ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സാൽവദോർ അയെന്ദെയുടെ ഭരണകൂടത്തെ അട്ടിമറിച്ചുകൊണ്ട് ജനറൽ അഗസ്തെ പിനോഷെ ചിലെയിൽ പട്ടാളഭരണം സ്ഥാപിക്കുമ്പോൾ മരണക്കിടക്കയിലായിരുന്നു കവി പാബ്ലോ നെരൂദ. സാന്തിയാഗോയിലെ കവിയുടെ വീട് പട്ടാളം കൊള്ളയടിച്ചു. കവി കഴിഞ്ഞിരുന്ന തീരദേശത്തെ വീട് പലവട്ടം റെയ്ഡ് ചെയ്തു. ആവേശഭരിതവും ദുഃഖഭരിതവുമായ വരികൾ ഏറെയെഴുതിയ കവി കാൻസർ ബാധിതനായിരുന്നു. നാളുകളെണ്ണിക്കഴിഞ്ഞ കവിക്ക് പട്ടാളഭരണം ഇടിത്തീ പോലെയാണ് അനുഭവപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ച സ്ഥാനാർഥി നെരൂദ തന്നെയായിരുന്നു. പിന്നീട് അദ്ദേഹം അയെന്ദെയ്ക്കായി നിരാശയേതുമില്ലാതെ വഴിമാറിക്കൊടുക്കുകയായിരുന്നു. അയെന്ദെയ്ക്കായി അദ്ദേഹം പ്രചാരണം നടത്തുകയും കവിതകൾ ചൊല്ലുകയും ചെയ്തു. എന്നാൽ പാർട്ടിക്കു വേണ്ടി പടപ്പാട്ടുകൾ മാത്രം പടച്ച കവിയായിരുന്നില്ല നെരൂദ. പതിറ്റാണ്ടുകൾക്കു ശേഷം നെരൂദയുടെ മരണത്തെക്കുറിച്ചു പുറത്തുവന്ന പുതിയ ഫൊറൻസിക് വിവരങ്ങൾ ഇപ്പോൾ പുതിയ ചില ചോദ്യങ്ങളിലേക്കു വിരൽ ചൂണ്ടുകയാണ്. കാൻസർ രോഗമായിരുന്നില്ലേ യഥാർഥത്തിൽ നെരൂദയുടെ മരണകാരണം? നെരൂദയെ വിഷം കുത്തിവച്ചു കൊല്ലുകയായിരുന്നോ? ചിലെയിലെ പട്ടാണഭരണം ഭയപ്പെട്ടിരുന്ന നെരൂദയുടെ കവിതകളുടെ സവിശേഷതകൾ എന്തൊക്കെയാണ്? നെരുദയും ഇന്ത്യയും തമ്മിലുള്ള ബന്ധം എന്താണ്? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സാൽവദോർ അയെന്ദെയുടെ ഭരണകൂടത്തെ അട്ടിമറിച്ചുകൊണ്ട് ജനറൽ അഗസ്തെ പിനോഷെ ചിലെയിൽ പട്ടാളഭരണം സ്ഥാപിക്കുമ്പോൾ മരണക്കിടക്കയിലായിരുന്നു കവി പാബ്ലോ നെരൂദ. സാന്തിയാഗോയിലെ കവിയുടെ വീട് പട്ടാളം കൊള്ളയടിച്ചു. കവി കഴിഞ്ഞിരുന്ന തീരദേശത്തെ വീട് പലവട്ടം റെയ്ഡ് ചെയ്തു. ആവേശഭരിതവും ദുഃഖഭരിതവുമായ വരികൾ ഏറെയെഴുതിയ കവി കാൻസർ ബാധിതനായിരുന്നു. നാളുകളെണ്ണിക്കഴിഞ്ഞ കവിക്ക് പട്ടാളഭരണം ഇടിത്തീ പോലെയാണ് അനുഭവപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ച സ്ഥാനാർഥി നെരൂദ തന്നെയായിരുന്നു. പിന്നീട് അദ്ദേഹം അയെന്ദെയ്ക്കായി നിരാശയേതുമില്ലാതെ വഴിമാറിക്കൊടുക്കുകയായിരുന്നു. അയെന്ദെയ്ക്കായി അദ്ദേഹം പ്രചാരണം നടത്തുകയും കവിതകൾ ചൊല്ലുകയും ചെയ്തു. എന്നാൽ പാർട്ടിക്കു വേണ്ടി പടപ്പാട്ടുകൾ മാത്രം പടച്ച കവിയായിരുന്നില്ല നെരൂദ. പതിറ്റാണ്ടുകൾക്കു ശേഷം നെരൂദയുടെ മരണത്തെക്കുറിച്ചു പുറത്തുവന്ന പുതിയ ഫൊറൻസിക് വിവരങ്ങൾ ഇപ്പോൾ പുതിയ ചില ചോദ്യങ്ങളിലേക്കു വിരൽ ചൂണ്ടുകയാണ്. കാൻസർ രോഗമായിരുന്നില്ലേ യഥാർഥത്തിൽ നെരൂദയുടെ മരണകാരണം? നെരൂദയെ വിഷം കുത്തിവച്ചു കൊല്ലുകയായിരുന്നോ? ചിലെയിലെ പട്ടാണഭരണം ഭയപ്പെട്ടിരുന്ന നെരൂദയുടെ കവിതകളുടെ സവിശേഷതകൾ എന്തൊക്കെയാണ്? നെരുദയും ഇന്ത്യയും തമ്മിലുള്ള ‘ബന്ധം’ എന്താണ്? വിശദമായി പരിശോധിക്കാം. 

∙ രാഷ്ട്രീയം, പ്രണയം

ADVERTISEMENT

ലാറ്റിനമേരിക്കയിലെ, ഒരുപക്ഷേ ലോകത്തെ തന്നെ ഏറ്റവും പ്രശസ്‌തരായ കവി കളിൽ ഒരാളാണ് പാബ്ലോ നെരൂദ. രാഷ്‌ട്രീയവും പ്രണയവും നെരൂദാക്കവിതകളിലെ നിരന്തര സാന്നിധ്യമാണ്. ആ കവിതയ്‌ക്കു വിഷയമാവാത്തതായി അധികമൊന്നുമുണ്ടായിരുന്നില്ല. തൂണിലും തുരുമ്പിലും അദ്ദേഹം കവിത കണ്ടു. ‘വരൂ, ഈ തെരുവുകളിലെ രക്‌തം കാണൂ’ എന്ന നെരൂദയുടെ വരി പിന്നീടു മുദ്രാവാക്യം പോലെ എത്രയോ വട്ടം ആവർത്തിക്കപ്പെട്ടു. അപ്പത്തിന്റെയും സത്യത്തിന്റെയും വീഞ്ഞിന്റെയും സ്വപ്‌നങ്ങളുടെയും കവിയാണു താനെന്നാണ് നെരൂദ സ്വയം വിശേഷിപ്പിച്ചത്. കടലു പോലെ പരപ്പും ആഴവുമുള്ളതായിരുന്നു ആ കാവ്യലോകം. അതിരുകളില്ലാതെ അതൊഴുകി. കമ്യൂണിസ്‌റ്റ് പാർട്ടി അംഗമായിരുന്ന നെരൂദ ഒട്ടേറെ രാജ്യങ്ങളിൽ നയതന്ത്രജ്‌ഞനായി ജോലി ചെയ്‌തിട്ടുണ്ട്. വലതുപക്ഷ ഭരണാധികാരികളുടെ കണ്ണിലെ കരടായപ്പോൾ ഏറെക്കാലം ഒളിവിൽ കഴിയേണ്ടി വന്നു. രാജ്യദ്രോഹക്കുറ്റം വരെ ചുമത്തപ്പെട്ടു. കാന്റോ ജനറൽ പോലുള്ള കാവ്യങ്ങളിലൂടെ നെരൂദ വായനക്കാരുടെ മനസ്സിൽ ഇടംപിടിച്ചു.

പാബ്ലോ നെരൂദയുടെ ശവകുടീരം. REUTERS

പിനോഷെയുടെ പിടിയിൽ ചിലെ അമരുന്നത് നെരൂദയ്ക്കു താങ്ങാനായില്ല. കാൻസർ കൊടുത്ത വേദനയേക്കാളും മാരകമായിരുന്നു ജനാധിപത്യം അട്ടിമറിക്കപ്പെട്ടതിന്റെ വേദന. ആ അട്ടിമറി നടന്ന് 12 ദിവസങ്ങൾക്കു ശേഷം 1973 സെപ്റ്റംബർ 23ന് കവി കണ്ണുകളടച്ചു. കാൻസറായിരുന്നു മരണകാരണമെന്ന് ഭാര്യ മറ്റിൽഡെ ഉറൂഷ്യയടക്കമുള്ള കുടുംബാംഗങ്ങൾ പോലും കരുതി. പാബ്ലോ നെരൂദ ഫൗണ്ടേഷൻ പിൽക്കാലത്തും കാൻസറാണ് മരണകാരണമായി പറഞ്ഞിരുന്നത്. അപ്പോഴും ചില സംശയങ്ങളും ഊഹാപോഹങ്ങളും കവിയുടെ മരണത്തെക്കുറിച്ചു പ്രചരിക്കുന്നുണ്ടായിരുന്നു. കാൻസറല്ല, പിനോഷെയുടെ കരങ്ങളാണ് കവിയെ കൊലപ്പെടുത്തിയത് എന്നായിരുന്നു അടക്കംപറച്ചിൽ. കവിയുടെ അടക്കം കഴിഞ്ഞ് ആളുകളെന്ന പോലെ ആ അടക്കംപറച്ചിലുകളും പിരിഞ്ഞുപോയി.

പതിറ്റാണ്ടുകൾക്കു ശേഷം നെരൂദയുടെ മരണത്തെക്കുറിച്ചു പുറത്തുവന്ന പുതിയ ഫോറൻസിക് വിവരങ്ങൾ സംശയങ്ങളെ ബലപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ ശരീരത്തിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന വിഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് കുടുംബം വെളിപ്പെടുത്തിയത്. രാജ്യാന്തര വിദഗ്ധരുടെ ഒരു സംഘമാണ് പുതിയ ഫോറൻസിക് പരിശോധന നടത്തിയത്. പിനോഷെയുടെ അനുചരൻമാരോ അവർ നിയോഗിച്ചവരോ വിഷം കുത്തിവച്ചു നെരൂദയെ കൊലപ്പെടുത്തുകയായിരുന്നു എന്ന വാദത്തിനു ബലം പകരുന്നവയാണ് പുതിയ ഫൊറൻസിക് കണ്ടെത്തലുകൾ. എന്നാൽ അതുറപ്പിച്ചു പറയാനും വയ്യ.

∙ വിവാദമായ ‘മീ ടൂ’ ആരോപണങ്ങൾ

പാബ്ലോ നെരൂദ.
ADVERTISEMENT

കവിതയുടെ പേരിൽ ലോകമെങ്ങും ആഘോഷിക്കപ്പെടുകയും നൊബേൽ പുരസ്കാരം നേടുകയും ഇരുപതാം നൂറ്റാണ്ടിലെ ഏതു ഭാഷയിലെയും ഏറ്റവും മികച്ച കവിയെന്നു ഗബ്രിയേൽ ഗാർസിയ മാർക്കേസിനാൽ വാഴ്ത്തപ്പെടുകയും ചെയ്ത പാബ്ലോ നെരൂദയുടെ യശസ്സിൽ ‘മീ ടൂ’ ആരോപണങ്ങൾ കളങ്കം ചാർത്തിയിരുന്നു. ശ്രീലങ്കയിൽ ജോലി ചെയ്യുന്ന കാലത്ത് വീട്ടുജോലിക്ക് നിന്നിരുന്ന തമിഴ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനെക്കുറിച്ച് ഓർമക്കുറിപ്പിൽ നെരൂദ എഴുതുന്നുണ്ട്. സഹിക്കുന്നവർക്കുമേൽ സഹാനുഭൂതി ചൊരിയുന്ന കവിതകൾ എഴുതിയ കവി നല്ല ലക്ഷണമൊത്തൊരു വേട്ടക്കാരനായിരുന്നു.

സ്ത്രീയുടെ സമ്മതത്തിനു തെല്ലും വില കൽപ്പിച്ചിരുന്നില്ല. ബലാൽസംഗങ്ങൾ ശിക്ഷയർഹിക്കുന്ന ക്രിമിനിൽ കുറ്റമാണെന്നും ആഘോഷിക്കപ്പെടേണ്ട രതിയുത്സവമല്ലെന്നും ആക്ടിവിസ്റ്റുകൾ ആവർത്തിച്ചു. കവിതയുടെ മികവിൽ മനുഷ്യാവകാശ ലംഘനങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നും അവർ നിലപാടെടുത്തു. പുതിയ കാലവും അതിന്റെ രാഷ്ട്രീയ ശരികളും കവിയെ നിർദയം വിചാരണ ചെയ്യുകയായിരുന്നു. കവിതകളിലെ ഉടലുത്സവങ്ങളിൽ ബലാൽസംഗങ്ങളെത്ര എന്നു കണക്കെടുക്കുന്ന തിരക്കിലാണ് മീ ടൂ ആക്ടിവിസ്റ്റുകൾ.(നെരൂദയെ അനുകരിച്ചെഴുതിയ മലയാള കവികളെ നോക്കൂ. അവിടെയുമുണ്ട്, രതിയെന്ന നാട്യത്തിലുള്ള ബലാൽസംഗങ്ങൾ) ഇതെല്ലാം ഒരുഭാഗത്തു നടക്കുമ്പോഴാണ് നെരൂദയുടെ മരണത്തെച്ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ വീണ്ടും മറനീക്കുന്നത്. അഗസ്തെ പിനോഷെയുടെ ഭരണകൂടം എന്തിനു നെരൂദയെ ഭയക്കണം എന്ന ചോദ്യത്തിനുത്തരം ആ കവിതകളാണ്; ഒപ്പം കവിയുടെ രാഷ്ട്രീയ നിലപാടുകളും.

∙ പിന്തുടരപ്പെട്ടെ നെരൂദ

ഗബ്രിയേൽ മാർക്കേസ്.

സ്വേച്ഛാധിപത്യത്തിനെതിരെ അതിശക്തമായി പ്രതിരോധിച്ചു നിന്നയാളാണ് നെരൂദ. രഹസ്യപ്പൊലീസ് എക്കാലത്തും കവിയുടെ പുറകേയുണ്ടായിരുന്നു. എന്നാൽ മരണത്തെ മുഖാമുഖം കാണാൻ തുടങ്ങിയ ഒരാളെ വകവരുത്തേണ്ട ആവശ്യമുണ്ടായിരുന്നോ പട്ടാളഭരണകൂടത്തിന് എന്നു ചോദ്യമുയരാം. പിനോഷെയുടെ ചെയ്തികളെക്കുറിച്ച് അറിയാവുന്നവർക്ക് അതിൽ തെല്ലും അത്ഭുതം തോന്നാനിടയില്ല.

ADVERTISEMENT

നെരൂദയുടെ ഡ്രൈവറായിരുന്ന മാനുവൽ അരായ 2011ൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. വിഷം കുത്തിവച്ചു നെരൂദയെ കൊല്ലുകയായിരുന്നെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഉദരത്തിലാണ് കുത്തിവയ്പ് എടുത്തതെന്നു വരെ അരായ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് കമ്യൂണിസ്റ്റ് പാർട്ടി രംഗത്തെത്തി (കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ ഇക്കാര്യം ധരിപ്പിക്കാൻ പതിറ്റാണ്ടുകൾക്കു മുൻപേ താൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ അവരാരും തനിക്കു ചെവി തന്നിട്ടില്ലെന്നും അരായ പറഞ്ഞു) നെരൂദയുടെ മൃതദേഹം പുറത്തെടുത്തു പരിശോധന നടത്തിയെങ്കിലും കാൻസർ തന്നെയാണു മരണകാരണമെന്നായിരുന്നു കണ്ടെത്തൽ. രണ്ടാമത്തെ പരിശോധനയിൽ കാര്യങ്ങൾ കുറേക്കൂടി മാറി. ബാക്ടീരിയ ബാധയാണു മരണകാരണമെന്നായിരുന്നു ഇത്തവണത്തെ നിഗമനം. സ്വാഭാവികമായി സംഭവിച്ചതാണോ ആരെങ്കിലും കുത്തിവച്ചതാണോ എന്ന് അന്നുറപ്പിക്കാനായില്ല. പുതിയ പരിശോധനയിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഒരു കാര്യം ഏതാണ്ടുറപ്പിക്കാം. വിഷം നെരൂദയുടെ ശരീരത്തിലേക്കു കുത്തിവച്ചിട്ടുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ കണ്ടെത്തലിനെ കോടതി എങ്ങനെ സ്വീകരിക്കും എന്നതും കുറ്റക്കാരിലേക്ക് അന്വേഷണം നീളുമോയെന്നതും ഇപ്പോൾ പറയാനാവില്ല. അന്വേഷണമുണ്ടായാൽ തന്നെ കവിയെ കൊലപ്പെടുത്തിയവരെ കണ്ടെത്താനാകുമെന്ന് കരുതാനുമാകില്ല. രാഷ്ട്രീയ തടവുകാരെ വിഷം കുത്ത‍ിവച്ചു കൊലപ്പെടുത്തിയതിന്റെ കഥകൾ പിൽക്കാലത്തും ചിലെയിൽ നിന്നു നാം കേട്ടിട്ടുണ്ട്.

