2023– ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ബൾഗേറിയൻ എഴുത്തുകാരനും കവിയും നാടകകൃത്തുമായ ജോർജി ഗോസ്പോഡിനോവ് എഴുതിയ ടൈം ഷെൽറ്റർ എന്ന നോവല്‍ നേടി. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറുപുസ്തകങ്ങളിൽ നിന്നാണ് ജോർജിയുടെ നോവൽ തിരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര ബുക്കർ പ്രൈസ് നേടുന്ന ആദ്യത്തെ ബൾഗേറിയൻ പുസ്തകമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023– ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ബൾഗേറിയൻ എഴുത്തുകാരനും കവിയും നാടകകൃത്തുമായ ജോർജി ഗോസ്പോഡിനോവ് എഴുതിയ ടൈം ഷെൽറ്റർ എന്ന നോവല്‍ നേടി. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറുപുസ്തകങ്ങളിൽ നിന്നാണ് ജോർജിയുടെ നോവൽ തിരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര ബുക്കർ പ്രൈസ് നേടുന്ന ആദ്യത്തെ ബൾഗേറിയൻ പുസ്തകമാണിത്. ഡിമെൻഷ്യ, അൽഷിമേഴ്‌സ് എന്നീ രോഗങ്ങളെ ചികിത്സിക്കുന്ന മനഃശാസ്ത്രജ്ഞനായ ഗൗസ്റ്റിൻ എന്ന നിഗൂഢ കഥാപാത്രത്തെ മുൻനിർത്തിയെഴുതിയ നോവൽ യൂറോപ്യൻ രാജ്യങ്ങളുടെ രാഷ്ട്രീയത്തെയും അസ്തിത്വത്തെയും ഓർമ്മകളെയും ചോദ്യം ചെയ്യുന്നു.  

ലണ്ടനിലെ സ്കൈ ഗാർഡനിൽ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര ബുക്കർ ജഡ്ജിമാരുടെ ചെയർ ലെയ്‌ല സ്ലിമാനിയാണ് വിജയിയെ പ്രഖ്യാപിച്ചത്. സമ്മാനത്തുകയായ 50,000 പൗണ്ട് ജോർജി ഗോസ്‌പോഡിനോവിനും വിവർത്തക ഏഞ്ചല റോഡലിനും തുല്യമായ വിഭജിക്കും. ബൾഗേറിയയിലെ യാംബോളിൽ ജനിച്ച ജോർജി ഗോസ്‌പോഡിനോവ് നോവലുകൾ, കവിതകൾ, ഉപന്യാസങ്ങൾ, തിരക്കഥകൾ, ഗ്രാഫിക് നോവലുകൾ അടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. കൃതികൾ 25 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രീമിയോ ഗ്രിഗർ വോൺ റെസോറി, ബ്രൂക്ക് ബെർലിൻ പ്രിസ്, ഹൗസ് ഡെർ കൾച്ചറൻ ഡെർ വെൽറ്റ് ലിറ്ററേച്ചർപ്രൈസ് എന്നിവയുൾപ്പെടെ അനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾക്കായി ഗോസ്‌പോഡിനോവിന്റെ നോവലുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 

ADVERTISEMENT

2022 മെയ് 1 നും 2023 ഏപ്രിൽ 30 നും ഇടയിൽ യുകെയിലോ അയർലണ്ടിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത അന്താരാഷ്ട്ര ഫിക്‌ഷന്റെ മികച്ച സൃഷ്ടികളിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. ഗ്വാദലൂപ് നെറ്റെലിന്റെ സ്റ്റിൽ ബോൺ, ഇവാ ബാൾട്ടസാറിന്റെ ബോൾഡർ, ഗൗസിന്റെ സ്റ്റാൻഡിങ് ഹെവി, മാരീസ് കോൺഡെയുടെ ദ് ഗോസ്പൽ അക്കോഡിങ് ടു ദ് ന്യൂ വേൾഡ്‌, ച്യോൻ മിയോങ്ങിന്റെ വെയ്ൽ എന്നിവയാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റു പുസ്തകങ്ങൾ.

Content Summary: Booker Prize won by Georgi Gospodinov for Time Shelter