മുലപ്പാലിന്റെ ചരിത്രം; സ്ത്രീ ശരീരത്തെയും ശിശു ഭക്ഷണരീതികളെയും കുറിച്ചുള്ള പുസ്തകം
മുലയൂട്ടുന്ന അമ്മമാരാണോ നിങ്ങൾ? എങ്കിൽ ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ജോവാന വോൾഫാർത്ത് എഴുതിയ ‘മിൽക്ക്: ആൻ ഇന്റിമേറ്റ് ഹിസ്റ്ററി ഓഫ് ഹ്യുമാനിറ്റിസ് ഫസ്റ്റ് ഫുഡ്’. താൻ കടന്നു പോകുന്ന സാഹചര്യങ്ങളും സംശയങ്ങളും ഏതൊരമ്മയ്ക്കും കണ്ടെത്താനാകുന്ന ഇടമാണ് ഈ കൃതി. ജോവാന വോൾഫാർത്ത് ഒരു
മുലയൂട്ടുന്ന അമ്മമാരാണോ നിങ്ങൾ? എങ്കിൽ ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ജോവാന വോൾഫാർത്ത് എഴുതിയ ‘മിൽക്ക്: ആൻ ഇന്റിമേറ്റ് ഹിസ്റ്ററി ഓഫ് ഹ്യുമാനിറ്റിസ് ഫസ്റ്റ് ഫുഡ്’. താൻ കടന്നു പോകുന്ന സാഹചര്യങ്ങളും സംശയങ്ങളും ഏതൊരമ്മയ്ക്കും കണ്ടെത്താനാകുന്ന ഇടമാണ് ഈ കൃതി. ജോവാന വോൾഫാർത്ത് ഒരു
മുലയൂട്ടുന്ന അമ്മമാരാണോ നിങ്ങൾ? എങ്കിൽ ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ജോവാന വോൾഫാർത്ത് എഴുതിയ ‘മിൽക്ക്: ആൻ ഇന്റിമേറ്റ് ഹിസ്റ്ററി ഓഫ് ഹ്യുമാനിറ്റിസ് ഫസ്റ്റ് ഫുഡ്’. താൻ കടന്നു പോകുന്ന സാഹചര്യങ്ങളും സംശയങ്ങളും ഏതൊരമ്മയ്ക്കും കണ്ടെത്താനാകുന്ന ഇടമാണ് ഈ കൃതി. ജോവാന വോൾഫാർത്ത് ഒരു
മുലയൂട്ടുന്ന അമ്മമാരാണോ നിങ്ങൾ? എങ്കിൽ ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ജോവാന വോൾഫാർത്ത് എഴുതിയ ‘മിൽക്ക്: ആൻ ഇന്റിമേറ്റ് ഹിസ്റ്ററി ഓഫ് ഹ്യുമാനിറ്റിസ് ഫസ്റ്റ് ഫുഡ്’. താൻ കടന്നു പോകുന്ന സാഹചര്യങ്ങളും സംശയങ്ങളും ഏതൊരമ്മയ്ക്കും കണ്ടെത്താനാകുന്ന ഇടമാണ് ഈ കൃതി.
ജോവാന വോൾഫാർത്ത് ഒരു കലാചരിത്രകാരിയാണ്. ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ആഗോള കലാചരിത്രം പഠിപ്പിക്കുന്ന ജോവാന, മനുഷ്യരാശിയുടെ ആദ്യ ഭക്ഷണത്തിന്റെ ചരിത്രം എഴുതിയത് യാദൃച്ഛികമായിട്ടാണ്. ആദ്യ കുഞ്ഞുണ്ടായപ്പോൾ, സ്വന്തം അമ്മയെപ്പോലെ സുഗമമായ മുലയൂട്ടൽ അനുഭവം പ്രതീക്ഷിച്ചിരുന്ന ജോവാന, പക്ഷേ അപ്രതീക്ഷിതമായ വെല്ലുവിളികള്‍ നേരിട്ടു.
