ആ ‘നീലവെളിച്ചം’ വീണ്ടുമെത്തുകയാണ്. മലയാള സിനിമയിലെ ആദ്യത്തെ ഹൊറർ ചിത്രമായ ‘ഭാർഗവീനിലയം’ പുതുകാല മോടിയോടെ ‘നീലവെളിച്ചം’ എന്ന പേരിൽ പുനർനിർമിക്കുമ്പോൾ ശരിക്കും പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്നത് ബഷീറാണ്. മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ. ബഷീർ എന്ന സാഹിത്യകാരനെ മാത്രമേ നാം എന്നും ഓർക്കാറുള്ളൂ. എന്നാൽ അതേപോലെ പ്രാധാന്യത്തോടെ കാണേണ്ടതാണ് ബഷീർ എന്ന ചലച്ചിത്രകാരനെ. 1964 ൽ റിലീസ് ചെയ്ത ‘ഭാർഗവീനിലയം’ എന്ന ചിത്രം മാത്രം മതി ബഷീറിനെ അടയാളപ്പെടുത്താൻ. റിലീസ് ചെയ്ത് ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ ചിത്രം വേറിട്ടു നിൽക്കുന്നത് അതിന്റെ കഥയുടെ പ്രത്യേകതയും സംവിധാനമികവും കൊണ്ടാണ്. ഈ ആറു പതിറ്റാണ്ടിനിടെ എത്രയോ പ്രേതസിനിമകൾ മലയാളത്തിൽ എത്തി. പക്ഷേ, അതിനൊന്നും ഭാർഗവീനിലയത്തിന്റെ ‘അടുക്കളവാതിലിലൂടെ പോലും പ്രവേശിക്കാൻ’ അർഹതയുണ്ടായിരുന്നില്ല. സാങ്കേതികവിദ്യ പുരോഗമിക്കാത്തൊരു കാലത്താണ് എ.വിൻസന്റ് ഇങ്ങനെയൊരു മാജിക്കൽ ഫ്രെയിം ഉണ്ടാക്കിയതെന്നോർക്കണം. പരിചിതമായൊരു പ്രണയകഥയായിരുന്നിട്ടും ഭാർഗവിയുടെയും ശശികുമാറിന്റെയും ജീവിതവും മരണവുമെല്ലാം എന്നും പുതുമയോടെ നിൽക്കുന്നത് ബഷീറിന്റെ എഴുത്തിന്റെ പ്രത്യേകത കൊണ്ടുമാത്രമായിരുന്നു. ബഷീർ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം എഴുതിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ ‘നീലവെളിച്ചം’ വീണ്ടുമെത്തുകയാണ്. മലയാള സിനിമയിലെ ആദ്യത്തെ ഹൊറർ ചിത്രമായ ‘ഭാർഗവീനിലയം’ പുതുകാല മോടിയോടെ ‘നീലവെളിച്ചം’ എന്ന പേരിൽ പുനർനിർമിക്കുമ്പോൾ ശരിക്കും പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്നത് ബഷീറാണ്. മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ. ബഷീർ എന്ന സാഹിത്യകാരനെ മാത്രമേ നാം എന്നും ഓർക്കാറുള്ളൂ. എന്നാൽ അതേപോലെ പ്രാധാന്യത്തോടെ കാണേണ്ടതാണ് ബഷീർ എന്ന ചലച്ചിത്രകാരനെ. 1964 ൽ റിലീസ് ചെയ്ത ‘ഭാർഗവീനിലയം’ എന്ന ചിത്രം മാത്രം മതി ബഷീറിനെ അടയാളപ്പെടുത്താൻ.

