കാമുകിക്കൊപ്പം പോകാനൊരുങ്ങി ഭർത്താവ്; 'ദ സൈലന്റ് വൈഫ്', ഭാര്യയുടെ പ്രതികാരകഥ
ഭർത്താവായ ടോഡ് ഗിൽബെർട്ടിനൊപ്പം ചിക്കാഗോയിൽ താമസിക്കുന്ന നാൽപ്പത്തഞ്ചുകാരിയാണ് ജോഡി ബ്രെറ്റ്. ഒരുമിച്ചുള്ള ജീവിതത്തിൽ നിയന്ത്രണവും സ്ഥിരതയും വേണമെന്നാണ് ജോഡിയുടെ ആഗ്രഹം. ഒരു സൈക്കോതെറാപ്പിസ്റ്റായ ജോഡി, സന്തുഷ്ട ദാമ്പത്യമാണ് അവരുടേതെന്ന് പുറമെ അഭിനയിക്കുകയാണ്. ഭർത്താവായ ടോഡ് ഗിൽബെർട്ട് ഒരു റിയൽ

ഭർത്താവായ ടോഡ് ഗിൽബെർട്ടിനൊപ്പം ചിക്കാഗോയിൽ താമസിക്കുന്ന നാൽപ്പത്തഞ്ചുകാരിയാണ് ജോഡി ബ്രെറ്റ്. ഒരുമിച്ചുള്ള ജീവിതത്തിൽ നിയന്ത്രണവും സ്ഥിരതയും വേണമെന്നാണ് ജോഡിയുടെ ആഗ്രഹം. ഒരു സൈക്കോതെറാപ്പിസ്റ്റായ ജോഡി, സന്തുഷ്ട ദാമ്പത്യമാണ് അവരുടേതെന്ന് പുറമെ അഭിനയിക്കുകയാണ്. ഭർത്താവായ ടോഡ് ഗിൽബെർട്ട് ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. യഥാര്‍ഥത്തിൽ ഇരുപത് വർഷത്തിനിടെയിൽ അയാൾക്ക് പലരുമായും ബന്ധമുണ്ടായിരുന്നു. അതൊന്നും കണ്ടില്ലെന്ന് നടിച്ച അവളെ തകർക്കുന്ന ഒരു സംഭവം നടക്കുന്നു.
എ.എസ്.എ. ഹാരിസൺ എഴുതിയ ഒരു മനശാസ്ത്രപരമായ ത്രില്ലറാണ് 'ദ സൈലന്റ് വൈഫ്'. വിവാഹവും അവിശ്വാസവുമാണ് നോവലിന്റെ കേന്ദ്ര പ്രമേയങ്ങള്‍. ജോഡിയുടെയും ടോഡിന്റെയും വിവാഹത്തിലൂടെ, വിശ്വാസവഞ്ചനയുടെ അനന്തരഫലങ്ങൾ ഹാരിസൺ പര്യവേക്ഷണം ചെയ്യുന്നു. തന്റെ കഥാപാത്രങ്ങളുടെ ആഴങ്ങള്‍ പരിശോധിച്ച്, അവരുടെ അരക്ഷിതാവസ്ഥകളും ആഗ്രഹങ്ങളും ദുർബലതകളും വായനക്കാർക്ക് കാട്ടിത്തരുന്നു.
ടോഡ് തന്റെ ഉറ്റസുഹൃത്ത് ഡീനിന്റെ മകൾ നതാഷയുമായി പ്രണയത്തിലാണ്. നതാഷ ചെറുപ്പമായതിനാൽ ജോഡിയെ ഉപേക്ഷിക്കാൻ ടോഡ് ഒരുങ്ങുന്ന അയാള്‍ താൻ ഡീനിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞ് കാമുകിക്കരികിലേക്ക് പോകുന്നു. നതാഷ ഗർഭിണിയാണെന്ന് മനസ്സിലാക്കിയ ടോഡിന് ഇനി എല്ലാം തുറന്നു പറഞ്ഞേ മതിയാകൂ.
പല കാര്യങ്ങളും മറച്ചുവെക്കുന്ന ഭർത്താവിനെ പാഠം പഠിക്കാനൊരുങ്ങുന്ന ജോഡി, നതാഷയും ടോഡും അവരുടെ വിവാഹം ആസൂത്രണം ചെയ്യുന്നു എന്നറിഞ്ഞതോടെ ക്രൂരവും പ്രതികാരബുദ്ധിയുള്ളവളായി മാറുന്നു. ഭർത്താവിനെ കൊല്ലാനായി ഒരു പദ്ധതി ഒരുക്കുന്ന ജോഡിയെ അവളുടെ സുഹൃത്ത് അലിസൺ പദ്ധതി തയ്യാറാക്കാൻ അവളെ സഹായിക്കുന്നു.
വഴിയിൽ വെച്ച് അലിസൺ വാടകയ്‌ക്കെടുത്ത ഹിറ്റ്മാൻ അയാളെ വെടിവച്ചു കൊല്ലുന്നു. താൻ കേസിൽ സംശയിക്കപ്പെടുന്നയാളാണെന്ന് വരാതെയിരിക്കുവാൻ ജോഡി ശ്രദ്ധിക്കുന്നുണ്ട്. ജോൺ സ്‌കിന്നർ എന്ന കുറ്റാന്വേഷകൻ അവളെ വീട്ടിൽ കാണുന്നുണ്ടെങ്കിലും ഒന്നും കണ്ടെത്തുന്നില്ല.
വിവാഹം, അവിശ്വസ്തത, വഞ്ചന എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന നോവൽ, പിരിമുറുക്കവും സസ്പെൻസും ഉൾക്കൊള്ളുന്നു. ആഖ്യാനത്തിലുടനീളം സസ്പെൻസ് നിലനിർത്തി, വായനക്കാരെ ഇടപഴകുകയും കഥാപാത്രങ്ങളുടെ പ്രവർത്തനങ്ങളുടെ പിന്നിലെ സത്യം അനാവരണം ചെയ്യാൻ ആകാംക്ഷയുള്ളവരാക്കുകയും ചെയ്യുന്നു. ജോഡിയുടെ സൂക്ഷ്മമായ ആസൂത്രണവും ജീവിതത്തിൽ അധികാരം ചെലുത്താനുള്ള ശ്രമങ്ങളും മികവോടെ എഴുതിച്ചേർത്തിരിക്കുന്നു.
ഹാരിസണിന്റെ ഏക നോവലാണിത്. 2013-ൽ ഇത് പ്രസിദ്ധീകരിച്ചതിനു തൊട്ടുപിന്നാലെ, അറുപത്തിയഞ്ചാം വയസ്സിൽ ക്യാൻസർ ബാധിച്ച് മരിച്ചു. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ദ സൈലന്റ് വൈഫ് രണ്ടാം സ്ഥാനത്തെത്തിരുന്നു. ഇരുപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ നോവൽ നിക്കോൾ കിഡ്മാൻ അഭിനയിച്ച ഒരു ചലച്ചിത്ര പതിപ്പായി 2016 ൽ പുറത്തിറങ്ങി.