ഭാരക്കുറവുള്ള കുട്ടിയുമായി ആശുപത്രിയിൽ കഴിയേണ്ടി വന്ന അവൾക്ക് കുറ്റബോധവും ഒറ്റപ്പെടലുമുണ്ടായി. മുലയൂട്ടലിനെക്കുറിച്ച് കൂടുതൽ ധാരണയും പിന്തുണയും തേടിയാണ് ഒരു ചരിത്ര പര്യവേക്ഷണത്തിലേക്ക് അവൾ ഇറങ്ങിത്തിരിച്ചത്. എന്നാൽ ഈ വിഷയത്തിൽ മികച്ച അറിവു നൽകുന്ന പുസ്തകങ്ങൾ കുറവാണെന്നു തിരിച്ചറിഞ്ഞ ജോവാന ‘മിൽക്ക്: ആൻ ഇന്റിമേറ്റ് ഹിസ്റ്ററി ഓഫ് ഹ്യുമാനിറ്റിസ് ഫസ്റ്റ് ഫുഡ്’ എന്ന പുസ്തകത്തിൽ തന്റെ കണ്ടെത്തലുകള്‍ രേഖപ്പെടുത്തി.
മുലയൂട്ടലിന്റെ സാംസ്കാരികവും ചരിത്രപരവും സാമൂഹികവുമായ മാനങ്ങളുടെ വിശാലമായ അന്വേഷണത്തിനൊപ്പം തന്റെ വ്യക്തിപരമായ അനുഭവങ്ങളും ജോവാന ഇഴചേർക്കുന്നു. വെയ്ഡൻഫെൽഡ് ആന്‍ഡ് നിക്കോൾസൺ 2023 ൽ പ്രസിദ്ധീകരിച്ച പുസ്തകം, കല, സാംസ്കാരിക വിവരണങ്ങൾ, മെഡിക്കൽ മാനുവലുകൾ, ലോകമെമ്പാടുമുള്ള സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ എന്നിങ്ങനെ വിവിധ സ്രോതസ്സുകളിലൂടെയാണ് ചരിത്രം പറയുന്നത്.
മാതൃത്വത്തെക്കുറിച്ചും അത് ഒരു സ്ത്രീയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള സത്യസന്ധമായ അന്വേഷണമാണ് പുസ്തകം. ഗർഭാവസ്ഥയിലും പ്രസവസമയത്തും സ്ത്രീകൾ ദൂരവ്യാപകമായ, ശാരീരികവും മാനസികവും സാമൂഹികവുമായ രൂപാന്തരീകരണത്തിന് വിധേയമാകുന്നു. ആ മാറ്റത്തിൽ അവർക്ക് സഹായകമാകുന്ന വിശദാംശങ്ങളാണ് ജോവാന ഇതിൽ ഉൾപ്പെടുത്തിരിക്കുന്നത്.
പല കാരണങ്ങളാൽ അമ്മമാർക്ക് മുലപ്പാൽ നൽകാൻ സാധിക്കാതെ വരുമ്പോൾ ലോകത്തിന്റെ പല കോണിലും പല തരത്തിലുള്ള രീതികളാണ് ഉപയോഗിക്കാറ്. പാല്‍ നൽകാനാവാത്ത അമ്മയുടെ മുലപ്പാലിന് ഏറ്റവും സുരക്ഷിതവും സാധാരണവുമായ ബദലായിരുന്നു മറ്റൊരു കുഞ്ഞിന്റെ അമ്മയിൽനിന്ന് പാൽ ലഭ്യമാക്കുന്ന രീതി. വെറ്റ് നഴ്‌സിങ് എന്ന ഈ രീതിയെക്കുറിച്ചുള്ള സമൂഹത്തിന്റെ നിഷേധാത്മക വീക്ഷണമാണ് പിന്നീട് പാൽ നൽകാനുള്ള കുപ്പികളായ ഫീഡിങ് ബോട്ടിലിന്റെ വരവിനു കാരണം.