ബഷീർ, മധു, പി. ജെ. ആന്റണി. ഭാർഗവീനിലയം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പകർത്തിയ ചിത്രം (ഫയൽ ചിത്രം)

റിലീസ് ചെയ്ത് ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ ചിത്രം വേറിട്ടു നിൽക്കുന്നത് അതിന്റെ കഥയുടെ പ്രത്യേകതയും സംവിധാനമികവും കൊണ്ടാണ്. ഈ ആറു പതിറ്റാണ്ടിനിടെ എത്രയോ പ്രേതസിനിമകൾ മലയാളത്തിൽ എത്തി. പക്ഷേ, അതിനൊന്നും ഭാർഗവീനിലയത്തിന്റെ ‘അടുക്കളവാതിലിലൂടെ പോലും പ്രവേശിക്കാൻ’ അർഹതയുണ്ടായിരുന്നില്ല. സാങ്കേതികവിദ്യ പുരോഗമിക്കാത്തൊരു കാലത്താണ് എ.വിൻസന്റ് ഇങ്ങനെയൊരു മാജിക്കൽ ഫ്രെയിം ഉണ്ടാക്കിയതെന്നോർക്കണം. പരിചിതമായൊരു പ്രണയകഥയായിരുന്നിട്ടും ഭാർഗവിയുടെയും ശശികുമാറിന്റെയും ജീവിതവും മരണവുമെല്ലാം എന്നും പുതുമയോടെ നിൽക്കുന്നത്  ബഷീറിന്റെ എഴുത്തിന്റെ പ്രത്യേകത കൊണ്ടുമാത്രമായിരുന്നു. ബഷീർ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം എഴുതിയത്.

പൊന്‍കുന്നം വർക്കി, തകഴി ശിവശങ്കരപ്പിള്ള
ADVERTISEMENT

മലയാള സിനിമയും സാഹിത്യവും അത്രമേൽ സ്നേഹിച്ചുനിൽക്കുന്ന രണ്ടാത്മാക്കളാണ്. പരസ്പരം സഹായിച്ചുകൊണ്ടാണ് രണ്ടു വിഭാഗവും മുന്നേറിയത്. ഒട്ടുമിക്ക സാഹിത്യകാരന്മാരും സിനിമയ്ക്കു വേണ്ടി എഴുതിയിട്ടുമുണ്ട്. ബഷീറിന്റെ കാലഘട്ടത്തിലെ സാഹിത്യകാരന്മാരിൽ ഉറൂബ്, പൊൻകുന്നം വർക്കം, തകഴി എന്നിവരെല്ലാം സാഹിത്യത്തിനെന്നപോലെ സിനിമയ്ക്കും സംഭാവന ചെയ്തവരാണ്. ചെമ്മീനിലൂടെ തകഴിയെ സിനിമാലോകം അടയാളപ്പെടുത്തിയെങ്കിലും അതിൽ കഥ മാത്രമേ തകഴിയുടേതായിട്ടുള്ളൂ. ചെമ്മീൻ എന്ന നോവൽ സിനിമയായപ്പോൾ എസ്.എൽ.പുരം സദാനന്ദൻ ആണ് തിരക്കഥ എഴുതിയത്. രാമു കാര്യാട്ടിന്റെ സംവിധാന മികവിലൂടെ ചെമ്മീൻ പുരസ്കാരങ്ങൾ വാരിക്കൂട്ടി. തകഴിയുടെ ഏണിപ്പടികൾ തോപ്പിൽ ഭാസിയാണ് തിരക്കഥ എഴുതിയ സംവിധാനം ചെയ്തത്. രണ്ടിടങ്ങഴി പി.സുബ്രഹ്മണ്യവും അനുഭവങ്ങൾ പാളിച്ചകൾ കെ.എസ്.സേതുമാധവനും സംവിധാനം ചെയ്തു. കേശവദേവിന്റെ ഓടയിൽനിന്ന് എന്ന മികച്ച സൃഷ്ടിയെ സിനിമയാക്കിയതും കെ.എസ്. സേതുമാധവൻ തന്നെയായിരുന്നു. 

