അന്ന് ടി.പി.രാജീവൻ പറഞ്ഞത് ആരും കേട്ടില്ല; ഇന്ന്, തെളിമയോടെ ആ സത്യങ്ങൾ മുന്നിൽ
‘‘എത്ര കുഴിച്ചുമൂടിയാലും ഉയിർത്തെഴുന്നേറ്റുവരുന്ന ചില ഓർമകളുണ്ട്. ആഹ്ലാദത്തേക്കാൾ ഉപരി നാം ചെയ്ത തിന്മകളും പാപങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും അത്തരം ഓർമകൾ. സ്വസ്ഥമായൊന്നു വിശ്രമിക്കുമ്പോൾ, ഇഷ്ടപ്പെട്ട ഒരു പാട്ടു കേൾക്കുമ്പോൾ, പ്രിയപ്പെട്ടവരുമായി നല്ല കാര്യങ്ങൾ പറയുമ്പോൾ, ഭൂതകാലത്തിന്റെ ഇരുട്ടിൽനിന്ന് ശരീരം നിറയെ മുറിവും മുള്ളുകളുമായി ആ ഓർമ നാടുകാണാനിറങ്ങും. നമ്മുടെ ശാന്തിയും സമാധാനവും തകർത്ത് അതു പഴയ പാതാളത്തിലേക്കുതന്നെ, ആ പഴയ ഇരുട്ടിലേക്കുതന്നെ തിരിച്ചുപോകും.’’ –ടി.പി.രാജീവൻ (ഓർമകളുടെ പ്രസക്തി, വാക്കും വിത്തും) പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട നക്സൽ വർഗീസിനെക്കുറിച്ചുള്ള ഓർമക്കുറിപ്പ് ടി.പി.രാജീവൻ തുടങ്ങിയത് ഇങ്ങനെയായിരുന്നു. രണ്ടര പുറം മാത്രം വരുന്ന ആ കുറിപ്പിൽ പക്ഷേ രാജീവന്റെ സാമൂഹിക കാഴ്ചപ്പാടും നിലപാടും സുദൃഢവും സുവ്യക്തവുമായിരുന്നു. ഭരണകൂടത്തിന്റെ സമൂഹവിരുദ്ധവും കുടിലവുമായ വഴിപിഴച്ച അപഥ സഞ്ചാരങ്ങളെ എന്നും സസൂക്ഷ്മം വീക്ഷിച്ചുപോന്ന രാജീവൻ തന്റെ നിരീക്ഷണങ്ങൾ കോളങ്ങളിലും അഭിമുഖങ്ങളിലും ലേഖനങ്ങളിലും കവിതകളിലും മറ കൂടാതെ അവതരിപ്പിച്ചു.

‘‘എത്ര കുഴിച്ചുമൂടിയാലും ഉയിർത്തെഴുന്നേറ്റുവരുന്ന ചില ഓർമകളുണ്ട്. ആഹ്ലാദത്തേക്കാൾ ഉപരി നാം ചെയ്ത തിന്മകളും പാപങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും അത്തരം ഓർമകൾ. സ്വസ്ഥമായൊന്നു വിശ്രമിക്കുമ്പോൾ, ഇഷ്ടപ്പെട്ട ഒരു പാട്ടു കേൾക്കുമ്പോൾ, പ്രിയപ്പെട്ടവരുമായി നല്ല കാര്യങ്ങൾ പറയുമ്പോൾ, ഭൂതകാലത്തിന്റെ ഇരുട്ടിൽനിന്ന് ശരീരം നിറയെ മുറിവും മുള്ളുകളുമായി ആ ഓർമ നാടുകാണാനിറങ്ങും. നമ്മുടെ ശാന്തിയും സമാധാനവും തകർത്ത് അതു പഴയ പാതാളത്തിലേക്കുതന്നെ, ആ പഴയ ഇരുട്ടിലേക്കുതന്നെ തിരിച്ചുപോകും.
–ടി.പി.രാജീവൻ (ഓർമകളുടെ പ്രസക്തി, വാക്കും വിത്തും)
പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട നക്സൽ വർഗീസിനെക്കുറിച്ചുള്ള ഓർമക്കുറിപ്പ് ടി.പി.രാജീവൻ തുടങ്ങിയത് ഇങ്ങനെയായിരുന്നു. രണ്ടര പുറം മാത്രം വരുന്ന ആ കുറിപ്പിൽ പക്ഷേ രാജീവന്റെ സാമൂഹിക കാഴ്ചപ്പാടും നിലപാടും സുദൃഢവും സുവ്യക്തവുമായിരുന്നു. ഭരണകൂടത്തിന്റെ സമൂഹവിരുദ്ധവും കുടിലവുമായ വഴിപിഴച്ച അപഥ സഞ്ചാരങ്ങളെ എന്നും സസൂക്ഷ്മം വീക്ഷിച്ചുപോന്ന രാജീവൻ തന്റെ നിരീക്ഷണങ്ങൾ കോളങ്ങളിലും അഭിമുഖങ്ങളിലും ലേഖനങ്ങളിലും കവിതകളിലും മറ കൂടാതെ അവതരിപ്പിച്ചു.
ടി.പി.രാജീവന്റെ ചില നിരീക്ഷണങ്ങൾ, അതിന്റെ തെളിവില്ലാത്ത ആരോപണങ്ങളുടെ നിലവാരത്തിൽ കേട്ടുമടങ്ങിയ നമുക്ക് ഇന്ന് തെളിവുകളോടെ അവ യാഥാർഥ്യങ്ങളായി തിരിച്ചുവരുന്നത് കാണാനാകും. അച്ചടിക്കാനോ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനോ നാം മടിച്ച ആ വിളിച്ചുപറയലുകളിൽ ഇന്ന് കേരളം നടുങ്ങുന്നതും കാണാം. അധികാരികളുടെ ലഹരിമരുന്ന്–ആയുധ–മതമൗലികവാദി തലങ്ങളിലെ അടുത്ത ബന്ധവും ഭരണം തുടർച്ചയായി നിലനിർത്താൻ അവർ ഇനിയും കൂട്ടുകൂടുമെന്നും ഈ കൂട്ടുകെട്ടിന്റെ പ്രതിനിധികൾ ഭരണത്തിന്റെ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിക്കുമെന്നും തിരഞ്ഞെടുപ്പിനു മുൻപേ ടി.പി.രാജീവൻ ആരോപിച്ചിരുന്നു.
കേരളം ലഹരിമരുന്നിന്റെ ഹബായി മാറുന്നതായിരുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. കേരളത്തിന്റെ കടലോരം ലഹരിക്കടത്തുകാരുടെ പ്രധാന കേന്ദ്രമായി മാറുന്നതായി അദ്ദേഹം പലതവണ ഉന്നയിച്ച പ്രശ്നങ്ങളിലൊന്നായിരുന്നു. പിന്നീട് പലതവണ കേരളത്തിന്റെ കടലിൽനിന്ന് കോടികളുടെ ലഹരിമരുന്ന് പിടികൂടുമ്പോഴും നാം അതിനെ പ്രധാന പ്രശ്നമായി കണ്ടില്ല. ഇന്ന് ലഹരിക്കെതിരായ ചങ്ങല കോർക്കുമ്പോൾ അധികമൊന്നും തെളിവു തേടാതെത്തന്നെ സമൂഹമൊട്ടാകെ അതിൽ കണ്ണി ചേരുന്നുണ്ട്.
∙ അടിച്ചമർത്തപ്പെട്ടവർക്കൊപ്പം എന്നും
അടിച്ചമർത്തപ്പെട്ടവരുടെ വേദനകൾക്കൊപ്പം നിൽക്കുന്നതായിരുന്നു എന്നും അദ്ദേഹത്തിന്റെ നിലപാട്. അത്തരമൊരു അനുഭവത്തിന് അസാധാരണമായി വന്നു ചേർന്ന വൈരുധ്യവും അദ്ദേഹംതന്നെ ഒരോർമക്കുറിപ്പിൽ തുറന്നുകാട്ടുന്നുണ്ട്. മാവൂർ ഗ്വാളിയോർ റയോൺസുമായി ബന്ധപ്പെട്ടതായിരുന്നു അത്. 1987ലാണ് പേട്രിയറ്റ് ദിനപത്രത്തിൽ ജോലി കിട്ടി രാജീവൻ ഡൽഹിയിലെത്തുന്നത്. ആ അവസരത്തിലും മനസ്സ് കോഴിക്കോട്ടായിരുന്നുവെന്ന് പറഞ്ഞുതുടങ്ങുന്ന കുറിപ്പിൽ, അത് മാവൂർ റയോൺസ് കമ്പനി പൂട്ടിയ കാലമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
ഗ്രോ വാസുവിന്റെയും മോയിൻ ബാപ്പുവിന്റെയും നേതൃത്വത്തിൽ ഫാക്ടറി കമ്പനി തുറപ്പിക്കാൻ മാവൂരിൽ പന്തൽ കെട്ടി നടക്കുന്ന സമരത്തിന് സാംസ്കാരിക നായകരുടെ പിന്തുണയുമായി പ്രസ്താവന തയാറാക്കാൻ തീരുമാനിച്ചു. ഡൽഹിയിലെ എഴുത്തുകാരെക്കൊണ്ട് ഒപ്പു വാങ്ങിക്കുന്ന ചുമതല രാജീവൻ ഏറ്റെടുത്തു. ഒ.വി.വിജയനെ ആഴത്തിൽ ഇഷ്ടപ്പെട്ടിരുന്ന രാജീവൻ ആ പ്രസ്താവനയിൽ ആദ്യ ഒപ്പ് വിജയന്റേതാകണമെന്ന് ആഗ്രഹിച്ചതിൽ തെറ്റില്ലായിരുന്നു. എന്നാൽ വിജയന്റെ മുന്നിലെത്തി കാര്യം വിശദീകരിച്ചശേഷം കിട്ടിയ മറുപടി അനുകൂലമായിരുന്നില്ല. പ്രസ്താവനയിൽ ഒപ്പിടില്ലെന്നു വ്യക്തമാക്കിയ വിജയനോടു കാരണം തിരക്കിയപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു: ‘‘ഫാക്ടറി തുറന്നില്ലെങ്കിൽ അതു ബാധിക്കുക ആയിരം തൊഴിലാളികളെ മാത്രമാണെങ്കിൽ ഫാക്ടറി തുറന്നാൽ ബാധിക്കുക ചാലിയാറിനെയും അതിന്റെ കരയിലെ ഗ്രാമങ്ങളെയും അവിടത്തെ സർവ ജീവജാലങ്ങളെയുമാണ്. ഇപ്പോഴുള്ളവരെ മാത്രമല്ല ഭാവിതലമുറയെയും രോഗികളാക്കി കൊല്ലുന്നതിനു തുല്യമാകും അത്. ഞാൻ അവരുടെ ഭാഗത്താണ്’’.
10 വർഷത്തിനുശേഷം രാജീവൻ വീണ്ടും ഒ.വി.വിജയനെ കാണാൻ പോകുന്നു. ഡൽഹി വിട്ട് രാജീവനും വിജയനും കേരളത്തിലെത്തിയിരുന്നു. ഇതിനിടയിൽ വീണ്ടും തുറന്ന മാവൂർ ഫാക്ടറി പുറംതള്ളുന്ന വിഷമാലിന്യം ചാലിയാറിലെ മത്സ്യങ്ങളെയും കരയിലെ മനുഷ്യരെയും ഒരുപോലെ കൊന്നുതുടങ്ങിയിരുന്നു. മാവൂർ അങ്ങാടിയിൽ വീണ്ടും സമരപ്പന്തൽ ഉയർന്നു. പക്ഷെ ഇത്തവണ അതു ഫാക്ടറി പൂട്ടണമെന്ന ആവശ്യമുന്നയിച്ചായിരുന്നു. പിന്തുണയേകാൻ സാംസ്കാരികനായകരുടെ പ്രസ്താവനയ്ക്കായി തയാറെടുത്തവരിലൊരാളായി താൻ വീണ്ടും വിജയനു മുന്നിലെത്തിയ അനുഭവം രാജീവൻ പറയുന്നു:
വരവിന്റെ ഉദ്ദേശം വിവരിച്ചപ്പോൾ അദൃശ്യമായ ഒരു ലോകത്തുനിന്നെന്നപോലെ വിജയൻ ചോദിച്ചു: ഈ ഫാക്ടറി തുറപ്പിക്കാനുള്ള പ്രസ്താവനയുമായല്ലേ പണ്ടു വന്നത്?
‘‘അതെ’’–അബദ്ധം പറ്റിപ്പോയി എന്നുപോലെ ഞാൻ പറഞ്ഞു.
‘‘ഇപ്പോൾ പൂട്ടിക്കണം!’’ ആ പഴയ ദുഃഖാർദ്രമായ ചിരി എഴുത്തുകാരന്റെ മുഖത്തു നിഴലിച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല.
‘‘എത്ര ഒപ്പു വേണം. കടലാസ്സെടുക്കൂ’’.
ഞാൻ ആ പ്രസ്താവന മുന്നിൽവച്ചു. ഇത്തിരി നേരമ്പോക്ക്, ഇത്തിരി ദർശനങ്ങൾ. അവസാനിക്കാറുള്ള ആ കയ്യൊപ്പ് അതിനടിയിൽ വിറച്ചുവിറച്ചു പതിഞ്ഞു.
അതിലുമുപരി തന്റെ സുദൃഢനിലപാട് പതിപ്പിച്ച വാചകത്തോടുകൂടിയാണ് രാജീവൻ ആ കുറിപ്പ് അവസാനിപ്പിക്കുന്നത്;
പിണറായി വിജയനും, ഉമ്മൻചാണ്ടിക്കും, വി.എസ്.അച്യുതാനന്ദനും വേണ്ടി അവസരത്തിനൊത്ത് പ്രസ്താവന ഇറക്കുന്നവരും ഫേസ്ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തുന്നവരും കണ്ടുപഠിക്കേണ്ടതാണ് ഒ.വി.വിജയന്റെ വിറയ്ക്കുന്ന കയ്യൊപ്പ്. സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിക്കുമ്പോൾ ഗാന്ധിവധത്തിന്റെ സുവർണ ജൂബിലി കൂടി നാം ആഘോഷിക്കുന്നുണ്ട് എന്ന് 1997ലെഴുതിയ ഒരു ലഖനത്തിന്റെ അവസനാവരികളിലുണ്ട് തന്റെ ചിന്തകളിലും നിലപാടുകളിലും ടി.പി.രാജീവൻ അവസാനംവരെ പുലർത്തിയ ജാഗ്രതയുടെ അടയാളം.
∙ അവശേഷിപ്പിച്ച പത്താം നമ്പർ പംക്തി
രോഗാവസ്ഥയിലും എഴുതാൻ ഏറെ ആഗ്രഹിച്ച ടി.പി.രാജീവൻ മനോരമ ഓൺലൈനിൽ തുടങ്ങിവച്ച ‘പത്താം നമ്പർ പംക്തി’ എന്ന കോളത്തിലേക്ക് മൂന്നു ലക്കങ്ങളേ എഴുതാനായുള്ളൂ. അവയെല്ലാം ശക്തമായ നിലപാടുകളാൽ ഏറെ വായനക്കാരെ ആകർഷിച്ചവയുമായിരുന്നു. സിൽവർ ലൈനിനെതിരായ വാദമുഖങ്ങളോടെയായിരുന്നു ആദ്യ ലക്കമായ വെള്ളിമൂങ്ങയും വെള്ളിറെയിലും വായനക്കാർക്കു മുന്നിലെത്തിയത്. കോൺഗ്രസിനെ സെമികേഡർ പാർട്ടിയായി പരിവർത്തിപ്പിക്കുമെന്ന കെ.സുധാകരന്റെ പ്രസ്താവനയെ ആസ്പദമാക്കി ചില ചരിത്രപാഠങ്ങളിലൂടെ നൽകിയ മുന്നറിയിപ്പുകളായിരുന്നു സെമികേഡറും സെമി കണ്ടക്ടറും എന്ന രണ്ടാം ലക്കം. തൃക്കാക്കര തിരഞ്ഞെടുപ്പു വിലയിരുത്തലായിരുന്നു മൂന്നാം കോളം. തുടർന്നുമെഴുതാൻ വിഷയങ്ങൾ വരെ കണ്ടുവച്ചെങ്കിലും ആശുപത്രിയും വീടുമായി തുടർന്ന യാത്രകളിൽ വേണ്ടത്ര ഇടവേള ലഭിക്കാത്തതിനാൽ കേരളത്തിന് ആ വേറിട്ട കാഴ്ചപ്പാടുകളും ലഭിക്കാതെ പോയി.
∙ വായനയിൽ തിരിച്ചറിഞ്ഞ യാഥാർഥ്യം
2021ലെ സാഹിത്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചില പുതിയ നിലപാടുകളാണ് ടി.പി.രാജീവൻ കഴിഞ്ഞ ഡിസംബറിൽ വ്യക്തമാക്കിയത്. പുതിയ പുസ്തകങ്ങൾ അധികം വായിക്കാനാവാതെ പോയ 2021ൽ താൻ കൈവശമിരുന്നവ വീണ്ടും വായിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സാഹിത്യത്തിലെ പരീക്ഷണകൃതികളെന്നു കരുതിയവ വീണ്ടും വായിച്ചപ്പോൾ തിരിച്ചറിഞ്ഞ ഒരു കാര്യം, ഒരു കാലത്ത് തന്നെ ആവേശം കൊള്ളിച്ച, ആധുനികമെന്നു കരുതിയവ ഇന്ന് തന്നോട് സംവദിക്കുന്നില്ല എന്നതാണെന്ന സത്യം അദ്ദേഹം തുറന്നു പറഞ്ഞു. ആ കാലത്തെ പല കഥകളും കവിതകളും പ്രസരിപ്പിക്കുന്നത് ഇരുട്ടാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നും രാജീവൻ കൂട്ടിച്ചേർത്തു.
ഇടശേരി, ഒളപ്പമണ്ണ തുടങ്ങിയവരുടെ കൃതികളാകട്ടെ തെളിച്ചമാണ് പകരുന്നതെന്നും അവ വായിക്കുമ്പോൾ നേരം പുലർന്നപോലൊരു അനുഭവമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ: ‘‘ഇപ്പോൾ ഉറൂബ്, കോവിലൻ, നന്തനാർ തുടങ്ങിയവരൊക്കെ ഹൃദ്യമാകുന്നു. മുണ്ടൂർ കൃഷ്ണൻകുട്ടി, വൈശാഖൻ, സി.വി. ശ്രീരാമൻ തുടങ്ങിയവരെല്ലാം ശ്രദ്ധിക്കപ്പെടാതെ പോയവരാണെന്നും ബോധ്യമായി. കൃതികളെപ്പറ്റിയും ജീവിതത്തെപ്പറ്റിയും കൂടുതൽ വ്യക്തത കൈവരുന്ന കാലഘട്ടം കൂടിയാണിത്.
സാഹിത്യം ഒരർഥത്തിൽ മരുന്നാണ്. കറ തീർന്ന ശേഷമാണ് അതു മനുഷ്യന് കൊടുക്കുന്നത്. പരീക്ഷണമായി മരുന്ന് കൊടുക്കില്ല. അതേസമയം ആധുനികസാഹിത്യം പരീക്ഷണസാഹിത്യമായിരുന്നു. അതാണ് ഇപ്പോൾ തിരിച്ചറിയുന്നത്. അടച്ചുപൂട്ടിയ കാലത്ത് പലർക്കും ഒരു തിരിച്ചുപോക്കുണ്ടായി. ചിലർ സ്വന്തം കൃഷി തുടങ്ങി, പലരും പുറത്തുപോകുന്നതും മറ്റും കുറഞ്ഞു. സൗന്ദര്യബോധത്തിലും സാഹിത്യബോധത്തിലും ഇതിനൊപ്പം മാറ്റം വന്നു. വൈലോപ്പിള്ളിയെയും ഒളപ്പണ്ണയെയുമാക്കെ മറന്ന് പടിഞ്ഞാറോട്ട് നോക്കിയിരുന്ന ഇത്രയും കാലത്തിൽനിന്നൊരു തിരിച്ചുപോക്കാണ് എനിക്ക് കോവിഡ് കാലം പകർന്നുതന്നത്’’.
English Summary: Remembering Writer TP Rajeevan