1978 ൽ ജനിച്ച ജയിംസ് ഫ്രാങ്കോ ഒരു അമേരിക്കൻ നടനും സംവിധായകനും ചലച്ചിത്രകാരനും എഴുത്തുകാരനുമാണ്. 1990 കളുടെ അവസാനത്തിൽ സ്പൈഡർമാൻ ട്രിലജിയിലെ ഹാരി ഓസ്ബോൺ എന്ന കഥാപാത്രത്തിലൂടെയാണ് ജയിംസ് പ്രശസ്തിയിലേക്ക് ഉയർന്നത്. അതിനുശേഷം അദ്ദേഹം പൈനാപ്പിൾ എക്‌സ്പ്രസ്, 127 അവേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി

1978 ൽ ജനിച്ച ജയിംസ് ഫ്രാങ്കോ ഒരു അമേരിക്കൻ നടനും സംവിധായകനും ചലച്ചിത്രകാരനും എഴുത്തുകാരനുമാണ്. 1990 കളുടെ അവസാനത്തിൽ സ്പൈഡർമാൻ ട്രിലജിയിലെ ഹാരി ഓസ്ബോൺ എന്ന കഥാപാത്രത്തിലൂടെയാണ് ജയിംസ് പ്രശസ്തിയിലേക്ക് ഉയർന്നത്. അതിനുശേഷം അദ്ദേഹം പൈനാപ്പിൾ എക്‌സ്പ്രസ്, 127 അവേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1978 ൽ ജനിച്ച ജയിംസ് ഫ്രാങ്കോ ഒരു അമേരിക്കൻ നടനും സംവിധായകനും ചലച്ചിത്രകാരനും എഴുത്തുകാരനുമാണ്. 1990 കളുടെ അവസാനത്തിൽ സ്പൈഡർമാൻ ട്രിലജിയിലെ ഹാരി ഓസ്ബോൺ എന്ന കഥാപാത്രത്തിലൂടെയാണ് ജയിംസ് പ്രശസ്തിയിലേക്ക് ഉയർന്നത്. അതിനുശേഷം അദ്ദേഹം പൈനാപ്പിൾ എക്‌സ്പ്രസ്, 127 അവേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1978 ൽ ജനിച്ച ജയിംസ് ഫ്രാങ്കോ ഒരു അമേരിക്കൻ നടനും സംവിധായകനും ചലച്ചിത്രകാരനും എഴുത്തുകാരനുമാണ്. 1990 കളുടെ അവസാനത്തിൽ സ്പൈഡർമാൻ ട്രിലജിയിലെ ഹാരി ഓസ്ബോൺ എന്ന കഥാപാത്രത്തിലൂടെയാണ് ജയിംസ് പ്രശസ്തിയിലേക്ക് ഉയർന്നത്. അതിനുശേഷം അദ്ദേഹം പൈനാപ്പിൾ എക്‌സ്പ്രസ്, 127 അവേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഫ്രീക്‌സ് ആൻഡ് ഗീക്ക്‌സ് എന്ന  ആദ്യകാല ചിത്രത്തിലെ അഭിനയകാലം മുതൽ ദ് ഡിസാസ്റ്റർ ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ ഓസ്കാർ നാമനിർദ്ദേശം ലഭിച്ച പ്രകടനം വരെ ജയിംസിന്റെ കലാജീവിതം സംഭവബഹുലമാണ്. അഭിനയത്തിനു പുറമേ, നിരൂപക പ്രശംസ നേടിയ നിരവധി സിനിമകൾ ജയിംസ് സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്തിട്ടുണ്ട്. 

ജയിംസ് ഫ്രാങ്കോ , Photo Credit: TNT-photofest

ബഹുമുഖ കലാകാരനായ ജയിംസ് ഫ്രാങ്കോ, പലപ്പോഴും താൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലെ വർണ്ണാഭമായതും സങ്കീർണ്ണവുമായ ഒരു ജീവിതമാണ് നയിച്ചത്. അതിർത്തികൾ കടന്ന ജീവിതം വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാതെ നിന്നു. വിവിധ വിഭാഗത്തിൽ പെട്ട പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കൊണ്ട് ചെറുപ്രായത്തിൽത്തന്നെ തന്റെ സാഹിത്യാന്വേഷണങ്ങൾ ആരംഭിച്ച വ്യകതിയാണ് ജയിംസ്. യുസിഎൽഎയിൽ നിന്ന് ബിരുദവും കൊളംബിയ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലിഷിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

ADVERTISEMENT

പാലോ ആൾട്ടോ (2010) എന്ന ചെറുകഥാസമാഹാരം കലിഫോർണിയയിലെ പാലോ ആൾട്ടോയിലെ അസംതൃപ്തരായ യുവാക്കളുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്നു. അന്യവൽക്കരണം, വാഞ്‌ഛ, കൗമാര ജീവിതത്തിന്റെ ഇരുണ്ട വശങ്ങൾ എന്നിവയെ അഭിസംബോധന ചെയ്യുന്ന കൃതി ആഖ്യാന ശൈലികൊണ്ടും യുവസംസ്കാരത്തിന്റെ അസംസ്കൃതമായ ചിത്രീകരണം കൊണ്ടും ശ്രദ്ധ നേടി. 

