ഹൃദയഗീതങ്ങളുടെ കവിക്ക് രാജീവ് ആലുങ്കലിന്റെ പിറന്നാൾ സമ്മാനം; 'കാട്ടുമല്ലിക '
ശ്രീകുമാരൻ തമ്പിക്ക് പിറന്നാൾ സമ്മാനമായി കവിയും, ഗാനരചയിതാവും സംഗീത സംവിധായകനുമായ രാജീവ് ആലുങ്കൽ ഒരു കവിതയെഴുതി, കാട്ടുമല്ലിക. മലയാള ചലച്ചിത്ര ലോകത്ത് കാട്ടുമല്ലികയിലൂടെ വന്നെത്തിയ വ്യക്തിക്ക് ആദരമേകുമ്പോൾ മറ്റേതു പേരാണ് നൽകാനാവുക.

മേഘം പൂത്തു തുടങ്ങി, അകലെ അകലെ നീലാകാശം.. അങ്ങനെ കേൾക്കാൻ ഇഷ്ടപ്പെടുന്ന, പ്രണയവും വിരഹവും തുളുമ്പുന്ന എത്രയെത്ര ഗാനങ്ങൾ. മലയാളികൾക്ക് ഓർത്തിരിക്കാൻ കഴിയുന്ന ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 83ാം പിറന്നാൾ.
കവിക്ക് പിറന്നാൾ സമ്മാനമായി കവിത സമർപ്പിച്ച് കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ രാജീവ് ആലുങ്കൽ. മലയാള ചലച്ചിത്ര ലോകത്ത് കാട്ടുമല്ലികയിലൂടെ വന്നെത്തിയ വ്യക്തിക്ക് ആദരമേകുമ്പോൾ മറ്റേതു പേരാണ് നൽകാനാവുക. ' തോൽക്കുവാനല്ലയീ ജീവിതമെന്നുള്ള തീർച്ചയ്ക്കു പേരാണ് തമ്പി ' എന്ന വരിയിൽ തുടങ്ങുന്ന കവിതയ്ക്കു ശബ്ദം നൽകിയിരിക്കുന്നത് ഗായകൻ അനൂപ് ശങ്കർ ആണ്. ശ്രീകുമാരൻ തമ്പിയുടെ ഫോട്ടോകൾ കോർത്തിണക്കിയാണ് ഗാനത്തിന് ദൃശ്യമൊരുക്കിയിരിക്കുന്നത്.
കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയ്ക്കുവേണ്ടി ആദ്യമായി ശ്രീകുമാരൻ തമ്പി തന്റെ തൂലിക ചലിപ്പിച്ചത്. പിന്നീട് മൂന്നൂറോളം ചലച്ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം പാട്ടെഴുതി.
' ഹരിഹരൻ പിള്ള ഹാപ്പിയാണ് ' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്കു വന്ന രാജീവ് ആലുങ്കൽ മുപ്പത് വർഷം കൊണ്ട് എഴുതിയത് 4200 പാട്ടുകളാണ്.
Content Summary: Rajeev Alunkal wrote a Poem ' Kattumallika' about Sreekumaran Thambi on his 83rd Birthday