടുത്തതല്ല.. അങ്ങനെയാണെങ്കിൽ ദൈവത്തിന് തന്റെ സ്വന്തം നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു". ചമ്മന്തി പാകമായോ എന്ന് അരയമ്മിയിലെ വെണ്ണപ്പരുവത്തിൽ വിരൽമുക്കി നാവിൽവച്ചുകൊണ്ട് അമ്മ നോക്കി. പുളിയും എരിവും അമ്മമണവും...അപ്പൻ കലപില കൂട്ടുന്നത് അടുക്കളയിൽ പ്രതിധ്വനിച്ചു. ഒസൂ, ചമ്മന്തി വേണോ. അമ്മ വീണ്ടും ഞാൻ കിടക്കുന്ന മുറിയിലേക്കും അപ്പന്റെ ഒച്ചവപ്പുകേന്ദ്രത്തിലേക്കും ചരിനോട്ടം നോക്കിക്കൊണ്ട് അര തുടർന്നു. അപ്പൻ പ്രഖ്യാപിച്ചു. ചമ്മന്തി റെഡീ... അമ്മ അതുകേട്ട് തെല്ലൊന്നു പുഞ്ചിരിച്ചതുപോലെ. ആ ചിരിയുടെ മുകളിൽ അപ്പൻ അമ്മയുടെ ജീവിതത്തെയോ അതോ ഞങ്ങളുടെ മൊത്തം ജീവിതത്തെയോ ഇങ്ങനെ വ്യാഖ്യാനിച്ചു. "ചട്‌നിഫിക്കേഷൻ ഓഫ് ലൈഫ് ". എഴുതപ്പെട്ട മികച്ച കൃതികളെല്ലാം ജീവരക്തത്തിൽ വിരൽമുക്കി എഴുതിയവയാണ്. ക്ലീഷേ അല്ല. ആത്മാവിനോട് നടത്തിയ രഹസ്യസല്ലാപങ്ങൾ. ദൈവവുമായി നടത്തിയ വിനിമയങ്ങൾ. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, വീട്ടിലെ അടുക്കളമണം ശ്വസിച്ച്, ഭാര്യയോട് കലപില കൂട്ടി, മകന്റെ മനസ്സിലാ കായ്മയിൽ അതിശയിച്ച് ഒച്ചയുയർത്തുന്നതിനിടെ എഴുതിയ വാക്കുകൾ. എല്ലാ കഥാപാത്രങ്ങളും എഴുതുന്ന ആൾ തന്നെയാകണമെന്നല്ല. എല്ലാ സംഭവങ്ങളും സ്വന്തം വീട്ടിൽ നടന്നതാണെന്നോ സാക്ഷിയായതാണെന്നോ അല്ല. കൊൽക്കത്തയിൽ ഇരുന്നുകൊണ്ട് അമേരിക്കക്കാന്റെ നിസ്സാഹയത ഉൾക്കൊള്ളാം. അതുകൊണ്ടല്ലേ ഡോണൾഡ് ട്രംപിന്റെ കോമാളിത്തരത്തിൽ ധാർമികരോഷം തോന്നുന്നത്. സാഹചര്യം ഏതെന്നു നോക്കാതെ പ്രതികരിക്കുന്നത്. ഏകാന്തതയുടെ നൂറു വർഷങ്ങൾ എഴുതുന്നതിനിടെ പൊട്ടികരഞ്ഞിട്ടുണ്ട് ഗബ്രിയേൽ ഗാർസിയ മാർക്കേസ് എന്നു പറഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്. ഒരു ദിവസം നോക്കുമ്പോൾ നിർത്താതെ കണ്ണീരൊഴുക്കുന്ന മാർക്കേ സിനെയാണ് കണ്ടത്. കാരണം കണ്ടെത്താനാകാതെ കുഴങ്ങിയപ്പോഴാണ് തന്റെ നായകന്റെ മരണത്തെക്കുറിച്ച് മാർക്കേസ് പറയുന്നത്. രാവിലെ എഴുത്തുമുറിയിൽ താൻ അദ്ദേഹത്തെ കൊന്നിട്ടാണ് ഇരിക്കുന്നതെന്ന്. അകലെയോ അടുത്തെത്തോ എന്നതല്ല, ആരുടേതെന്നല്ല, പൂർണമായും ഇഴുകിച്ചേരാതെ എഴുതിയ ഏതു വാക്കാണ് വായനക്കാരനെ പിടിച്ചടുപ്പിച്ചിട്ടുള്ളത്. ഉള്ളിലേക്ക്, ആഴത്തിലേക്ക് ഇറങ്ങിച്ചെന്നിട്ടുള്ളത്. സ്വന്തമെന്നു തോന്നിയിട്ടുള്ളത്. മികച്ച കൃതികളെല്ലാം ആത്മാർഥതയോടെ എഴുതിയവയാണ്. പുറമേ നിലവിളിക്കണമെന്നില്ല. കണ്ണീരൊഴുക്കണമെന്നില്ല. അസ്വസ്ഥനാകണമെന്നോ ഭ്രാന്തനാകണമെന്നോ ഇല്ല. എന്നാൽ ഉള്ളിൽ ഭ്രാന്ത് നിറയുന്ന നിമിഷത്തിലാണ് മികച്ച വാക്കുകളും വാക്യങ്ങളും പിറന്നിട്ടുണ്ടാകുക എന്നതുറപ്പാണ്.
മലയാളികളുടെ അഭിമാനമായ ജോഷി ജോസഫ് എന്ന ചലച്ചിത്രകാരൻ സ്വന്തം ജീവിത്തതിലേക്ക് ക്യാമറ തിരിച്ചപ്പോഴാണ് വോക്കിങ് ഓവർ വാട്ടർ എന്ന ചലച്ചിത്രം പിറന്നത്. വിദ്യാർഥി ചാറ്റർജി ആ സിനിമയെക്കുറിച്ച് എഴുതുമ്പോൾ നിറഞ്ഞ പാത്രത്തിൽ നിന്ന് വെള്ളത്തുള്ളികൾ ചിതറിത്തെറിക്കുന്നതുപോലെ വാക്കുകൾ, ചിന്തകൾ, വിചാരങ്ങൾ ജീവിതത്തിലേക്കും സമൂഹത്തിലേക്കും രാജ്യത്തിലേക്കും ഒഴുകിപ്പരക്കുന്നുണ്ട്.ദ് കൽക്കട്ടെ ഫിലിംസ് എന്ന പുസ്തകത്തിൽ. ഏറ്റവും ആത്മാർഥമായ സൃഷ്ടിയിൽ നിന്ന്, ഉള്ള് കടഞ്ഞ് എം.എസ്. ബനേഷ് എഴുതുമ്പോൾ ഗദ്യമാകാതെ പദ്യമാകുന്നതും അതുകൊണ്ടുതന്നെയാണ്. ജലഭര ദിനരാത്രങ്ങൾ.
'ചോദ്യത്തിൽ ചില ഗ്ലാസ്സുകൾ കലമ്പി. ചിലത് ചിയേഴ്‌സുകൾക്കായി ചുംബിച്ചു മുറിവേറ്റു. മദ്യശാലയിലെ ഇളംനീല നിറമുള്ള സാന്ദ്രവായുവിനെ സാക്ഷിനിർത്തിക്കൊണ്ട് ആരോ പറഞ്ഞു.
ഒഭിമാനി ജൊൽ. ഉള്ളം കലങ്ങിയ വെള്ളം'.
കേൾക്കണമെങ്കിൽ ഈ ഭാഷ വേണം എന്ന് ഓർമിപ്പിക്കുമ്പോൾ എം.എൻ. വിജയന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. നിഷകളങ്കതയുടെ ചിരി. എല്ലാം അറിയുന്ന ബുദ്ധന്റെ ചിരി. താൻ കൂടി അംഗമായിരുന്ന, തന്റെ ശ്ബ്ദത്തിന്റെ കരുത്തിൽക്കൂടി വളർന്ന പ്രസ്ഥാനത്തെ ആക്രമിക്കുമ്പോഴും വിദ്വേഷമില്ലായിരുന്നു ആ മുഖത്ത്. വെറുപ്പ് കൊണ്ട് വലിഞ്ഞുമുറുകിയില്ല ശരീരം. അനായാസമായിരുന്നു ചലനങ്ങൾ. തെളിഞ്ഞ ആകാശം പോലെ ശോഭിച്ചു ആ മുഖം. കേൾക്കണമെങ്കിൽ ഈ ഭാഷ വേണം. ജീവിതത്തിന്റെ ചിലപ്പോൾ മരണത്തിന്റെ ഭാഷയും. എന്നിട്ടും പ്രസ്ഥാനം ആ ശബ്ദത്തിനു ചെവികൊടുത്തില്ലല്ലോ. കേൾക്കാൻ ആഗ്രഹിക്കുന്ന ഭാഷയ്ക്കു വേണ്ടി പരിശ്രമിച്ചില്ലല്ലോ. പാവപ്പെട്ടവനെയും തെരുവിനെയും സ്വന്തം മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെയും ഇഛാശക്തിയുടെ കരുത്തിൽ വളർന്ന അതേ പ്രസ്ഥാനം അവർക്കെതിരെ യുദ്ധമുന്നണിയുണ്ടാക്കുന്നത് ബംഗാളിലെ നന്ദിഗ്രാമിൽ മാത്രമല്ല കണ്ടത്. കമ്മ്യൂിസം പിറന്ന രാജ്യങ്ങളിൽ മാത്രമല്ല. നമ്മുടെ കേരളത്തിൽ മാത്രമല്ല. സമകാലിക യാഥാർഥ്യമായി ചതിയും വഞ്ചനയും ഒറ്റിക്കൊടുക്കലും നീളുമ്പോൾ ഓർക്കാതിരിക്കാനാവുമോ വിജയൻ മാഷിനെ.
ബനേഷ് ജലഭരദിനരാത്രങ്ങളിൽ പുതിയൊരു ഭാഷ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. വായനക്കാർക്ക് ആ ഭാഷ മനസ്സിലാകുന്നുണ്ടെങ്കിൽ അതിനർഥം കേൾക്കാൻ കഴിയുന്ന ഒരു ഭാഷ സൃഷ്ടിക്കപ്പെട്ടു എന്നുതന്നെയാണ്. മനസ്സിലാകുന്ന ഭാഷ. ഉൾക്കൊള്ളാൻ കഴിയുന്ന വികാര വിചാരങ്ങൾ. പിന്തുടരാൻ കഴിയുന്ന ചിന്തകൾ.
മാഷ് നിറചിരിയോടെ പറഞ്ഞു
'താളം വളരെ കൃത്യമാണ്. നിങ്ങളതിലേക്ക് പ്രവേശിക്കുകയാണെങ്കിൽ അത് ആസ്വാദ്യകരവും നിങ്ങളതിൽനിന്ന് പുറത്തുകടക്കുകയാണെങ്കിൽ അതൊരു ഡിസ്ട്രാക്ഷനുമായിരിക്കും'.
ബൈബിളിന്റെ താളുകളിൽ കണ്ടെത്തിയ അപ്പനും അമ്മയും. അതേ താളുകളിൽ തന്നെ അവർ കലഹിച്ചു. അവരുടെ പ്രസാദാത്മകതയുടെ പൊരുത്തവും പൊരുത്തക്കേടും അറിയുന്ന മകൻ. കൗ തുകത്തോടെ അതു കേൾക്കുന്ന പെൺസുഹൃത്ത്. ജീവിതത്തിന്റെ ചട്‌നിഫിക്കേഷൻ ചലിക്കുന്ന ചിത്രങ്ങൾ ആയതുപോലെ നോവലും. പുതിയൊരു ദൃശ്യഭാഷയാണ് ജനഭരദിനരാത്രങ്ങളുടെ സവിശേഷത. പുതിയൊരു അനുഭവം പകരനാണ് ബനേഷ് ശ്രമിക്കുന്നത്.
സിനിമയും തത്ത്വചിന്തയും പരിസ്ഥിതിയും വ്യക്തിബന്ധങ്ങളിലെ അനന്യതയും ഏകാന്തതയും ചലച്ചിത്രസംസ്‌കാരവും എല്ലാമെല്ലാം ഒരു കവിക്കു മാത്രം സാധ്യമായ ഭാഷയിലൂടെ നോവലിൽ പ്രത്യക്ഷീകരിക്കുന്നത് ഉൾക്കൊണ്ടാണ് ഡോ. സോമൻ കടലൂർ ചിത്രങ്ങൾ വരച്ചത്. സിനിമയും നോവലും കണ്ടുമുട്ടുന്ന, അപൂർവ സംവേദനം നടത്തുന്ന ഈ സ്വരസന്ധിക്ക് ചിത്രങ്ങൾ അനിവാര്യതയാണെന്ന് വിളിച്ചുപറയുന്നുണ്ട് അദ്ദേഹത്തിന്റെ ഓരോ ചിത്രവും. എത്രമാത്രം ഉൾക്കൊണ്ടും ലയിച്ചും അതേസമയം മാറിനിന്നുമാണ് ചിത്രങ്ങൾ വരച്ചതെന്ന് ഈ പുസ്തകത്തിൽ തന്നെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ജലരേഖകളായി പൊലിയാത്ത അനശ്വര രേഖകൾക്ക് ഇരുട്ടും വെളിച്ചവും നിഴലും ഇടകലർത്തിയാണ് വര പൂർത്തിയാക്കിയത്.
ഒന്നായിച്ചേർന്ന് നിവർന്ന് യാത്രയൊരുക്കുന്ന വിദ്യാസാഗർ സേതുവിന്റെ മുന്നിൽ അവരവരുടെ ഉപഗ്രഹങ്ങളിലേക്ക് തങ്ങളെയെത്തിക്കുന്ന ബോട്ടുകൾക്കായി ആളുകൾ കാത്തുനിന്നു. പിന്നെ അധികം സംസാരിക്കാനില്ലാത്തതിനാൽ ദൂരേക്ക് കണ്ണയച്ച് ഞങ്ങളും. കുറച്ചുകഴിഞ്ഞ് പ്രശാന്തി ബോട്ടിൽ കയറിപ്പോയി.
"അപ്പോൾ സിനിമയാണ് പ്രശ്‌നം അല്ലേ ? എന്ന പ്രശാന്തിയുടെ ചോദ്യം മാത്രം ഹൂഗ്ലിയുടെ ജലോപരി തങ്ങിനിന്നു.
ജലഭരദിനരാത്രങ്ങൾ
എം.എസ്.ബനേഷ്
ഡിസി ബുക്‌സ്
വില 150 രൂപ
Content Summary: Book Review, Malayalam Novel Jalabhara Dinarathrangal written by MS Banesh