എഴുതപ്പെടുന്നയൊക്കെ വായിക്കുവാൻ വെമ്പുന്ന മനസ്സാണ് മലയാളിയുടേത്. അക്ഷരങ്ങളെ ചേർത്തു പിടിച്ചു കൊണ്ടുള്ള യാത്ര കാലങ്ങളായി നിലനിൽക്കുന്നതാണെങ്കിലും 2023 പഴമയെയും പുതുമയെയും ഒരേ പോലെ കൈനീട്ടി സ്വീകരിച്ചു. കാലവും കാതലും നിറഞ്ഞു നിന്ന നിരവധി കൃതികൾ ഈ വർഷവും മലയാളത്തിലുണ്ടായി. പുസ്തകം വായിച്ചവസാനിച്ചാലും

എഴുതപ്പെടുന്നയൊക്കെ വായിക്കുവാൻ വെമ്പുന്ന മനസ്സാണ് മലയാളിയുടേത്. അക്ഷരങ്ങളെ ചേർത്തു പിടിച്ചു കൊണ്ടുള്ള യാത്ര കാലങ്ങളായി നിലനിൽക്കുന്നതാണെങ്കിലും 2023 പഴമയെയും പുതുമയെയും ഒരേ പോലെ കൈനീട്ടി സ്വീകരിച്ചു. കാലവും കാതലും നിറഞ്ഞു നിന്ന നിരവധി കൃതികൾ ഈ വർഷവും മലയാളത്തിലുണ്ടായി. പുസ്തകം വായിച്ചവസാനിച്ചാലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുതപ്പെടുന്നയൊക്കെ വായിക്കുവാൻ വെമ്പുന്ന മനസ്സാണ് മലയാളിയുടേത്. അക്ഷരങ്ങളെ ചേർത്തു പിടിച്ചു കൊണ്ടുള്ള യാത്ര കാലങ്ങളായി നിലനിൽക്കുന്നതാണെങ്കിലും 2023 പഴമയെയും പുതുമയെയും ഒരേ പോലെ കൈനീട്ടി സ്വീകരിച്ചു. കാലവും കാതലും നിറഞ്ഞു നിന്ന നിരവധി കൃതികൾ ഈ വർഷവും മലയാളത്തിലുണ്ടായി. പുസ്തകം വായിച്ചവസാനിച്ചാലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുതപ്പെടുന്നയൊക്കെ വായിക്കുവാൻ വെമ്പുന്ന മനസ്സാണ് മലയാളിയുടേത്. അക്ഷരങ്ങളെ ചേർത്തു പിടിച്ചു കൊണ്ടുള്ള യാത്ര കാലങ്ങളായി നിലനിൽക്കുന്നതാണെങ്കിലും 2023 പഴമയെയും പുതുമയെയും ഒരേ പോലെ കൈനീട്ടി സ്വീകരിച്ചു. കാലവും കാതലും നിറഞ്ഞു നിന്ന നിരവധി കൃതികൾ ഈ വർഷവും മലയാളത്തിലുണ്ടായി. പുസ്തകം വായിച്ചവസാനിച്ചാലും എഴുത്തുകാരെ മറക്കാതെ നെഞ്ചിൽ സൂക്ഷിക്കുന്ന വായനക്കാർ, വിടവാങ്ങിയ സാഹിത്യപ്രതിഭകളെ വീണ്ടും വീണ്ടുമോർത്തു. ഓൺലൈൻ വായനയിലേക്ക് ചുവട് മാറുമ്പോഴും, കഥയായും കവിതയായും മനസ്സിൽ പതിഞ്ഞു പോയ വരികൾ ചൊല്ലുവാൻ അവർ മറന്നില്ല. അരങ്ങൊഴിയാതെ അതിജീവിക്കുന്ന പഴമയും സർഗാത്മകസൃഷ്ടിയിലൂടെ ചരിത്രത്തിനിടം നേടാൻ കൊതിക്കുന്ന പുതുമയും സജീവമായിരുന്ന വർഷമായിരുന്നു 2023. 2023ൽ പ്രസിദ്ധീകരിച്ച മികച്ച 10 സാഹിത്യലേഖനങ്ങൾ സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു.

