1952-ൽ നോർവേയിലെ ഓസ്ലോയിൽ ജനിച്ച ജോസ്റ്റിൻ ഗാർഡർ തത്വചിന്ത പ്രമേയമായ കൃതികളുടെ രചയിതാവാണ്. ഓസ്ലോ സർവ്വകലാശാലയിൽ തത്വചിന്തയുടേയും മതങ്ങളുടേയും ചരിത്രം പഠിച്ച ഗാർഡർ തുടർന്ന് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ലേഖനങ്ങളും കഥകളും കവിതകളും പാഠപുസ്തകങ്ങളും രചിച്ചു, പ്രഭാഷകനായി. യഥാർത്ഥ ലോകവും സാങ്കൽപ്പിക

1952-ൽ നോർവേയിലെ ഓസ്ലോയിൽ ജനിച്ച ജോസ്റ്റിൻ ഗാർഡർ തത്വചിന്ത പ്രമേയമായ കൃതികളുടെ രചയിതാവാണ്. ഓസ്ലോ സർവ്വകലാശാലയിൽ തത്വചിന്തയുടേയും മതങ്ങളുടേയും ചരിത്രം പഠിച്ച ഗാർഡർ തുടർന്ന് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ലേഖനങ്ങളും കഥകളും കവിതകളും പാഠപുസ്തകങ്ങളും രചിച്ചു, പ്രഭാഷകനായി. യഥാർത്ഥ ലോകവും സാങ്കൽപ്പിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1952-ൽ നോർവേയിലെ ഓസ്ലോയിൽ ജനിച്ച ജോസ്റ്റിൻ ഗാർഡർ തത്വചിന്ത പ്രമേയമായ കൃതികളുടെ രചയിതാവാണ്. ഓസ്ലോ സർവ്വകലാശാലയിൽ തത്വചിന്തയുടേയും മതങ്ങളുടേയും ചരിത്രം പഠിച്ച ഗാർഡർ തുടർന്ന് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ലേഖനങ്ങളും കഥകളും കവിതകളും പാഠപുസ്തകങ്ങളും രചിച്ചു, പ്രഭാഷകനായി. യഥാർത്ഥ ലോകവും സാങ്കൽപ്പിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1952-ൽ നോർവേയിലെ ഓസ്‌ലോയിൽ ജനിച്ച ജോസ്റ്റിൻ ഗാർഡർ തത്വചിന്ത പ്രമേയമായ കൃതികളുടെ രചയിതാവാണ്. ഓസ്‌ലോ സർവകലാശാലയിൽ തത്വചിന്തയുടെയും മതങ്ങളുടെയും ചരിത്രം പഠിച്ച ഗാർഡർ തുടർന്ന് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ലേഖനങ്ങളും കഥകളും കവിതകളും പാഠപുസ്തകങ്ങളും രചിച്ചു, പ്രഭാഷകനായി. യഥാർഥ ലോകവും സാങ്കൽപിക ലോകവും ഇടകലരുന്ന ആഖ്യാന രീതിയാണ് പ്രിയം. പ്രധാന കഥാപാത്രങ്ങളിലൂടെ ആഴമുള്ള ആശയങ്ങൾ പരിശോധിക്കും. ആദ്യ നോവലായ ‘സോളിറ്റയർ മിസ്റ്ററി’ വർഷങ്ങൾക്കു മുൻപു കാണാതായ അമ്മയെ അച്ഛനോടൊപ്പം തേടിയിറങ്ങുന്ന ഹാൻസ് തോമസ് എന്ന ബാലന്റെ കഥയാണ്. തുടർന്ന് ആ കഥാപാത്രത്തിന് ആഴം നൽകാൻ ഗാർഡർ മറ്റൊരു നോവൽ രചിച്ചു. തത്വചിന്തയുടെ സമ്പൂർണ ചരിത്രം വിവരിക്കുന്ന 'സോഫിയുടെ ലോകം'. അത് ജനപ്രിയമായി, രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായി.