ഉറൂബ്, ബഷീറിനൊപ്പം തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്

അതേപോലെ ഉറൂബിന്റെതായി നീലക്കുയിൽ, രാരിച്ചൻ എന്ന പൗരൻ, നായരു പിടിച്ച പുലിവാൽ, കുരുക്ഷേത്രം, ഉമ്മാച്ചു എന്നിവയൊക്കെ സിനിമയായി. ഇതിൽ മിക്കതും ഹിറ്റ് ചിത്രങ്ങളായിരുന്നു. എന്നാൽ ഉറൂബിന്റെയും തകഴിയുടെയുമൊക്കെ പതിവു കുടുംബ ചിത്രങ്ങളായിരുന്നെങ്കിൽ ബഷീർ ഭാർഗവീനിലയത്തിലൂടെ വേറിട്ടൊരു പാത വെട്ടുകയായിരുന്നു. റിലീസ് ചെയ്ത് 58 വർഷം പിന്നിട്ടിട്ടും ഭാർഗവീ നിലയം മലയാളത്തിലെ ഹൊറർ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നുവെങ്കിൽ അതിന് എടുത്തുപറയേണ്ട പ്രത്യേകതകൾ ഉണ്ടാകുമല്ലോ. ചിത്രത്തിനൊടുവിലുള്ള ഭാർഗവിയുടെ ചിരി ഇപ്പോഴും മലയാള സിനിമയിൽ മുഴങ്ങുന്നുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ സിനിമയാണെങ്കിലും കറതീർന്ന എന്ന സിനിമ എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. സാങ്കേതികവിദ്യകൾ പുരോഗമിച്ച കാലത്ത് മലയാളത്തിൽ ഒരുങ്ങിയ പ്രേതസിനിമകളെല്ലാം പ്രേതത്തിന്റെ വെളുത്ത വസ്ത്രത്തിന്റെ നിറത്തിനുള്ളിൽ ഒതുങ്ങിപ്പോകുകയാണ്.

ഭാർഗവീനിലയം സിനിമയിൽ മധു.
ADVERTISEMENT

സിനിമയ്ക്കൊടുവിൽ, ‘നീയും ഞാനുമെന്ന യാഥാർഥ്യത്തിൽനിന്നു ഞാൻ മാത്രം അവശേഷിക്കാൻ പോകുകയാണ്’ എന്ന നായകന്റെ സംഭാഷണം കാലത്തെ അതിജീവിക്കുകയായിരുന്നു. ഇത്രയും കാലത്തിനു ശേഷവും ഭാർഗവീനിലയം അവശേഷിച്ചത് അതിനുള്ളിൽ ജീവിതത്തെ തൊടുന്ന പലതുമുള്ളതുകൊണ്ടായിരുന്നു. അവിശ്വസനീയമായ പ്രേതകഥകൾ പറഞ്ഞ് നമ്മുടെ സംവിധായകർ സാങ്കേതികവിദ്യ കൊണ്ട് അതിനെ അതിജീവിക്കാൻ നടത്തിയ ശ്രമമെല്ലാം ബഷീറിന്റെ ആഖ്യാനത്തിനു മുന്നിൽ പരാജയപ്പെടുകയായിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ

മൂന്നു വർഷത്തിനു ശേഷം ബഷീറിന്റെ ബാല്യകാലസഖി സിനിമയായപ്പോൾ അദ്ദേഹം തന്നെയായിരുന്നു തിരക്കഥയും സംഭാഷണവും എഴുതിയത്. ജെ.ശശികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മജീദായത് പ്രേംനസീറും സുഹറ ഷീലയുമായിരുന്നു. ഭാർഗവീനിലയം, ബാല്യകാലസഖി എന്നിവയ്ക്കു മാത്രമേ ബഷീർ തിരക്കഥയും സംഭാഷണവും എഴുതിയിട്ടുള്ളു. വർഷങ്ങൾക്കു ശേഷം 2014ൽ പ്രമോദ് പയ്യന്നൂർ ബാല്യകാലസഖി വീണ്ടുമൊരുക്കിയപ്പോൾ അതിനു പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ പറ്റിയില്ല. ബാല്യകാലസഖി എന്ന കൃതിയെ സിനിമ കൊണ്ട് അതിജീവിക്കാൻ സംവിധായകനു സാധിച്ചില്ല എന്നതായിരുന്നു സത്യം. 

