‘കാത്തേ...’ ശങ്കരമംഗലത്തെ ആ വിളി നിലച്ചിട്ട് ഇന്നേക്ക് 25 വർഷം. കാർത്യായനി എന്ന കാത്തയുടെ പാതി ജീവനായിരുന്ന തകഴി ശിവശങ്കരപ്പിള്ള എന്ന മലയാളികളുടെ പ്രിയപ്പെട്ട തകഴി ഓർമയായിട്ട് 25 വർഷമായി എന്നത് പലർക്കും വിശ്വസിക്കാനാവാത്ത സത്യമാണ്. ശങ്കരമംഗലം വീട്ടിൽ മാത്രമല്ല മലയാളനാട്ടിലാകെ മുഴങ്ങിയിരുന്ന ശബ്ദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കാത്തേ...’ ശങ്കരമംഗലത്തെ ആ വിളി നിലച്ചിട്ട് ഇന്നേക്ക് 25 വർഷം. കാർത്യായനി എന്ന കാത്തയുടെ പാതി ജീവനായിരുന്ന തകഴി ശിവശങ്കരപ്പിള്ള എന്ന മലയാളികളുടെ പ്രിയപ്പെട്ട തകഴി ഓർമയായിട്ട് 25 വർഷമായി എന്നത് പലർക്കും വിശ്വസിക്കാനാവാത്ത സത്യമാണ്. ശങ്കരമംഗലം വീട്ടിൽ മാത്രമല്ല മലയാളനാട്ടിലാകെ മുഴങ്ങിയിരുന്ന ശബ്ദം തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളിലൂടെയും 600–ൽപ്പരം ചെറുകഥകളിലൂടെയും ഇന്നും നമ്മിൽ പ്രതിധ്യനിക്കുന്നു. 

1912 ഏപ്രിൽ 17–ന് ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ച  കുട്ടനാടിന്റെ ഇതിഹാസകാരന്‍, ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളില്‍ നൽകിയ സംഭാവനകൾ മാറക്കാനാവാത്തതാണ്. ജ്ഞാനപീഠം,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് എന്നിങ്ങനെ പുരസ്കാരങ്ങൾക്കപ്പുറം തിളങ്ങി നിൽക്കുന്നതാണ് മലയാളികൾക്ക് തകഴിയോടുള്ള സ്നേഹം. വെള്ളപ്പൊക്കത്തിൽ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി ഓർക്കപ്പെടുന്നുവെന്നത് തന്നെയാണ് അതിനു ഉദാഹരണം.

തകഴി ശിവശങ്കരപ്പിള്ളയും ഭാര്യ കാത്തയും
ADVERTISEMENT

ഒരിക്കൽ വായിച്ചാൽ മറക്കാനാവാത്ത എത്രയോ കഥാപാത്രങ്ങളെയാണ് തകഴി സാഹിത്യത്തിന് സമ്മാനിച്ചത്. 13-ാം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനുശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെ തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നു, നോവലുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കാൽപ്പനിക ആവിഷ്കാരങ്ങളെ മാത്രം ഇഷ്ടപ്പെട്ടിരുന്ന മലയാളസാഹിത്യത്തെ ജീവിതത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിച്ച അദ്ദേഹം, മലയാള കഥാപൈതൃകത്തിന്റെ കാരണവൻമാരിൽ പ്രധാനിയാണ്. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവ എഴുതിയ തകഴി, ആദ്യകാലത്ത് കവിതകൾ എഴുതിയിരുന്നുവെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. 

തകഴി ശിവശങ്കരപ്പിള്ള, ചിത്രം: മനോരമ

1999 ഏപ്രിൽ 10–നായിരുന്നു അദ്ദേഹം കഥാവശേഷനായത്. ശങ്കരമംഗലത്തെ വടക്കേ ഹാളിലെ ചാരുകസേരയിലിരുന്നു കഥകൾ സൃഷ്ടിച്ച വിശ്വസാഹിത്യകാരന്റെ ഓർമകൾ ഇന്നും അവിടെയുണ്ട്. തകഴിയുടെ കാലശേഷം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് തകഴി സ്മാരകമായ വീട്ടിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ, കണ്ണട, ടൈപ്പ് റൈറ്റർ, വസ്ത്രങ്ങൾ, പേന, പാസ്പോർട്ട്, ഊന്നുവടി, ജ്ഞാനപീഠം അടക്കം തകഴിക്കു ലഭിച്ചിട്ടുള്ള ഒട്ടേറെ പുരസ്കാരങ്ങൾ എന്നിവ സൂക്ഷിച്ചിട്ടുണ്ട്. 

തകഴി ശിവശങ്കരപ്പിള്ളയുടെ കസേര പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് തകഴി സ്മാരകമായ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നു
ADVERTISEMENT

ഓർമകളെ തഴുകി ശങ്കരമംഗലം വീട് സഹൃദയർക്കുമെല്ലാം മുന്നിൽ സ്നേഹപൂർവം ഉണർന്നിരിപ്പുണ്ട്. നിത്യനിദ്രയിൽ അലിഞ്ഞു ചേർന്ന സാഹിത്യകാരനരികില്‍ തൊട്ടടുത്ത് കാത്തയുമുണ്ട്. തെക്കേപ്പറമ്പിൽ കഥകള്‍ പറഞ്ഞവർ മണ്ണിൽ പ്രണയമെഴുതിക്കൊണ്ടേയിരിക്കുന്നു. 

English Summary:

Remembering Thakazhi Sivashankara Pillai on his 25th Death anniversary

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT