ലോർഡ് ഓഫ് ദ് റിങ്സ്, ഹാരി പോട്ടർ, നാർനിയ... ലോകമെമ്പാടുമുള്ള പുസ്തകപ്രേമികൾക്ക് മറക്കാനാവാത്ത പേരുകളാണിവ. വിസ്മയം തീർക്കുന്ന കഥാപശ്ചാത്തലം കൊണ്ടു വർഷങ്ങളോളം വായനക്കാരെ ആകർഷിക്കുകയും അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്തു ഈ പുസ്തകപരമ്പരകളിൽ പലതും. ഓരോ പതിപ്പിനായും ജനലക്ഷങ്ങൾ കാത്തിരിക്കുന്ന അവസ്ഥ.

ലോർഡ് ഓഫ് ദ് റിങ്സ്, ഹാരി പോട്ടർ, നാർനിയ... ലോകമെമ്പാടുമുള്ള പുസ്തകപ്രേമികൾക്ക് മറക്കാനാവാത്ത പേരുകളാണിവ. വിസ്മയം തീർക്കുന്ന കഥാപശ്ചാത്തലം കൊണ്ടു വർഷങ്ങളോളം വായനക്കാരെ ആകർഷിക്കുകയും അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്തു ഈ പുസ്തകപരമ്പരകളിൽ പലതും. ഓരോ പതിപ്പിനായും ജനലക്ഷങ്ങൾ കാത്തിരിക്കുന്ന അവസ്ഥ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോർഡ് ഓഫ് ദ് റിങ്സ്, ഹാരി പോട്ടർ, നാർനിയ... ലോകമെമ്പാടുമുള്ള പുസ്തകപ്രേമികൾക്ക് മറക്കാനാവാത്ത പേരുകളാണിവ. വിസ്മയം തീർക്കുന്ന കഥാപശ്ചാത്തലം കൊണ്ടു വർഷങ്ങളോളം വായനക്കാരെ ആകർഷിക്കുകയും അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്തു ഈ പുസ്തകപരമ്പരകളിൽ പലതും. ഓരോ പതിപ്പിനായും ജനലക്ഷങ്ങൾ കാത്തിരിക്കുന്ന അവസ്ഥ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോർഡ് ഓഫ് ദ് റിങ്സ്, ഹാരി പോട്ടർ, നാർനിയ... ലോകമെമ്പാടുമുള്ള പുസ്തകപ്രേമികൾക്ക് മറക്കാനാവാത്ത പേരുകളാണിവ. വിസ്മയം തീർക്കുന്ന കഥാപശ്ചാത്തലം കൊണ്ടു വർഷങ്ങളോളം വായനക്കാരെ ആകർഷിക്കുകയും അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്തു ഈ പുസ്തകപരമ്പരകളിൽ പലതും. ഓരോ പതിപ്പിനായും ജനലക്ഷങ്ങൾ കാത്തിരിക്കുന്ന അവസ്ഥ. പുസ്തകശാലകളിൽ നീണ്ട ക്യൂ നിന്നും മുൻകൂർ ബുക്ക് ചെയ്തും പുസ്തകം വാങ്ങിയ ആരാധകർ ഇവയെ റെക്കാർഡ് വിൽപനപ്പട്ടികയിൽ എത്തിച്ചു. വിവിധ ഭാഷകളിൽ പരിഭാഷകളിറങ്ങി. കഥാപാത്രങ്ങളുടെ ജീവിതവും മരണവും വായനക്കാരുടെ പ്രധാന ചർച്ചാവിഷയങ്ങളായി.

എല്ലാ പ്രായക്കാരുടെയും മനം കവർന്ന പുസ്തകപരമ്പരകള്‍ സിനിമകളായും വെബ് സീരിസുകളായും ഗെയിമുകളായും ഫാഷനായും മാറുന്നത് ലോകം കണ്ടു. പുസ്തകത്താളുകളിൽനിന്ന് സ്ക്രീനുകളിലേക്കു കുടിയേറിയവ കൂടുതൽ ആരാധകരെ സൃഷ്ടിച്ചു. ക്ലാസിക് സാഹിത്യകൃതികളെക്കാൾ പുസ്തകപരമ്പരകള്‍ കൂടുതൽ ജനപ്രിയമാക്കുന്നത് എന്തുകൊണ്ടാണ്?

