ഹോംസിന്റെ കൗമാരം എങ്ങനെയായിരുന്നു? അയാൾ എങ്ങനെ കുറ്റാന്വേഷകനായി? പഠിച്ചത് ഓക്സ്ഫഡിലോ? ജേഷ്ഠൻ മൈക്രോഫ്റ്റ് കേംബ്രിജിൽ. സഹോദരനുമായി ഈഗോ ക്ളാഷ് അന്നേ തുടങ്ങിയോ? ‘ദ് യങ് ഷെർലക് ഹോംസ്’ എന്ന സിനിമയിൽ അന്വേഷണ കുതുകിയായ, കൗമാരക്കാരനായ ഹോംസിനെ കാണാം. ഹോംസിന്റെ മുദ്ര പതിയാത്ത ഒരു ഡിറ്റക്ടീവും പിന്നീട് സാഹിത്യത്തിൽ പിറന്നില്ല. കുറ്റാന്വേഷണത്തിൽ താൽപര്യമില്ലാത്ത ജ്യേഷ്ഠൻ മൈക്രോഫ്റ്റിനെ ചിലർ ഷെർലക്കിന് ഒപ്പം നിർത്തി. അവരുടെ ബന്ധത്തിലെ ഉയർച്ചയും താഴ്ചയും ബിബിസി സീരീസ് ‘ഷെർലക്’ പരിശോധിക്കുന്നുണ്ട്.

ഹോംസിന്റെ കൗമാരം എങ്ങനെയായിരുന്നു? അയാൾ എങ്ങനെ കുറ്റാന്വേഷകനായി? പഠിച്ചത് ഓക്സ്ഫഡിലോ? ജേഷ്ഠൻ മൈക്രോഫ്റ്റ് കേംബ്രിജിൽ. സഹോദരനുമായി ഈഗോ ക്ളാഷ് അന്നേ തുടങ്ങിയോ? ‘ദ് യങ് ഷെർലക് ഹോംസ്’ എന്ന സിനിമയിൽ അന്വേഷണ കുതുകിയായ, കൗമാരക്കാരനായ ഹോംസിനെ കാണാം. ഹോംസിന്റെ മുദ്ര പതിയാത്ത ഒരു ഡിറ്റക്ടീവും പിന്നീട് സാഹിത്യത്തിൽ പിറന്നില്ല. കുറ്റാന്വേഷണത്തിൽ താൽപര്യമില്ലാത്ത ജ്യേഷ്ഠൻ മൈക്രോഫ്റ്റിനെ ചിലർ ഷെർലക്കിന് ഒപ്പം നിർത്തി. അവരുടെ ബന്ധത്തിലെ ഉയർച്ചയും താഴ്ചയും ബിബിസി സീരീസ് ‘ഷെർലക്’ പരിശോധിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോംസിന്റെ കൗമാരം എങ്ങനെയായിരുന്നു? അയാൾ എങ്ങനെ കുറ്റാന്വേഷകനായി? പഠിച്ചത് ഓക്സ്ഫഡിലോ? ജേഷ്ഠൻ മൈക്രോഫ്റ്റ് കേംബ്രിജിൽ. സഹോദരനുമായി ഈഗോ ക്ളാഷ് അന്നേ തുടങ്ങിയോ? ‘ദ് യങ് ഷെർലക് ഹോംസ്’ എന്ന സിനിമയിൽ അന്വേഷണ കുതുകിയായ, കൗമാരക്കാരനായ ഹോംസിനെ കാണാം. ഹോംസിന്റെ മുദ്ര പതിയാത്ത ഒരു ഡിറ്റക്ടീവും പിന്നീട് സാഹിത്യത്തിൽ പിറന്നില്ല. കുറ്റാന്വേഷണത്തിൽ താൽപര്യമില്ലാത്ത ജ്യേഷ്ഠൻ മൈക്രോഫ്റ്റിനെ ചിലർ ഷെർലക്കിന് ഒപ്പം നിർത്തി. അവരുടെ ബന്ധത്തിലെ ഉയർച്ചയും താഴ്ചയും ബിബിസി സീരീസ് ‘ഷെർലക്’ പരിശോധിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വ്യക്തിയുടെ ഏതൊരു പ്രവൃത്തിയും– പ്രത്യേകിച്ച് കുറ്റകൃത്യം നടക്കുന്ന ഹിംസാത്മകമായ പ്രവൃത്തി – തെളിവുകൾ  അവശേഷിപ്പിക്കും. ഏതു വിദഗ്ധനായ കുറ്റവാളിക്കും ഒഴിവാക്കാനാകാത്ത തെളിവ്. അതിനെ പിന്തുടരലാണ് ഹോംസിയൻ രീതി. ക്രൈം സീനിൽ നിന്നു കണ്ടെത്തുന്ന വിരലടയാളം (The Norwood builder), കാലടികൾ (Shoscombe old place), കയ്യെഴുത്ത് (The Reigate squire), കളിമണ്ണ് (The hound of Baskerville), മഞ്ഞ്, പൊടി, ചെളി (A study in scarlet), ചാരം (The sign of four), രക്തം (The second stain) - അന്വേഷണത്തിലെ പുതുരീതികൾ ഫോറൻസിക് സയൻസിന് പ്രചോദനമായി. കുറ്റകൃത്യം നടന്ന സ്ഥലത്തെ നായയുടെയും കുതിരയുടെയും പെരുമാറ്റ രീതി വിശകലനം ചെയ്തു നിഗമനം നടത്തുന്നതും പുതുമ (The sign of four, The Silver Blaze). മറ്റുള്ളവർ അവഗണിക്കുന്നത് അന്വേഷകന്റെ കണ്ണിൽ പെടാതെ പോകില്ല. ഹോംസ് കഥകൾ വായിച്ച് ആവേശഭരിതനായ ക്രിമിനോളജിസ്റ്റ് എഡ്മണ്ട് ലൊക്കാർഡ്, 1910-ൽ ഫ്രാൻസിലെ ലിയോണിൽ ലോകത്തിലെ ആദ്യ പൊലീസ് ലാബ് സ്ഥാപിച്ചു. ഫ്രഞ്ച് ഷെർലക്, ഫൊറൻസിക്സിന്റെ പിതാവ് എന്നീ വിശേഷണങ്ങൾ റെക്കാർഡിനു സ്വന്തം.

ഷെർലക്കിന്റെ സ്വാധീനം അവിടെ അവസാനിക്കില്ല. വെടിക്കോപ്പുകളുടെ സ്വാധീനം പഠിക്കുന്ന ബാലിസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയുടെ ആദിരൂപവും ഷെർലക്കിന്റെ രീതിയിൽ കാണാം. ക്രൈം സീനിൽനിന്നു കിട്ടുന്ന ആയുധങ്ങൾ നിർണായക സൂചനകൾ നൽകും. ശരീരത്തിലെ മുറിവിന്റെ വലുപ്പം രണ്ടു കാര്യങ്ങൾ വെളിവാക്കും. ഒന്ന് - ഏത് ആയുധമാണ് ഉപയോഗിച്ചത്. രണ്ട് - ഇരയും തോക്കും തമ്മിലുള്ള ദൂരം. ബാലിസ്റ്റിക്സ് എന്നാൽ തോക്കും വെടിയുണ്ടയും മാത്രമല്ല, വെടിയുണ്ടയിൽ പതിഞ്ഞ വെടിമരുന്നും പൊട്ടുന്ന സമയത്ത് തോക്കിൻകുഴൽ ഉണ്ടയിൽ ഉണ്ടാക്കുന്ന പാടുകളും വിവരങ്ങൾ തരും. ആയുധം ഏതെന്നു കണ്ടെത്തിയാൽ സമാനമായ കൊലപാതകങ്ങളുമായി ബന്ധപ്പെടുത്താം, കുറ്റവാളിയെ കണ്ടുപിടിക്കാനും എളുപ്പം. പൊലീസിനു കോടതിയിൽ ഹാജരാക്കാനുള്ള നിർണായക തെളിവുകൾ ഇന്ന് ഫൊറൻസിക്/ ബാലിസ്റ്റിക് പരിശോധനയിലൂടെ ലഭിക്കുന്നു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ, വിക്ടോറിയൻ ഇംഗ്ലണ്ടിലോ മറ്റിടങ്ങളിലോ സാഹചര്യ തെളിവ് പരിഗണിച്ചിരുന്നില്ല. ദൃക്സാക്ഷി മൊഴിയും പുകവരുന്ന തോക്കും ഒരാളെ വിധിക്കാൻ ധാരാളം. തെളിയാതെ പോയ കേസുകൾ, ശിക്ഷിക്കപ്പെട്ട നിരപരാധികൾ, ലഭിക്കാതെ പോയ നീതി, രക്ഷപ്പെട്ട കുറ്റവാളികൾ. ഇരുട്ടിൽ വെട്ടം തെളിക്കുന്ന പുതുരീതികളെ ആ കാലം സകല ശക്തിയുമെടുത്ത് ചെറുത്തിട്ടുണ്ടാകും.

ADVERTISEMENT

പക്ഷേ ലോകം മാറുക തന്നെ ചെയ്തു. നീതിരഹിതമായ ലോകത്ത് ഡോയൽ ഉയർത്തിയ പ്രകാശഗോപുരമായി ഷെർലക്. സ്വാധീനം തലമുറകൾക്കപ്പുറം തുടരും.

‘കേരളത്തിന്റെ ഷെർലക്ക് ഹോംസ്’ എന്നു വിളിപ്പേരുള്ള ഒരാൾ ഉണ്ടായിരുന്നു. അന്തരിച്ച മുൻ പൊലീസ് സർജൻ ഡോ. ബി.ഉമാദത്തൻ. ഔദ്യോഗിക ജീവിതത്തിൽ, തെളിയാത്ത കേസുകൾക്കു തുമ്പുണ്ടാക്കിയ ഡോക്ടർ ഷെർലോക്കിയൻ രീതികളാണ് ഉപയോഗിച്ചത്. ‘ഒരു പൊലീസ് സർജന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിൽ അനുഭവങ്ങൾ വിവരിക്കുന്നു.

കുറ്റാന്വേഷണ സാഹിത്യത്തിൽ ഹോംസിന്റെ സ്വാധീനം ഉടനെയൊന്നും തീരില്ല. ആർതർ കോനൻ ഡോയലിൽനിന്ന് പ്രചോദനം നേടിയവരിൽ പ്രമുഖയാണ് ബ്രിട്ടിഷ് എഴുത്തുകാരി അഗത ക്രിസ്റ്റി. ഡോയലിനെ അനുകരിക്കാൻ പലരും ശ്രമിച്ചുവെങ്കിലും അഗതയാണ് ഒരു പരിധി വരെ വിജയിച്ചത്. ഓറിയന്റ് എക്സ്പ്രസിലെ കൊലപാതകം,റോജർ അക്രോയ്ഡിന്റെ കൊലപാതകം, നൈൽ നദിയിലെ മരണം എന്നിങ്ങനെ 66 ഡിറ്റക്ടീവ് നോവലുകളും 14 കഥാസമാഹാരങ്ങളും അഗത എഴുതി. ഹെർക്യൂൾ പൊയ്റൊയും ജെയിൻ മാർപ്പിളുമായിരുന്നു അഗതയുടെ അപസർപ്പകർ. ഡോയലിന്റെ പിൻഗാമിയെന്ന് അവരെ വിശേഷിപ്പിക്കാം.

ഹോംസിന്റെ അറുപത് കേസുകളാണ് കോനൻ ഡോയൽ അവതരിപ്പിച്ചത്. ഷെർലക് ഹോംസ് അഞ്ഞൂറിലധികം കേസുകൾ അന്വേഷിച്ചതായി വാട്സന്റെ വിവരണത്തെ ആസ്പദമാക്കി പണ്ഡിതർ കണക്കു കൂട്ടി എടുത്തിട്ടുണ്ട്. ലണ്ടനിൽ സജീവമാകുന്നതിനു മുമ്പ് ചെറുപ്രായത്തിൽ അമേരിക്കയിൽ നടത്തിയ സാഹസങ്ങൾ വേറെ. ഭ്രാന്തുപിടിച്ച ഭാവന, പക്ഷേ അതിൽ കൊള്ളാവുന്ന ചില കഥകൾ പിറന്നു. പസ്റ്റീഷെ (Pastiche) എന്നാണ് ഈ കഥനരീതിയുടെ പേര്. കഥാപരിസരവും ശൈലിയും ഡോയലിന്റെ, എഴുതുന്നത് മറ്റൊരാൾ. മാർക്ക് ട്വയിൻ, ഓസ്കർ വൈൽഡ് തുടങ്ങിയ യഥാർഥ വ്യക്തികൾ പലപ്പോഴും കഥയുടെ ഭാഗമാകും. ഇനിയുമൊരു രീതിയുണ്ട്. ഷെർലക്കിന്റെ സ്വഭാവ സവിശേഷതകളും ചരിത്രവും ചികഞ്ഞ്, ഡോയൽ കടന്നു ചെല്ലാത്ത വഴികളിൽ നടക്കുന്നവർ. ഹോംസിന്റെ കൗമാരം എങ്ങനെയായിരുന്നു? അയാൾ എങ്ങനെ കുറ്റാന്വേഷകനായി? പഠിച്ചത് ഓക്സ്ഫഡിലോ? ജേഷ്ഠൻ മൈക്രോഫ്റ്റ് കേംബ്രിജിൽ. സഹോദരനുമായി ഈഗോ ക്ളാഷ് അന്നേ തുടങ്ങിയോ? ‘ദ് യങ് ഷെർലക് ഹോംസ്’ എന്ന സിനിമയിൽ അന്വേഷണ കുതുകിയായ, കൗമാരക്കാരനായ ഹോംസിനെ കാണാം. 

ADVERTISEMENT

ഹോംസിന്റെ മുദ്ര പതിയാത്ത ഒരു ഡിറ്റക്ടീവും പിന്നീട് സാഹിത്യത്തിൽ പിറന്നില്ല. കുറ്റാന്വേഷണത്തിൽ താൽപര്യമില്ലാത്ത ജ്യേഷ്ഠൻ മൈക്രോഫ്റ്റിനെ ചിലർ ഷെർലക്കിന് ഒപ്പം നിർത്തി. അവരുടെ ബന്ധത്തിലെ ഉയർച്ചയും താഴ്ചയും ബിബിസി സീരീസ് ‘ഷെർലക്’ പരിശോധിക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ വിദേശകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായ മൈക്രോഫ്റ്റ് അനുമാനത്തിൽ അനുജനെക്കാൾ മിടുക്കൻ. പക്ഷേ ഡിറ്റക്ടീവിനു വേണ്ട മറ്റു ഗുണങ്ങൾ ഇല്ല, ഷെർലക്കിനാണ് പൂർണത. മൈക്രോഫ്റ്റ് ഷെർലക്കായാൽ എന്തു സംഭവിക്കും? അങ്ങനെ വികസിച്ച ഭാവനയിൽ പിറന്ന നോവലുകളുടെ രചന മുൻ അമേരിക്കൻ ബാസ്കറ്റ് ബോൾ താരം കരീം അബ്ദുൽ ജബ്ബാർ. ആ സീരീസിലെ ഒരു നോവലിൽ മൈക്രോഫ്റ്റിനും ഷെർലക്കിനും തുല്യ പ്രാധാന്യം. ഫലത്തിൽ രണ്ട് ഡിറ്റക്ടീവ്, ഡബിൾ ട്രബിൾ. മിസ് ഷെർലക് ഹോംസ് എന്ന മറ്റൊരു നോവൽ പരമ്പരയിൽ ഹോംസ് വനിതയാണ്, സ്ത്രീപക്ഷ ആഖ്യാനം. എനോള ഹോംസ് എന്ന പേരിൽ ഇനിയുമൊരു പരമ്പര. ഷെർലക്കിനെ പിന്തുടരുന്ന കുഞ്ഞനുജത്തി.

വിരമിച്ച ശേഷം ഇംഗ്ലണ്ടിലെ സസെക്സിൽ, കടലിൽനിന്ന് അധികം ദൂരെയല്ലാതെ ഒരു ഗ്രാമഗൃഹത്തിൽ തേനീച്ചവളർത്തലുമായി കഴിയുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഷെർലക്ക് ഹോസ് ഇരുനൂറ്റമ്പതിൽ അധികം സിനിമകളിൽ നായകനായി. ആയിരത്തിനു മേലെ ടെലിവിഷൻ എപ്പിസോഡുകൾ, തിയറ്റർ, കോമിക്സ്, വിഡിയോ ഗെയിം. ഏറ്റവുമധികം ഭാഷ്യമുള്ള സാങ്കൽപിക കഥാപാത്രം. ഓരോ തലമുറയും ഹോംസിനെ സമകാലികനായി കണ്ടെത്തുന്നു. മാറി വരുന്ന സാങ്കേതിക വിദ്യകളാൽ അയാൾ സ്വയം പരിഷ്‌ക്കരിക്കുന്നു. അനേകം നടൻമാർ ഹോംസിനു ജീവൻ നൽകിയെങ്കിലും മികച്ചു നിന്നത് കുറച്ചു പേർ മാത്രം. അതിലൊരാൾ 1939 മുതൽ 1946 വരെ 14 ഷെർലക് സിനിമകളിൽ നായകനായ ബേസിൽ രാത്ബോൺ. സ്ട്രാൻഡ് മാഗസിന്റെ ചിത്രകാരൻ സിഡ്നി പേജറ്റ് വരച്ച ഹോംസിനെ രാത്ബോൺ സ്വാംശീകരിച്ചു. നിജൽ ബ്രൂസായിരുന്നു വാട്സൺ. 