1) കവനകലയുടെ ‘വള്ളത്തോൾ കമ്പനി’

ADVERTISEMENT

വള്ളത്തോൾ ഒരിക്കൽ അഭിമാനത്തോടെ പറഞ്ഞു: ‘ഇന്നു കവികളുടെ പോക്കറ്റിൽ കാവ്യകഷ്ണങ്ങൾക്കു പുറമേ കാശും കാണാമെന്നായിട്ടുണ്ട്’. അതിനു കാലവും കവിതയും വള്ളത്തോളിനോടു കടപ്പെട്ടിരിക്കുന്നു. വേതനം കിട്ടേണ്ട വൃത്തികളിൽ കാവ്യവൃത്തിയെ ആസ്ഥാന നിരൂപകരും കവികൾ തന്നെയും പെടുത്തിയിരുന്നില്ല. എന്നാൽ പൈസ ചോദിച്ചതിന്റെ പേരിൽ വള്ളത്തോളിനെ ഒഴിവാക്കാനും അവർക്കു ധൈര്യമില്ലായിരുന്നു.

പൂർണരൂപം വായിക്കാം

2) ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമേത്? – പ്രിയ എഴുത്തുകാരുടെ വായനാലോകത്തേക്കൊരു യാത്ര

പുസ്തകം വാങ്ങുന്നത് ഒരു ഭ്രാന്തുപോലെയായിട്ടുണ്ടെന്നാണു പി.എഫ്. മാത്യൂസ് പറയുന്നത്. മൂവായിരത്തിലേറെ പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുള്ളത്. ഓൺലൈൻ വായന ഉപാധിയായ കിൻഡിലിലും കുറേയേറെയുണ്ട്. ഒരേസമയം ഒന്നിലേറെ പുസ്തകങ്ങൾ വായിക്കുന്ന ശീലവും പിഎഫിനുണ്ട്. കെ.ജി.ശങ്കരപ്പിള്ളയുടെ മരിച്ചവരുടെ മേട്, വിജു വി. നായരുടെ മഷിമുനയിലെ ബ്ലാക്ഹോൾ എന്നിവ അദ്ദേഹം ഇക്കഴിഞ്ഞ ദിവസം സ്വന്തമാക്കിയ പുസ്തകങ്ങൾ.

ADVERTISEMENT

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

3) കാടെവിടെ മക്കളേ, നാടെവിടെ മക്കളേ അയ്യപ്പപ്പണിക്കരുടെ കവിതയെവിടെ?

സമകാലിക സമൂഹത്തിന് എന്നപോലെ കാലം എന്ന നിരൂപകനു കൂടി സമർപ്പിച്ചതായിരുന്നു അയ്യപ്പപ്പണിക്കരുടെ കവിതകൾ. നാളെ താൻ നിലനിൽക്കുമോ, അതിജീവിക്കുമോ എന്നത് കാലം തീരുമാനിക്കട്ടെ എന്നു മാത്രം പറഞ്ഞ് സ്വഛന്ദമൃത്യുവായി അരങ്ങൊഴിഞ്ഞ കവി. കവി വിടവാങ്ങിയിട്ട് 17 വർഷമായി. ഇന്നും വായിക്കുന്നുണ്ടോ അയ്യപ്പപ്പണിക്കരുടെ കവിത എന്ന ചോദ്യം പ്രസക്തമാണ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

അയ്യപ്പപ്പണിക്കർ
ADVERTISEMENT

4) സ്നേഹത്തിന്റെ ഋതുകാലം

എന്താണ് നിങ്ങൾക്കു മാധവിക്കുട്ടി എന്ന ചോദ്യം ശ്വാസംമുട്ടിക്കുന്ന ഒന്നാണ്. അക്ഷരത്തിന്റെ വഴികളിൽ അവരെ കണ്ടുമുട്ടിയ ആർക്കും ഇന്നേവരെ അതിന് പൂർണമായ ഒരുത്തരം കണ്ടെത്താൻ സാധിച്ചിട്ടുണ്ടാവില്ല. ഒരേസമയം കാമുകിയായും കൂട്ടുകാരിയായും അമ്മയായും അമ്മൂമ്മയായും സ്നേഹമായും ഭ്രാന്തായും മാറുന്നവൾ. സൗന്ദര്യവും സ്നേഹവും സിദ്ധിയും ഒരുമിക്കുമ്പോൾ സംഭവിക്കുന്ന അപൂർവത.

പൂർണരൂപം വായിക്കാം

5) റൂം നമ്പർ ഒൻപതിൽ ഡാവിഞ്ചി, 43-ൽ വാൻഗോഗ്; ബ്രിട്ടിഷ് മ്യൂസിയത്തിലെ നിറങ്ങളുടെ ഉത്സവം

പാരീസിലെ അതൃപ്‌തി നിറഞ്ഞ ദിനങ്ങൾക്കു ശേഷം, വിൻസെന്റ് മാനം മൂടിയ ആകാശം ഉപേക്ഷിച്ച് ഫ്രഞ്ച് ഗ്രാമപ്രദേശമായ ആർലയിലെ സൂര്യൻ പ്രകാശിക്കുന്ന സമതലത്തിലേക്ക് യാത്രയായി. അതൊരു വഴിത്തിരിവായി. ഇരുണ്ട നിറങ്ങളിൽ നിന്നും ജ്വലിക്കുന്ന വർണ്ണങ്ങളിലേക്കുള്ള പ്രയാണം ലേഖകന്റെ മനോഭാവത്തിൽ വന്ന മാറ്റമാണ്. എന്നാൽ തന്റെ ചിത്രങ്ങളുടെ പ്രസാദം കലാകാരനിൽ എപ്പോഴുമില്ല. അയാൾ മുറിവേറ്റ ആത്മാവാകുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

വാൻ ഗോഗ് വരച്ച സ്വന്തം ഛായചിത്രം, Picture Credit: Van Gogh Museum, Amsterdam (Vincent van Gogh Foundation)

6) കാവ്യലോകത്ത് വേറിട്ട് നിൽക്കുന്ന കവിത, മാധവിക്കുട്ടിയുടെ അമ്മ - ഓർമ്മകളിൽ ബാലാമണിയമ്മ

‘ഒരു കുരങ്ങുകുട്ടിയെ പ്രസവിച്ചുപോയ മാൻപേടയ്ക്കു തോന്നിയേക്കാവുന്ന ഒരമ്പരപ്പ് പലപ്പോഴും എന്റെ അമ്മയുടെ കണ്ണുകളിൽ കണ്ടിട്ട് ഞാൻ ചിരിച്ചിട്ടുണ്ട്’ എന്നു മാധവിക്കുട്ടി തന്നെ കളിപറഞ്ഞിട്ടുമുണ്ട്. ബാലാമണിയമ്മയിൽ നിന്നുള്ള വിടർച്ചയല്ല, തുടർച്ചയാണു മാധവിക്കുട്ടിയെന്ന് ആ കവിതകളെ ആഴത്തിൽ അനുഭവിച്ചവർക്ക് അറിയാം. ‘മഴുവിന്റെ കഥ’ മലയാളത്തിലെ ഏറ്റവും കാതലുറപ്പുള്ള കവിതകളിലൊന്നാണ്. 

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

ബാലാമണിയമ്മയും മാധവിക്കുട്ടിയും

7) വിഷാദത്തിന്റെ മുൾച്ചെടിയിൽ കുരുങ്ങിപ്പോയ ഏകാന്തശലഭം: ഓർമയിൽ രാജലക്ഷ്മി

കലുഷിതമായ മനസ്സുമായി ജീവിക്കുന്നതിനാലാവണം, സാഹിത്യപ്രതിഭകൾക്കിടയിൽ ആത്മഹത്യ പലപ്പോഴും കടന്നു വരാറുണ്ട്. സാധാരണ ഒരു വ്യക്തിയിൽ കാണുന്ന മാനസിക സംഘർഷങ്ങൾക്കപ്പുറം ആന്തരികമായ വ്യഥ അനുഭവിക്കുന്നവരാണ് പലപ്പോഴും സർഗാത്മകസൃഷ്ടികളിലേക്ക് ജീവിതത്തെ വഴിതിരിച്ചു വിട്ടവർ. അതുകൊണ്ടുതന്നെ പലപ്പോഴും അവരുടെ മരണത്തിനുള്ള കാരണങ്ങൾ അന്വേഷിക്കുമ്പോൾ സംഭവിക്കുന്ന ഒരു ശൂന്യതയോ ആശയക്കുഴപ്പമോ ചരിത്രത്തിൽ ആവർത്തിക്കപ്പെടുന്നു.

പൂർണരൂപം വായിക്കാം

രാജലക്ഷ്മി

8) മരണം അഷിതയോട് ചെയ്തത്; ജീവിതം ചെയ്യരുതാത്തതും...

മേഘവിസ്ഫോടനങ്ങൾ എന്നൊരു കഥയെഴുതിയിട്ടുണ്ട് അഷിത. അല്ലെങ്കിൽ അഷിതയുടെ ഏതു കഥയാണ് വിസ്ഫോടനം അല്ലാത്തത്. എങ്ങോട്ടെന്നില്ലാതെ അലയുകയും എവിടെയൊക്കെയോ ചേർന്നുനിൽക്കുകയും ആർത്തലച്ച് പെയ്യുകയും പിന്നെയും തിരച്ചിൽ തുടരുകയും ചെയ്ത മേഘങ്ങളുടെ വിസ്ഫോടനങ്ങൾ. ഈ കഥയിലും അവസാനവരികളിൽ പ്രധാന കഥാപാത്രം രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. 

പൂർണരൂപം വായിക്കാം

അഷിത

9) വായനയിൽ ഐതിഹ്യവും രാഷ്ട്രീയവും പ്രകൃതിയും; 2023ലെ പ്രിയപ്പെട്ട 10 പുസ്തകങ്ങൾ

പുഴ, കായൽ, കടൽ, തീരദേശം തുടങ്ങി നാടിനെ ഇറുകിപ്പിടിക്കുന്നവയായിട്ടാണ് സുഭാഷ് ഒട്ടുംപുറത്തിന്റെ കഥകൾ അനുഭവപ്പെട്ടിട്ടുള്ളത്. അവ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണവുമതാണ്. വിചിത്രമായ പേരുകളോടു കൂടിയ പലതരം പക്ഷികൾ, മീനുകൾ, ജലജീവികൾ, മരങ്ങൾ തുടങ്ങിയവയെല്ലാം സുഭാഷിന്റെ കഥകളിൽ കാണാൻ കഴിയും. മനുഷ്യരും ഇവയുമെല്ലാം കൂടിച്ചേരുന്ന സൗഹാർദത്തിന്റെ വലിയൊരു പരിസ്ഥിതിദർശനം കൂടി സൂക്ഷ്മവായനയിൽ സുഭാഷിന്റെ കഥകൾ നമുക്കു തരുന്നുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

10) വിവാഹമോചനം അല്ലെങ്കിൽ മരണം; വൈകിയാലും കത്തയയ്ക്കാം കൂട്ടുകാരീ...

എയ്‌ലീൻ ഓർവലിന്റെ ഭാര്യയായിരുന്നു. എന്നാൽ അതിനുമപ്പുറം മറ്റൊരു വ്യക്തിത്വവുമുണ്ടായിരുന്നു. ഇര എന്ന നിലയിൽ അവരെ ചിത്രീകരിക്കുന്നതു ചരിത്രത്തോടുള്ള നീതിനിഷേധമാണ്. ഇതിനെതിരെ കൂടിയാണ് ഫണ്ടർ എഴുതുന്നത്. ഭാര്യാപദം എന്ന അടിമത്തത്തിനെതിരെ. ക്രൂരതയ്ക്കും അവഗണനയ്ക്കും അവിശ്വസ്തതയ്ക്കും എതിരെ.

പൂർണരൂപം വായിക്കാം

അന്ന ഫണ്ടർ, Photo Credit: Karl Schwerdtfeger/Penguin Random House
English Summary:

Top 10 Literary Articles of 2023