പെരുമാൾ മുരുകൻ പുറത്ത്; ബുക്കർ ചുരുക്കപ്പട്ടിക പുറത്ത്
നൊബേൽ പുരസ്കാരം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യ അംഗീകാരം എന്നു വിശേഷിപ്പിക്കാവുന്ന ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ആറുപുസ്തകങ്ങളാണ് ഇതിൽ ഇടംപിടിച്ചത്. ഇന്ത്യൻ പ്രതീക്ഷയായിരുന്ന പെരുമാൾ മുരുകന്റെ ‘pyre’ അവസാനഘട്ടത്തിൽ ഇടംപിടിക്കാതെ പുറത്തായെങ്കിലും പ്രതീക്ഷിച്ച
നൊബേൽ പുരസ്കാരം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യ അംഗീകാരം എന്നു വിശേഷിപ്പിക്കാവുന്ന ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ആറുപുസ്തകങ്ങളാണ് ഇതിൽ ഇടംപിടിച്ചത്. ഇന്ത്യൻ പ്രതീക്ഷയായിരുന്ന പെരുമാൾ മുരുകന്റെ ‘pyre’ അവസാനഘട്ടത്തിൽ ഇടംപിടിക്കാതെ പുറത്തായെങ്കിലും പ്രതീക്ഷിച്ച
നൊബേൽ പുരസ്കാരം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യ അംഗീകാരം എന്നു വിശേഷിപ്പിക്കാവുന്ന ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ആറുപുസ്തകങ്ങളാണ് ഇതിൽ ഇടംപിടിച്ചത്. ഇന്ത്യൻ പ്രതീക്ഷയായിരുന്ന പെരുമാൾ മുരുകന്റെ ‘pyre’ അവസാനഘട്ടത്തിൽ ഇടംപിടിക്കാതെ പുറത്തായെങ്കിലും പ്രതീക്ഷിച്ച
നൊബേൽ പുരസ്കാരം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യ അംഗീകാരം എന്നു വിശേഷിപ്പിക്കാവുന്ന ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ആറുപുസ്തകങ്ങളാണ് ഇതിൽ ഇടംപിടിച്ചത്. ഇന്ത്യൻ പ്രതീക്ഷയായിരുന്ന പെരുമാൾ മുരുകന്റെ ‘pyre’ അവസാനഘട്ടത്തിൽ ഇടംപിടിക്കാതെ പുറത്തായെങ്കിലും പ്രതീക്ഷിച്ച ഒട്ടേറെ പുസ്തകങ്ങൾ അവസാനപ്പോരാട്ടത്തിന് അർഹത നേടി. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച പുസ്തകങ്ങളെ ഒന്നു പരിചയപ്പെടാം.
∙ സ്റ്റിൽ ബോൺ–ഗ്വാദലൂപ് നെറ്റെൽ
കുട്ടികൾ വേണോ വേണ്ടോ എന്നതു വ്യക്തികൾ തീരുമാനിക്കേണ്ട കാര്യമാണ്. അതു ചിലപ്പോൾ ജീവിതത്തെയും അതിന്റെ ഗതിവിഗതികളെയും നിർണയിക്കുന്ന തീരുമാനമായി മാറാം. ഈ പ്രമേയത്തെ വികാരതീവ്രമായ അനുഭവമാക്കി മാറ്റാൻ നെറ്റെലിനു തന്റെ നാലാമത്തെ നോവലിൽ കഴിയുന്നു. പ്രായം മുപ്പതുകളുടെ പാതിയിലെത്തി നിൽക്കുന്ന, കരിയറിനെ കാമിക്കുന്ന സ്ത്രീകളാണ് അലീനയും ലോറയും. കുടുംബത്തെക്കുറിച്ച് അവർ ആലോചിക്കുന്നേയില്ല. ലോറ വന്ധ്യംകരണത്തിനു വിധേയയാകാൻ തീരുമാനിക്കുന്നു. അലീനയാകട്ടെ പതുക്കെ മാതൃത്വം ആഗ്രഹിച്ചുതുടങ്ങുന്നു. ഇതിനിടയിൽ സങ്കീർണമായ വഴിത്തിരിവുകൾ ഇരുവരെയും കാത്തിരിക്കുന്നു. ആ നാടകീയതകളാണ് നെറ്റെൽ ആവിഷ്കരിക്കുന്നത്.
∙ സ്റ്റാൻഡിങ് ഹെവി–ഗൗസ്
കുടിയേറ്റ നയങ്ങൾ മാറുമ്പോൾ അത് ഒരുപാടു മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്നു. പാരീസിൽ വിദ്യാർഥിയായി കഴിഞ്ഞ അനുഭവമുള്ള നോവലിസ്റ്റ് തികഞ്ഞ സറ്റയറിലൂടെ സാമൂഹിക, രാഷ്ട്രീയ അവസ്ഥകളെ വരച്ചിടുകയാണ്. ഒരു സെക്യൂരിറ്റി ഗാർഡിന്റെ കാഴ്ചയിലൂടെ ഗൗസ് മുതലാളിത്തത്തിന്റെ ഉപഭോഗപരതയെയും കോളനിവൽക്കരണത്തിന്റെ പൈതൃകത്തെയും ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്നു.
∙ ടൈം ഷെൽറ്റർ–ജോർജി ഗോസ്പോദിനോവ്
വേഗമാണ് നമ്മുടെ കാലത്തിന്റെ മുഖമുദ്ര. അപ്പോൾ മറവിരോഗം നമ്മെ പിടികൂടുന്നതു വൈദ്യശാസ്ത്രപരമായി മാത്രമല്ല സാമൂഹികമായി കൂടി വിശദീകരിക്കേണ്ടി വരും. അതിമനോഹരമായി എഴുതപ്പെട്ട ടൈം ഷെൽറ്ററിലൂടെ ഗോസ്പോദിനോവ് അത്തരമൊരു ശ്രമമാണു നടത്തുന്നത്. അൽസ്ഹൈമേഴ്സ് ബാധിതർക്കായി തുറക്കപ്പെടുന്ന ഭൂതകാല ക്ലിനിക്കിന്റെ കഥയാണ് ഇതെന്നു പറയാം. അവിടെ ഓരോ ദശകത്തിനുമായി ഓരോ നിലകൾ നീക്കിവച്ചിരിക്കുന്നു. ഓരോ ദശകത്തെയും നിർണയിച്ച കാര്യങ്ങൾ സൂക്ഷ്മ വിശദാംശങ്ങളോടെ അവിടെയുണ്ട്. ഓരോ നിലയും മനുഷ്യരെ കൈമോശം വന്ന കാലത്തിലേക്കു തിരിച്ചുകൊണ്ടുപോകുന്നു. ഷർട്ടിന്റെ ബട്ടണുകളും സൂഗന്ധദ്രവ്യവും തൊട്ട് വൈകുന്നേര വെയിൽ വരെ അവിടെയുണ്ട്. ഒടുവിൽ ആധുനികജീവിതത്തിന്റെ മടുപ്പിലും സങ്കീർണതകളിലും നിന്നു രക്ഷപ്പെടാനായി മറവിരോഗമില്ലാത്തവർ കൂടി അവിടെ പ്രവേശനം തേടുന്നു.
∙ ദ് ഗോസ്പൽ അക്കോഡിങ് ടു ദ് ന്യൂ വേൾഡ്–മാരീസ് കോൺഡെ
ദൈവത്തിന്റെ സന്തതിയെന്ന് എല്ലാവരും അടക്കംപറയുന്ന ഒരു കുഞ്ഞ് പിറക്കുന്നു. തവിട്ടുനിറക്കാരനായ പാസ്കൽ സുന്ദരനാണ്. കടൽ പോലുള്ള കണ്ണുകളാണ് അവന്. എവിടെയാണ് അവന്റെ തുടക്കം? എന്താണ് അവന്റെ ദൗത്യം? ആ നിയോഗത്തിനു പിറകെ യാത്ര ചെയ്യുകയാണ് കരിബീയൻ എഴുത്തുകാരിയായ മാരീസ് കോൺഡെ.
∙ വെയ്ൽ–ച്യോൻ മിയോങ് ക്വാൻ
ദക്ഷിണ കൊറിയയിലെ ഒരു ഗ്രാമത്തിലാണ് ഈ നോവൽ നടക്കുന്നത്. വാസ്തവത്തിൽ കൊറിയ ചരിത്രത്തിൽ നടന്നുതീർത്ത ദൂരങ്ങളെക്കുറിച്ചുള്ള വിലയിരുത്തലാണ് ഈ പുസ്തകമെന്നും പറയാം. തിമിംഗലാവേശത്തിന്റെ തിരത്തള്ളലിൽ പെട്ട ജ്യുംബോക്ക്, ആനകളുമായി ആശയവിനിമയം സാധ്യമാകുന്ന അവളുടെ മകൾ ചുൻഹൂയി, തേനീച്ചകളെ ഒരു ചൂളം കൊണ്ടു നിയന്ത്രിക്കാനാകുന്ന ഒറ്റക്കണ്ണു മാത്രമുള്ള സ്ത്രീ..ഇവരുടെ വിചിത്രമായ ലോകത്തിലൂടെ അപരിചിതവും വിചിത്രവുമായ ഒരു ലോകത്തെ ച്യോൻ മിയോങ് ക്വാൻ വരച്ചിടുന്നു.
∙ ബൗൾഡെർ–ഇവാ ബൽത്താസർ
സ്നേഹവും സ്വാതന്ത്ര്യവും മുന്നിൽ നിൽക്കുമ്പോൾ ഏതിനെ കൈനീട്ടി സ്വീകരിക്കണമെന്നതു ജീവിതത്തിലെ വലിയൊരു തീരുമാനമാണ്. സ്പാനിഷ് കവിയും എഴുത്തുകാരിയുമായ ഇവാ ബൽത്താസർ ഈ നോവലിലൂടെ അവതരിപ്പിക്കുന്നത് ഈ വലിയ ചോദ്യമാണ്. മാതൃത്വം എങ്ങനെ നമ്മെ മാറ്റിത്തീർക്കുന്നു, അഭിലാഷങ്ങൾക്കു േവണ്ടി നാം എത്രത്തോളം ത്യജിക്കണം , ഏതാണ് അതിന്റെ അതിർവരമ്പ് തുടങ്ങിയ ചോദ്യങ്ങളും ഇതിൽ മുഴങ്ങുന്നു. സംസയുടെയും ബൗൾഡെറിന്റെയും കഥയാണ് ഇവാ പറയുന്നത്.
Content Summary: The International Booker Prize 2023: The shortlist of Six Books was Announced