14 വർഷം ബാങ്ക് ഉദ്യോഗസ്ഥൻ, അമിതാഭ് ബച്ചനൊപ്പം അവതാരകൻ; അമീഷ് ത്രിപാഠി എന്ന സൂപ്പർ ഹിറ്റ് എഴുത്തുകാരനെ അറിയാം
ഹിന്ദു പുരാണങ്ങളുടെ ആകർഷകമായ പുനരാഖ്യാനങ്ങളാണ് അമീഷ് ത്രിപാഠി എന്ന മഹാരാഷ്ട്രക്കാരനെ സാഹിത്യലോകത്തെ കൊടുങ്കാറ്റാക്കി മാറ്റിയത്. 14 വർഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്ത മനുഷ്യൻ എഴുത്തുകാരനായത് ഒരു പുസ്തകം വായിച്ചതോടെയാണ്. വിജയകരമായ ഒരു കരിയർ മുന്നോട്ട് കൊണ്ടു പോകുമ്പോഴും പുരാണങ്ങളോടും കഥകളോടുമുള്ള
ഹിന്ദു പുരാണങ്ങളുടെ ആകർഷകമായ പുനരാഖ്യാനങ്ങളാണ് അമീഷ് ത്രിപാഠി എന്ന മഹാരാഷ്ട്രക്കാരനെ സാഹിത്യലോകത്തെ കൊടുങ്കാറ്റാക്കി മാറ്റിയത്. 14 വർഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്ത മനുഷ്യൻ എഴുത്തുകാരനായത് ഒരു പുസ്തകം വായിച്ചതോടെയാണ്. വിജയകരമായ ഒരു കരിയർ മുന്നോട്ട് കൊണ്ടു പോകുമ്പോഴും പുരാണങ്ങളോടും കഥകളോടുമുള്ള
ഹിന്ദു പുരാണങ്ങളുടെ ആകർഷകമായ പുനരാഖ്യാനങ്ങളാണ് അമീഷ് ത്രിപാഠി എന്ന മഹാരാഷ്ട്രക്കാരനെ സാഹിത്യലോകത്തെ കൊടുങ്കാറ്റാക്കി മാറ്റിയത്. 14 വർഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്ത മനുഷ്യൻ എഴുത്തുകാരനായത് ഒരു പുസ്തകം വായിച്ചതോടെയാണ്. വിജയകരമായ ഒരു കരിയർ മുന്നോട്ട് കൊണ്ടു പോകുമ്പോഴും പുരാണങ്ങളോടും കഥകളോടുമുള്ള
ഹിന്ദു പുരാണങ്ങളുടെ ആകർഷകമായ പുനരാഖ്യാനങ്ങളാണ് അമീഷ് ത്രിപാഠി എന്ന മഹാരാഷ്ട്രക്കാരനെ സാഹിത്യലോകത്തെ കൊടുങ്കാറ്റാക്കി മാറ്റിയത്. 14 വർഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്ത മനുഷ്യൻ എഴുത്തുകാരനായത് ഒരു പുസ്തകം വായിച്ചതോടെയാണ്. വിജയകരമായ ഒരു കരിയർ മുന്നോട്ടു കൊണ്ടുപോകുമ്പോഴും പുരാണങ്ങളോടും കഥകളോടുമുള്ള അഭിനിവേശം അമീഷ് കൈവിട്ടിരുന്നില്ല. ആ ഇഷ്ടത്തെ ആളിക്കത്തിച്ചത് സാക്ഷാൽ പൗലോ കൊയ്‌ലോയാണ്!
'ദ് ആൽക്കെമിസ്റ്റ്' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അമീഷ് നോവൽ എഴുതാൻ തീരുമാനിച്ചു. അതാണ് 'ദ് ഇമ്മോർട്ടൽസ് ഓഫ് മെലൂഹ'. തന്റെ ആദ്യ നോവൽ കൊണ്ടുതന്നെ സമകാലിക ഇന്ത്യൻ എഴുത്തിലെ പ്രമുഖ ശബ്ദമായി മാറുവാൻ സാധിച്ച അമീഷ് രാജ്യത്ത് ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ എഴുത്തുകാരനായി മാറി.
1974-ൽ മുംബൈയിൽ ജനിച്ച അമീഷ് കുട്ടിക്കാലം ചെലവഴിച്ചത് ഒഡീഷയിലെ റൂർക്കേലയ്ക്കടുത്താണ്. ലോറൻസ് സ്കൂൾ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂൾ, മുംബൈ സെന്റ് സേവ്യേഴ്സ് കോളജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കൽക്കട്ട തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലെ പൂർവ വിദ്യാർഥിയാണ് അമീഷ്. ജിംനാസ്റ്റിക്സ്, അത്‌ലറ്റിക്സ്, ബോക്സിങ് എന്നിവയിൽ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹം കൽക്കട്ട ഐഐഎമ്മിൽ പഠിക്കുന്ന കാലത്ത് ഒരു മ്യൂസിക് ബാൻഡിന്റെ ഭാഗമായിരുന്നു.
ബിരുദം നേടിയ ശേഷം, അമീഷ് 14 വർഷമാണ് ബാങ്കിങ് മേഖലയിൽ ജോലി ചെയ്തത്. ഒരു ബാങ്കറിൽ നിന്ന് എഴുത്തുകാരൻ എന്ന നിലയിലേക്ക് മാറിയത് 2010 ലാണ്. ശിവനെ യോദ്ധാവായി പുനർസൃഷ്ടിക്കുന്ന ശിവ ട്രിലജിയിലെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. ഈ നോവൽ ബെസ്റ്റ് സെല്ലറായി. ഇന്ത്യൻ മിത്തോളജിയെ ആധുനിക വീക്ഷണത്തോടെ പുനർവ്യാഖ്യാനം ചെയ്യുന്ന 'ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ' (2010), 'ദ് സീക്രട്ട് ഓഫ് ദ് നാഗാസ്' (2011), 'ദി ഓത്ത് ഓഫ് വായുപുത്ര' (2013) എന്നീ പുസ്തകങ്ങൾ 20 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.
ആകർഷകമായ വിവരണവും കഥാപാത്രങ്ങളും ലോകമെമ്പാടുമുള്ള വായനക്കാരിൽ ആവേശം സൃഷ്ടിച്ചപ്പോൾ, ഈ വിജയത്തിൽ ഊര്‍ജം കൊണ്ട് അമീഷ് തന്റെ അടുത്ത അഭിലാഷ പദ്ധതിയായ രാം ചന്ദ്ര സീരീസ് ആരംഭിച്ചു. രാമൻ്റെ കുട്ടിക്കാലം മുതൽ വനവാസം, രാവണനിൽ നിന്ന് ഭാര്യയെ രക്ഷിക്കാനുള്ള അന്വേഷണം, നന്മയും തിന്മയും തമ്മിലുള്ള അവസാന യുദ്ധം എന്നിങ്ങനെ രാമായണത്തിൻ്റെ എല്ലാ വശങ്ങളും ഈ പരമ്പര ഉൾക്കൊള്ളുന്നു.
'റാം: സിയോൺ ഓഫ് ഇക്ഷ്വാകു' (2015), 'സീത: വാരിയർ ഓഫ് മിഥില' (2019), 'എനിമി ഓഫ് ആര്യാവർത്ത' (2020), 'വാർ ഓഫ് ലങ്ക' (2022) എന്നിവ ശിവ ട്രിലജിയുടെ പാത പിന്തുടരുകയും ബെസ്റ്റ് സെല്ലറാകുകയും ഇന്ത്യയിലെ ഏറ്റവും പ്രമുഖ എഴുത്തുകാരിൽ ഒരാളെന്ന നിലയിൽ അമീഷിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. സീതയുടെ വീക്ഷണകോണിൽ നിന്ന് രാമായണത്തെ പുനരാവിഷ്കരിക്കുന്ന ഈ പരമ്പര, പുതുമയുള്ളതും ശക്തവുമായ ഒരു ചിത്രീകരണമാണ് വായനക്കാർക്ക് നൽകിയത്. പരമ്പരയിലെ അഞ്ചാമത്തെ പുസ്തകം പുറത്തിറക്കാൻ അദ്ദേഹം പദ്ധതിയിടുന്നുണ്ട്. അത് ഒരു ഉപസംഹാരമായി വർത്തിക്കുകയും രാമചന്ദ്ര സീരീസിനെ ശിവ ട്രിലജിയുമായി ബന്ധിപ്പിക്കുകയും ചെയ്യും.
നന്മയും തിന്മയും കടമയും സ്വയം കണ്ടെത്തലും എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അമീഷിന്റെ പുസ്തകങ്ങൾ 5 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു. 'ലെജൻഡ് ഓഫ് സുഹേൽദേവ്: ദ് കിങ് ഹു സേവ്ഡ് ഇന്ത്യ' എന്ന പുസ്തകം, അധികം അറിയപ്പെടാത്ത ഒരു ചരിത്ര കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ്.
ഇമ്മോർട്ടൽ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷൻ (2017), ധർമ്മം: എപ്പിക്സ് ഡീകോഡിംഗ് ഫോർ എ മിൻഫുൾ ലൈഫ് (2020), ഐഡൽസ്: അൺഎർതിംഗ് ദ പവർ ഓഫ് മൂർത്തി പൂജ (2023) എന്നിവയാണ് അദ്ദേഹത്തിൻ്റെ നോൺ ഫിക്ഷൻ പുസ്തകങ്ങൾ.
അമീഷിന്റെ സാഹിത്യ സംഭാവനകൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ക്രോസ്‌വേഡ് ജൂറി അവാർഡ്, ലാബ് യശ്വന്ത്റാവു ചവാൻ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജിക്യു ഇന്ത്യയുടെ, ഏറ്റവും സ്വാധീനമുള്ള 50 യുവ ഇന്ത്യക്കാരുടെ പട്ടികയിലും അദ്ദേഹം ഇടംനേടി. തന്റെ സാഹിത്യ നേട്ടങ്ങൾക്ക് പുറമേ, 2019 മുതൽ 2023 വരെ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഉദ്യോഗസ്ഥനായും പിന്നീട് ലണ്ടനിലെ നെഹ്‌റു സെന്ററിന്റെ ഡയറക്ടറായും അമീഷ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ അമീഷ് വായനക്കാരുമായി ഇടപഴകുകയും വിവിധ വിഷയങ്ങളിൽ തന്റെ ചിന്തകൾ പങ്കിടുകയും ചെയ്യുന്നു. പുസ്തക ചർച്ചകളിലെ വിരന്തര സാന്നിധ്യമായ അദ്ദേഹം ടിവി ഡോക്യുമെന്ററികളുടെ അവതാരകനുമാണ്. ദ് ജേണി ഓഫ് ഇന്ത്യ എന്ന പരിപാടിയിൽ അമിതാഭ് ബച്ചനൊപ്പം സഹ–അവതാരകനായ അമീഷ്, ഡിസ്കവറി ടിവിയുടെ ലെജൻഡ്സ് ഓഫ് രാമായണം എന്ന പരിപാടിയും രാം ജന്മഭൂമി: റിട്ടേൺ ഓഫ് എ സ്‍ളെൻഡിഡ് സൺ എന്ന പരിപാടിയും അവതരിപ്പിച്ചു.
ആധുനിക പ്രേക്ഷകർക്കായി പുരാതന പുരാണങ്ങളെ പുനരാഖ്യാനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് ദശലക്ഷക്കണക്കിന് ആളുകളുടെ ഭാവനയെ ഉത്തേജിപ്പിച്ചു. അഭിനിവേശത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രചോദനാത്മകമായ സാക്ഷ്യമാണ് അമീഷ് ത്രിപാഠിയുടെ വിജയയാത്ര. സൂക്ഷ്മമായ ഗവേഷണത്തിനും ആകർഷകമായ കഥപറച്ചിലിനും പേരുകേട്ട അദ്ദേഹത്തിന്റെ വിജയം ഇന്ത്യൻ സാഹിത്യ ചരിത്രത്തിലെ ഒരു പ്രതിഭാസമാണ്.