1954-ൽ അമേരിക്കൻ ടെലിവിഷൻ, ഡോയലിന്റെ ഹോംസ് കഥകൾ 39 എപ്പിസോഡ് നീണ്ട ഒരു സീരീസ് ആയി സംപ്രേഷണം ചെയ്തു. ഫ്രാൻസിലായിരുന്നു ചിത്രീകരണം. റൊണാൾഡ് ഹൊവാർഡ് ഹോംസിനെ അവതരിപ്പിച്ചു. മറ്റു കഥാപാത്രങ്ങളെയും യഥാർഥ വ്യക്തികളെയും വിക്ടോറിയൻ കുറ്റാന്വേഷകനുമായി ബന്ധിപ്പിച്ച് അനേകം കഥകളും സിനിമകളും ഇറങ്ങിയിട്ടുണ്ട്. എതിരാളികൾ ഡ്രാക്കുള, ഫ്രാങ്കൻസ്റ്റൈൻ, ജാക്ക് ദ് റിപ്പർ. 'The private life of Sherlock Holmes' (1970) എന്ന സിനിമയിൽ നേർക്കുനേർ വരുന്നത് സ്കോട്ട്ലൻഡിലെ ഒരു തടാകത്തിലെ വ്യാളി (Loch Ness Monster). 'Seven percent solution (1976) -  ഹോംസും സിഗ്മണ്ട് ഫ്രോയ്ഡും. ഡിറ്റക്ടീവിന്റെ കൊക്കെയ്ൻ

ആസക്തിയുടെയും സ്ത്രീകളോടുള്ള വിരക്തിയുടെയും കാരണം ഫ്രോയ്ഡ് മനോവിശ്ലേഷണം വഴി കണ്ടെത്തുന്നു. ബാല്യകാലത്തെ വേദനിപ്പിക്കുന്ന ഒരു അനുഭവവുമായി അതിന് ബന്ധമുണ്ട്. 'Murder by decree' (1978) എന്ന സിനിമയിൽ ഡിറ്റക്ടീവ് ജാക്ക് ദ് റിപ്പറിന് എതിരെ. അവർ സമകാലികരാണ് - ഹോംസ് കൽപിതം, റിപ്പർ യഥാർഥം. ഒരു നൂറ്റാണ്ട് കടന്നു പോയിട്ടും കൊലയാളി ആരായിരുന്നു എന്നത് ഇപ്പോഴും ഒരു നിഗൂഢത. ഹോംസിന്റെ വേഷം ചെയ്ത മറ്റൊരു പ്രമുഖൻ മൈക്കൽ കെയിനിന്റെ സിനിമയിൽ വാട്സനായി ബെൻ കിങ്സ്‌ലി (Without a clue, 1988). ഇതിൽ വാട്സനാണ് യഥാർഥ ഡിറ്റക്ടീവ്. ഹോംസ് വാട്സന്റെ ഭാവനാ സൃഷ്ടി. ഡ്രാക്കുളയെ അവതരിപ്പിച്ച ക്രിസ്റ്റഫർ ലീ, ഹോംസായി തിളങ്ങിയില്ല (Sherlock Homes and the leading lady, 1991).

Representative image. Photo Credit:Everett Collection/Shutterstock.com
ADVERTISEMENT

1984-ൽ ഗ്രനഡ ടെലിവിഷന്റെ ഒറിജിനൽ ഹോംസ് സീരീസ് കാണികളെയും നിരൂപകരെയും ഒരു പോലെ തൃപ്തിപ്പെടുത്തി. ഇതുവരെ ഷെർലക് ഹോംസിന് ഏറ്റവും വിശ്വസനീയമായി സ്ക്രീനിൽ ജീവൻ നൽകിയ ബ്രിട്ടിഷ് നടൻ ജെറമി ബ്രട്ട്, സൂക്ഷ്മ ഭാവങ്ങളും നിരീക്ഷണ പാടവവും ഊർജ വിസ്ഫോടനവും അനായാസമായി കൈകാര്യം ചെയ്തു. പക്ഷേ അയത്ന ലളിതമെന്നു നാം കരുതുന്നതിനു പിന്നിൽ കഠിനാധ്വാനമുണ്ട്. ഹോംസ് തന്റെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ജെറമി പറഞ്ഞു. ആ ഒന്നാംകിട തിയറ്റർ ആർട്ടിസ്റ്റിന് ഷേക്സ്പീരിയൻ കഥാപാത്രങ്ങളായ ഹാംലറ്റും മാക്ബതും ഇതിലും എളുപ്പത്തിൽ വഴങ്ങിയിരുന്നു. ഈ പരമ്പര്ക്കു വേണ്ടി ഡോയലിന്റെ കഥകളിൽ ജെറമി ബ്രെട്ട് വിശദമായ ഗവേഷണം നടത്തി. തിരക്കഥയിലെ ചെറിയ പിഴവുകൾ പോലും തിരുത്തി പൂർണ്ണത വേണമെന്ന് ശഠിച്ചു. ഹോംസ് ഒഴിയാബാധയായി മാറി. അതു പിന്നീട് വിഷാദവും ബൈപോളാർ ഡിസോർഡറുമായി. മരുന്നുകളുടെ പാർശ്വഫലമായി ശരീരഭാരം കൂടി. അവസാന എപ്പിസോഡുകൾ പൂർത്തിയാക്കാൻ ഏറെ ബുദ്ധിമുട്ടി. സമ്മർദ്ദം കുറയ്ക്കാൻ ദിവസേന അറുപത് സിഗററ്റ് പുകയ്ക്കുന്ന ശീലവും ദോഷമായി. മോചനം ഉണ്ടായില്ല, പത്തു വർഷത്തോളം ചികിത്സ തുടർന്നു. 

1995-ൽ ജെറമി ബ്രെട്ട് വിടവാങ്ങി. പക്ഷേ ഇന്നും ഷെർലക് ഹോംസിന്റെ ഏറ്റവും പ്രിയങ്കരമായ മുഖം ജെറമിയുടേതാണ്. മനസ്സിന്റെ പിടിവിടുന്നതിന് മുൻപ് ഒരു ദിവസം അയാൾ പറഞ്ഞു: ‘‘നീണ്ട കാലം ഷെർലക് ഹോംസിനെ അവതരിപ്പിച്ചാൽ അയാൾ നിങ്ങളുടെ ആത്മാവിനെ മോഷ്ടിക്കും. നിങ്ങളെന്ന വ്യക്തിക്ക് ഇനി ശരീരത്തിൽ ഇടമില്ലാത്ത വിധം കഥാപാത്രം അതിനെ കീഴടക്കും.’’ മികച്ച കലാകാരന്മാരിൽ പലരുടേെയും വിധിയാണിത്. കഥാപാത്രത്തോട് നീതി പുലർത്താൻ ആണ്ടിറങ്ങുന്ന അഭിനേതാവിന് തിരിച്ചു കയറാൻ കഴിയാത്ത അവസ്ഥ. സ്വന്തം ജീവനാണ് അവർ വിലയായി നൽകാറ്. ക്രിസ്റ്റഫർ നോലന്റെ ‘ഡാർക്ക് നൈറ്റി’ൽ ജോക്കറിനെ അനശ്വരനാക്കിയ ഹീത്ത് ലെജറിനു സംഭവിച്ചതും മറ്റൊന്നല്ല. പക്ഷേ ആ ഒരൊറ്റ പ്രകടനം കൊണ്ട് അവർ എന്നേക്കും ഓർമിക്കപ്പെടും.

2009-ൽ ഗയ് റിച്ചി ലണ്ടൻ ഡിറ്റക്ടീവിന് ജയിംസ് ബോണ്ടിന്റെ മുഖം നൽകി. റോബർട്ട് ഡൗണിയിൽ ഡോയലിന്റെ വിക്ടോറിയൻ മാന്യനു പകരം, സ്ട്രീറ്റ് സ്മാർട്ടായ കുറ്റാന്വേഷകൻ. ആക്‌ഷൻ ഹീറോ, പ്യുരിസ്റ്റുകൾ വെറുക്കുന്ന ഹോംസ്. സംവിധായകൻ ന്യായീകരിച്ചു: ‘‘ഡോയലിന്റെ കഥകളിൽ ഹോംസ് കുറ്റവാളികളുമായി നടത്തിയ മൽപിടിത്തം വാട്സനോട് പലതവണ വിവരിക്കുന്നുണ്ട്. ഹോംസിന് ആയോധന കലയിൽ പ്രാവീണ്യമുണ്ടെന്ന് വാട്സന്റെ വിവരണത്തിൽ കാണാം. ഈ സംഘട്ടനങ്ങൾ സിനിമയിൽ ചിത്രീകരിക്കുകയാണ് ചെയ്തത്.’’

ടെലിവിഷൻ സീരീസിനേക്കാളും വിശാലമായ കാൻവാസിൽ, വലിയ ബജറ്റിൽ മികച്ച സാങ്കേതികയിൽ നിർമിച്ച ആ സിനിമ വൻവിജയമായി. പുനഃസൃഷ്ടിച്ച വിക്ടോറിയൻ ലണ്ടന്റെ ആകർഷണം. ഷെർലക്ക് ഹോംസിന്റെ തനിമയുള്ള കഴിവുകളായ നിരീക്ഷണ പാടവവും അനുമാനവും നിലനിർത്തി, വേഗവും ആവേശവുമുള്ള ആഖ്യാനം. മുമ്പിറങ്ങിയ അതിശയോക്തി കലർന്ന കോനൻ ഡോയൽ കാനൻ അല്ലാത്ത ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായി ഗയ് റിച്ചി സിനിമയിൽ ഹോംസിന്റെ ആത്മാവുണ്ടായിരുന്നു. രണ്ടു വർഷം കഴിഞ്ഞിറങ്ങിയ രണ്ടാം ഭാഗവും (Game of shadows) ബോക്സ് ഓഫീസ് ഹിറ്റ്. വില്ലനായി എക്കാലത്തെയും വലിയ ശത്രു മൊറിയാർട്ടി, വലംകൈയായി ഉന്നം പിഴയ്ക്കാത്ത കേണൽ സെബാസ്റ്റ്യൻ മൊറാൻ.