അമ്മയില്ലാത്ത കുഞ്ഞുങ്ങൾക്ക് മൃഗങ്ങളുടെ പാൽ നൽകാൻ കളിമൺ പാത്രങ്ങളാണ് ആദ്യം ഉപയോഗിച്ചിരുന്നത്. ശിശുക്കൾക്ക് മൃഗങ്ങളുടെ പാൽ നൽകുന്നതിനും വിവിധ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. കണ്ടെത്തിയ ചില ഉപകരണങ്ങൾ മരം, സെറാമിക്സ്, പശുക്കളുടെ കൊമ്പുകൾ എന്നിവയിൽനിന്ന് നിർമിച്ചവയാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഫീഡിങ് ബോട്ടിലായി ഗ്ലാസ് കുപ്പികൾ ഉപയോഗിച്ചു തുടങ്ങിയത്. പിന്നീടുണ്ടായ ഫീഡിങ് ബോട്ടിലിന്റെ മെച്ചപ്പെടുത്തലുകൾ, മൃഗങ്ങളുടെ പാലിന്റെ ലഭ്യത, മറ്റു പാൽ ഉൽപന്നങ്ങളുടെ വികസനം എന്നിവ ക്രമേണ വെറ്റ് നഴ്‌സിങ്ങിനു പകരം കുട്ടികള്‍ക്ക് കൃത്രിമ ഭക്ഷണം നൽകുന്നതിലേക്ക് നയിച്ചു.
പുരാതന കാലത്തെ മുലയൂട്ടല്‍ രീതികള്‍, കലയിലെ മുലയൂട്ടലിന്റെ പ്രാതിനിധ്യങ്ങൾ, വിവിധ കാലഘട്ടങ്ങളിലെ വൈദ്യശാസ്ത്ര രീതികൾ, ശിശുഭക്ഷണത്തെക്കുറിച്ചുള്ള നാടോടി ജ്ഞാനം എന്നിവ പുസ്തകത്തിലുണ്ട്. കൂടാതെ പ്രാചീന ഭക്ഷണ രീതികളും മുലപ്പാൽ ഇല്ലാത്ത അമ്മമാരുടെ പ്രതിസന്ധികളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. പുരാതന ഗ്രീസില്‍ ആരംഭിച്ച വെറ്റ് നഴ്‌സിങ് സമ്പ്രദായം മുതൽ ആട്ടിന്‍പാൽ നൽകി കുഞ്ഞുങ്ങളെ നോക്കുന്ന രീതി വരെ, മാറിക്കൊണ്ടിരിക്കുന്ന മനോഭാവങ്ങളും സമ്പ്രദായങ്ങളും ജോവാന പുസ്തകത്തിൽ രേഖപ്പെടുത്തിട്ടുണ്ട്.
പോഷകാഹാരത്തിന്റെ നിർണായക ഉറവിടം എന്നതിലുപരി മുലപ്പാലും മുലയൂട്ടലും കുട്ടികളുടെയും അമ്മമാരുടെയും പെരുമാറ്റം, മാനസികാരോഗ്യം എന്നിവയിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നുവെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിട്ടുണ്ട്. സാമൂഹിക വീക്ഷണങ്ങൾ, സാമ്പത്തിക ഘടകങ്ങൾ, സാംസ്കാരിക വ്യാഖ്യാനങ്ങൾ എന്നിവ കാലാകാലങ്ങളിൽ ശിശു ഭക്ഷണ രീതികളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും സ്ത്രീശരീരങ്ങൾ, പൊതുമുലയൂട്ടൽ, തൊഴിൽ വിഭജനം എന്നിവയെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകൾ മുലയൂട്ടൽ രീതികളെ എങ്ങനെ സാരമായി ബാധിക്കുന്നുവെന്നും ജോവാന പറയുന്നു.
ആരോഗ്യ സംരക്ഷണം, രക്ഷാകർതൃ ലീവ് പോളിസികൾ, ശിശു സംരക്ഷണ ഓപ്ഷനുകൾ എന്നിവയിലേക്കുള്ള പ്രവേശനം അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ എങ്ങനെ പോഷിപ്പിക്കുന്നു എന്നതിനെ സ്വാധീനിക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. മുലയൂട്ടലിനോടുള്ള മനോഭാവം തന്നെ മാറ്റി മറിക്കുന്ന പുസ്കമാണ് ‘മിൽക്ക്: ആൻ ഇന്റിമേറ്റ് ഹിസ്റ്ററി ഓഫ് ഹ്യുമാനിറ്റിസ് ഫസ്റ്റ് ഫുഡ്’.