സജില്‍ ശ്രീധറിന് എഴുത്തുകൂട്ടം സാഹിത്യപുരസ്‌കാരം
എഴുത്തുകാരുടെ ഏറ്റവും വലിയ സ്വതന്ത്ര കൂട്ടായ്മയായ എഴുത്തു കൂട്ടം ദ കമ്മ്യൂണ്‍ ഓഫ് ലെറ്റേഴ്‌സിന്റെ 2021 ലെ സാഹിത്യപുരസ്‌കാരം സജില്‍ ശ്രീധറിന്. കേരളീയ നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിതം അവലംബമാക്കി രചിച്ച അവര്‍ണ്ണന്‍ എന്ന നോവലാണ് പുരസ്‌കാരത്തിന്

എഴുത്തുകാരുടെ ഏറ്റവും വലിയ സ്വതന്ത്ര കൂട്ടായ്മയായ എഴുത്തു കൂട്ടം ദ കമ്മ്യൂണ്‍ ഓഫ് ലെറ്റേഴ്‌സിന്റെ 2021 ലെ സാഹിത്യപുരസ്‌കാരം സജില്‍ ശ്രീധറിന്. കേരളീയ നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിതം അവലംബമാക്കി രചിച്ച അവര്‍ണ്ണന്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ആറാട്ടുപുഴയുടെ സംഭാവനകള്‍ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ക്ക് കോട്ടം തട്ടാതെ ഭാവനയുടെ പിന്‍ബലത്തോടെ സൗന്ദര്യാത്മകമായി പൂരിപ്പിക്കുന്ന അവര്‍ണ്ണന്‍ ചരിത്രനോവലുകളിലെ വേറിട്ട പരീക്ഷണമാണെന്ന് വിധി നിര്‍ണ്ണയ സമിതി വിലയിരുത്തിയതായി എഴുത്തുകൂട്ടം പ്രസിഡണ്ട് ഇടപ്പോണ്‍ അജികുമാര്‍, സെക്രട്ടറി വടയാര്‍ സുനില്‍ എന്നിവര്‍ അറിയിച്ചു.
ഒക്ടോബർ 23 ന് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന എഴുത്തുകൂട്ടം വാര്‍ഷിക സമ്മേളനത്തില്‍ വച്ച് മന്ത്രി പി.രാജീവ് പുരസ്‌കാരം സമ്മാനിക്കും. മന്ത്രി വി.എന്‍. വാസവന്‍, പന്ന്യന്‍ രവീന്ദ്രന്‍, അശോകന്‍ ചെരുവില്‍, വി.ആര്‍.സുധീഷ്, ഇന്ദു മേനോന്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡണ്ട് അഡ്വ.പി.കെ.ഹരികുമാര്‍, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഡയറക്ടര്‍ ഇ.എന്‍.നന്ദകുമാര്‍, ഫാ.തോമസ് പുതുശ്ശേരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Content Summary : Sahitya Akademi Award for Sajil Sreedhar