ഒരു ദിവസം, പതിനാലുകാരിയായ സോഫിക്ക് ഒരു സന്ദേശം ലഭിക്കുന്നു. അജ്ഞാതനായ ആരോ അയച്ച ലിഖിതം. അതിൽ രണ്ട് ചോദ്യങ്ങൾ - നീ ആര്? ലോകം എങ്ങനെ ഉണ്ടായി? ഉത്തരം തേടുന്ന സോഫി വിവിധ തലമുറകളിലെ വായനക്കാരെ പാശ്ചാത്യ ചിന്തയുടെ ലോകത്തേക്ക് നയിക്കുന്നു. ആലീസിന്റേതു പോലുള്ള ഒരു അദ്ഭുത ലോകം. ക്രിസ്തുവിന് മുമ്പ് സോക്രട്ടീസ് മുതൽ ആധുനികരായ ഹെഗൽ, കീർക്കഗാദ്, ഷാങ് പോൾ സാർത്ര് വരെയുള്ള ചിന്തകർ. ലളിതമായ ഭാഷയിൽ ആഴമേറിയ ആശയങ്ങൾ. നിഗൂഢത ചുരുൾ നിവരുന്ന ആഖ്യാനം. യാഥാർഥ്യവും ഭാവനയും കലർന്ന ഈ ആഖ്യാനരീതി രചയിതാവ് പിന്നീടുള്ള കൃതികളിലും പിന്തുടർന്നു (The orange girl, Through a glass darkly, Vita Brevi, The world according to Anna, Maya, The castle in Pyrenees, The ringmaster's daughter). ജോസ്റ്റിൻ ഗാർഡറിന്റെ ‘ക്രിസ്മസ് മിസ്റ്ററി’യാണ് ഞാനിപ്പോൾ വായിക്കുന്ന പുസ്തകം. അതിലേക്ക് കടക്കും മുമ്പ് ‘അഡ്വെന്റ്’ എന്താണെന്ന് പരിശോധിക്കാം.

ADVERTISEMENT

വിവിധ ക്രിസ്ത്യൻ സഭകൾ ക്രിസ്തുവിന്റെ ജന്മദിനത്തിന് മുന്നോടിയായി ആചരിക്കുന്ന നാലാഴ്ച കാലമാണ് അഡ്വെന്റ് അഥവാ ആഗമന കാലം. ലത്തീൻ ഭാഷയിൽ വരവ് എന്നർഥമുള്ള വാക്കിൽനിന്ന് (Adventus) രൂപപ്പെട്ട പദം. മൂന്നു തരം വീക്ഷണ കോണുകളിൽ ആഗമനകാലത്തെ കാണാം. ഒന്ന്, ബത്‌ലഹേമിലെ ജനനം. രണ്ട്, വിശ്വാസിയുടെ ഹൃദയത്തിൽ ക്രിസ്തുവിന്റെ ജനനം. മൂന്ന്, ക്രിസ്തുവിന്റെ രണ്ടാം വരവ്. യൂറോപ്പിൽ ആഗമനകാലം തുടങ്ങുമ്പോൾ ഭവനങ്ങളുടെ കവാടം പുഷ്പചക്രങ്ങളാൽ അലങ്കരിക്കുന്നു. ക്രിസ്മസ് ട്രീ ഉയർത്തി, അലങ്കരിച്ച മെഴുകുതിരി (Christingle) ജ്വലിപ്പിച്ച് പരമ്പരാഗത അലങ്കാര വസ്തുക്കളിലൂടെ മോടി കൂട്ടുന്നു. 

ആഘോഷത്തിൽ അഡ്വെന്റ് കലണ്ടറും പ്രധാനമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജർമനിയിലെ ലൂഥറനുകൾ ആരംഭിച്ച ഈ ആചാരം പിന്നീട് ഇതര ക്രൈസ്തവ സഭകൾ ഏറ്റെടുത്തു. നവംബർ 27 നോ ഡിസംബർ മൂന്നിനോ ആരംഭിക്കുന്ന ആഗമനകാലത്തിന്റെ ഓരോ ദിനവും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണ്. പേപ്പർ, കാർഡ്ബോർഡ്, മരം എന്നിവ ഇത്തരം കലണ്ടർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. പല വലുപ്പമുള്ള ഈ കലാസൃഷ്ടികളിൽ ഓരോ ദിവസവും തിരുപ്പിറവിയുമായി ബന്ധമുള്ള സംഭവങ്ങൾ അനുസ്മരിക്കും, ക്രിസ്മസിന്റെ പരമ്പരാഗത കഥാപാത്രങ്ങൾ ഭാവനയുടെ ചിറകിലേറി വരും. വിഷയങ്ങൾ അനേകമുണ്ട്. പ്രാർഥനയും ആരാധനക്രമവുമുള്ള പരമ്പരാഗത കലണ്ടർ മുതൽ കഥയും കവിതയും പുസ്തക പരിചയവും വിനോദവും വരെ. ദിനങ്ങളെ സൂചിപ്പിക്കുന്ന ജാലകങ്ങളിൽ സമ്മാനങ്ങൾ ഒളിപ്പിച്ചിരിക്കും. സാങ്കേതിക സഹായത്തോടെ ഇലക്ട്രോണിക് അഡ്വെന്റ് കലണ്ടറും തൽസമയം അഭിനേതാക്കളുള്ള 'ലിവിങ്' കലണ്ടറും പ്രചാരത്തിലുണ്ട്. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ റേഡിയോ/ടെലിവിഷൻ പരിപാടികളുടെ രൂപത്തിലും അഡ്വെന്റ് ഉണ്ട്.

