ഭാര്യയെ വെടിവെച്ചു കൊന്ന എഴുത്തുകാരൻ: ഏറ്റവും പ്രിയം ലഹരിമരുന്ന്, സ്വവർഗരതി; വിചിത്ര ജീവിതം!
അമേരിക്കൻ സാഹിത്യത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഒരു ബഹുമുഖ പ്രതിഭ. ജാക്ക് കെറോവാക്കും അല്ലെൻ ഗിൻസ്ബെർഗും അടക്കമുള്ള മഹാന്മാരായ കൂട്ടുകാർ. 18 നോവലുകള്‍, ആറ് ചെറുകഥാ സമാഹാരങ്ങള്‍, നാല് ഉപന്യാസസമാഹാരങ്ങള്‍ എന്നിങ്ങനെ എഴുതിക്കൂട്ടിയ നിരവധി പുസ്തകങ്ങൾ. നേട്ടങ്ങൾ ഒരുപാടുണ്ടെങ്കിലും വില്യം സെവാർഡ് ബറോസ്
അമേരിക്കൻ സാഹിത്യത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഒരു ബഹുമുഖ പ്രതിഭ. ജാക്ക് കെറോവാക്കും അല്ലെൻ ഗിൻസ്ബെർഗും അടക്കമുള്ള മഹാന്മാരായ കൂട്ടുകാർ. 18 നോവലുകള്‍, ആറ് ചെറുകഥാ സമാഹാരങ്ങള്‍, നാല് ഉപന്യാസസമാഹാരങ്ങള്‍ എന്നിങ്ങനെ എഴുതിക്കൂട്ടിയ നിരവധി പുസ്തകങ്ങൾ. നേട്ടങ്ങൾ ഒരുപാടുണ്ടെങ്കിലും വില്യം സെവാർഡ് ബറോസ്
അമേരിക്കൻ സാഹിത്യത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഒരു ബഹുമുഖ പ്രതിഭ. ജാക്ക് കെറോവാക്കും അല്ലെൻ ഗിൻസ്ബെർഗും അടക്കമുള്ള മഹാന്മാരായ കൂട്ടുകാർ. 18 നോവലുകള്‍, ആറ് ചെറുകഥാ സമാഹാരങ്ങള്‍, നാല് ഉപന്യാസസമാഹാരങ്ങള്‍ എന്നിങ്ങനെ എഴുതിക്കൂട്ടിയ നിരവധി പുസ്തകങ്ങൾ. നേട്ടങ്ങൾ ഒരുപാടുണ്ടെങ്കിലും വില്യം സെവാർഡ് ബറോസ്
അമേരിക്കൻ സാഹിത്യത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഒരു ബഹുമുഖ പ്രതിഭ. ജാക്ക് കെറോവാക്കും അല്ലെൻ ഗിൻസ്ബെർഗും അടക്കമുള്ള മഹാന്മാരായ കൂട്ടുകാർ. 18 നോവലുകള്‍, ആറ് ചെറുകഥാ സമാഹാരങ്ങള്‍, നാല് ഉപന്യാസസമാഹാരങ്ങള്‍ എന്നിങ്ങനെ എഴുതിക്കൂട്ടിയ നിരവധി പുസ്തകങ്ങൾ. നേട്ടങ്ങൾ ഒരുപാടുണ്ടെങ്കിലും വില്യം സെവാർഡ് ബറോസ് (1914-1997) അറിയപ്പെടുന്നത് അവയ്ക്ക് മാത്രമല്ല, അദ്ദേഹം ജീവിച്ച അസാധാരണ ജീവിതത്തിന്റെ പേരിൽ കൂടിയാണ്. ലഹരി ഉപയോഗം, സ്വവർഗരതി, അക്രമം തുടങ്ങിയ വിഷയങ്ങൾ നിത്യസംഭവമായ ഒരു വിചിത്ര ജീവിതം!
