കുറ്റകൃത്യങ്ങൾ പരിഹരിക്കുന്ന കുട്ടി ഡിറ്റക്ടീവുകള്‍; സീക്രട്ട് സെവന് എന്ന മാജിക്
ഇംഗ്ലിഷ് എഴുത്തുകാരിയായ എനിഡ് ബ്ലൈറ്റന്‍ കുട്ടികൾക്കായി എഴുതിയ സാഹസിക നോവലുകളുടെ പരമ്പരയാണ് സീക്രട്ട് സെവൻ. 700 ലധികം പുസ്തകങ്ങളും രണ്ടായിരത്തോളം ചെറുകഥകളും എഴുതിട്ടുള്ള എനിഡ്, ലോക പ്രസിദ്ധ ബെസ്റ്റ് സെല്ലറുകളായ ദ് ഫേമസ് ഫൈവ്, ദ് സീക്രട്ട് സെവൻ, ദ് മാജിക് ഫാരവേ ട്രീ, മലോറി ടവേഴ്‌സ്, നോഡി തുടങ്ങിയ
ഇംഗ്ലിഷ് എഴുത്തുകാരിയായ എനിഡ് ബ്ലൈറ്റന്‍ കുട്ടികൾക്കായി എഴുതിയ സാഹസിക നോവലുകളുടെ പരമ്പരയാണ് സീക്രട്ട് സെവൻ. 700 ലധികം പുസ്തകങ്ങളും രണ്ടായിരത്തോളം ചെറുകഥകളും എഴുതിട്ടുള്ള എനിഡ്, ലോക പ്രസിദ്ധ ബെസ്റ്റ് സെല്ലറുകളായ ദ് ഫേമസ് ഫൈവ്, ദ് സീക്രട്ട് സെവൻ, ദ് മാജിക് ഫാരവേ ട്രീ, മലോറി ടവേഴ്‌സ്, നോഡി തുടങ്ങിയ
ഇംഗ്ലിഷ് എഴുത്തുകാരിയായ എനിഡ് ബ്ലൈറ്റന്‍ കുട്ടികൾക്കായി എഴുതിയ സാഹസിക നോവലുകളുടെ പരമ്പരയാണ് സീക്രട്ട് സെവൻ. 700 ലധികം പുസ്തകങ്ങളും രണ്ടായിരത്തോളം ചെറുകഥകളും എഴുതിട്ടുള്ള എനിഡ്, ലോക പ്രസിദ്ധ ബെസ്റ്റ് സെല്ലറുകളായ ദ് ഫേമസ് ഫൈവ്, ദ് സീക്രട്ട് സെവൻ, ദ് മാജിക് ഫാരവേ ട്രീ, മലോറി ടവേഴ്‌സ്, നോഡി തുടങ്ങിയ
ഇംഗ്ലിഷ് എഴുത്തുകാരിയായ എനിഡ് ബ്ലൈറ്റന്‍ കുട്ടികൾക്കായി എഴുതിയ സാഹസിക നോവലുകളുടെ പരമ്പരയാണ് സീക്രട്ട് സെവൻ. 700 ലധികം പുസ്തകങ്ങളും രണ്ടായിരത്തോളം ചെറുകഥകളും എഴുതിട്ടുള്ള എനിഡ്, ലോക പ്രസിദ്ധ ബെസ്റ്റ് സെല്ലറുകളായ ദ് ഫേമസ് ഫൈവ്, ദ് സീക്രട്ട് സെവൻ, ദ് മാജിക് ഫാരവേ ട്രീ, മലോറി ടവേഴ്‌സ്, നോഡി തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ്. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന എനിഡ് എഴുതിയ കൃതികളുടെ 600 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയിട്ടുണ്ട്.
കാലങ്ങൾ കടന്നു പോയിട്ടും ഏവര്‍ക്കും പ്രിയങ്കരമായി നിലനിൽക്കുന്ന കഥാപരമ്പരയാണ് സീക്രട്ട് സെവൻ. 1949 പ്രസിദ്ധീകരണം ആരംഭിച്ച സീക്രട്ട് സെവൻ പരമ്പരയുടെ 75-ാം വാർഷികമാണ് 2024ൽ. കുറ്റകൃത്യങ്ങൾ പരിഹരിക്കുന്ന ചൈൽഡ് ഡിറ്റക്ടീവുകളുടെ ഒരു സംഘമാണ് പരമ്പരയുടെ മുഖ്യ ആകർഷണം. 1949 മുതൽ 1963 വരെ വർഷം തോറും ഒരു പുസ്തകം എന്ന നിലയിൽ, പതിനഞ്ച് പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചത് ഹോഡർ ആൻഡ് സ്റ്റൗട്ടൺ എന്ന കമ്പനിയാണ്.
