വാക്കുകളുടെ വെളിച്ചം അണയുന്നില്ല; ബിർനാം വുഡ് വീണ്ടും കത്തുന്നു
10 വർഷം മുമ്പായിരുന്നു ആ അദ്ഭുതം. 28 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവതി ലോകപ്രശസ്തമായ ബുക്കർ സമ്മാനം നേടുക. ന്യൂസിലൻഡിൽ നിന്നുള്ള രണ്ടാമത്തെ മാത്രം എഴുത്തുകാരിയുടെ അപൂർവ റെക്കോർഡ്. എഴുത്തിൽ ഒരു പുതിയ പ്രതിഭയുടെ ഉദയം. ദ് ലൂമിനറീസ് എന്ന നോവൽ വ്യാപകമായി വായിക്കപ്പെട്ടതിനൊപ്പം എലിനോർ കാറ്റണിൽ നിന്ന്
10 വർഷം മുമ്പായിരുന്നു ആ അദ്ഭുതം. 28 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവതി ലോകപ്രശസ്തമായ ബുക്കർ സമ്മാനം നേടുക. ന്യൂസിലൻഡിൽ നിന്നുള്ള രണ്ടാമത്തെ മാത്രം എഴുത്തുകാരിയുടെ അപൂർവ റെക്കോർഡ്. എഴുത്തിൽ ഒരു പുതിയ പ്രതിഭയുടെ ഉദയം. ദ് ലൂമിനറീസ് എന്ന നോവൽ വ്യാപകമായി വായിക്കപ്പെട്ടതിനൊപ്പം എലിനോർ കാറ്റണിൽ നിന്ന്
10 വർഷം മുമ്പായിരുന്നു ആ അദ്ഭുതം. 28 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവതി ലോകപ്രശസ്തമായ ബുക്കർ സമ്മാനം നേടുക. ന്യൂസിലൻഡിൽ നിന്നുള്ള രണ്ടാമത്തെ മാത്രം എഴുത്തുകാരിയുടെ അപൂർവ റെക്കോർഡ്. എഴുത്തിൽ ഒരു പുതിയ പ്രതിഭയുടെ ഉദയം. ദ് ലൂമിനറീസ് എന്ന നോവൽ വ്യാപകമായി വായിക്കപ്പെട്ടതിനൊപ്പം എലിനോർ കാറ്റണിൽ നിന്ന്
10 വർഷം മുമ്പായിരുന്നു ആ അദ്ഭുതം. 28 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവതി ലോകപ്രശസ്തമായ ബുക്കർ സമ്മാനം നേടുക. ന്യൂസിലൻഡിൽ നിന്നുള്ള രണ്ടാമത്തെ മാത്രം എഴുത്തുകാരിയുടെ അപൂർവ റെക്കോർഡ്. എഴുത്തിൽ ഒരു പുതിയ പ്രതിഭയുടെ ഉദയം. ദ് ലൂമിനറീസ് എന്ന നോവൽ വ്യാപകമായി വായിക്കപ്പെട്ടതിനൊപ്പം എലിനോർ കാറ്റണിൽ നിന്ന് ഗംഭീര കൃതികൾ ലോകം പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ കാറ്റൺ എഴുത്തിൽ സജീവമായില്ല. പുതിയ കൃതികളോ വാർത്തകളോ വന്നതുമില്ല. ഇപ്പോഴിതാ ഒരു ദശകത്തിന്റെ മൗനത്തിനു ശേഷം പുതിയൊരു നോവലുമായി കാറ്റൺ എത്തുന്നു. ഷേക്സ്പിയറിന്റെ മാക്ബത്തിലൂടെ പ്രശസ്തമായ ‘ബിർനാം വുഡ്’ എന്നാണ് ആക്ഷേപ ഹാസ്യ പ്രധാനമായ നോവലിന്റെ പേര്.
ലൂമിനറിസിനും ബിർനാം വുഡിനുമിടയിൽ അലസയല്ലായിരുന്നു കാറ്റൺ. ബുക്കർ നേടിയ നോവലിന്റെ തിരക്കഥ ബിബിസിക്കു വേണ്ടി എഴുതി. പ്രശസ്ത നോവൽ എമ്മ സിരീസാക്കിയപ്പോൾ തിരക്കഥയും തയാറാക്കി. ഇതിനിടെ വിവാഹം. ഇപ്പോൾ ഒരു കുട്ടിയുടെ അമ്മ കൂടിയാണ്. വീണ്ടും എഴുത്തിൽ സജീവമാകുകയാണ് കാറ്റൺ; പുതിയ നോവലുകളുമായി.
കോവിഡിന്റെ തുടക്കത്തിൽ ന്യൂസിലൻഡിൽ നിന്ന് കേംബ്രിഡ്ജിൽ എത്തിയതാണ് എഴുത്തുകാരി. രണ്ടര വർഷമായി നാട്ടിൽ നിന്ന് അകന്നാണ് ജീവിതം. ഭർത്താവ് അമേരിക്കൻ കവി സ്റ്റീവൻ ടുസൈന്റ്. ബുക്കർ സമ്മാനം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. എന്നാൽ വ്യക്തി എന്ന നിലയിൽ എനിക്കൊരു മാറ്റവുമുണ്ടായില്ല. എന്നാൽ ഒരു കുട്ടിയുടെ അമ്മയായതോടെ
ഞാൻ പൂർണമായും മാറി: കാറ്റൺ പറയുന്നു. അതിന്റെ ആഹ്ലാദവും അവേശവും ആവോളമുണ്ട്. ഗർഭിണിയായിരിക്കുമ്പോഴാണ് പുതിയ നോവൽ എഴുതിത്തുടങ്ങിയത്. കുട്ടി ജനിച്ച ശേഷമാണ് പൂർത്തിയാക്കിയത്. മുറി അടച്ചിട്ട് എഴുതിക്കൊണ്ടിരുന്നു. കരയുന്ന കുഞ്ഞുമായി ഇടയ്ക്ക് സ്റ്റീവൻ മുറിയുടെ വാതിലിൽ മുട്ടുമ്പോൾ മാത്രം പുറം ലോകത്തെ അറിഞ്ഞു. ബാക്കി സമയം മുഴുവൻ എഴുത്തുമുറിയിൽ തന്നെയായിരുന്നു. അതിന്റെ ഫലം പുതിയ നോവലിൽ പ്രകടമാണെന്ന ആത്മവിശ്വാസവുമുണ്ട്. ഇനി വേണ്ടത് മികച്ച വായനക്കാരുടെ സർഗാത്മക പ്രതികരണങ്ങളാണ്.
അടുത്തിടെ കാറ്റൺ ഭർത്താവും കുട്ടിയുമൊത്ത് ന്യൂസിലൻഡിൽ പോയിരുന്നു. വർഷങ്ങൾക്കുശേഷം അച്ഛനമ്മമാരെ നേരിൽ കണ്ടു. സന്ദർശനത്തിനിടെയാണ് ജെസീന്ത ആർഡേൻ പ്രധാന മന്ത്രി പദത്തിൽ നിന്ന് പടിയിറങ്ങുന്നു എന്നു ലോകത്തെ അറിയിച്ചത്. കാറ്റണും ജെസീന്തയുടെ ആരാധികയാണ്. ലോകത്തിനു മുഴുവനും ഞെട്ടലായിരുന്നു ആ അപ്രതീക്ഷിത പ്രഖ്യാപനം. എന്നാൽ ഭരണത്തിന്റെ പടിയിറങ്ങി കുടുംബജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ജെസീന്തയുടെ തീരുമാനത്തെ സന്തോഷത്തോടെ അംഗീകരിച്ചു.
22–ാം വയസ്സിലാണ് കാറ്റൺ ആദ്യ പുസ്തകം പുറത്തിറക്കിയത്. ദ് റിഹേഴ്സൽ. കൗമാര പ്രായക്കാരായ പെൺകുട്ടികളുടെയും ഹൈസ്കൂൾ കേന്ദ്രീകരിച്ചുണ്ടായ ലൈംഗിക അപവാദത്തിന്റെയും കഥ. വായനക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ച ആ പുസ്തകത്തിനു ശേഷമായിരുന്നു ലൂമിനറീസിന്റെ വരവ്.
2015 ൽ കാറ്റൺ ഇന്ത്യയിൽ എത്തിയിരുന്നു. ജയ്പുർ ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ. അതിപ്പോഴും മറന്നിട്ടില്ല, അന്നുണ്ടായ വിവാദവും.
ന്യൂസിലൻഡിലെ രാഷ്ട്രീയക്കാരെക്കുറിച്ച് കാറ്റൺ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിനു തിരികൊളുത്തിയത്. പണത്തോട് ആർത്തിയുള്ളവരാണ് പുതിയ രാഷ്ട്രീയക്കാർ എന്നവർ അന്ന് തുറന്നടിച്ചിരുന്നു. പലർക്കും ഇടുങ്ങിയ മനസ്സാണ്. എങ്ങനെ ലാഭം ഉണ്ടാക്കാം എന്നാണവർ ചിന്തിക്കുന്നത്. ആ വാക്കുകൾ ന്യൂസിലൻഡിൽ അലയടിച്ചു. സ്വന്തം രാജ്യത്തെ ചതിച്ച വഞ്ചകി എന്ന് ആക്ഷേപിക്കപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി ജോൺ കീ രൂക്ഷമായാണ് പ്രതികരിച്ചത്. എലിനോർ കാറ്റണെപ്പോലുള്ള ശിശുക്കൾ രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പറയുന്നതെന്താണെന്ന് അറിയില്ലെന്നും ആലോചിച്ചു മാത്രം അഭിപ്രായം പറയാൻ പഠിക്കണമെന്നും അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. കാറ്റണിന്റെ മാതാപിതാക്കൾ രാജ്യത്ത് ഒറ്റപ്പെട്ടു. അന്നത്തെ വിവാദം തന്നെയും ഒറ്റപ്പെടുത്തിയെന്നും എന്നാൽ തളരാൻ കൂട്ടാക്കിയില്ലെന്നും അവർ പറയുന്നു. കുറേനാളത്തേക്ക് സന്തോഷം ചോർത്തിക്കളയുന്ന അനുഭവമായിരുന്നു അത്. ക്രമേണ ജീവിതത്തിലേക്കു തിരിച്ചുവരികയും ജോലിയിൽ സജീവമാകുകയും ചെയ്തു.
രാഷ്ട്രീയത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ല എന്ന ആരോപണത്തിന്റെ മറുപടി കൂടിയാണ് പുതിയ നോവൽ എന്ന് കാറ്റൺ പറയുന്നു. ചരിത്രമാണ് ഈ നോവലിന്റെ അടിസ്ഥാനം. കൃത്യമായ പഠനവും ഗവേഷണവും നടത്തിയാണ് പ്രമേയത്തിൽ എത്തിയത്. ഒരിക്കൽ നേരിട്ട ആരോപണങ്ങളുടെ മറുപടിയാണ് നോവൽ എന്നുപോലും വിശേഷിപ്പിക്കാം. ഒന്നും സംഭവിക്കാത്ത ഒരു കഥ എഴുതാൻ എനിക്കു താൽപര്യമില്ല. ഒന്നും മാറാൻ പോകുന്നില്ല. എല്ലാം എന്നേ എഴുതപ്പെട്ടു എന്ന ചിന്താഗതിയുമില്ല. നോവലിന് കൃത്യമായ ലക്ഷ്യമുണ്ട്. ഒരു പുസ്തകത്തിന് എന്തുചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ലക്ഷ്യം: ആത്മവിശ്വാസത്തോടെ കാറ്റൺ പറയുന്നു.
അഞ്ചു വർഷം മുൻപ് സമൂഹ മാധ്യമങ്ങളോട് കാറ്റൺ വിട പറഞ്ഞു. ആ തീരുമാനത്തിൽ മാറ്റം വേണമെന്ന് ഇതുവരെ തോന്നിയിട്ടുമില്ല.
മനുഷ്യന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും സമൂഹ മാധ്യമങ്ങൾ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് എന്റെ ശക്തമായ അഭിപ്രായം. നമ്മുടെ ചിന്താഗതിയെത്തന്നെ പുതിയ കാലത്തിന്റെ മാധ്യമങ്ങൾ മാറ്റുന്നു. എങ്ങനെയാണോ നാം ജീവിച്ചിരിക്കുന്നത് അതിന്റെ എല്ലാ സ്വാഭാവികതയും ഇല്ലാതാക്കുന്നു: കാറ്റൺ പറയുന്നു. സമൂഹ മാധ്യമങ്ങളുടെ ദുസ്വാധീനവും പുതിയ നോവലിലെ പ്രമേയങ്ങളിലൊന്നാണ്.
അയോവ റൈറ്റേഴ്സ് വർക്‌ഷോപ്പിൽ പങ്കെടുക്കവെയാണ് സ്റ്റീവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇന്ന് ആദ്യ വായനക്കാരൻ എന്നതിനപ്പുറം എഴുത്തിന്റെ സജീവ ഭാഗം തന്നെയാണ് സ്റ്റീവൻ. നിരന്തരമായ ചർച്ചകൾ. സംവാദങ്ങൾ. തർക്കങ്ങൾ. ആശയങ്ങൾക്കു മൂർച്ച കൂട്ടാനുള്ള അപൂർവ വേദി കൂടിയാണ് കുടുംബജീവിതം.
ബ്രിട്ടൻ തനിക്ക് വീട് പോലെതന്നെയാണെങ്കിലും ന്യൂസിലൻഡിൽ തിരിച്ചുപോകണമെന്നത് കാറ്റണിന്റെ ആഗ്രഹം. ജൻമദേശത്തേക്ക്, വേരുകളിലേക്ക് മടങ്ങാൻ ആരാണ് ആഗ്രഹിക്കാത്തത്. പ്രവാസിയായി എല്ലാക്കാലവും ജീവിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ലല്ലോ.അകലെയാണെങ്കിലും ഒരു രാജ്യമുണ്ട്. അവിടെ ഒരു വീട്. പ്രിയപ്പെട്ടവർ. ഒരിക്കൽ മാതൃരാജ്യത്തേക്ക് മടങ്ങുമെന്ന് ഉറപ്പു പറയുന്ന കാറ്റൺ ബിർനാം വുഡിനു ശേഷമുള്ള നോവലിന്റെ ജോലികളും തുടങ്ങിക്കഴിഞ്ഞു. എഴുത്തിലെ പ്രകാശം പരത്തുന്ന ഒരു കരിയർ വീണ്ടും തുടങ്ങുകയാണ്. ലൂമിനറീസിനു ശേഷവും ആകാശത്ത് നക്ഷത്രങ്ങൾ ബാക്കിയുണ്ടെന്നും അവ ഏറെക്കാലം പ്രകാശം പരത്തുമെന്നും തെളിയിക്കാനുള്ള ശ്രമം.
Content Summary: Author Eleanor Catton and her book ' Birnam Wood '