ADVERTISEMENT

അഗത ക്രിസ്റ്റിയുടെ 'ഹെർക്കുൾ പൊയ്‌റോട്ട്' നോവലുകള്‍ മുതൽ ജോർജ് ആർ.ആർ. മാർട്ടിന്റെ 'ഗെയിം ഓഫ് ത്രോൺസ്' വരെ, പരസ്പരബന്ധിതമായ കഥാതന്തുവുള്ള കൃതികള്‍ എന്നും വായനക്കാർ കൈനീട്ടി സ്വീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്നതെന്താണെന്ന ആകാംക്ഷ, മോഹിപ്പിക്കുന്ന ലോകം, സാഹസികത, ഓരോ പുതിയ ഇൻസ്‌റ്റാൾമെന്റിലും വരുന്ന പുതിയ കഥാപാത്രങ്ങളും പ്ലോട്ട് ട്വിസ്റ്റുകളും... ആളുകളെ വശംവദരാക്കുന്ന കാരണങ്ങൾ നിരവധിയാണ്. വർഷങ്ങളായി വായിച്ചു വളര്‍ന്ന, പരിചയിച്ച, സ്നേഹിച്ച കഥാപാത്രങ്ങളോടു തോന്നുന്ന അഭിനിവേശമാണ് അതിൽ ഏറ്റവും പ്രധാനം. 

ഷെർലക്ക് ഹോംസും ഹാരി പോട്ടറും മരണപ്പെട്ടപ്പോൾ ആരാധകവൃന്ദം പ്രതികരിച്ചത് രൂക്ഷമായിട്ടാണ്. എഴുത്തുകാർ ആ കഥാപാത്രങ്ങളെ തിരികെ കൊണ്ടുവരുവാൻ നിര്‍ബന്ധിതരായി. വെറുമൊരു കഥാപുസ്തകമെന്നതിൽനിന്ന് ആത്മബന്ധമുള്ള വായനാനുഭവമായി മാറിയതുകൊണ്ടാണത്. കഥാപാത്രങ്ങളുടെ വളർച്ചയും പരിവർത്തനവും പ്രതിബന്ധങ്ങളെ അതിജീവിക്കുന്ന രീതികളും സ്നേഹ- സൗഹൃദ പാഠങ്ങളും പ്രധാനപ്പെട്ടവയാണ്. തങ്ങൾക്ക് ജീവിക്കാൻ സാധിക്കാതെ പോയ ജീവിതം വായനക്കാര്‍ അക്ഷരങ്ങളിലൂടെ അറിയുന്നു. ബാല്യം മുതൽ വായിച്ചു ശീലിച്ച കഥകൾ അവസാനിക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. ഓരോ പുതിയ പുസ്തകത്തിനുമായുള്ള കാത്തിരിപ്പ് ആവേശം വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

കോടിക്കണക്കിന് ആരാധകരുള്ള പുസ്തകപരമ്പരകള്‍ സാഹിത്യത്തിലുണ്ട്. അവയിൽ ചിലതിനെ ചുരുങ്ങിയ വാക്കുകളിലൂടെ പരിചയപ്പെടാം.  

∙ ഹാരി പോട്ടർ സീരീസ് 

ADVERTISEMENT

രചന: ജെ.കെ. റൗളിങ്

പുസ്‌തകങ്ങളുടെ എണ്ണം: 7

പ്രസിദ്ധീകരണ തീയതി: 1997-2007

ഫാന്റസി ഫിക്‌ഷൻ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന പരമ്പര എഴുതിയത് ഒരു ബ്രിട്ടിഷ് എഴുത്തുകാരിയായ ജെ.കെ. റൗളിങ്ങാണ്. ഹോഗ്‌വാർട്‌സ് സ്‌കൂൾ ഓഫ് വിച്ച്‌ക്രാഫ്റ്റ് ആൻഡ് വിസാർഡ്‌റി എന്ന മാന്ത്രിക വിദ്യാലയത്തില്‍ പഠിക്കാനെത്തുന്ന ഹാരി പോട്ടർ, സുഹൃത്തുക്കളായ ഹെർമിയോൺ ഗ്രാൻജർ, റോൺ വീസ്‌ലി എന്നിവരുടെ സാഹസികതകളാണ് കഥാപശ്ചാത്തലം. പരമ്പരയിലെ ആദ്യ പുസ്തകം, 'ഹാരി പോട്ടർ ആൻഡ് ദ് ഫിലോസഫേഴ്‌സ് സ്റ്റോൺ' (അമേരിക്കയിൽ 'ഹാരി പോട്ടർ ആൻഡ് സോർസറേഴ്സ് സ്റ്റോൺ' എന്ന പേരിൽ) 1997 ൽ പ്രസിദ്ധീകരിച്ചു. ഈ പരമ്പരയിൽ ഉൾപ്പെടുന്ന ഏഴ് പ്രധാന പുസ്തകങ്ങളും 1997 മുതൽ 2007 വരെയുള്ള പത്തു വർഷ കാലയളവിലാണ് പ്രസിദ്ധീകരിച്ചത്. 

ADVERTISEMENT

'ഹാരി പോട്ടർ ആൻഡ് ദ് ഫിലോസഫേഴ്‌സ് സ്റ്റോൺ' എന്നതിൽ തുടങ്ങി ഹാരി പോട്ടർ ആൻഡ് ദ് ചേംബർ ഓഫ് സീക്രട്ട്സ്,' 'ഹാരി പോട്ടർ ആൻഡ് ദ് പ്രിസണർ ഓഫ് അസ്കബാൻ,' 'ഹാരി പോട്ടർ ആൻഡ് ദ് ഗോബ്ലറ്റ് ഓഫ് ഫയർ,' 'ഹാരി പോട്ടർ ആൻഡ് ദി ഓർഡർ ഓഫ് ദ് ഫീനിക്സ്', 'ഹാരി പോട്ടർ ആൻഡ് ദ് ഹാഫ്-ബ്ലഡ് പ്രിൻസ്', 'ഹാരി പോട്ടർ ആൻഡ് ദ് ഡെത്ത്‌ലി ഹാലോസ്' എന്ന ക്രമത്തിലാണ് വായിക്കേണ്ടത്. 

ഹാരി പോട്ടർ സിനിമയിൽ നിന്ന് , Photo Credit: https://www.warnerbros.com/movies/harry-potter

ഹാരിയുടെ മാതാപിതാക്കളെ കൊന്ന് അധികാരവും അമരത്വവും നേടാൻ ശ്രമിക്കുന്ന ഇരുണ്ട മാന്ത്രികൻ ലോർഡ് വോൾഡ്‌മോർട്ടിനെതിരായ ഹാരിയുടെ പോരാട്ടം ലോകപ്രശസ്തി നേടി. ആഗോളതലത്തിൽ ദശലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ ഈ പരമ്പര വിജയകരമായ ഒരു ഫിലിം ഫ്രാഞ്ചൈസി, തീം പാർക്കുകൾ എന്നിവയ്ക്ക് പ്രചോദനമായിട്ടുണ്ട്. ഹാരി പോട്ടർ പുസ്‌തകങ്ങൾ 9 വയസ്സും അതിനു മുകളിലും പ്രായമുള്ള വായനക്കാർക്ക് അനുയോജ്യമായി കണക്കാക്കുന്നു. സൗഹൃദം, ധീരത, സ്നേഹം, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രാധാന്യമുള്ള ഹാരി പോട്ടർ പരമ്പരയ്ക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ട്.

എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ സീരീസ്

രചന: ജോർജ് ആർ.ആർ. മാർട്ടിൻ

പുസ്‌തകങ്ങളുടെ എണ്ണം: നിലവിൽ 5 (2 എണ്ണം കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്)

പ്രസിദ്ധീകരണ തീയതി: 1996-ഇപ്പോഴും തുടരുന്നു

ഗെയിം ഓഫ് ത്രോൺസ് സീരീസ് എന്നും അറിയപ്പെടുന്ന ഈ ഇതിഹാസ ഫാന്റസി സീരീസ് വെസ്റ്ററോസ്, എസ്സോസ് എന്നീ സാങ്കൽപിക ഭൂഖണ്ഡങ്ങളിലെ കുലീന കുടുംബങ്ങൾക്കിടയിലെ രാഷ്ട്രീയ, അധികാര പോരാട്ടങ്ങളെ ചിത്രീകരിക്കുന്നു. നിരവധി കഥാസന്ദർഭങ്ങളുണ്ടെങ്കിലും ഡെയ്‌നറിസ് ടാർഗേറിയന്റെയും അവളുടെ ഡ്രാഗണുകളുടെയും അധികാരത്തിലേക്കുള്ള ഉയർച്ചയാണ് പ്രധാന ഇതിവൃത്തം.

സീരീസ് ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്, ഏഴ് വാല്യങ്ങളിലായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 5 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പരമ്പരയിലെ പുസ്‌തകങ്ങൾ ക്രമത്തിൽ: എ ഗെയിം ഓഫ് ത്രോൺസ്, എ ക്ലാഷ് ഓഫ് കിങ്സ്, എ സ്റ്റോം ഓഫ് സ്‌വോർഡ്‌സ്, എ ഫെസ്റ്റ് ഫോർ ക്രോസ്, എ ഡാൻസ് വിത്ത് ഡ്രാഗൺസ്, ദ് വിൻഡ്‌സ് ഓഫ് വിന്റർ (ഇനിയും റിലീസ് ചെയ്തിട്ടില്ല), എ ഡ്രീം ഓഫ് സ്പ്രിങ് (ഇനിയും റിലീസ് ചെയ്തിട്ടില്ല). ഈ സീരീസിനെ മുൻനിർത്തിയാണ് എച്ച്‌ബി‌ഒയുടെ ജനപ്രിയ ടെലിവിഷൻ ഷോ ‘ഗെയിം ഓഫ് ത്രോൺസ്’ അവതരിപ്പിക്കപ്പെട്ടത്. 