∙ പിനോഷെയുടെ ക്രൂരതകൾ

അഗസ്തെ പിനോഷെ

സോവിയറ്റ് ഗുലാഗുകളിലും നാത്‌സി കോൺസൻട്രേഷൻ ക്യാംപുകളിലും ഒടുങ്ങിയ എഴുത്തുകാരെക്കുറ‍ിച്ചു നാം അറിഞ്ഞിട്ടുണ്ട്. ഭരണകൂടത്താൽ നിർദയം വേട്ടയാടപ്പെട്ട ബോറിസ് പാസ്റ്റർനക്കിനെയും അന്നാ അഖ്മത്തോവയെയും സോൾഷെനിത്സെനെയും ഗാവോ സിങ് ജിയാനെയും കുറിച്ചു വായിച്ചിട്ടുണ്ട്. വാക്കുകളുടെ പ്രഹരശേഷിയെ സ്വേച്ഛാധിപതികളും അമിതാധികാര പ്രമത്തരും എക്കാലത്തും ഭയപ്പെട്ടിരുന്നു.

1973 മുതൽ 1990 വരെ ചിലെയെ അടക്കിഭരിച്ച പട്ടാള മേധാവി അഗസ്തെ പിനോഷെ ആരാണെന്നറിയാൻ ഗബ്രിയേൽ ഗാർസിയ മാർക്കേസ് എഴുതിയ ‘ക്ലൻഡെസ്‌റ്റിൻ ഇൻ ചിലി: അഡ്വഞ്ചേഴ്‌സ് ഓഫ് മിഗ്വേൽ ലിറ്റിൻ’ എന്ന പുസ്‌തകം വായിച്ചാൽ മതി. മിഗ്വേൽ ലിറ്റിൻ എന്ന ചലച്ചിത്രകാരൻ ‘ജനറൽ സ്‌റ്റേറ്റ്‌മെന്റ് ഓൺ ചിലെ’ എന്ന ഡോക്യുമെന്ററി എടുത്തതിനു പിന്നിലുള്ള തീവ്രാനുഭവങ്ങളാണ് ഈ പുസ്‌തകത്തിൽ മാർകേസ് എഴുതിയത്. ആ ഡോക്യുമെന്ററിയെപ്പോലെ പുസ്തകവും പിനോഷെയെ പ്രകോപിപ്പിച്ചു. കണ്ടിടത്തെല്ലാം പിനോഷെയുടെ ആളുകൾ അതിനു തീയിട്ടു.

പിനോഷെയുടെ സ്വേച്‌ഛാധിപത്യം ചിലെയിൽ നിന്നു നാടുകടത്തിയവരിൽ ഒരാളായിരുന്നു മിഗ്വേൽ ലിറ്റിൻ. പിറന്ന മണ്ണിലേക്കു തിരിച്ചുവരാൻ സ്വേച്ഛാധിപത്യം അനുവദിച്ചില്ല. ചിലിയിലേക്കു വരാൻ നിരോധം നിലനിൽക്കുന്നവരുടെ പട്ടികയിലായിരുന്നു എപ്പോഴും. എന്നാൽ

ടാഗോർ.