മോർട്ടിമർ പെറി ബറോസിന്റെയും ലോറ ഹാമ്മൺ ലീയുടെയും രണ്ട് ആൺമക്കളിൽ ഇളയവനായി 1914-ലാണ് ബറോസ് ജനിച്ചത്. സമ്പന്നമായ സെന്റ് ലൂയിസ് കുടുംബത്തിൽ ജനിച്ച ബറോസിന്റെ ജീവിത പശ്ചാത്തലം മികച്ചതായിരുന്നു. ബറോസ് ആഡിംഗ് മെഷീൻ കമ്പനി സ്ഥാപിച്ച വില്യം സെവാർഡ് ബറോസ് ഒന്നാമന്റെ കൊച്ചുമകനായിരുന്ന ബറോസ് കുട്ടിക്കാലം മുതൽക്കെ ഒരു ബൊഹീമിയൻ ജീവിതശൈലിയിലേക്കാണ് ആകർഷിക്കപ്പെട്ടത്.
തന്റെ കുട്ടിക്കാലത്തു തന്നെ നിഗൂഢമായ മന്ത്ര–തന്ത്രങ്ങളിൽ താൽപ്പര്യം വളർത്തിയെടുത്ത അദ്ദേഹം ആജീവനാന്തം അവ നിലനിർത്തിയെന്നു മാത്രമല്ല വർഷങ്ങളോളം തന്റെ കൃതികളിലേക്ക് ആവർത്തിച്ച് കടന്നുവരുന്ന വിഷയങ്ങളായി അവയെ ഉപയോഗിച്ചു. ജോൺ ബറോസ് സ്കൂൾ, ലോസ് അലാമോസ് റാഞ്ച് സ്കൂൾ എന്നീ സമ്പന്നർക്കുള്ള ബോർഡിംഗ് സ്കൂളുകളിൽ പഠിച്ച ബറോസ് സ്വവർഗരതിയിലേക്ക് എത്തിപ്പെടുന്നത് അവിടെവെച്ചാണ്. വാത്സല്യത്തിന്റെ പ്രകടനങ്ങൾ ലജ്ജാകരമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കുടുംബത്തിൽ വളർന്ന ബറോസ്, പക്ഷേ തന്റെ ലൈംഗികാഭിമുഖ്യം പ്രായപൂർത്തിയാകുന്നതുവരെ അവരിൽ നിന്ന് മറച്ചുവച്ചു.
ഉന്നത വിദ്യാഭ്യാസത്തിന് ഹാർവാർഡിൽ എത്തിയ ബറോസ് ന്യൂയോർക്ക് നഗരത്തിലേക്ക് യാത്ര ചെയ്യുകയും അവിടെയുള്ള സ്വവർഗ്ഗാനുരാഗ ഉപസംസ്കാരം പരിചയപ്പെടുകയും ചെയ്തു. കൻസാസ് സിറ്റിയിലെ സമ്പന്നനായ സുഹൃത്തായ റിച്ചാർഡ് സ്റ്റെർണിനൊപ്പം നിരന്തരം ലെസ്ബിയൻ ഡൈവുകളും പിയാനോ ബാറുകളും സന്ദർശിച്ചു. ന്യൂയോർക്ക് നഗരത്തില്‍ വളർന്നുവന്ന ബീറ്റ് കവികളുടെ കൂട്ടത്തിൽ ബറോസ് എത്തപ്പെട്ടതും അലൻ ജിൻസ്ബെർഗിനോടും ജാക്ക് കെറോവാക്കുമായും സൗഹൃദം സ്ഥാപിച്ചതും 1940-കളിൽ തന്നെയായിരുന്നു.
അമേരിക്കയിലേക്ക് മടങ്ങിയ ബറോസ് താൽപ്പര്യമില്ലാത്ത നിരവധി ജോലികളിൽ ഏർപ്പെട്ടു. താൻ പ്രണയത്തിലായിരുന്ന ഒരാളെ ആകർഷിക്കാൻ തന്റെ ഇടതു ചെറുവിരല്‍ ബറോസ് മുറിച്ചതോടെയാണ് അദ്ദേഹത്തിന്റെ മാനസികാരോഗ്യം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയായിത്തീർന്നത്. മകന്റെ വിഷാദരോഗം തിരിച്ചറിഞ്ഞ അമ്മ ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുവാൻ നിർഹന്ധിച്ചു. അവിടെ നിന്ന് ഡിസ്ചാർജായ ബറോസ് 1945 ലാണ് ജോവാൻ വോൾമർ ആഡംസിനെ കണ്ടുമുട്ടുന്നത്. ആ കാലയളവിൽ തന്നെ പല സ്ത്രീ പുരുഷന്മാരുമായി ബറോസിന് ബന്ധമുണ്ടായിരുന്നു.