ഗെയിം ഓഫ് ത്രോൺസ് വെബ് സീരീസിൽ നിന്ന് Photo Credit: https://www.hbo.com

എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ എക്കാലത്തെയും ജനപ്രിയ ഫാന്റസി സീരീസുകളിൽ ഒന്നാണ്. ഇതിനോടകം തന്നെ സീരീസ് 70ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ലോകമെമ്പാടും 90 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കുകയും ചെയ്തു. 

ദ് ക്രോണിക്കിൾസ് ഓഫ് നാർനിയ സീരീസ്

രചന: സി.എസ്.ലൂയിസ് 

പുസ്‌തകങ്ങളുടെ എണ്ണം: 7

പ്രസിദ്ധീകരണ തീയതി: 1950-1956

സി.എസ്.ലൂയിസ് എഴുതിയ ഫാന്റസി നോവലുകളുടെ പരമ്പരയാണ് ദ് ക്രോണിക്കിൾസ് ഓഫ് നാർനിയ. 1950 നും 1956 നും ഇടയിൽ പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങളാണ് പരമ്പരയിലുള്ളത്. മായാജാലങ്ങളുടെയും സംസാരിക്കുന്ന മൃഗങ്ങളുടെയും നാടായ നാർനിയയുടെ സാങ്കൽപിക ലോകമാണ് ഈ പരമ്പരയുടെ പശ്ചാത്തലം. കഥയിലെ സംഭവങ്ങളുടെ കാലക്രമം പുസ്തകങ്ങളുടെ പ്രസിദ്ധീകരണ ക്രമത്തിലല്ല. അതുകൊണ്ട് ചിലർ പുസ്തകങ്ങൾ പ്രസിദ്ധീകരണ ക്രമത്തിൽ വായിക്കാൻ ഇഷ്ടപ്പെടുന്നു, മറ്റുള്ളവർ കഥയിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി കാലക്രമത്തിൽ വായിക്കാൻ ഇഷ്ടപ്പെടുന്നു.

ക്രോണിക്കിൾസ് ഓഫ് നാർനിയ സിനിമയിൽ നിന്ന്, Photo Credit: https://www.hotstar.com

ദ് ലയൺ, ദ് വിച്ച് ആൻഡ് ദ് വാർഡ്രോബ്, പ്രിൻസ് കാസ്പിയൻ, ദ് വോയേജ് ഓഫ് ദ് ഡോൺ ട്രെഡർ, ദ് സിൽവർ ചെയർ, ദ് ഹോഴ്സ് ആൻഡ് ഹിസ് ബോയ്, ദ് മജീഷ്യൻസ് നെഫ്യു, ദ് ലാസ്റ്റ് ബാറ്റിൽ എന്നിവയാണ് പരമ്പരയിലെ പുസ്തകങ്ങൾ. നാർനിയ എന്ന അസാധാരണ സ്ഥലത്തിലേക്കുള്ള വഴിയായ ഒരു മാന്ത്രിക അലമാര കണ്ടെത്തിയ പെവൻസി സഹോദരങ്ങൾ – പീറ്റർ, സൂസൻ, എഡ്മണ്ട്, ലൂസി എന്നിവരാണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. 

ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരമ്പരകൾ, സ്റ്റേജ് പ്രൊഡക്‌ഷനുകൾ എന്നിവയുൾപ്പെടെ എണ്ണമറ്റ അഡാപ്റ്റേഷനുകൾക്ക് ക്രോണിക്കിൾസ് ഓഫ് നാർനിയ പ്രചോദനം നൽകിട്ടുണ്ട്. ഈ പുസ്തകപരമ്പര 47-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ലോകമെമ്പാടും 120 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കുകയും ചെയ്തു. 2018 ഒക്ടോബറിൽ, നെറ്റ്ഫ്ളിക്സ് ദ് ക്രോണിക്കിൾസ് ഓഫ് നാർനിയയെ അടിസ്ഥാനമാക്കി പുതിയ സിനിമകളും ടിവി സീരീസും വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 

(തുടരും)

English Summary:

Literary Titans: Understanding the Global Phenomenon of Bestselling Book Series