വ്യാജ വേഷത്തിൽ, വ്യാജ പാസ്‌പോർട്ടുകളുമായി, വ്യാജ ഭാര്യയോടൊപ്പം ലിറ്റിൻ ചിലെയിലെത്തി. പെറ്റമ്മ പോലും യുറഗ്വേക്കാരനായ ബിസിനസ്സുകാരന്റെ വേഷത്തിൽ ലിറ്റിനെ തിരിച്ചറിഞ്ഞില്ല. ജീവൻ പണയം വച്ചുള്ള ചൂതാട്ടം പോലെയായിരുന്നു അത്. പിനോഷെയുടെ ഭരണത്തിനു കീഴിൽ ചിലെയിൽ അടിച്ചമർത്തപ്പെട്ടവരുടെ ജീവിതം ലിറ്റിൻ ഒപ്പിയെടുത്തു. അതിനെ ചെറുത്തുനിൽക്കുന്നവരുമായി രഹസ്യ അഭിമുഖങ്ങൾ നടത്തി. പൊലീസിന്റെ കണ്ണുവെട്ടിച്ച് എത്താവുന്നിടത്തെല്ലാം എത്തി. ലിറ്റിൻ ചിലെയിലുണ്ടെന്നു പട്ടാള ഭരണത്തിനു വിവരം കിട്ടിയപ്പോഴേക്കും ലിറ്റിൻ അവിടം വിട്ടിരുന്നു. അങ്ങനെയാണ് ‘ജനറൽ സ്‌റ്റേറ്റ്‌മെന്റ് ഓൺ ചിലെ’ എന്ന ഡോക്യുമെന്ററി പിറന്നത്. പിനോഷെയുടെ സ്വേച്ഛാധിപത്യ ഭരണത്തിന്റെ ക്രൂരതകൾ മുഴുവൻ അത് ഒപ്പിയെടുത്തു.

∙ ടാഗോർ കവിതകളുടെ ആരാധകൻ

കൊളംബോയിൽ ചിലെയുടെ നയതന്ത്രപ്രതിനിധിയായിരിക്കെ 1928ൽ കൊൽക്കത്തയിലെത്തിയ കവി പാബ്ലോ നെരൂദ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ പങ്കെടുക്കുകയും ഗാന്ധിജിയെയും നെഹ്‌റുവിനെയും കാണുകയും ചെയ്തു. എന്നാൽ നെരൂദ ശാന്തിനികേതനിൽ പോയതായോ അതിനു ശ്രമിച്ചതായോ ചരിത്രത്തിൽ ഇല്ല. ടഗോർക്കവിതയോട് ഒരു കടം ബാക്കിയുണ്ടായിരുന്നു നെരൂദയ്ക്ക്. ടാഗോറിന്റെ വരികൾ കോപ്പിയടിച്ചെന്നൊരു ആരോപണം നെരൂദയ്ക്ക് എതിരെ ഉയർന്നിരുന്നു. ‘ട്വന്റി ലവ് പോയംസ് ആൻഡ് എ സോങ് ഓഫ് ഡെസ്പെയർ’ എന്ന സമാഹാരത്തിൽ ആ വിവാദ കവിതയുമുണ്ട്. നൊബേൽ ജേതാവായി അധികം കഴിയും മുൻപു തന്നെ ടാഗോറിന്റെ കവിതകളടക്കമുള്ള രചനകൾ സ്പാനിഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരുന്നു, ടാഗോർക്കവിതകളുടെ ആരാധകനാണു താനെന്നു തുറന്നുപറഞ്ഞിട്ടുള്ള നെരൂദ പക്ഷേ താൻ നടത്തിയതു മോഷണമാണെന്നു സമ്മതിക്കാൻ കൂസാക്കിയില്ല.

ജവഹർലാൽ നെഹ്റു, മഹാത്മാ ഗാന്ധി (Photo: Manorama Archives)

ടാഗോറിന്റെ കവിതയെ മാറ്റിയെഴുതുകയായിരുന്നു താനെന്നായിരുന്നു വാദം. ടാഗോറിന്റെ കവിതയോടുള്ള ആദരം ഒഴിച്ചുനിർത്തിയാൽ ഇന്ത്യക്കാരോട്, എന്തിന് ഏഷ്യാക്കാരോടു തന്നെ വലിയ മമത പുലർത്താത്ത ആളായിരുന്നു നെരൂദ. നെരൂദ രണ്ടാമത് എത്തുമ്പോഴേക്കും ഇന്ത്യ സ്വതന്ത്രമായിക്കഴിഞ്ഞിരുന്നു. ഗാന്ധിജി കൊല്ലപ്പെട്ടിരുന്നു. നെഹ്‌റു പ്രധാനമന്ത്രിയായിക്കഴിഞ്ഞിരുന്നു. നെരൂദയുടെ കയ്യിലുണ്ടായിരുന്ന രേഖകളും ബാഗുകളുമെല്ലാം കസ്റ്റംസ് ഉദ്യോഗസ്ഥർ അരിച്ചുപെറുക്കി. നെരൂദയുടെ കമ്യൂണിസ്റ്റ് പശ്ചാത്തലവും അതിനു കാരണമായിട്ടുണ്ടാകും. അഞ്ചുപേർ രണ്ടുമണിക്കൂർ തിരഞ്ഞു. വലിയ കവിയായിട്ടും പ്രധാനമന്ത്രി നെഹ്റുവിനെ കാണാൻ ഓഫിസ് മുറിക്കു മുന്നിൽ കാത്തുനിൽക്കേണ്ടി വന്നതും നെരൂദയെ മുറിപ്പെടുത്തി. നെഹ്‌റുവിന്റെ തണുപ്പൻമട്ടും നിരാശയായി. മുപ്പതു വർഷം മുൻപ് ഒരു സ്വ‍ാതന്ത്ര്യസമര റാലിയിൽ വച്ച് നെഹ്റുവിനെയും അച്ഛനെയും പരിചയപ്പെട്ടതിനെക്കുറിച്ചു പറഞ്ഞിട്ടും നെ‍ഹ്റുവിന്റെ മട്ടു മാറിയില്ല. പോകാൻ നേരം എന്തെങ്കിലും ചെയ്തുതരേണ്ടതുണ്ടോ എന്ന നെഹ്റുവിന്റെ ചോദ്യത്തിന് താജ് മഹൽ കാണാൻ അനുമതി നൽകണമെന്നാണ് പറഞ്ഞത്. എന്നാൽ അപ്പോഴേക്കും മനംമടുത്തിരുന്ന നെരൂദ താജ്മഹൽ കാണാൻ നിൽക്കാതെ ബാഗെല്ലാം എടുത്ത് ഫ്രാൻസിലേക്കുള്ള വിമാനത്തിൽ കയറി.

നെരൂദയ്ക്ക് ഇന്ത്യയോടു വലിയ മമതയില്ലായിരുന്നെങ്കിലും ഇന്ത്യൻ ഭാഷകളിലെല്ലാം നെരൂദാക്കവിതകൾ മൊഴിമാറിയെത്തുകയും ആവേശത്തോടെ വായിക്കപ്പെടുകയും ചെയ്തു. അതു മൊഴിമാറ്റിയ ചില കവികൾ പിന്നീടു നെരൂദയെപ്പോലെ എഴുതാൻ തുടങ്ങി. മിഠായിത്തെരുവിലൂടെ നടക്കുമ്പോൾ പോലും ‘വരൂ..ഈ തെരുവുകളിലെ രക്തം കാണൂ..’ എന്നെഴുതാൻ അവർക്കു കൈ തരിച്ചു. നെരൂദയുടെ വരികൾ കേരളത്തിലെ ക്യാംപസ് ചുവരുകളിലും ഓട്ടോഗ്രഫ് ബുക്കുകളിലും കുറിക്കപ്പെട്ടിരുന്ന കാലമുണ്ടായ‍ിരുന്നു. പാൽപ്പായസം അമിതമായാൽ ചെടിക്കും എന്നതുപോലെ എപ്പോഴും ഉത്സവമായാൽ മടുക്കുമെന്നതുപോലെ നെരൂദാക്കവിതയ്ക്കും ഇന്നു പഴയ പകിട്ടില്ല. ചിലെയിലും അതെ, നെരൂദാക്കവിതകൾക്ക് പഴയതുപോലെ ആരാധകരില്ല. നെരൂദയെ അവർ നിർദയമായി വിചാരണ ചെയ്യാൻ ശീലിച്ചിരിക്കുന്നു. പിനോഷെയുടെ ആളുകൾ വിഷം കുത്തിവച്ചു കൊല്ലുകയായിരുന്നെന്നു തെളിഞ്ഞാൽ നെരൂദ നഷ്ടയശസ്സ് വീണ്ടെടുക്കുമോ? കാലത്തിന്റെ കയ്യിലേ അതിനുള്ള മറുപടിയുള്ളൂ.

English Summary: Was the poet poisoned? New Revelations and disputes on Pablo Neruda’s death