മോർഫിൻ ഉപയോഗിക്കാൻ തുടങ്ങി, അതിന് അടിമയായി മാറി ബറോസ് ഒടുവിൽ തന്റെ വീട്ടിൽ ഹെറോയിൻ വിറ്റു തുടങ്ങി. ജോവാൻ വോൾമറും ലഹരിയ്ക്ക് അടിമയായിരുന്നു. ആസക്തിയും സാമൂഹിക ചുറ്റുപാടും കാരണം ഭർത്താവ് ഉപേക്ഷിച്ച ജോവാനെ ബറോസ് വിവാഹം കഴിച്ചു. ശേഷം മെക്സിക്കോയിലേക്ക് മാറിയ അവരുടെ ജീവിതം എല്ലാ വിധത്തിലും അസന്തുഷ്ടമായിരുന്നു. ബറോസ് മറ്റ് പുരുഷന്മാരെ തേടാൻ തുടങ്ങിയതോടെ ജോവാന് ഉപേക്ഷിക്കപ്പെട്ടതായി തോന്നി. ഒരു രാത്രി മെക്സിക്കോ സിറ്റിയിലെ ബൗണ്ടി ബാറിൽ നടന്ന ഒരു പാർട്ടിയിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുമ്പോൾ, രസത്തിന് ചെയ്ത ഒരു കാര്യമാണ് ജോവാന്റെ മരണത്തിന് കാരണമായത്. ജോവാന്റെ തലയിൽ ഗ്ലാസ് വെച്ച് അതിൽ വെടിയുതിർക്കുക എന്ന കളിയാണ് അവർ പദ്ധതിയിട്ടത്. തന്റെ ട്രാവൽ ബാഗിൽ നിന്ന് കൈത്തോക്ക് എടുത്ത് ഭാര്യയ്ക്ക് നേരെ ചൂണ്ടിയ ബറോസ് മദ്യലഹരിയിൽ അവസാനിപ്പിച്ചത് ജോവാന്റെ ജീവനാണ്. അബദ്ധത്തിൽ വെടിയുതിർത്തു എന്ന വാദത്തിൽ 13 ദിവസം മാത്രമാണ് ബറോസ് ജയിലിൽ കിടന്നത്.
20-ാം നൂറ്റാണ്ടില്‍ അമേരിക്കൻ സാഹിത്യത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്ന ബറോസിന്റെ ഈ ജീവിതശൈലി അദ്ദേഹത്തിന്റെ കൃതികളിലും പ്രകടമാണ്. വില്യം ലീ എന്ന തൂലികാനാമത്തിൽ 1953-ൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ജങ്കി മയക്കുമരുന്ന് ഉപയോഗത്തിന്റെ വ്യക്തമായ ചിത്രീകരണമുള്ള കൃതിയാണ്. ഇതേ വിഷയത്തെ ലൈംഗികതയും ചേർത്ത് എഴുതിയ 'നേക്കഡ് ലഞ്ച്', ഒരു കൾട്ട് ക്ലാസിക്കായി മാറി. നോവ ട്രൈലോജിയിൽ (1961-1964), ദ സോഫ്റ്റ് മെഷീൻ (1966) പോലുള്ള സയൻസ് ഫിക്ഷൻ എഴുതിയ ബറോസ്, കുർട്ട് കോബെയ്‌നെപ്പോലുള്ള സംഗീതജ്ഞരെ സ്വാധീനിക്കുകയും പ്രതി-സാംസ്കാരിക കലാകാരന്മാരുടെ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തു.
1997-ൽ മരിക്കുന്നതുവരെ ബറോസ് സമൃദ്ധമായി എഴുതുന്നത് തുടർന്നു. പാരമ്പര്യേതര ശൈലിയിൽ തന്റെ അനുരൂപമല്ലാത്ത ജീവിതരീതികൾ രചനയിൽ കേന്ദ്ര വിഷയങ്ങളായി മാറി. തന്റെ ജീവിതത്തിന്റെ അവസാന ദശകത്തിൽ, ബറോസ് മാന്ത്രിക വിശ്വാസങ്ങളാൽ വളരെയധികം സ്വാധീനിക്കപ്പെട്ടു. ഉത്തരാധുനിക എഴുത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ബറോസിന്റെ ജീവിതവും ജോലിയും ആ മനുഷ്യനെപ്പോലെ തന്നെ അസാധാരണവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു.