തന്റെ എഴുത്തിന് എന്തു വില എന്നു ചോദിക്കുന്നവരോട് പി. വൽസലയുടെ നോവൽ തന്നെ അതിന് ഉത്തരവും പറയും, നെല്ലിന്റെ വില എന്ന്. വേണമെങ്കിൽ തന്റെ എഴുത്തിന് ഒരു വിമാനത്തിന്റെ കൂടി വില എന്നു പറയാവുന്ന സംഭവവും വൽസലയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അബുദാബിയിലുള്ള ഒരു മലയാളി സംഘടന വൽസലയ്ക്ക് അവാർഡ് നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ എഴുത്തിന് എന്തു വില എന്നു ചോദിക്കുന്നവരോട് പി. വൽസലയുടെ നോവൽ തന്നെ അതിന് ഉത്തരവും പറയും, നെല്ലിന്റെ വില എന്ന്. വേണമെങ്കിൽ തന്റെ എഴുത്തിന് ഒരു വിമാനത്തിന്റെ കൂടി വില എന്നു പറയാവുന്ന സംഭവവും വൽസലയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അബുദാബിയിലുള്ള ഒരു മലയാളി സംഘടന വൽസലയ്ക്ക് അവാർഡ് നൽകി. അവിടെച്ചെന്ന് അവാർഡ് സ്വീകരിക്കുന്നതിനു വേണ്ട സൗകര്യവും അവർ ഏർപ്പാടാക്കി.

പക്ഷേ വിമാനടിക്കറ്റ് എത്തിച്ചുകൊടുക്കേണ്ടയാൾ പുറപ്പെടേണ്ടതിന്റെ തലേന്നു വൈകിട്ടു വരെ വൽസലയ്ക്ക് ടിക്കറ്റ് എത്തിച്ചുകൊടുത്തില്ല. മറന്നുപോയി. ഒടുവിൽ പുലർച്ചെയ്ക്കുള്ള ഫ്ലൈറ്റിന്റെ ടിക്കറ്റ് കിട്ടിയത് തലേന്ന് രാത്രി. വൽസല ഒറ്റയ്ക്ക് പുലർച്ചെ തന്നെ വിമാനത്താവളത്തിൽ ചെന്നപ്പോഴുണ്ട് ആ വിമാനം എന്തോ കാരണത്താൽ സമയത്ത് ‌‌വന്നില്ല. അതിൽ പോവേണ്ട യാത്രക്കാർക്കായി മറ്റൊരു വിമാനം ഏറെ നേരം കഴി‍ഞ്ഞ് ഏർപ്പാടാക്കിയെങ്കിലും ഒടുവിൽ അതും റദ്ദായി. വൽസല ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.

പി.വൽസല
ADVERTISEMENT

വൽസലയെ തിരിച്ചറിഞ്ഞ യാത്രക്കാരിൽ ചിലർ അന്ന് കേന്ദ്രമന്ത്രി ആയിരുന്ന ഇ. അഹമ്മദിന്റെ ഫോൺനമ്പർ കൊടുത്തിട്ടു പറഞ്ഞു, ടീച്ചർ വിളിച്ച് ഒരു വാക്ക് പറഞ്ഞാൽ അദ്ദേഹം പോംവഴി കണ്ടെത്തും എന്ന്. വൽസലയ്ക്ക് അഹമ്മദിനെ അന്നേ വരെ നേരിട്ട് ഒരു പരിചയവും ഉണ്ടായിരുന്നില്ല. എങ്കിലും വൽസല അഹമ്മദിനോട് ഫോണിൽ വിവരം പറഞ്ഞു. മിനിറ്റുകൾക്കകം എയർഇന്ത്യയുടെ ഒരു പ്രത്യേക ആഡംബരവിമാനം അവിടെ വന്നിറങ്ങി. അവർ ബുക് ചെയ്തതിനെക്കാൾ വളരെയേരെ സൗകര്യങ്ങൾ ഉള്ളത്. പക്ഷേ അബുദാബിയിൽ വിമാനം ഇറങ്ങിയ വൽസലയെ സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല.

ഇതിനോടകം മലയാളി സംഘടനാഭാരവാഹികൾ വൽസലയെ കാത്തുനിന്നു വലഞ്ഞ് ദൂരേക്ക് തിരിച്ചുപോയിരുന്നു. അബുദാബി വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫിസറായ ഒരു അറബി വൽസലയെ തടഞ്ഞുനിർത്തി യാത്രയുടെ ഉദ്ദേശ്യം തിരക്കി. അവാർഡ് വാങ്ങാൻ വന്നതാണ് എന്നു പറഞ്ഞപ്പോൾ അറബിയുടെ കമന്റ്, ഇവിടെ സ്ത്രീകൾ ഒറ്റയ്ക്ക് ഒരവാർഡും വാങ്ങാൻ വന്ന ചരിത്രമില്ലെന്ന്. സംഘാടകരെ ബന്ധപ്പെടാനുള്ള ശ്രമവും വിഫലം.

ADVERTISEMENT

ഒരു സ്ത്രീ ഒറ്റയ്ക്ക് വിമാനത്താവളത്തിനു പുറത്തേക്ക് പോവുന്നത് ശരിയാവില്ലെന്ന് അറബി പറഞ്ഞതോടെ വൽസല വന്ന ഫ്ലൈറ്റിലേക്ക് നോക്കി. അത് തിരിച്ചു പോവാൻ തയാറെടുക്കുകയായിരുന്നു. അധികൃതർ വൽസലയ്ക്ക് അതിൽതന്നെ പോവാനുള്ള ഏർപ്പാടാക്കി. പ്രത്യേക ഫ്ലൈറ്റായതിനാൽ യാത്രക്കാരും തിരിച്ച് പോവാൻ ഉണ്ടായിരുന്നില്ല. താൻ ഉൾപ്പെടെ അഞ്ചോ ആറോ പേരുമായി അപ്പോൾതന്നെ കരിപ്പൂരിലേക്ക് വിമാനം തിരിച്ചുപോയത് വൽസല ഇടയ്ക്ക് ഓർത്ത് ചിരിക്കുമായിരുന്നു.

പി.വൽസല

പുലർച്ചെ കോഴിക്കോട്ട് നിന്ന് ഗൾഫിൽ പോയി അന്ന് രാത്രി തന്നെ വൽസല കോഴിക്കോട്ട് തിരിച്ചെത്തി. പിന്നെ താൻ ഒരു പ്രതിജ്ഞയെടുത്തെന്നും വൽസല ഇടയ്ക്ക് പറഞ്ഞു, ഇനി എന്തു വന്നാലും ഗൾഫിലേക്കില്ലെന്ന്. കേരളസാഹിത്യഅക്കാദമി പ്രസിഡന്റായിരിക്കെ ഗൾഫിൽ പോവാൻ പല അവസരവും വന്നെങ്കിലും വൽസല വേണ്ടെന്നു വയ്ക്കുകയായിരുന്നു.

English Summary:

Remembering P. Valsala and her literary works