സെലിബ്രിറ്റികളുടെയും അഭിനയലോകത്തിന്റെയും കഥ പറയുന്ന ആക്ടേഴ്‌സ് അനോണിമസ് (2013) എന്ന നോവലില്‍ ലൈംഗികതയെ സൂചിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ പേരിലാണ് ജയിംസ് ആദ്യമായി വിവാദത്തിൽ അകപ്പെടുന്നത്. ആ കൃതിയിലെ കഥാപാത്രത്തിന്റെ കുത്തഴിഞ്ഞ ലൈംഗികജീവിതം യഥാർഥത്തിൽ ജയിംസിന്റെ അനുഭവങ്ങളാണെന്ന് ആരോപണമുണ്ടായി.

ADVERTISEMENT

2014-ൽ, ഒരു പതിനേഴുകാരി ജയിംസ് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പതിനേഴു വയസ്സ് മാത്രമേയുള്ളൂവെന്ന് അവൾ പറഞ്ഞതിനു ശേഷവും, 35 വയസ്സുള്ള ജയിംസ് ഒരു ഹോട്ടൽ മുറിയിൽ വച്ച് അവളെ കാണാൻ ശ്രമിച്ചതായി സന്ദേശങ്ങൾ കാണിക്കുന്നു. അദ്ദേഹം തന്റെ ചിത്രങ്ങളും അവൾക്ക് അയച്ചിരുന്നു. ഫ്രീക്‌സ് ആൻഡ് ഗീക്ക്‌സിന്റെ സെറ്റിൽ വച്ച് ജയിംസ് തന്നെ നിലത്തേക്കു തള്ളിയിട്ട് ആക്രോശിച്ചുവെന്ന് നടി ബസി ഫിലിപ്പ് 2018 ൽ പുറത്തിറങ്ങിയ ഓർമക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

ജയിംസ് ഫ്രാങ്കോ, Photo Credit: Andrew Macpherson

ജയിംസിൽനിന്ന് അനുചിതമായ ലൈംഗിക പെരുമാറ്റമുണ്ടായിയെന്ന് ആരോപിച്ച് 2018 ൽ ചില സ്ത്രീകൾ രംഗത്ത് വന്നത് അദ്ദേഹത്തിന്റെ കരിയറിലും വ്യക്തിജീവിതത്തിലും നിഴൽ വീഴ്ത്തി. ജയിംസ് ചില ആരോപണങ്ങൾ നിഷേധിക്കുകയും ചില തെറ്റുകൾ അംഗീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തുവെങ്കിലും വിവാദം അദ്ദേഹത്തിന്റെ പ്രതിച്ഛായയെയും അവസരങ്ങളെയും സാരമായിത്തന്നെ ബാധിച്ചു. 

ADVERTISEMENT

പ്രക്ഷുബ്ധമായ വ്യക്തിജീവിതവും വിവാദങ്ങളും കൊണ്ട് നിറഞ്ഞ സമയത്തും സ്ട്രോങ്ങസ്റ്റ് ഓഫ് ദി ലിറ്റർ (2012), സ്ട്രെയിറ്റ് ജയിംസ്/ഗേ ജയിംസ് (2016) എന്നീ കവിതാസമാഹാരങ്ങളിലും പുരുഷത്വം, ലൈംഗികത, ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങളാണ് ജയിംസ് കൈകാര്യം ചെയ്തത്. എ കലിഫോർണിയ ചൈൽഡ്ഹുഡ് (2013) എന്ന ആത്മകഥാപരമായ ഉപന്യാസങ്ങൾ, ഫൊട്ടോഗ്രഫുകൾ, കലാസൃഷ്‌ടികൾ എന്നിവയുടെ സംയോജനകൃതിയും പുറത്തിറക്കി. കലാകാരനായി അറിയപ്പെടാനാഗ്രഹിച്ച ജയിംസ് ഇടയ്ക്ക് സിനിമയിൽനിന്നും സാഹിത്യത്തിൻ നിന്നും ഇടവേളയെടുത്തുരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും സജീവമാണ്.

English Summary:

The Many Shades of James Franco: Artistry, Education, and the Shadows of Scandal