ജർമ്മൻ കരകൗശല വിദഗ്ധര്‍ നിർമ്മിച്ച വസ്തുക്കൾ, വാൻകൂവർ ക്രിസ്മസ് മാർക്കറ്റ്
ADVERTISEMENT

“നേരം ഇരുളുന്നു. ക്രിസ്മസിനെ വരവേൽക്കുന്ന തെരുവുകളിൽ വിളക്കുകൾ തെളിഞ്ഞു. വിളക്കുകാലുകളുടെ നടുവിൽ മഞ്ഞിൻ കണങ്ങൾ പാറുന്നു. തെരുവിൽ നിറയെ ജനം. തിരക്കിട്ട് നീങ്ങുന്ന ആളുകൾക്കിടയിലാണ് പപ്പായും ജൊവാക്കിമും. അവർ അഡ്വെന്റ് കലണ്ടർ വാങ്ങാൻ വന്നിരിക്കുന്നു. ഇത് അവരുടെ അവസാനത്തെ അവസരമാണ്, കാരണം നാളെ ഡിസംബർ ഒന്ന്. വാണിജ്യ സ്ഥലത്തെ വലിയ പുസ്തകശാലകളിലെല്ലാം അവ വിറ്റു പോയിരിക്കുന്നു. ജൊവാക്കിം അച്ഛന്റെ കൈപിടിച്ചു വലിച്ച് ചെറിയൊരു കടയുടെ ജാലകത്തിലേക്ക് വിരൽ ചൂണ്ടി. ഒരട്ടി പുസ്തകങ്ങളിൽ ചാഞ്ഞു നിൽക്കുന്ന കടുത്ത നിറമുള്ള ഒരു അഡ്വെന്റ് കലണ്ടർ. അതാ, അവിടെ! അവൻ പറഞ്ഞു."

പാതിരാ സൂര്യന്റെ നാട്ടിൽ ജോസ്റ്റിൻ ഗാർഡറുടെ ‘ക്രിസ്മസ് നിഗൂഢത’ ആരംഭിക്കുന്നു. ഓസ്‌ലോ നഗരത്തിലെ ബാലനായ ജൊവാക്കിം വാങ്ങിയ അഡ്വെന്റ് കലണ്ടറിൽ അദ്ഭുതം ഒളിഞ്ഞിരിക്കുന്നു. ഡിസംബർ ഒന്നു മുതൽ അവനെ കാത്തിരിക്കുന്ന മാന്ത്രികത. ആ ദിനങ്ങൾ ഓരോന്നായി കൊഴിയുമ്പോൾ കലണ്ടറിനുള്ളിൽ മറ്റൊരു കഥ ചുരുളഴിയാൻ തുടങ്ങുന്നു. നോർവേയിലെ ഒരു ഗ്രോസറി സ്റ്റോറിൽനിന്ന് കാലത്തിനു പിന്നിലേക്ക് സഞ്ചരിക്കുന്ന എലിസബത്തിന്റെ കഥ. സഹായത്തിനായി എഫിറിയേൽ മാലാഖ കൂടെയുണ്ട്. യാത്രയിൽ അവരോടൊപ്പം ആടുകളും ഇടയന്മാരും മാലാഖമാരും എൽഫുകളും രാജാക്കന്മാരും നാട്ടുപ്രമാണിമാരും ചേരുന്നു. രണ്ടായിരം വർഷം പിന്നിലേക്കു പോയി, ബത്‌ലഹേമിൽ ഉണ്ണിയേശു ജനിക്കുന്ന നേരത്ത് ചെന്നെത്തുകയാണ് അവരുടെ ലക്ഷ്യം. 