പീറ്റേഴ്‌സ്‌വുഡിലെ നിഗൂഢതകളും കുറ്റകൃത്യങ്ങളും പരിഹരിക്കാൻ ഒരു രഹസ്യ സമൂഹം രൂപീകരിച്ച പീറ്റർ, ജാനറ്റ്, പാം, ബാർബറ, ജാക്ക്, കോളിൻ, ജോർജ് എന്നീ ഏഴ് കസിൻസിന്റെ കഥയാണ് സീക്രട്ട് സെവൻ. സ്കൂൾ ജീവിതം നയിക്കുന്ന ആ കുട്ടികൾ അവധി ദിനങ്ങളും ആഘോഷ വേളകളും ആവശ്യക്കാരെ സഹായിക്കുവാൻ വിനിയോഗിക്കുന്നു. പൂന്തോട്ടത്തിൽ കണ്ടുമുട്ടി, കാര്യങ്ങള്‍ ചർച്ച ചെയ്യുന്ന സീക്രട്ട് സെവൻ അംഗങ്ങൾക്ക് കൃത്യമായ അച്ചടക്ക സംവിധാനങ്ങളുണ്ട്. അവരുടെ സ്ഥലത്തേക്ക് പ്രവേശിക്കാൻ ബാഡ്ജും പാസ്‌വേഡും പോലുമുണ്ട്. പലപ്പോഴും കാണാതായ വസ്തുക്കൾ, സംശയാസ്പദമായ കഥാപാത്രങ്ങൾ, പ്രാദേശിക ഭീഷണികൾ എന്നിവയാണ് അവരുടെ കേസുകളിൽ ഉൾപ്പെടുന്നത്.
ആദ്യത്തെ നാല് പുസ്തകങ്ങൾ 1949 നും 1953 നും ഇടയിലാണ് പ്രസിദ്ധീകരിച്ചത്. ജോർജ് ബ്രൂക്ക് ചിത്രങ്ങൾ വരച്ച ഈ പരമ്പരയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ആവേശകരമായ കഥാസന്ദർഭം, കഥാപാത്രങ്ങൾ എന്നിവ കുട്ടികളുടെ മനസ്സിൽ ഇടം നേടി. സാഹസികത ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് നിഗൂഢതകളുടെ ലോകം ഹരമായി. 1954 മുതൽ 1959 വരെ ബ്രൂണോ കേയും (5-7 ഭാഗങ്ങൾ) 1959 മുതൽ 1963 വരെ ബർഗെസ് ഷാരോക്‌സും (8-15 ഭാഗങ്ങൾ) ചിത്രങ്ങളൊരുക്കി. വായനാനുഭവം കൂടുതൽ സമ്പന്നമാക്കുവാൻ ആ ദൃശ്യാനുഭവം സഹായിച്ചു.
രഹസ്യാത്മകത, സാഹസികത, സൗഹൃദം എന്നിവയുടെ സമന്വയത്താൽ യുവ വായനക്കാരെ ആകർഷിക്കുന്ന ഒരു വാണിജ്യ വിജയമായി സീക്രട്ട് സെവൻ അതിവേഗം മാറി. 20 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തങ്ങൾ, പ്രസിദ്ധീകരണത്തിന് പതിറ്റാണ്ടുകൾക്കു ശേഷവും ജനപ്രിയമായി തുടര്‍ന്നു. ടെലിവിഷൻ, റേഡിയോ, സ്റ്റേജ് പ്രൊഡക്‌ഷനുകളിലേക്ക് പരമ്പര വളർന്നു. സീക്രട്ട് സെവൻ പലർക്കും പ്രിയപ്പെട്ട ബാല്യകാല ഓർമയായി തുടരുന്നുവെന്നും സാഹസികതയെ പ്രചോദിപ്പിക്കുകയും വായനയോടുള്ള ഇഷ്ടം വളർത്തുകയും ചെയ്യുന്നുവെന്നും കണ്ട് 2014 ൽ പമേല ബുച്ചാർട്ട് ‘മിസ്റ്ററി ഓഫ് ദ് സ്കൾ’ എന്ന പുസ്തകം സീക്രട്ട് സെവൻ പരമ്പരയുടെ ഭാഗമായി എഴുതി. പുതിയ തലമുറയിലെ വായനക്കാർക്ക് കൂടുതൽ കഥകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്.
കാലക്രമേണ, സീരിസിനുള്ളിൽ ലിംഗപരമായ പരാമർശങ്ങളും ഇടയ്ക്കിടെയുള്ള സ്റ്റീരിയോടൈപ്പുകളുടെ ചിത്രീകരണവും മൂലം ചില വിമർശനങ്ങൾ ഉയർന്നുവെങ്കിലും സൗഹൃദം, ധാർമിക ഉത്തരവാദിത്തം എന്നീ അടിസ്ഥാന മൂല്യങ്ങൾ വളർത്തുന്ന സീക്രട്ട് സെവന്റെ ജനപ്രീതി തകർന്നില്ല. 2013 ൽ പരമ്പരയ്ക്ക് പുതിയ ജീവൻ നൽകി ടോണി റോസിന്റെ സമകാലിക ചിത്രീകരണങ്ങൾ കഥകൾക്ക് മാറ്റു കൂട്ടി. എനിഡിന്റെ രചനാലോകം കാലാതീതമാണെന്ന് തെളിക്കുന്നതാണ് സീക്രട്ട് സെവന്റെ വാർഷികവേള. തലമുറകളായി വായനക്കാരിൽ നിറഞ്ഞു നിൽക്കുവാൻ കഴിയുകയെന്നതാണ് എനിഡിന്റെയും സീക്രട്ട് സെവന്റെയും മികവിന്റെ തെളിവ്.