ഏറ്റവും മികച്ച ആധുനിക ഭാഷ്യം ഏതെന്നതിന് ഒരേയൊരു ഉത്തരം: 2010-ൽ സംപ്രേഷണം ആരംഭിച്ച ബിബിസി സീരീസ് ‘ഷെർലക്’. ഡോയൽ കഥകളോടു നീതി പുലർത്തി മൈക്ക് ഗാറ്റിസും സ്റ്റീഫൻ മൊഫറ്റും ഹോംസിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു പറിച്ചു നട്ടു, 2010 മുതൽ 2017 വരെ നാല് സീസണുകൾ. ഒരു സീസണിൽ ഒന്നര മണിക്കൂർ വീതം മൂന്ന് എപ്പിസോഡുകൾ. 2015-ലെ ക്രിസ്മസിന്, ഒരു സ്പെഷൽ എപ്പിസോഡ്- അബോമിനബിൾ ബ്രൈഡ്. മൗലിക കഥകളിലെ സൂചനകളും സംഭവങ്ങളൂം പേരുകളും വാരിവിതറിയ ഈ പരമ്പരയെ പരമ്പരാഗത ഹോംസ് പ്രേമികളും പുതിയ കാണികളും ഒരു പോലെ ആഘോഷമാക്കി. വികസിച്ച ലോകത്ത്, മോഡേൺ ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്ന ഹോംസ്. കാലം മാറിയെങ്കിലും മൂർച്ച കുറയാത്ത ധിഷണ, കാലിക പ്രസക്തമായ പ്രവർത്തന രീതികൾ.

അഫ്ഗാൻ യുദ്ധത്തിനു ശേഷം ലണ്ടനിലേക്കു മടങ്ങിയ ഡോ. ജോൺ വാട്സന്റെ താറുമാറായ മാനസികനിലയുമായാണ് ആദ്യ എപ്പിസോഡ് ആരംഭിച്ചത്. A study in pink-ൽ തുടങ്ങിയ ‘ഷെർലക്’ പിന്നെ തിരിഞ്ഞു നോക്കിയില്ല. പ്രതിഭയുള്ള അഭിനേതാക്കൾ- ബെനഡിക്ട് കുംബർബാച്ച്, മാർട്ടിൻ ഫ്രീമാൻ. അതുവരെ അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തവർ. ആഗോള വിജയമായ പരമ്പര അവരെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നു, ഇപ്പോൾ തിരക്കുള്ള നടന്മാർ. ‘ഷെർലക്’ കുംബർബാച്ചിനെ ഓസ്കറിന്റെ പടിവാതിലിൽ വരെ കൊണ്ടു പോയ ഒരവസരം നൽകി - ‘ഇമിറ്റേഷൻ ഗെയി’മിലെ അലൻ ടൂറിങ്. ‘ഡോക്ടർ സ്ട്രെയ്ഞ്ച്’ ആയി അയാൾ ബോക്‌സ് ഓഫിസിനെ പിടിച്ചു കുലുക്കി.

ബിബിസി നാലാം സീസൺ ആദ്യ മൂന്നിനു പിന്നിലേ വരൂ എന്ന് അഭിപ്രായമുള്ളവരുണ്ട്.പക്ഷേ കഥാപാത്രങ്ങളുടെ സ്വഭാവ പഠനം ആഴത്തിൽ നടന്നത് അവിടെയാണ്. വാട്സനുമായുള്ള സൗഹൃദത്തിലെ ഉയർച്ച താഴ്ചകൾ, മനഃശാസ്ത്രം, ഹോംസിന്റെ സാമൂഹിക പെരുമാറ്റ ശീലങ്ങളുടെ അഭാവം, ഡ്രഗ് അഡിക്‌ഷൻ എന്നിവ വിശദമായി പരിശോധിക്കുന്നു; ഒരു മഹാപ്രതിഭ അങ്ങനെയാകുന്നതിന് നൽകുന്ന വിലയെന്തെന്നും. ആ പരമ്പര അപസർപ്പകനു പുതിയ മാനങ്ങൾ നൽകി. മൊറിയാർട്ടിയുടെ നിഴലിൽ സൈക്കോ ആകുന്ന തന്റെ ഇളയ സഹോദരിയെ നേരിടുമ്പോൾ ഷെർലക് പതറുന്നുണ്ട്, പക്ഷേ അന്തിമ വിജയം അയാൾക്കു തന്നെ. അതിനർഥം കൂടപ്പിറപ്പിന്റെ നാശം അയാൾ കാണേണ്ടി വരുന്നു എന്നുമാണ്.

അമേരിക്കൻ സീരീസ് ‘എലിമെന്ററി.’ - കടൽ കടന്ന കുറ്റാന്വേഷകൻ ന്യൂയോർക്കിൽ ലഹരിമരുന്നിൽനിന്നു മോചനം നേടുന്നു. ഒപ്പം തന്റെ സവിശേഷ കഴിവുകളിലൂടെ കുരുക്കുകൾ അഴിക്കാൻ ന്യൂയോർക്ക് പൊലീസിനെ സഹായിക്കുന്നു. കഥ നടക്കുന്നത് നമ്മുടെ കാലത്ത്, വാട്സൺ ഒരു വനിത. 2012 മുതൽ 2019 വരെ ടെലികാസ്റ്റ്. 7 സീസൺ,154 എപ്പിസോഡ്. മികച്ച നിലവാരമുള്ള പരമ്പര ഹോംസിന്റെ ധിഷണയുടെ ആഘോഷമാണ്. വിവിധ രാജ്യക്കാർക്ക് ഷെർലക് ഹോസ് അവരുടേത്. മൗലികത നിലനിർത്തി പ്രാദേശിക സാംസ്‌കാരിക ഗുണങ്ങൾ നൽകും. 1980-കളിലെ ഒരു റഷ്യൻ ടിവി പരമ്പരയുടെ 2013-ലെ റീമേക്ക് ഒറിജിനൽ ഡോയൽ കാനനിനോട് ചേർന്നു നിൽക്കുന്നു. എന്നാൽ സർഗാത്മക സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. വീട്ടുടമ മിസ് ഹഡ്സൺ യുവതിയാണ്, വാട്സൺ അവളെ പ്രേമിക്കുന്നു. 2018-ലെ ജാപ്പനീസ് പരമ്പരയായ ‘മിസ് ഷെർലക്കി’ൽ ഹോംസും വാട്സനും സ്ത്രീകൾ. ഇരുപത്തിരണ്ടാം നൂറ്റാണ്ടിൽ നടക്കുന്ന ഒരു അനിമേഷൻ മൂവിയിലുമുണ്ട് ഷെർലക്. കൂടെ മൊറിയാർട്ടിയുടെ ക്ളോണും വാട്സൺ എന്ന റോബോട്ടും. ബിബിസി ഷെർലക്കിനു മുൻപേ പിറന്ന അമേരിക്കൻ മെഡിക്കൽ ത്രില്ലർ സീരീസിലെ (Dr. House) നായകനായ ഡോ. ഗ്രിഗറിയിൽ ഹോംസിന്റെ ഛായ പതിഞ്ഞിരിക്കുന്നു.

മലയാളിയുടെ ഷെർലക് ഹോംസാണ് സേതുരാമയ്യർ. ‘സേതുരാമയ്യർ സിബിഐ’യിൽ കൊല്ലപ്പെട്ടയാൾ അവശേഷിപ്പിക്കുന്ന ഒരു തെളിവ്- ചുമരിൽ എഴുതിയ ഘാതകയുടെ പേര് (Isow/Mosi) - ഡോയലിന്റെ 'The retired colour man' എന്ന കഥയിൽനിന്ന് ഇറങ്ങി വന്നത്. എസ്.എൻ.സ്വാമി നന്നായി വായിക്കും. ജിത്തു ജോസഫിന്റെ ‘മെമ്മറീസി’ൽ കുറ്റാന്വേഷകനായ പൃഥ്വിരാജിന്റെ  നിരീക്ഷണങ്ങൾ 'A study in scarlet' ഓർമിപ്പിക്കും. തമിഴിൽ മിഷ്കിന്റെ ‘തുപ്പരിവാളൻ’ ഷെർലക്കല്ലാതെ മറ്റാര്? ആരാധകന്റെ ട്രിബ്യൂട്ട് - ആയിടെ ലണ്ടനിൽ ബേക്കർ സ്ട്രീറ്റ് മ്യൂസിയത്തിനു മുന്നിലെടുത്ത ഒരു ചിത്രം മിഷ്കിൻ സമൂഹമാധ്യമത്തിൽ പങ്കു വച്ചിരുന്നു. തെലുങ്ക് ഡിറ്റക്ടീവ് ഏജന്റ് സായ് ശ്രീനിവാസ ആത്രേയ പറയുന്നത് സത്യം: ഷെർലക് ഹോംസ് ഞങ്ങളുടെ കുലദൈവമാണ്!

(തുടരും)

Content Summary: Sherlock Holmes Series