ജർമ്മൻ കരകൗശല വിദഗ്ധര്‍ നിർമ്മിച്ച വസ്തുക്കൾ, വാൻകൂവർ ക്രിസ്മസ് മാർക്കറ്റ്
ADVERTISEMENT

ഡെന്മാർക്കും സ്വീഡനും ജർമനിയും സ്വിറ്റ്സർലൻഡും ഇറ്റലിയും ഗ്രീസും കിഴക്കൻ യൂറോപ്പും പിന്നിട്ട അവർ മധ്യപൂർവ ദേശമായ ഇസ്രയേലിൽ പ്രവേശിച്ച് ബത്‌ലഹേമിലേക്കു നീങ്ങുന്നു. രാജ്യനാമങ്ങളും അതിർത്തികളും പുരാതനമാണ്. അക്വിലേയ, ഡാൽമേഷ്യ, സ്കോദ്ര, സിസേറിയ ഫിലിപ്പി, ഫിജിയ, തെസലോണിക്ക, ത്രെയ്സ്, മിറാ, പാംഫിലിയ, ആന്റിയോക്ക്, സമറിയ, യൂദയ - കടന്നു പോകുന്ന വഴിയിൽ അവർ ചരിത്രവും ഐതിഹ്യവും ജനജീവിതവും സ്പർശിക്കുന്നു. ഹാനോവറിലെ പൈഡ് പൈപ്പർ, ഡമാസ്കസിലെ ഗവർണർ, ജറുസലേം-ജെറീക്കോ പാതയിലെ നല്ല സമരിയാക്കാരൻ, ബിഷപ്പ് സെന്റ് നിക്കൊളാസ്, കുരിശു യുദ്ധത്തിനു പോകുന്ന പോരാളികൾ.

കഥയുടെ ലഹരി കയറിയ ജൊവാക്കിമിന്റെ ആകാംക്ഷ വർധിച്ചു വരുന്നു. ഭാവനയിലെ യാത്രയിൽ അവനോടൊപ്പം പപ്പായും മമ്മായും ചേരുന്നു. എലിസബത്ത് എന്ന പെൺകുട്ടിയെ വർഷങ്ങൾക്കു മുമ്പ് നോർവേയിൽ ഒരിടത്ത് കാണാതായിട്ടുണ്ട്. അതാണോ കഥയിലെ പെൺകുട്ടി? ഈ കലണ്ടർ നിർമിച്ച വിചിത്ര മനുഷ്യനായ ജോൺ എലിസബത്തിന്റെ ആര്? കഥയിലെ യാത്രികരെ ബത്‌ലഹേമിൽ കാത്തിരിക്കുന്നതെന്ത്? ഈ കുഴക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണമെങ്കിൽ ഡിസംബർ 24 വരെ യാത്ര തുടരണം. അന്ന് കഥ പൂർണമാകും. ഓരോ ദിവസവും ഓരോ അധ്യായം വായിക്കുന്ന ഞാൻ ക്രിസ്മസിനു മുമ്പുള്ള ഈ മാന്ത്രിക രാവുകളിൽ അവരോടൊപ്പം ബത്‌ലഹേമിലേക്കുള്ള യാത്രികനാണ്. 

ജർമ്മൻ കരകൗശല വിദഗ്ധര്‍ നിർമ്മിച്ച വസ്തുക്കൾ, വാൻകൂവർ ക്രിസ്മസ് മാർക്കറ്റ്

ഇന്ന് ഡിസംബർ 20. വടക്കൻ യൂറോപ്പും കിഴക്കൻ യൂറോപ്പും ബൈസാന്റിയവും പിന്നിട്ട് ഞങ്ങളിപ്പോൾ മെഡിറ്ററേനിയൻ കടലിന്റെ പടിഞ്ഞാറൻ തീരത്ത്. 323 എഡി, റോമാക്കാരുടെ ഭരണം. ബത്‌ലഹേമിലേക്കുള്ള അവസാനപാദം നാളെ തുടങ്ങുന്നു.

English Summary:

Unlocking Jostein Gaarder's Philosophical Realm: From 'Sophie's World' to 'Christmas Mystery'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT