വീട്ടിൽ ട്യൂഷൻ മാസ്റ്റർമാർ വന്നു ക്ലാസെടുത്തിരുന്നു. സംസ്കൃതവും ഗണിതവും ഇംഗ്ലിഷും മലയാളവുമെല്ലാം അങ്ങനെയാണു പഠിച്ചെടുത്തത്. ഏതാനും വർഷങ്ങൾ കൊണ്ടുതന്നെ ഇംഗ്ലിഷടക്കമുള്ള ഭാഷകൾ നന്നായി വഴങ്ങിത്തുടങ്ങി. സ്കൂളിൽ പോകേണ്ടാത്തതുകൊണ്ട് വായിക്കുവാൻ വേണ്ടുവോളം സമയം കിട്ടി. സ്വന്തം കവിതകളും അമ്മാവന്റെ കവിതകളും ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യാൻ തക്ക മികവാർജിച്ചു. വി.എം.നായരെ വിവാഹം ചെയ്തു കൊൽക്കത്തയിൽ താമസമാക്കിയ കാലം സംഭവബഹുലമായിരുന്നു. രണ്ടാംലോകയുദ്ധത്തിന്റെ ഘോരത നഗരത്തെ ഗ്രസിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യലബ്ധി, അതേത്തുടർന്നുണ്ടായ വർഗീയലഹളകൾ, തിയോസഫിക്കൽ പ്രസ്ഥാനം പോലുള്ളവയുടെ പ്രവർത്തനം ഇവയെല്ലാം കവിയെ സ്പർശിച്ചു. പരുക്കൻ ഖദർ മാത്രം നിഷ്ഠയോടെ ധരിച്ചിരുന്ന തികഞ്ഞ ഗാന്ധിയനായിരുന്നു ബാലാമണിഅമ്മ. ഒന്നിലും ഭ്രമിക്കാത്ത നിർമമത്വം ചെറുപ്പത്തിലേ വന്നുചേർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മാതൃത്വത്തിന്റെ കവി’യെന്ന വിശേഷണത്തോളം വലിയൊരു ക്ലീഷേ മലയാളകാവ്യചരിത്രത്തിലുണ്ടോ? പ്രത്യേകിച്ചും ആ മുദ്ര പതിഞ്ഞ കവി, മഴുവിന്റെ കഥയും വൃദ്ധകന്യയും നക്സലൈറ്റ് രാത്രിയുമൊക്കെ എഴുതിയ കവിയായിരിക്കെ! ‘മർത്ത്യചിത്തത്തിൻ കല്ലിലുറങ്ങിക്കിടക്കുന്ന സത്യദൂതനെപ്പാട്ടു പാടിക്കും നാദസ്വർഗം’ എന്നു മഹാകവി പി.കുഞ്ഞിരാമൻ നായർ വാഴ്ത്തിയ ബാലാമണിയമ്മ കള്ളിതിരിച്ചൊതുക്കാനാകാത്ത കവിയാണ്. ‘അനന്തമജ്ഞാതമവർണനീയം’ എന്നെഴുതിയ നാലപ്പാട്ട് നാരായണമേനോന്റെ അനന്തിരവൾ പ്രാപഞ്ചിക വിസ്മയത്തെ വിസ്മരിച്ചില്ല. അഴിച്ചെടുക്കുന്ന കവിതയായിരുന്നില്ല, കോർത്തുകെട്ടുന്ന കവിതയായിരുന്നു ബാലാമണിയമ്മ എഴുതിയത്. ‘അഴിച്ചെടുക്കലിൽ വികലമീ വിശ്വം, അതെത്ര സുന്ദരം സമഗ്രഭാവത്തിൽ’ എന്നു കവി കുറിച്ചിട്ടുമുണ്ട്. പല പാരമ്പര്യങ്ങളുടെ സമന്വയം ആ കാവ്യലോകത്തു കാണാം.

ഏകാന്തപഥിക

ADVERTISEMENT

ഉമ്മറത്തെ ചാരുകസേരയിൽ കിടന്ന് പുറത്തേക്കു നോക്കുമ്പോൾ പോലും മഹാപ്രപഞ്ചത്തിന്റെ സൗന്ദര്യാനുഭൂതി അനുഭവിക്കാനും ആവിഷ്ക്കരിക്കാനും ശേഷിയുള്ള ഉഗ്രകവിത്വമായിരുന്നു അത്. ഹിംസയെ നീതിബോധം കൊണ്ട് അഭിമുഖീകരിക്കുകയും അനുഭവങ്ങൾ കൊണ്ടു നിരന്തര വിചാരണ ചെയ്യുകയും സ്വാതന്ത്രൃബോധത്തെ പല മാനങ്ങളിൽ ആവിഷ്കരിക്കുകയും ചെയ്തു. എഴുപതുകളിൽ മലയാളകവിത മാറിമറിയുകയും ഇറക്കുമതി ചെയ്യപ്പെട്ട ആധുനികതയാൽ നെരൂദപ്പെടുകയും പിന്നീടും പല പല പ്രവണതകളുടെ പ്രണയിതാക്കളായി കവികൾ മാറുകയും ചെയ്ത കാലത്തും അതിലൊന്നും മുഗ്ധയാകാതെ തന്റെ ഏകാന്തവീഥിയിലൂടെ അവർ നടന്നുകൊണ്ടിരുന്നു. അമ്ലമല്ല, അമൃതായിരുന്നു ആ കവിതയുടെ രുചി. വിഷമമൃതാക്കുന്ന അസ്സൽ കാവ്യകല. തന്റെ ഉത്കണ്ഠകളെ പ്രസ്ഥാനങ്ങളുടെയും ഇസങ്ങളുടെയും വാർപ്പുകളിലേക്ക് ഇറക്കിവയ്ക്കാതെ അവർ അഭിമുഖീകരിച്ചു. പൊന്നാനിക്കളരിയിലെ മറ്റൊരു നിലവിളക്കായിരുന്ന മഹാകവി അക്കിത്തം എഴുതി: ‘ബാലാമണിയമ്മയുടെ സന്നിധിയിൽ നിൽക്കുന്ന എല്ലാ അവസരങ്ങളിലും എന്നുതന്നെ പറയട്ടെ, കാലസ്ഥലാതീതമായ ജീവാത്മപ്രകാശത്തിന്റെ വാത്സല്യം എന്നു പറയാമോ, നിശ്ചയമില്ല–ഒരുതരം ദിവ്യത–ഞാനനുഭവിച്ചിരുന്നു. ‘ലോകാന്തരങ്ങളിൽ’ എന്ന കാവ്യം പിൽക്കാലത്തു വായിച്ചപ്പോഴാണ് മനസ്സിലായത്–ആ വാത്സല്യത്തിന്റെ പേര് ദിവ്യത എന്നുതന്നെയാണെന്ന്, ആ ദിവ്യതയുടെ ചിറകിൽ നിന്നുതിരുന്ന നക്ഷത്രപ്പൊടികളായിരുന്നു അവരുടെ ആദ്യകാല കവിതകളെല്ലാമെന്നും അന്നു മനസ്സിലായി’.

നാലപ്പാട്ടെ പുസ്തകപ്രപഞ്ചം

പുന്നയൂർക്കുളത്തെ നാലപ്പാട്ടു തറവാട്ടിൽ 1909 ജൂലൈ 19നാണ് ബാലാമണിയമ്മ ജനിച്ചത്. അക്കാലത്തെ സമ്പ്രദായത്തിൽ നിന്നു വ്യത്യസ്തനായിരുന്നു അച്ഛൻ കുഞ്ചുണ്ണി രാജ. നല്ലൊരു വായനക്കാരൻ കൂടിയായിരുന്ന അദ്ദേഹം ഭാര്യയോടും മക്കളോടുമൊപ്പം കഴിയുകയും അവരുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തുകയും ചെയ്തു. വിക്ടർ യൂഗോയുടെ ഒരു പുസ്തകം വായിച്ച് അമ്മയ്ക്കു കഥ പറഞ്ഞുകൊടുക്കുന്ന അച്ഛനെക്കുറിച്ച് ബാലാമണിയമ്മ എഴുതിയിട്ടുണ്ട്. നാലപ്പാട്ടു തറവാട്ടിൽ മറ്റൊരു ഗംഭീരനുമുണ്ടായിരുന്നു. ‘പാവങ്ങൾ’ മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയും ‘കണ്ണുനീർത്തുള്ളി’ പോലുള്ള കാവ്യങ്ങൾ രചിക്കുകയും ചെയ്ത നാരായണ മേനോനായിരുന്നു അത്. വലിയൊരു ഗ്രന്ഥശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. കാളിദാസനും സ്വാമി വിവേകാനന്ദനും ടോൾസ്റ്റോയിയും ടഗോറുമെല്ലാമടങ്ങുന്ന അതികായർ അണിനിരന്ന പുസ്തകപ്രപഞ്ചമായിരുന്നു അത്. തിയോസഫിക്കൽ ആശയങ്ങൾ നിറഞ്ഞ പുസ്തകങ്ങളും അക്കാലത്ത് വലിയ താൽപര്യത്തോടെ വായിച്ചു. സി.വി.രാമൻപിള്ളയുടെ ചരിത്രാഖ്യായികകളും ടഗോറിന്റെ കവിതകളും കഥകളും കവിത്രയത്തിന്റെ രചനകളുമെല്ലാം ഹരമായിരുന്ന കാലം. അക്കാലത്തെ വായനയുടെ മുദ്രകൾ കവിതകളിൽ പതിഞ്ഞുകിടക്കുന്നുണ്ട്.

കൊൽക്കത്തക്കാലം

ADVERTISEMENT

സ്കൂളിൽ പോയി പഠിക്കാത്ത ബാലാമണിക്കും അനിയത്തി അമ്മിണിക്കും ആ പുസ്തകങ്ങളായി സ്കൂൾ. വീട്ടിൽ ട്യൂഷൻ മാസ്റ്റർമാർ വന്നു ക്ലാസെടുത്തിരുന്നു. സംസ്കൃതവും ഗണിതവും ഇംഗ്ലിഷും മലയാളവുമെല്ലാം അങ്ങനെയാണു പഠിച്ചെടുത്തത്. ഏതാനും വർഷങ്ങൾ കൊണ്ടുതന്നെ ഇംഗ്ലിഷടക്കമുള്ള ഭാഷകൾ നന്നായി വഴങ്ങിത്തുടങ്ങി. സ്കൂളിൽ പോകേണ്ടാത്തതുകൊണ്ട് വായിക്കുവാൻ വേണ്ടുവോളം സമയം കിട്ടി. സ്വന്തം കവിതകളും അമ്മാവന്റെ കവിതകളും ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യാൻ തക്ക മികവാർജിച്ചു.

വി.എം.നായരെ വിവാഹം ചെയ്തു കൊൽക്കത്തയിൽ താമസമാക്കിയ കാലം സംഭവബഹുലമായിരുന്നു. രണ്ടാംലോകയുദ്ധത്തിന്റെ ഘോരത നഗരത്തെ ഗ്രസിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യലബ്ധി, അതേത്തുടർന്നുണ്ടായ വർഗീയലഹളകൾ, തിയോസഫിക്കൽ പ്രസ്ഥാനം പോലുള്ളവയുടെ പ്രവർത്തനം ഇവയെല്ലാം കവിയെ സ്പർശിച്ചു. പരുക്കൻ ഖദർ മാത്രം നിഷ്ഠയോടെ ധരിച്ചിരുന്ന തികഞ്ഞ ഗാന്ധിയനായിരുന്നു ബാലാമണിയമ്മ. ഒന്നിലും ഭ്രമിക്കാത്ത നിർമമത്വം ചെറുപ്പത്തിലേ വന്നുചേർന്നു.

ബാലാമണിയമ്മ

കവിക്കും കവിതയ്ക്കും ഇടയിൽ

നിത്യജീവിതാനുഭവങ്ങളിൽനിന്നു പോലും അലൗകികതയുടെ അലയടികൾ കണ്ടെടുക്കാൻ ബാലാമണിയമ്മയ്ക്കായി. അത്തരം മാസ്മരദർശനങ്ങളാൽ പ്രചോദിതയാകുമ്പോഴും അവർ ചോദിച്ചുകൊണ്ടിരുന്നു:

ADVERTISEMENT

‘കനത്ത സൗഭ്രാത്രത്തുഴക്കോലില്ലാതീ

ക്കടത്തുവഞ്ചികൾ കരയ്ക്കലെത്തുമോ?

സമത്വഭാവനയാലും അഹിംസാദർശനത്താലും സത്യബോധത്താലും പ്രാപഞ്ചികബോധത്താലും പ്രചോദിതയായിരുന്നു ബാലാമണിയമ്മ; ആ കവിതകളും അങ്ങനെത്തന്നെ. കോഴിയെ കൊല്ലുന്നതിനെക്കുറിച്ചു കരളിൽ തൊടുമാറു കവിതയെഴുതുകയും അതേസമയം കോഴിക്കറി ആവേശത്തോടെ കഴിക്കുകയും ചെയ്തിരുന്ന മഹാകവിയെപ്പോലെയായിരുന്നില്ല ബാലാമണിയമ്മ. കവിക്കും കവിതയ്ക്കുമിടയിൽ അകലമില്ലായിരുന്നു. കവിതയുടെ പാത്രങ്ങളിൽ തന്നെത്തെന്ന പകർന്നുവയ്ക്കുകയായിരുന്നു അവർ. നാട്യങ്ങൾ അപരിചിതമായിരുന്നു. അമ്മാവൻ നൽകിയ ഒരുപദേശം ബാലാമണിയമ്മയുടെ കവിത ഒരിക്കലും മറന്നതായി തോന്നുന്നില്ല. പ്രസാദത്തിലേക്കുള്ള ചവിട്ടുപടിയായേ വിഷാദത്തെയെടുക്കാവൂ എന്നായിരുന്നു ഉപദേശം.

‘വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ, ഞാനൊട്ടു വാനിൽപ്പറന്നു നടക്കട്ടെ’യെന്ന വാക്യം എന്തെന്തു മാനങ്ങളിലാണ് ഒരേസമയം പ്രകാശിതമായത്. ആ വാക്യത്തിന്റെ തുടർച്ചയായി വായിക്കാം, മാധവിക്കുട്ടിയെന്ന സർവസ്വതന്ത്രയുടെ സർഗാത്മക പറക്കലുകൾ! ‘ഒരു കുരങ്ങുകുട്ടിയെ പ്രസവിച്ചുപോയ മാൻപേടയ്ക്കു തോന്നിയേക്കാവുന്ന ഒരമ്പരപ്പ് പലപ്പോഴും എന്റെ അമ്മയുടെ കണ്ണുകളിൽ കണ്ടിട്ട് ഞാൻ ചിരിച്ചിട്ടുണ്ട്’ എന്നു മാധവിക്കുട്ടി തന്നെ കളിപറഞ്ഞിട്ടുമുണ്ട്. ബാലാമണിയമ്മയിൽ നിന്നുള്ള വിടർച്ചയല്ല, തുടർച്ചയാണു മാധവിക്കുട്ടിയെന്ന് ആ കവിതകളെ ആഴത്തിൽ അനുഭവിച്ചവർക്ക് അറിയാം.

‘മഴുവിന്റെ കഥ’ മലയാളത്തിലെ ഏറ്റവും കാതലുറപ്പുള്ള കവിതകളിലൊന്നാണ്. അതിൽ നമുക്ക് ഇങ്ങനെ വായിക്കാം:

‘ഇന്നു ഞാനറിയുന്നുണ്ടേതൊരാദർശത്തിന്നും

മന്നിലെക്കാറ്റേൽക്കുമ്പോൾത്തൻ നിറംകെടാമെന്നും,

ഏതു നന്മയും ക്രമാൽ മുനകൂർപ്പിച്ചിട്ടേറ്റം

യാതനാവഹമാക്കാൻ കഴിയും നരനെന്നും!

വെറുതെ കുറ്റം പേശലൊക്കെയും; താൻ ചെയ്ത തെ–

റ്ററിയാനൊരാളെത്രയെത്ര നാൾ ജീവിക്കണം’

ഈ വരികളെഴുതിയ കവിയെയാണ് ‘മാതൃത്വത്തിന്റെ കവി’യെന്ന വിശേഷണത്താൽ ഒതുക്കിക്കളഞ്ഞത്!

ബാലാമണിയമ്മ

കുളക്കടവിൽ

അരനൂറ്റാണ്ടു മുൻപു വേലക്കാരിയോടു ചെയ്ത ക്രൂരമായ പെരുമാറ്റങ്ങളോർത്ത്, അതേ കുളക്കടവിൽ നിൽക്കുന്ന ആഖ്യാതാവിനെ കാണാം ‘കുളക്കടവിൽ’ എന്ന കവിതയിൽ. പഴയതെല്ലാം ഓർക്കുമ്പോൾത്തന്നെ ഒരു മാത്ര നേരം കൊണ്ട് കൊയിനാ തൻ ദുഃഖവൃത്തത്തിലേക്കും പൊരുതും വിയറ്റ്നാമിൻ വീരനൃത്തത്തിലേക്കും മനസ്സു സഞ്ചരിക്കുന്നു. കവിത അവസാനിക്കുന്നത് അവിസ്മരണീയമായൊരു വരിയിലാണ്:

‘കരുതായ്കിൽ ദൂരേക്കേ നീളുവൊന്നി–

ക്കനിവിന്റെ ഞെക്കു വിളക്കിൻ വെട്ടം’

ബാലാമണിയമ്മയും മകൾ മാധവിക്കുട്ടിയും

കാവ്യഭൂമികയിലെ കനിവുറവ

ഭക്തിയും അർപ്പണവും സ്നേഹഭാവനകളുമെല്ലാം ഉള്ളപ്പോഴും താൻ ആണ്ടാളോ അക്കമഹാദേവിയോ ആണെന്നു കവി കരുതിയിരുന്നില്ല. ഒരുപക്ഷേ, ‘വൃദ്ധകന്യ’യെന്ന കവിതയെ ഒഴിച്ചുനിർത്തിയാൽ ഉടലിന്റെ ഉണർവുകളെക്കുറിച്ചും രതിയുടെ അനിവാര്യതയെക്കുറിച്ചും കവി അധികം പറഞ്ഞിട്ടില്ല. ആ അർത്ഥത്തിൽ ബാലാമണിയമ്മയുടെ കാവ്യലോകത്ത് അതു വേറിട്ടുനിൽക്കുന്ന കവിതയാണ്.

‘നൂറുനൂറു സുവർണ്ണ പാത്രങ്ങളിൽ

നീയെനിയ്ക്കൂഴി, നൽകി മധുരാന്നം

കല്ലിടയ്ക്കു കടിച്ചെന്നു കർക്കശം

ചൊല്ലിയെങ്കിൽക്കനിവാൽപ്പൊറുക്കണേ’ എന്നു വിനീതമായി അപേക്ഷിക്കുന്ന നിരഹങ്കാരത്വം ബാലാമണിയമ്മയുടെ കവിതയിൽ എങ്ങുമുണ്ട്. ബുദ്ധനിൽ നിന്ന് ഉറവ പൊട്ടിയ കനിവിന്റെയും അനുതാപത്തിന്റെയും മഹാനദി ആ കാവ്യഭൂമികയെ ആർദ്രതയാൽ നനയ്ക്കുന്നതു കാണാം. ഏതു സുഖത്തെയും വെടിയാനും ഏതു ദുഃഖത്തെയും ഏറ്റുവാങ്ങാനുമുള്ള കാവ്യസന്നദ്ധത ഇതല്ലാതെ മറ്റെന്താണു വർഷങ്ങൾക്കു ശേഷവും നമ്മൾ വായനക്കാരോടു പറയുന്നത്?

Content Summary: Remembering Balamaniyamma on her Birth Anniversary