മതിലുകൾ സിനിമയിൽ മമ്മൂട്ടി, അടൂർ ഗോപാലകൃഷ്ണൻ
ADVERTISEMENT

ബഷീറിന്റെ ‘മതിലുകൾ’ 1990 ൽ അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കിയപ്പോൾ തിരക്കഥയും സംഭാഷണവുമൊക്കെ ഒരുക്കിയത് അടൂർ തന്നെയായിരുന്നു. ഒരു പ്രതിഭയുടെ കയ്യിൽ മറ്റൊരു പ്രതിഭയുടെ സൃഷ്ടി കിട്ടിയാൽ ഉണ്ടാകുന്നതെന്തായിരിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മതിലുകൾ. മമ്മൂട്ടിയുടെ മികച്ച പ്രകടനവും അടൂരിന്റെ സംവിധാന മികവുമാണ് മതിലുകൾ മലയാള സിനിമയിൽ മികച്ചതെന്ന് അടയാളപ്പെടുത്തിയത്. 

മതിലുകൾ സിനിമയിൽ മമ്മൂട്ടി

പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖിയിലെ മമ്മൂട്ടിയും മതിലുകളിലെ മമ്മൂട്ടിയും തമ്മിൽ താരതമ്യം ചെയ്താൽ, ഒരു നടനെ എങ്ങനെ മികച്ച രീതിയിൽ വാർത്തെടുക്കാമെന്ന് അടൂർ കാണിച്ചതിന്റെ മാജിക് മനസ്സിലാകും. മതിലുകളിൽ ഒരിക്കലും മമ്മൂട്ടിയെ കാണാൻ കഴിയില്ല. അവിടെ ബഷീർ തന്നെയാണ് സ്ക്രീനിൽ വരുന്നത്. എന്നാൽ ബാല്യകാലസഖിയിൽ വേഷം കെട്ടിയെത്തിയ മമ്മൂട്ടിയാണുള്ളത്. ബഷീർ കൃതികളെ നന്നായി ഉപയോഗിച്ചാൽ എങ്ങനെ മികച്ച ചിത്രങ്ങൾ എടുക്കാമെന്നതിന്റെ തെളിവുകളായിരുന്നു ഭാർഗവീനിലയവും മതിലുകളും. ബഷീറിന്റെ കൃതികളെ സംവിധാന മികവുകൊണ്ട് അതിജീവിക്കാൻ വിൻസന്റിനും അടൂരിനും സാധിച്ചു.

നീലവെളിച്ചത്തിന്റെ പോസ്റ്റർ. Photo: Instagram/Neelavelicham

‌പുതിയ കാലഘട്ടത്തിലെ ഭാർഗവീനിലയം തിയറ്ററിലെത്താൻ പോകുകയാണ്. ആദ്യ സിനിമയിൽ മധു അവതരിപ്പിച്ച കഥാപാത്രത്തെ ടൊവിനോ തോമസ് ആണ് നീലവെളിച്ചം എന്ന രണ്ടാം സിനിമയിൽ അവതരിപ്പിക്കുന്നത്. വിൻസന്റാണോ ആഷിഖ് അബുവാണോ ബഷീറിനെ ശരിക്കും അതിജീവിക്കുന്നതെന്ന് കാലം തെളിയിക്കും.

Content Summary: Neela Velicham and Other Movies Based on the Novels Written by Vaikom Muhammad Basheer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT