കരയാം കണ്ണേ; ഒരൊറ്റത്തുള്ളി മാത്രമെങ്കിൽ
ആരാണ് കണ്ണുനീർ അർഹിക്കുന്നത് എന്നതു ജീവിതത്തിലെ വലിയൊരു സമസ്യയാണ്. കരയുമ്പോൾ ആരും ചിന്തിക്കാത്തതും കരച്ചിലിനു ശേഷം ചിന്തിച്ചേക്കാവുന്നതും. കണ്ണുനീർ അർഹിച്ചവർക്കുവേണ്ടിത്തന്നെയാണോ കരഞ്ഞതെന്ന് സാധാരണ ചിന്തിക്കേണ്ടിവരാറില്ലെങ്കിലും ചില ദുരനുഭവങ്ങളെങ്കിലും അങ്ങനെ ചിന്തിപ്പിച്ചേക്കാം. സ്വാഭാവികമാണ്
ആരാണ് കണ്ണുനീർ അർഹിക്കുന്നത് എന്നതു ജീവിതത്തിലെ വലിയൊരു സമസ്യയാണ്. കരയുമ്പോൾ ആരും ചിന്തിക്കാത്തതും കരച്ചിലിനു ശേഷം ചിന്തിച്ചേക്കാവുന്നതും. കണ്ണുനീർ അർഹിച്ചവർക്കുവേണ്ടിത്തന്നെയാണോ കരഞ്ഞതെന്ന് സാധാരണ ചിന്തിക്കേണ്ടിവരാറില്ലെങ്കിലും ചില ദുരനുഭവങ്ങളെങ്കിലും അങ്ങനെ ചിന്തിപ്പിച്ചേക്കാം. സ്വാഭാവികമാണ്
ആരാണ് കണ്ണുനീർ അർഹിക്കുന്നത് എന്നതു ജീവിതത്തിലെ വലിയൊരു സമസ്യയാണ്. കരയുമ്പോൾ ആരും ചിന്തിക്കാത്തതും കരച്ചിലിനു ശേഷം ചിന്തിച്ചേക്കാവുന്നതും. കണ്ണുനീർ അർഹിച്ചവർക്കുവേണ്ടിത്തന്നെയാണോ കരഞ്ഞതെന്ന് സാധാരണ ചിന്തിക്കേണ്ടിവരാറില്ലെങ്കിലും ചില ദുരനുഭവങ്ങളെങ്കിലും അങ്ങനെ ചിന്തിപ്പിച്ചേക്കാം. സ്വാഭാവികമാണ്
ആരാണ് കണ്ണുനീർ അർഹിക്കുന്നത് എന്നതു ജീവിതത്തിലെ വലിയൊരു സമസ്യയാണ്. കരയുമ്പോൾ ആരും ചിന്തിക്കാത്തതും കരച്ചിലിനു ശേഷം ചിന്തിച്ചേക്കാവുന്നതും. കണ്ണുനീർ അർഹിച്ചവർക്കുവേണ്ടിത്തന്നെയാണോ കരഞ്ഞതെന്ന് സാധാരണ ചിന്തിക്കേണ്ടിവരാറില്ലെങ്കിലും ചില ദുരനുഭവങ്ങളെങ്കിലും അങ്ങനെ ചിന്തിപ്പിച്ചേക്കാം.
സ്വാഭാവികമാണ് കരച്ചിൽ; കണ്ണുനീരും. ആ പ്രവാഹത്തെ ആർക്കാണു തടയാനാകുക. അതുകൊണ്ടുകൂടിയാണ് കോളറക്കാലത്തെ പ്രണയം എഴുതിയ മാർക്കേസ്, കണ്ണുനീർ അർഹിക്കുന്ന ആരും കരയിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത്. 100 വർഷം മുമ്പ് 1923 ൽ പുറത്തിറങ്ങിയ കരുണ എന്ന ഖണ്ഡകാവ്യത്തിൽ ഉപഗുപ്തനും ആവർത്തിച്ചു പറയുന്നുണ്ട്; ‘കരയായ്ക ഭഗിനി’ എന്ന്. അത് വെറും ആശ്വാസവാക്ക് മാത്രമായിരുന്നില്ല. സ്നേഹം തീവ്രതയിൽ അറിഞ്ഞ കാമുകന്റെ ആത്മാർഥമായ വാക്ക് കൂടിയാണ്. അതുകൊണ്ടാണ് കരയരുതേ എന്ന് ഉപദേശിച്ച ഉപഗുപ്തൻ പോലും അവസാനം കരഞ്ഞത്. എന്നാൽ, ഒരൊറ്റത്തുള്ളി കണ്ണീർ മാത്രം. ഹിമബിന്ദുവിൽ കാനനം എന്നപോലെ ആ കണ്ണീർത്തുള്ളിയിൽ വാസവദത്തയും ഉപഗുപ്തനും തമ്മിലുള്ള പ്രണയവും പ്രതിഫലിക്കുന്നു. ആത്മാർഥമായി സ്നേഹിക്കുന്ന എല്ലാവരും അവരുടെ പ്രണയ സാമ്രാജ്യം പടുത്തുയർത്തുന്നതും അതേ കണ്ണീർത്തുള്ളിയിലാണ്. ആ രംഗത്ത് മറ്റാരും വേണ്ടെന്ന് നേരത്തേതന്നെ ഉപഗുപ്തൻ തീരുമാനിച്ചിരിക്കാം. അതുകൊണ്ടാവും അവസാന നിമിഷത്തിലും വാസവദത്തയെ പിരിയാതിരുന്ന തോഴിയെ അദ്ദേഹം പറഞ്ഞയച്ചത്. അതിനുശേഷം മാത്രമാണ് വാസവദത്ത കാത്തിരുന്ന നോട്ടം ഉപഗുപ്തനിൽനിന്നുണ്ടാകുന്നത്. അന്തിവിണ്ണിലെന്നപോലെ, എവിടുന്നോ രക്തരേഖകൾ ആ മുഖത്തേക്ക് ചാടിയെത്തുന്നുണ്ട്. എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു എന്ന ജീവിതം കൊണ്ട് തെളിയിച്ച സന്യാസിവര്യന്റെ കണ്ണിൽ നിന്ന് ആദ്യത്തെയും അവസാനത്തെയും തുള്ളി അടർന്നുവീഴുന്നു. ഉൽക്കട ശോകത്തിൽനിന്നുതിർന്നത്. ദുഃഖസത്യമെന്ന ജ്ഞാനമറിഞ്ഞവർ കരയുകയില്ല എന്ന് അടുത്ത വരിയിൽ തന്നെ ആശാൻ പറയുന്നുണ്ട്. എന്നാൽ ഉപഗുപ്തന്റേത് സ്വാർഥതയിൽ നിന്നുതിർന്ന കണ്ണുനീരല്ലെന്ന് സമർഥിക്കുന്നുമുണ്ട്. സ്വന്തം ദുഃഖത്തിൽ നിന്നല്ല അദ്ദേഹം കരഞ്ഞത്. ഇനിയുള്ള ജീവിതത്തിൽ കാത്തിരിക്കുന്ന ഏകാന്തതയെക്കുറിച്ചോർത്തുമല്ല. തന്നെ മാത്രം വിചാരിക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് ഇതാ അവസാനിക്കുന്നു എന്നു വിചാരിച്ചിട്ടുമല്ല. സ്നേഹത്തെ അറിഞ്ഞിട്ടും സാഹചര്യങ്ങളുടെ സമ്മർദത്താൽ മറ്റൊരു ജീവിതം ജീവിക്കേണ്ടിവന്ന ഒരുവളുടെ അനിവാര്യമായ അന്ത്യം അറിഞ്ഞിട്ടുതന്നെയാണ്. ആ ദുരന്തത്തെ ഉൾക്കൊണ്ടിട്ടുതന്നെയാണ്. ആ വിധി മറ്റാർക്കും വരരുതേന്ന് എന്ന് ആഗ്രഹിച്ചിട്ടുകൂടിയാണ്. തൽക്കൃതാർഥതാ സുഖത്തേൻ തുള്ളിയല്ലത് എന്ന് അതുകൊണ്ടാണ് ആശാൻ വ്യക്തമാക്കുന്നത്. വിസ്മയമല്ല. അദ്ഭുതവുമല്ല. കരുണ തൻ കയത്തിലെ സദ്ഫലം തന്നെ. ദുഃഖം നിറഞ്ഞ തടാകത്തിൽനിന്നുയർന്നുവന്ന ആമ്പലല്ല. ശോകം വളർത്തിവലുതാക്കിയ താമരയുമല്ല. മനസ്സു നിറയുന്ന കരുണയാണ്. ആ കരുണ നിറഞ്ഞവരാണ് മനുഷ്യരെങ്കിൽ ആണ് പെണ്ണിന് നരകമാകില്ലെന്നു കൂടിയാണ് ആശാൻ ഓർമിപ്പിക്കുന്നത്. ഉപഗുപ്തനനെപ്പോലെയുള്ളവരെയാണ് ഭൂമീ ദേവി ഇനിയും ആഗ്രഹിക്കുന്നത്. അവരുടെ എണ്ണം ഇനിയും കൂടട്ടെ എന്നും ആത്മാർഥമായി ആഗ്രഹിച്ചു. 100 വർഷത്തിനുശേഷവും അത് യാഥാർഥ്യമായിട്ടില്ലെന്നു മാത്രം.
വാസവദത്തയുടെ അഭ്യർഥനകളെ ചെറുത്തുനിന്ന ഉപഗുപ്തൻ, അവർക്ക് അവസാനം ദുരിതവിധി വരുമെന്ന് ശപിച്ചിട്ടില്ല. അങ്ങനെയൊരു മുന്നറിയിപ്പു പോലും കൊടുക്കുന്നുമില്ല. എന്നാൽ, അനിവാര്യമായ അന്ത്യരംഗത്തിൽ മാറിനിൽക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ബുദ്ധന്റെ കരം കവർന്ന കയ്യാൽ നെറ്റി തലോടാൻ മടിക്കുന്നുമില്ല. പാപത്തിന്റെ ശയ്യയിൽ ഉറങ്ങിയിട്ടം ആ പാപം സ്പർശിക്കാത്ത ഹൃദയത്തെയാണ് അദ്ദേഹം സ്നേഹിച്ചത്. ശരീരം വികൃതമായിട്ടും ഹൃദയം നശിച്ചിട്ടില്ലെന്നും നശിക്കാൻ പോകുന്നില്ലെന്നും കൂടി അദ്ദേഹം തിരിച്ചറിഞ്ഞു. അവസാന നിമിഷത്തിലും ഒരൊറ്റത്തുള്ള കണ്ണീർ മാത്രം വേദനയ്ക്കു സമ്മാനിച്ച് സമച്ചിത്തതയോടെ നിലകൊള്ളാൻ ഉപഗുപ്തനു കഴിയുന്നതും അതുകൊണ്ടുതന്നെയാണ്.
ഉത്തരമഥുരാപുരിയിൽനിന്നുള്ള ബുദ്ധകഥയ്ക്ക് കവിതയുടെ കാന്തിനൽകിയപ്പോൾ ബുദ്ധന്റെ ആശയാദർശങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കുക എന്നൊരു നേരിയ ലക്ഷ്യം പോലും ആശാനുണ്ടായിരിക്കില്ല. മറിച്ച്, പ്രണയത്തെക്കുറിച്ചും ഉദാത്തമായ മാനുഷിക ഭാവങ്ങളെക്കുറിച്ചും തന്നെയാണ് അദ്ദേഹം കവിതയെഴുതിയത്. നൂറു വർഷത്തിനുശേഷവും ആ കവിത നിലനിൽക്കുമ്പോൾ അതു കവിതയുടെ വിജയം മാത്രമല്ല, കരുണയുടെ വിജയം കൂടിയാണ്. സ്നേഹത്തിലും പ്രണയത്തിലും എന്നും നിനിർത്തേണ്ട സഹജഗുണത്തെക്കുറിച്ചുള്ള തിരിച്ചറിവു കൂടിയാണ്. കരുണയില്ലാത്ത പ്രണയം നിലനിൽക്കില്ലെന്ന മുന്നറിയിപ്പാണ്. കണ്ണുനീരല്ല, സജലങ്ങളായ മിഴികളല്ല, കരുണ തൻ കടലാണ് വേണ്ടത്. കരുണ തൻ കയമാണു വേണ്ടത്. അതുതന്നെയാണ് പ്രണയമെന്ന ശുഭകർമവും.
Content Summary: 100 Years of ' Karuna ' written by Kumaranasan