അംബേദ്ക്കറിന് മുന്നേ ബ്രാഹ്മണ്യാധികാരത്തെ വിമർശിച്ച മാർക്സ്
ടി.വി.മധു 'മാർക്സ് വായനകളുടെ' രണ്ടാം പതിപ്പിന് എഴുതിയ മുഖവുരയുടെ തലക്കെട്ട് ഇതാണ്: 'മാർക്സും നമ്മളും തമ്മിലെന്ത്?' ഈ മുഖവുരയിൽ അദ്ദേഹം എഴുതുന്നു: മടക്കത്തിന് പകരം പുതിയ തുടക്കങ്ങൾക്ക് പരിസരമൊരുക്കുന്ന ഇടപെടലുകളായി മാർക്സ് വായനകൾ ഇക്കാലയളവിൽ മാറിയിട്ടുണ്ട്. ഒടുക്കമില്ലാത്ത പുതിയ തുടക്കങ്ങളുടെ ചിന്തകൻ എന്ന എറ്റിൻ ബലിബാറിന്റെ മാർക്സ് വിശേഷണവും ഇതോടൊപ്പം അദ്ദേഹം ഉദ്ധരിക്കുന്നു.
ടി.വി.മധു 'മാർക്സ് വായനകളുടെ' രണ്ടാം പതിപ്പിന് എഴുതിയ മുഖവുരയുടെ തലക്കെട്ട് ഇതാണ്: 'മാർക്സും നമ്മളും തമ്മിലെന്ത്?' ഈ മുഖവുരയിൽ അദ്ദേഹം എഴുതുന്നു: മടക്കത്തിന് പകരം പുതിയ തുടക്കങ്ങൾക്ക് പരിസരമൊരുക്കുന്ന ഇടപെടലുകളായി മാർക്സ് വായനകൾ ഇക്കാലയളവിൽ മാറിയിട്ടുണ്ട്. ഒടുക്കമില്ലാത്ത പുതിയ തുടക്കങ്ങളുടെ ചിന്തകൻ എന്ന എറ്റിൻ ബലിബാറിന്റെ മാർക്സ് വിശേഷണവും ഇതോടൊപ്പം അദ്ദേഹം ഉദ്ധരിക്കുന്നു.
ടി.വി.മധു 'മാർക്സ് വായനകളുടെ' രണ്ടാം പതിപ്പിന് എഴുതിയ മുഖവുരയുടെ തലക്കെട്ട് ഇതാണ്: 'മാർക്സും നമ്മളും തമ്മിലെന്ത്?' ഈ മുഖവുരയിൽ അദ്ദേഹം എഴുതുന്നു: മടക്കത്തിന് പകരം പുതിയ തുടക്കങ്ങൾക്ക് പരിസരമൊരുക്കുന്ന ഇടപെടലുകളായി മാർക്സ് വായനകൾ ഇക്കാലയളവിൽ മാറിയിട്ടുണ്ട്. ഒടുക്കമില്ലാത്ത പുതിയ തുടക്കങ്ങളുടെ ചിന്തകൻ എന്ന എറ്റിൻ ബലിബാറിന്റെ മാർക്സ് വിശേഷണവും ഇതോടൊപ്പം അദ്ദേഹം ഉദ്ധരിക്കുന്നു.
പ്രിയ സുഹൃത്തേ,
മാർക്സിനെക്കുറിച്ച് വീണ്ടും സംസാരിച്ചുതുടങ്ങുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് താങ്കൾക്ക് അറിയാം. ചരിത്രത്തിലെ ചില അസന്ദിഗ്സ്ഥാവസ്ഥകളിൽ ആ പിണയലുകളെ ഇഴപിരിച്ചെടുക്കുവാൻ നമ്മൾ വീണ്ടും മാർക്സിലേക്ക് മടങ്ങുന്നു. മാർക്സിയൻ ദർശനത്തെ കാലാതിവർത്തിയെന്ന് വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. മാർക്സിന്റെ ദർശനങ്ങളെ ഒരു ശമനൗഷധമായി കാണേണ്ടതില്ല. അതൊരു പരിഹാരക്രിയയല്ല. അതൊരു സാധ്യതയാണ്. നമ്മുടെ നവലോകത്തെ ഇഴപിരിച്ചെടുക്കുവാൻ സഹായകമായ ചിന്താപദ്ധതി. മാർക്സിസ്റ്റുകൾ എന്ന് വിശേഷിപ്പിക്കുന്നവരായി പൗരസമൂഹം കണ്ടിട്ടുള്ളത് പാർട്ടി സഖാക്കളെയാണ്. മനുഷ്യവംശത്തിന്റെ ചൂഷണരഹിതമായ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ഏതൊരാളേയും മാർക്സിസ്റ്റായി കാണാം.
നിർഭാഗ്യകരമെന്നു പറയട്ടെ, കേരളീയ സമൂഹത്തിൽ മാർക്സിസമെന്നാൽ പ്രസ്ഥാനശിലയായി വേരുറയ്ക്കപ്പെട്ടതിനാൽ ആ തെറ്റിദ്ധാരണയ്ക്ക് പുറത്ത് മാർക്സിന്റെ ചിന്തകളുടെ മൗലികശേഷിക്ക് നിലനിൽക്കുക ബുദ്ധിമുട്ടായി. ഇവിടെയാണ് ചിന്തകരും ബുദ്ധിജീവികളുമടങ്ങുന്നവർ മാർക്സിനെ വീണ്ടും വായിക്കേണ്ടതിന്റെ ചരിത്രപരമായ കടമ ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിലെ പ്രധാന ചിന്തകരിലൊരാളായ ടി.വി.മധു എഡിറ്റ് ചെയ്ത മാർക്സ് വായനകൾ (ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്, 2023) അത്തരമൊരു ഇടപെടലായി കാണാം. ഈ കത്ത് ആ പുസ്തകത്തെക്കുറിച്ചല്ല. എന്നാൽ 'മാർക്സ് വായനകളെ' പരാമർശിക്കാതെ പറയേണ്ട വിഷയത്തിലേക്കു കടക്കുക ബുദ്ധിമുട്ടാണ്.
ടി.വി.മധു 'മാർക്സ് വായനകളുടെ' രണ്ടാം പതിപ്പിന് എഴുതിയ മുഖവുരയുടെ തലക്കെട്ട് ഇതാണ്: 'മാർക്സും നമ്മളും തമ്മിലെന്ത്?' ഈ മുഖവുരയിൽ അദ്ദേഹം എഴുതുന്നു: മടക്കത്തിന് പകരം പുതിയ തുടക്കങ്ങൾക്ക് പരിസരമൊരുക്കുന്ന ഇടപെടലുകളായി മാർക്സ് വായനകൾ ഇക്കാലയളവിൽ മാറിയിട്ടുണ്ട്. ഒടുക്കമില്ലാത്ത പുതിയ തുടക്കങ്ങളുടെ ചിന്തകൻ എന്ന എറ്റിൻ ബലിബാറിന്റെ മാർക്സ് വിശേഷണവും ഇതോടൊപ്പം അദ്ദേഹം ഉദ്ധരിക്കുന്നു. പ്രമുഖ ചിന്തകനായ ടി.ടി.ശ്രീകുമാറിന്റെ 'നരംവശശാസ്ത്ര കുറിപ്പുകളിലെ കാൾ മാർക്‌സ്, നവമാർക്സിസത്തിന്റെ രാഷ്ട്രീയദർശനം' (പ്രോഗ്രസ് ബുക്സ്, കോഴിക്കോട് 2023) എന്ന പുസ്തകത്തിലേക്കുള്ള പ്രവേശികയായിട്ടാണ് മധുവിന്റെ മുഖവുര ഇവിടെ പരാമർശിച്ചത്. മാർക്സിന്റെ ദർശന പദ്ധതിയിൽ കാലങ്ങളായി ഇടപെടൽ നടത്തുന്ന ടി.ടി. ശ്രീകുമാറിന്റെ പ്രസ്തുത പുസ്തകം വലിയൊരു പഠനത്തിന്റെ മുഖവുരയായിട്ടാണ് ഗണിക്കേണ്ടത്. അതിനാൽ ഇതിനെ പുതിയ തുടക്കം എന്ന് കാണാം. ഒടുക്കമില്ലാത്ത തുടക്കം!
മാർക്സിനെ പ്രവാചകസ്ഥാനത്തിരുത്തി എന്നതാണ് അദ്ദേഹത്തോട് പ്രസ്ഥാനങ്ങളും മാർക്സ് ഭക്തചിന്തകരും ചെയ്ത അപരാധം. വിശ്വാസസമൂഹത്തിനും അതിനെ താങ്ങിനിർത്തുന്ന ഭരണകൂട പുരോഹിത വർഗ്ഗത്തിനും മാർക്സിന്റെ പ്രവചനം ഫലിച്ചില്ല എന്നോ അദ്ദേഹം റഷ്യൻ വിപ്ലവത്തെ പ്രവചിച്ചില്ല എന്നോ പറഞ്ഞുകൊണ്ട് ആ ദർശനത്തെ അപ്പാടെ തമസ്ക്കരിക്കുവാൻ കഴിഞ്ഞു. ആഗോളവത്ക്കരണകാലത്ത് മാർക്സ് വിലകെട്ട പ്രവാചകരിലൊരാളായി പുറം തള്ളപ്പെടുകയും ചെയ്തു. 1989 ലാണ് ദെറീദ തന്റെ മാർക്സ് വായനയുടെ കാലമായതെന്ന് പറയുന്നു. പരാജയത്തിന്റെ (മരണത്തിന്റേയും ഭൂതങ്ങളുടേയും!) പക്ഷത്തുനിന്നുകൊണ്ടാണ് ദെറീദ മാർക്സിന്റെ പുതിയ പ്രസക്തി വായിച്ചെടുക്കാൻ ശ്രമിച്ചത് ('മാർക്സ് വായനകളിൽ തെളിയുന്നതും മറയുന്നതും' ടി.വി.മധു. 'മാർക്സ് വായനകൾ') ഇവിടെയാണ് ടി.ടി. ശ്രീകുമാർ വിട്ടുപോയ ഇടങ്ങൾ കൂട്ടിച്ചേർക്കുക എന്ന ചിന്താ ദൗത്യം ഏറ്റെടുക്കുന്നത്.
1883-ലാണല്ലോ മാർക്സിന്റെ മരണം. മരണാനന്തരം കണ്ടെടുക്കപ്പെട്ട നിരവധി കൈയെഴുത്ത് പ്രതികൾ അദ്ദേഹത്തിന്റെ ചിന്താധാരയെ അറിയുവാനുള്ള വഴിയായി മാറി. മാത്രവുമല്ല, അവയെല്ലാം തന്നെ പിൽക്കാലത്ത് മാർക്സിന്റെ ചിന്താപദ്ധതിയിലെ (ഉദാഹരണത്തിന് ജനാധിപത്യം) ന്യൂനതകളായി ഉന്നയിച്ച വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായി മാറുകയുണ്ടായി. എന്നാൽ ഇതൊന്നും തന്നെ മാർക്സ് എന്ന പ്രവാചകന്റെ അന്ത്യമായി ആഘോഷിക്കുന്നവർക്ക് മുന്നിൽ കാര്യകാരണസഹിതം വിശദീകരിക്കുവാനുള്ള ശേഷി മാർക്സ് ഭക്തർക്കുണ്ടായിരുന്നില്ല. ഈ ശേഷിക്കുറവിനുള്ള പ്രധാനകാരണം മാർക്സ് എന്ന അനന്തമായ തുറക്കലിനെ അറിയുന്നതിലെ പരാജയമാണ്.
മതത്തിന്റെ ചട്ടക്കൂടിനനുസൃതമായി മാറിയ പ്രസ്ഥാനങ്ങൾക്ക് പ്രവാചകനെയായിരുന്നു വേണ്ടത്. ആ വളവ് തിരിഞ്ഞാൽ വിപ്ലവം വരുമെന്നും അതിനുശേഷം പറുദീസയിൽ നമ്മൾ ആർത്തുലസിക്കുമെന്നും മാർക്സ് പറഞ്ഞതായി തെറ്റിദ്ധരിപ്പിക്കേണ്ട ആവശ്യം ഇവരുടെ നിലനിൽപ്പിന് ആവശ്യവുമായിരുന്നു. എന്നാൽ നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിൽ മാർക്സിന്റെ സ്ഥാനം എവിടെയെന്ന് ഈ ഭക്തസമൂഹത്തിന് മനസ്സിലാകാതെ പോയി. അവർ പണ്ട് പഠിച്ചതെന്തോ അതുതന്നെ ഇപ്പോഴും ആവർത്തിക്കുന്നു. ഇവിടെയാണ് ശ്രീകുമാർ മാർക്സിന്റെ ദീർഘദർശിത്വത്തെക്കുറിച്ച് എഴുതുന്നത്. അതിന് അദ്ദേഹം പ്രധാനമായും സഹായകരമാക്കുന്നത് മാർക്സിന്റെ കൈയെഴുത്ത് പ്രതികളാണ്.
(i) ജനാധിപത്യത്തെ അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്യുന്ന സന്ദർഭങ്ങൾ മുഖ്യരചനകളിൽ അധികമായി കാണുവാൻ കഴിയില്ല. എന്നാൽ അപ്രകാശിത രചനകളിലാവട്ടെ അത്തരം ധാരാളം പരാമർശങ്ങൾ കടന്നുവരുന്നുണ്ടെന്ന് മാത്രമല്ല, നരവംശപരമായ കൈയ്യെഴുത്തുപ്രതികൾ ആ വിട്ടുപോയ കണ്ണികൾ പൂരിപ്പിക്കാനും മുതലാളിത്തത്തിന്റെ ഒരു മാർക്സിസ്റ്റ് രാഷ്ട്രീയ വിമർശനം രൂപപ്പെടുത്തുന്നതിലേക്കു അദ്ദേഹം തിരിച്ചുപോകാൻ ഒരുങ്ങുന്നതിന്റെയും ശക്തമായ സൂചനകളാണ് നൽകുന്നത്. (പേജ് 21)
(ii) ആഗോളവൽക്കരണം, പാരിസ്ഥിതിക ആശങ്കകൾ, ആധുനികലോകത്തിലെ മുതലാളിത്തവും ജനാധിപത്യവും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിനായുള്ള ഉൾക്കാഴ്ചകൾ അദ്ദേഹത്തിന്റെ ജീവിതകാലത്ത് അപ്രകാശിതമായി നിലകൊണ്ട പല കുറിപ്പുകളിലും കത്തിടപാടുകളിലും കാണുവാൻ കഴിയും. (പേജ് 21)
ആഗോളവൽക്കരണത്തിന്റെ ഈ കാലത്ത് മാർക്സിന്റെ എത്നോളജിക്കൽ നോട്ടുബുക്കുകൾക്ക് ചരിത്രപരമായ സാംഗത്യമുണ്ടെന്നു പറയുകയാണ് ശ്രീകുമാർ. ഇതിലെ ഏറെ പ്രസ്ക്തമായ ഒരുദ്ധ്യായം അതിനുള്ള തെളിവാണ് (മാർക്സിന്റെ ബ്രാഹ്മണ്യവിമർശനവും നവസാമൂഹികതയുടെ മാർക്സിയൻ സാധ്യതകളും) മാർക്സിന്റെ ഇന്ത്യയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എന്ന പേരിൽ ഇപ്പോഴും പ്രചരിക്കുന്നത് 1850-കളുടെ തുടക്കത്തിൽ എഴുതിയ ലേഖനങ്ങളും എംഗൽസുമായുള്ള കത്തിടപാടുകളുമാണ്. എന്നാൽ, നരവംശശാസ്ത്ര കുറിപ്പുകൾകൂടി പരിഗണിച്ചാൽ മാത്രമേ മാർക്സിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് കുറച്ചെങ്കിലും പൂർണമാവൂ എന്നാണ് ശ്രീകുമാർ പറയുന്നത്. അംബേദ്ക്കറിനു മുന്നേ ബ്രാഹ്മണ്യാധികാരത്തെ ഇത്രയേറെ നിശിതമായി വിമർശിച്ച ഒരു ആധുനിക പണ്ഡിതൻ ഇല്ല എന്ന് ലേഖകൻ കൈയെഴുത്ത് പ്രതികളെ ഉദാഹരിച്ച് സമർത്ഥിക്കുന്നു.
'സതി' സമ്പ്രദായത്തെ അതൊരു നിയമമല്ലെന്നും കേവലം ബ്രാഹ്മണ്യ കാർമ്മികത്വത്തിൽ നടക്കുന്ന മതപരമായ കൊലപാതകം മാത്രമാണെന്നുമാണ് മാർക്സ് വിലയിരുത്തുന്നത്. സ്ത്രീസ്വാതന്ത്ര്യ നിഷേധം ഇന്ത്യയിൽ ബ്രാഹ്മണ്യാധികാരത്തിന്റെ സ്വാർത്ഥതാൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് മാർക്സ് പറയാൻ ശ്രമിക്കുന്നതെന്ന് മാർക്സിന്റെ കൈയെഴുത്ത് പ്രതികൾ വിശദമായി പരിശോധിച്ചുകൊണ്ട് ശ്രീകുമാർ എഴുതുന്നു. അതുപോലെ ഇന്ത്യൻപുരുഷൻ/വെള്ളക്കാരൻ എന്ന ദ്വന്ദമല്ല മാർക്സിന്റേത്. ബ്രാഹ്മണ്യ ഇടപെടലിനെ, മുഴുവൻ ഇന്ത്യയുടേയും ഇടപെടലായി കണ്ടുപോന്നിരുന്ന ഓറിയന്റലിസ്റ്റ് സമീപനത്തിൽനിന്നുള്ള വിഛേദമാണ് മാർക്സിന്റേത്.
ഗായത്രി ചക്രവർത്തി സ്പിവാക്കിനെ പോലുള്ളൊരു ബഹുഭാഷാ പണ്ഡിതപോലും ഇത്രനാളും എന്തുകൊണ്ട് മാർക്സിന്റെ നരവംശശാസ്ത്ര കൈയെഴുത്ത് പ്രതികളെ വേണ്ടത്ര ഗൗരവത്തോടെ സമീപിച്ചില്ല എന്ന വിമർശനവും ശ്രീകുമാർ ഉന്നയിക്കുന്നുണ്ട്. ഇന്ത്യൻ ബ്രാഹ്മണ്യ അധികാരവ്യവസ്ഥയോടുള്ള മാർക്സിന്റെ ഈ വിമർശനങ്ങൾ തീർച്ചയായും അക്കാദമിക്ക് രംഗത്ത് പുതിയൊരു സംവാദത്തിന്റെ സാധ്യത തുറന്നിടുകയാണ്. മാർക്സിന്റെ നരവംശശാസ്ത്ര കൈയെഴുത്ത് പ്രതികൾക്കുള്ള ഈ ആമുഖപഠനം അതിനാൽത്തന്നെ പ്രസക്തവുമാണ്.
ഈയൊരവസരത്തിൽ 'മാർക്സ് വായനകളിലെ' ഉദയകുമാറിന്റെ 'മാർക്സിന്റെ ജൂതർ: അധികാരം, അവകാശം, വിമോചനം' എന്ന ലേഖനം കൂടി താങ്കൾ വായിക്കണമെന്ന അപേക്ഷയുണ്ട്. പലസ്തീൻ ഇസ്രയേൽ യുദ്ധകാലത്ത് മാർക്സിന്റെ ഈ ലേഖനം പുതിയൊരു ഉൾക്കാഴ്ച തരുമെന്ന് വിശ്വസിക്കുന്നു.
സ്നേഹപൂർവ്വം
UiR