' ദിവ്യ എസ്. അയ്യർ വെറും ഒരമ്മയല്ല; വെളിപ്പെട്ടത് മലയാളിയുടെ കപടമുഖം '

ഔദ്യോഗിക ജോലിയാണെങ്കിലും പൊതുവേദിയിലെ ഇടമാണെങ്കിലും എഴുത്തുകാരിയെന്ന ലേബലാണെങ്കിലും രാഷ്ട്രീയ പ്രവർത്തനമാണെങ്കിലും ഒരു സ്ത്രീ അലസതയില്ലാതെ ചുറുചുറുക്കോടെ അവരുടെ ചെറുപ്പകാലത്ത് കഠിനാധ്വാനം ചെയ്തു നേടിയെടുക്കുന്ന വിജയത്തിന്റെ വഴികളായിരിക്കുമല്ലോ? അതിനാൽ തന്നെ ജോലിക്കു വേണ്ടി കുഞ്ഞിനെയോ കുഞ്ഞിനു

ഔദ്യോഗിക ജോലിയാണെങ്കിലും പൊതുവേദിയിലെ ഇടമാണെങ്കിലും എഴുത്തുകാരിയെന്ന ലേബലാണെങ്കിലും രാഷ്ട്രീയ പ്രവർത്തനമാണെങ്കിലും ഒരു സ്ത്രീ അലസതയില്ലാതെ ചുറുചുറുക്കോടെ അവരുടെ ചെറുപ്പകാലത്ത് കഠിനാധ്വാനം ചെയ്തു നേടിയെടുക്കുന്ന വിജയത്തിന്റെ വഴികളായിരിക്കുമല്ലോ? അതിനാൽ തന്നെ ജോലിക്കു വേണ്ടി കുഞ്ഞിനെയോ കുഞ്ഞിനു വേണ്ടി ജോലിയോ ഉപേക്ഷിക്കേണ്ടതില്ല. അങ്ങനെയൊരു ചിന്ത ഒരു കുറ്റബോധമായി ഉള്ളിൽ വളർത്തുന്നതു നമ്മുടെ പുരുഷാധിപത്യ സമൂഹമാണ്.
എനിക്കെന്റെ കുഞ്ഞിനെയും കൊണ്ട് എത്രയോ വേദികളിൽ ഇന്ത്യയ്ക്കകത്തും പുറത്തും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. പ്രസംഗിക്കുമ്പോൾ ബഹളംവച്ചും കവിത ചൊല്ലുമ്പോൾ അലറിക്കരഞ്ഞും അവൻ വികൃതികാട്ടി. എന്നാലും കുഞ്ഞിന് അമ്മയ്ക്കൊപ്പമിരിക്കാനുള്ള പ്രാഥമികമായ അവകാശത്തെ ഇല്ലാതാക്കാൻ മറ്റാർക്കെങ്കിലും കഴിയുമോ?
പാർലമെന്റുകളിൽ, ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിൽ, വിദേശകാര്യാലയങ്ങളിൽ ഒക്കെ പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി മുലകൊടുക്കുന്ന അമ്മമാരുടെ ചിത്രത്തിനു കീഴിൽ വന്ന് പ്രശംസചൊരിയുന്ന മലയാളിയുടെ കപടമുഖമാണ് ഈ വിഷയത്തിൽ വെളിപ്പെട്ടത് എന്നു തോന്നുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വാനിൽ തട്ടിനിൽക്കുന്ന ചില്ലുമേൽക്കൂരകൾ തകർത്തെറിയുക തന്നെ വേണം. ദിവ്യ എസ്. അയ്യർ വെറും ഒരമ്മയല്ല, തൊഴിലും കുടുംബവും തുല്യമനസ്സോടെ കൊണ്ടുനടക്കുന്ന പല അമ്മമാരുടെയും പ്രതിനിധിയാണ്.
Content Summary: Dr Arya Gopi reacts on Collector Issue