ഹോമറിന്റെ ഒഡീസ്സിയിൽ നിന്നുയരുന്ന തെക്കൻ അമേരിക്കൻ ഹൃദയമിടിപ്പുകൾ
അക്കാലത്തെ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി ഒരു ഡിന്നറിനായി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചപ്പോൾ പോകാതിരുന്നതിന് കാരണം പറഞ്ഞു, "ഒരു നേരത്തെ ഭക്ഷണത്തിന് അത്ര അകലെ വരെ പോകാൻ വയ്യ" എന്ന്. എന്നാൽ, ടെലിവിഷനിൽ വരുന്ന ഒരു ഹാസ്യപരമ്പര കാണാൻ മുടങ്ങാതെ എല്ലാ ശനിയാഴ്ചയും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകുമായിരുന്നു. മിതത്തിനപ്പുറം മദ്യപിക്കുവാനായി എത്ര ദൂരം സഞ്ചരിക്കുവാനും ഒരു മടിയും ഉണ്ടായിരുന്നില്ലതാനും.
അക്കാലത്തെ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി ഒരു ഡിന്നറിനായി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചപ്പോൾ പോകാതിരുന്നതിന് കാരണം പറഞ്ഞു, "ഒരു നേരത്തെ ഭക്ഷണത്തിന് അത്ര അകലെ വരെ പോകാൻ വയ്യ" എന്ന്. എന്നാൽ, ടെലിവിഷനിൽ വരുന്ന ഒരു ഹാസ്യപരമ്പര കാണാൻ മുടങ്ങാതെ എല്ലാ ശനിയാഴ്ചയും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകുമായിരുന്നു. മിതത്തിനപ്പുറം മദ്യപിക്കുവാനായി എത്ര ദൂരം സഞ്ചരിക്കുവാനും ഒരു മടിയും ഉണ്ടായിരുന്നില്ലതാനും.
അക്കാലത്തെ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി ഒരു ഡിന്നറിനായി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചപ്പോൾ പോകാതിരുന്നതിന് കാരണം പറഞ്ഞു, "ഒരു നേരത്തെ ഭക്ഷണത്തിന് അത്ര അകലെ വരെ പോകാൻ വയ്യ" എന്ന്. എന്നാൽ, ടെലിവിഷനിൽ വരുന്ന ഒരു ഹാസ്യപരമ്പര കാണാൻ മുടങ്ങാതെ എല്ലാ ശനിയാഴ്ചയും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകുമായിരുന്നു. മിതത്തിനപ്പുറം മദ്യപിക്കുവാനായി എത്ര ദൂരം സഞ്ചരിക്കുവാനും ഒരു മടിയും ഉണ്ടായിരുന്നില്ലതാനും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, തെക്കൻ അമേരിക്കയിലെ തോട്ടങ്ങളിൽ നിന്നാണ് നീല (Blues) സംഗീതത്തിന്റെ ആദ്യ ശീലുകൾ കേട്ടു തുടങ്ങുന്നത്. ക്രമേണ, പണിയാളരായ ആഫ്രിക്കൻ- അമേരിക്കൻ വംശജരുടെ ചെണ്ടകളിലും മറ്റു സംഗീതോപകരണങ്ങളിലും പാട്ടുകളിലും ആട്ടങ്ങളിലും അതിന് പല ഭാവങ്ങളായി, പല രൂപങ്ങളായി, നാടൻ നീല (country blues), നാഗരിക നീല (urban blues) തുടങ്ങി പല പല രീതികളായി, അതിലൊന്നാണ് ഹിൽ കണ്ട്രി ബ്ലൂസ് എന്ന വകഭേദം. ഈ ജനുസ്സിലെ പാട്ടുകൾ ആദ്യമായി കേട്ടത് മിസ്സിസ്സിപ്പി സംസ്ഥാനത്തിലെ മലമ്പ്രദേശങ്ങളിൽ ഒന്നായ റിപ്ലിയിലായിരുന്നു, ടിപ്പ കൗണ്ടിയുടെ തലസ്ഥാനമായ റിപ്ലിയിൽ. മലമുകളിലുള്ള സ്ഥലമാണെങ്കിലും റിപ്ലി ഒരു നഗരമാണ്, നഗരഹൃദയത്തിൽ ഒരു ചത്വരവുമുണ്ട്. 1889 നവംബർ അഞ്ചാം തിയതി, ആ ചത്വരത്തിൽ വച്ച് റിച്ചാഡ് തർമണ്ട് എന്ന കച്ചവടക്കാരൻ തന്റെ ബിസിനസ് പങ്കാളിയെ വെടിവച്ചു, വെടിയേറ്റയാൾ അടുത്ത ദിവസം മരിച്ചു, മരിച്ചത് എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായിരുന്ന വില്യം ഫാക്നർ. തെറ്റിദ്ധരിക്കരുത്, തെക്കൻ സാഹിത്യത്തിന്റെ മുഖ്യരിൽ ഒരാളായ വില്യം കത്ബെർട്ട് ഫോക്നറല്ല, ഫോക്നറുടെ മുതുമുത്തച്ഛനായിരുന്ന വില്യം ക്ലാർക്ക് ഫാക്നർ.
ഒരെഴുത്തുകാരനാകാൻ ഫോക്നറെ സ്വാധീനിച്ചത്, " മെംഫിസിലെ വെളുത്ത റോസാപ്പൂ " (The White Rose of Memphis) തുടങ്ങിയ കൃതികളെഴുതിയ ഈ മുതുമുത്തച്ഛനായിരുന്നു എന്ന് അദ്ദേഹം പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാലും ഫാക്നർ എന്ന മുത്തച്ഛനിൽ നിന്ന് ഫോക്നർ എന്ന പേരമകനോ? അതിന് കാരണമായി കഥകൾ രണ്ടെണ്ണം പറഞ്ഞു കേൾക്കുന്നു. അഞ്ചരയടിയിലും താഴെ മാത്രം ഉയരമുണ്ടായിരുന്ന ഫോക്നർ, അമേരിക്കൻ പട്ടാളത്തിൽ ചേരാൻ കഴിയാതെ വന്നപ്പോൾ റോയൽ എയർ ഫോഴ്സിൽ ചേരാൻ ശ്രമിക്കുകയും സ്വന്തം പേര് ബ്രിട്ടീഷ് നാമമാണെന്ന് തോന്നിപ്പിക്കാനായി ചെറിയ ഒരു മാറ്റം വരുത്തി എന്നുമുള്ളത് ഒരു കഥ. എയർ ഫോഴ്സിലെ രേഖകളിൽ തെറ്റായി എഴുതിച്ചേർക്കപ്പെട്ട പേര് തിരുത്താൻ അദ്ദേഹം ശ്രമിച്ചില്ല എന്നത് മറ്റൊരു കഥ. ശരി ഇതിലേതായാലും ഫാക്നർ പരമ്പരയുടെ നാമമാറ്റം എയർ ഫോഴ്സിന്റെ രേഖകളിലാണ് നടന്നത് എന്ന് തീർച്ച. വ്യോമസേനയിലെ ജീവിതകാലത്ത്, അത് ഒന്നാം ലോകമഹായുദ്ധകാലത്ത് ആയിട്ടുപോലും, ഒരിക്കൽ പോലും യുദ്ധത്തിൽ പങ്കെടുക്കേണ്ടി വന്നിട്ടില്ല അദ്ദേഹത്തിന്, എന്നാലും അങ്ങനെയല്ല അദ്ദേഹം പറഞ്ഞു നടന്നിരുന്നത്, പറഞ്ഞതൊക്കെ സത്യമാണ് എന്ന് വിശ്വസിപ്പിക്കാൻ വേണ്ടി ഇല്ലാത്ത ഒരു മുടന്ത് അഭിനയിച്ചിരുന്നു അദ്ദേഹം എന്നും നമ്മൾ വായിക്കുന്നു.
ഫോക്നർ ഒരു പ്രഹേളികയാണ്. As I Lay Dying ൽ വർദ്ധമാൻ, The Sound and the Fury യിൽ ബെൻജി - രണ്ടു പേരും ബുദ്ധിപരമായി പരിമിതികളുള്ളവരാണ് - എത്രമാത്രം സൗന്ദര്യമുള്ളവരായിട്ടാണ് ആ കുട്ടികൾ വായനക്കാർക്ക് അനുഭവപ്പെടുന്നത്. എന്നാൽ വെളുത്ത വർഗ്ഗക്കാരുടെ ഔന്നത്യത്തിലായിരുന്നു അത്തരത്തിൽ എഴുതിയ ആളുടെ വിശ്വാസം. ആ വിശ്വാസത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ, പേരക്കുട്ടിയെ പിഴപ്പിച്ച വെളുത്ത വർഗ്ഗക്കാരനായ യജമാനനെ കൊല്ലുന്ന കറുത്ത വർഗ്ഗക്കാരനെക്കുറിച്ചും അദ്ദേഹം എഴുതും, നോബൽ സമ്മാനത്തുകയുടെ ഒരു ഭാഗം കറുത്തവർഗ്ഗക്കാരുടെ വിദ്യാഭ്യസ ആവശ്യങ്ങൾക്കായി ചെലവിടുകയും ചെയ്യും. അക്കാലത്തെ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി ഒരു ഡിന്നറിനായി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചപ്പോൾ പോകാതിരുന്നതിന് കാരണം പറഞ്ഞു, "ഒരു നേരത്തെ ഭക്ഷണത്തിന് അത്ര അകലെ വരെ പോകാൻ വയ്യ" എന്ന്. എന്നാൽ, ടെലിവിഷനിൽ വരുന്ന ഒരു ഹാസ്യപരമ്പര കാണാൻ മുടങ്ങാതെ എല്ലാ ശനിയാഴ്ചയും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകുമായിരുന്നു. മിതത്തിനപ്പുറം മദ്യപിക്കുവാനായി എത്ര ദൂരം സഞ്ചരിക്കുവാനും ഒരു മടിയും ഉണ്ടായിരുന്നില്ലതാനും.
ഹോളിവുഡുമായി അടുത്ത ബന്ധമുണ്ടായിരുന്ന കാലത്ത് - കുറെക്കാലം വാർണർ ബ്രദേഴ്സിനു വേണ്ടി ഫോക്നർ എഴുതിയിരുന്നു, അക്കാലത്താണ് റെയ്മണ്ട് ഷാൻ്റ്ലറുടെ The Big SIeep എന്ന കൃതി തിരക്കഥയാക്കി മാറ്റിയത് - ഒരിക്കൽ ക്ലാർക്ക് ഗേബിളിനെ, ഹോളിവുഡിന്റെ രാജാവ് എന്ന് പലരും വിളിച്ചിരുന്ന, ഡോറിസ് ഡേയുടെ, വിവിയൻ ലെയുടെ, മരിലിൻ മൺറോയുടെ നായകനായിരുന്ന, ഹോളിവുഡിലെ ഏറ്റവും പരിചിതമുഖങ്ങളിൽ ഒന്നായിരുന്ന ക്ലാർക്ക് ഗേബിളിനെ, കാണാൻ ഇടയായി. സംസാരത്തിനിടയിൽ, സാഹിത്യകാരന്മാരെ കുറിച്ച് പരാമർശിക്കുന്നതിനിടയിൽ, ഏറ്റവും ശ്രേഷ്ഠരായ സാഹിത്യകാരന്മാർ ആരൊക്കെയെന്ന് ഗേബിൾ ചോദിച്ചു. ഫോക്നറുടെ മറുപടിയിൽ, ഹെമിങ്ങ് വേയുടെ പേരിനൊപ്പം സ്വന്തം പേരുമുണ്ടായിരുന്നു.
"അപ്പോൾ നിങ്ങൾ എഴുത്തുകാരനാണോ?" ഗേബിളിന് ആശ്ചര്യമായി.
"അതെ, നിങ്ങളുടെ ജോലി എന്താണ്?" ഫോക്നർ തിരിച്ചു ചോദിച്ചു.
സാധാരണ ജീവിതത്തിൽ ഫോക്നർ ഒരു വിജയമായിരുന്നോ എന്ന് സംശയമാണ്. ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഗതി മാറ്റിയ കൃതികളെഴുതിയ അദ്ദേഹത്തിന് ഇംഗ്ലീഷ് പരീക്ഷയിൽ ഒരിക്കൽ ലഭിച്ചത് D ഗ്രേഡ്. പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്യുന്ന കാലത്ത് പിരിച്ചുവിടപ്പെട്ടിട്ടുണ്ട്, ജോലി സമയത്ത് പുസ്തകം വായിച്ചതിന്. കോളേജ് പഠനം മുഴുമിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല, ഒന്നിലധികം വർഷം തോറ്റ് പഠനം നിർത്തുകയായിരുന്നു. അമേരിക്കൻ പട്ടാളത്തിൽ ചേരാൻ ശ്രമിച്ചിരുന്നു, പക്ഷെ പരാജയപ്പെട്ടു. എന്നിട്ടും ലോകസാഹിത്യത്തിലെ ഒരു പറ്റം ഉന്നതശീർഷർ തങ്ങളുടെ സാഹിത്യത്തിന് അദ്ദേഹത്തോട് കുറച്ചെങ്കിലും കടപ്പെട്ടിരിക്കുന്നു, അതിൽ മാർകേസും യോസയും ക്ലോഡ് സിമോണും ഒണെറ്റിയും ഫ്യൂയെൻ്റസ്സും പെടും.
ഫോക്നർ എങ്ങനെ ഇവരുടെയൊക്കെ ഇഷ്ട സാഹിത്യകാരനായി? തെക്കൻ നാടുകളിലെ ഡിസ്റ്റോപ്യൻ കാഴ്ചകളുടെ ശുദ്ധിയും പുതുമയുമാകാം കാരണം, അല്ലെങ്കിൽ ബോധധാരയുടെ ഒഴുക്കിൽ, അരുവിയിലെന്ന പോലെ അനർഗ്ഗളം നീങ്ങുന്ന വാക്കുകളാകാം - അബ്സലോം, അബ്സലോം എന്ന നോവലിൽ ഒരിടത്ത് 1287 വാക്കുകൾ വരെ നീളുന്ന ഒരു വാചകമുണ്ട്. അതുമല്ലെങ്കിൽ ദ് സൗണ്ട് ആൻ്റ് ദ് ഫ്യൂറി എന്ന നോവലിലെ ഒരു ഭാഗം വായിച്ചാൽ മതിയാകും, അത് മനസ്സിലാക്കുവാൻ.
ആ നോവലിന്റെ ആദ്യഖണ്ഡത്തിലെ ഒരു രംഗം. പ്രധാന കഥാപാത്രങ്ങളായ നാലു സഹോദരങ്ങൾ, ക്വെൻറിനും ജെയ്സണും ബെൻജിയും അവരുടെ പെങ്ങളായ കാഡിയും, ആ സമയത്ത് കുട്ടികളാണ്, കൂടെ ഭൃത്യകുടുംബത്തിലെ കുട്ടികളുണ്ട്, മുത്തശ്ശിയുടെ മരണദിവസമാണ്, മുകളിലെ മുറിയിൽ മൃതദേഹം കിടത്തിയിരിക്കുന്നു, കുട്ടികളെ വീടിന് പുറത്തക്കിയിരിക്കുന്നു, അകത്ത് നടക്കുന്ന കാര്യങ്ങളറിയാതെ കുട്ടികൾക്ക് നിൽക്കപ്പൊറുതിയില്ല. വീടിനോടു ചേർന്നു നിൽക്കുന്ന മരത്തിൽ കയറിയാൽ അകത്തു നടക്കുന്നത് കാണാം. അതിന് കാഡിക്ക് മാത്രമേ ധൈര്യമുള്ളൂ, അവൾ മരത്തിൽ പിടഞ്ഞു കയറി. താഴെ നിൽക്കുന്ന അവളുടെ സഹോദരങ്ങളും കറുത്ത വർഗ്ഗക്കാരായ കുട്ടികളും കാണുന്നത് അവളുടെ അടിവസ്ത്രത്തിന്റെ ചളിപുരണ്ട പിൻഭാഗം - ആ കാഴ്ചയിൽ നിന്നാണ് ഈ നോവൽ പിറവിയെടുത്തത് എന്ന് ഫോക്നർ പിന്നൊരിക്കൽ പറയുന്നുണ്ട്. ഇവിടെ ഫോക്നറുടെ ഭാഷ വാക്കുകളെ ഭേദിച്ച് പുറത്തേക്ക് പറക്കുന്ന കാഴ്ച അതിമനോഹരമാണ്.
ഫോക്നർ കൃതികളുടെ ശീർഷകങ്ങളെടുത്താൽ ഒരു കാര്യം ആരും ശ്രദ്ധിച്ചു പോകും, പലതിന്റെയും പേരുകൾ ക്ലാസിക്കുകളിൽ നിന്നോ, ഇതിഹാസങ്ങളിൽ നിന്നോ, പഴയ നിയമത്തിൽ നിന്നോ ആണ് വന്നിരിക്കുക. ഞാൻ വായിച്ച ആദ്യ ഫോക്നർ കൃതിയുടെ, "ഞാൻ മരണക്കിടക്കയിൽ" എന്നോ "മരണവും കാത്ത് ഞാൻ " എന്നോ അർത്ഥം വരുന്ന As I Lay Dying എന്ന ചെറു നോവലിന്റെ, ശീർഷകവും അത്തരത്തിലാണ് വരുന്നത് (മിസ്സിസ്സിപ്പി സർവകലാശാലയുടെ വൈദ്യുത നിലയത്തിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ, ഒരുന്തുവണ്ടി കമഴ്ത്തിയിട്ട് മേശയാക്കി, രണ്ടു മാസത്തിൽ താഴെ മാത്രം സമയമെടുത്ത് എഴുതപ്പെട്ട കൃതിയാണിത്, മാത്രമല്ല, ഗർഭഛിദ്രം ഇതിലെ ഒരു കഥാസന്ദർഭമായതുകൊണ്ട് പിൽക്കാലത്ത് കെന്റക്കിയിലെ സ്ക്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് എടുത്തു മാറ്റപ്പെട്ടിട്ടുമുണ്ട്). ഹോമറിന്റെ 'ഒഡിസി'യുടെ പതിനൊന്നാം പുസ്തകത്തിൽ അഗമെമ്നോൺ ഒഡിസിയസ്സിനോട് പറയുന്നു, "As I lay dying, the woman with the dog's eyes would not close my eyes as I descended into Hades." ഈ നോവൽ തുടങ്ങുമ്പോൾ, ആഡി എന്ന വൃദ്ധ തന്റെ മരണക്കിടക്കയിൽ നിന്ന് നോക്കിക്കാണുന്ന കാഴ്ചയിൽ, കാഷ് എന്ന് പേരുള്ള അവരുടെ മകൻ അവർക്ക് വേണ്ടി ശവപ്പെട്ടി പണിയുന്നു. അവിടെ തുടങ്ങുന്നു വാക്കുകൾ കൊണ്ട് പണിതെടുത്ത സൗന്ദര്യം, അത് നമ്മുടെ കൂടെയുണ്ട്, വായന തീരും വരെ, അതിനു ശേഷവും. എന്റെ വായനയെ, എഴുത്തിനെ, ആസകലം കുടഞ്ഞെടുക്കുവാൻ യോക്നപടാവ്ഫ എന്ന നാട്ടിൽ നടക്കുന്ന ഈ കഥയ്ക്ക് സാധിച്ചു.
മാൽഗുഡി പോലെ, ഖസാക്ക് പോലെ, ഒരു കൽപ്പിതദേശമാണ് യോക്നപടാവ്ഫ (Yoknapatawpha), തന്റെ കൽപ്പിതജന്മനാടായി (apocryphal) ഫോക്നർ ആ ദേശത്തെ കരുതി - ഒരുപക്ഷേ സ്വന്തം ജന്മദേശം എങ്ങനെ ആയിരിക്കണം എന്നുള്ള അദ്ദേഹത്തിന്റെ കാഴ്ചയാകാം അത്. അവിടെയാണ് അദ്ദേഹത്തിന്റെ പത്തോളം കൃതികളിലെ കഥാപാത്രങ്ങൾ ജീവിച്ചിരുന്നത്, 'അബ്സലോം, അബ്സലോം' എന്ന നോവലിലെത്തുമ്പോൾ അദ്ദേഹം ആ ദേശത്തിന്റെ ഭുപടം വരെ തയാറാക്കിയിരുന്നു.
മിസ്സിസ്സിപ്പി സംസ്ഥാനത്തിലെ ഓക്സ്ഫോർഡ് എന്ന കൗണ്ടിയിലാണ് ഈ ദേശം, അവിടെ, ഗോഥിക് റിവൈവൽ ശൈലിയിൽ പണിത സെന്റ് പീറ്റർ എപ്പിസ്കോപ്പൽ ദേവാലയത്തിനരികെയുള്ള ഓക്സ്ഫോർഡ് മെമ്മോറിയൽ ശ്മശാനത്തിൽ, “വില്യം ഫോക്നർ - യോക്നപടാവ്ഫ കൗണ്ടിയുടെ സൃഷ്ടാവ്, സ്വന്തം ജനങ്ങളുടെ കഥകൾ എഴുതി നോബൽ സമ്മാനം നേടിയയാൾ, ഇവിടെ നിന്നും ഇരുപത് അടി മാറി ശയിക്കുന്നു" (WILLIAM FAULKNER – The creator of Yoknapatawpha County, whose stories about his people won him the Nobel Prize, is buried twenty steps east of this marker) എന്നെഴുതിയിരിക്കുന്ന ഒരു ഫലകം കാണാം. ശ്‌മശാനത്തിൽ അവിടവിടെയായി പാതിയൊഴിഞ്ഞ മദ്യക്കുപ്പികൾ, സന്ദർശകർ നേർച്ചയായി വച്ചുപോയതാണവ. വിസ്‌കിയുടെ നിറക്കുപ്പികളുമായി വരുന്ന അവർ, കല്ലറയുടെ മുന്നിൽ നിന്ന് ഒരു കവിൾ കുടിക്കുന്നു, കുറച്ചു മദ്യം കുഴിമാടത്തിൽ തൂവുന്നു, മദ്യം ഇനിയും ബാക്കിയായ കുപ്പികൾ ശിലയുടെ മുകളിൽ വച്ചു മടങ്ങുന്നു.
അവർക്കറിയാം മിസ്സിസ്സിപ്പിയുടെ കഥാകാരന് പ്രിയപ്പെട്ടതെന്തെന്ന്.
Content Summary: Varantha Column by Jojo Antony about William Faulkner and His Literary Life