വായനയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു വായനാദിനം കൂടി കടന്നുപോകുന്നു. കാലഘട്ടങ്ങള്‍ മാറുന്നതനുസരിച്ച്, വിദ്യാര്‍ഥികളടങ്ങുന്ന യുവജനതയുടെ അഭിരുചികളും ചിന്താഗതികളുമൊക്കെ തീര്‍ത്തും മാറിക്കഴിഞ്ഞു.

വായനയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു വായനാദിനം കൂടി കടന്നുപോകുന്നു. കാലഘട്ടങ്ങള്‍ മാറുന്നതനുസരിച്ച്, വിദ്യാര്‍ഥികളടങ്ങുന്ന യുവജനതയുടെ അഭിരുചികളും ചിന്താഗതികളുമൊക്കെ തീര്‍ത്തും മാറിക്കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായനയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു വായനാദിനം കൂടി കടന്നുപോകുന്നു. കാലഘട്ടങ്ങള്‍ മാറുന്നതനുസരിച്ച്, വിദ്യാര്‍ഥികളടങ്ങുന്ന യുവജനതയുടെ അഭിരുചികളും ചിന്താഗതികളുമൊക്കെ തീര്‍ത്തും മാറിക്കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായനയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു വായനാദിനം കൂടി കടന്നുപോകുന്നു. കാലഘട്ടങ്ങള്‍ മാറുന്നതനുസരിച്ച്, വിദ്യാര്‍ഥികളടങ്ങുന്ന യുവജനതയുടെ അഭിരുചികളും ചിന്താഗതികളുമൊക്കെ തീര്‍ത്തും മാറിക്കഴിഞ്ഞു. അതോടൊപ്പം നമ്മുടെയിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ എന്ന മഹാവിപത്ത് ഈ സമൂഹത്തെ അടിമുടി മാറ്റിക്കളയുകയും ചെയ്തു. മലയാളി പൂര്‍ണ്ണമായും ഡിജിറ്റലായി മാറി. ശാസ്ത്രസാങ്കേതിക വിദ്യകള്‍ എത്രത്തോളം വളര്‍ന്നാലും എന്തെല്ലാം കണ്ടുപിടുത്തങ്ങള്‍ നടന്നാലും വായന ഇല്ലാതാകുന്നില്ല. അത് കടലാസ് എന്ന മാധ്യമത്തിൽനിന്ന് മാറി മൊബൈല്‍ഫോണിന്റെ ചതുരക്കള്ളിയിലേക്ക് പറിച്ചു മാറ്റപ്പെടുകയാണുണ്ടായത്. ഈ വായനക്കാരോടൊപ്പം വായനയ്ക്ക് പ്രതിരോധം തീര്‍ത്ത മറ്റൊരു കൂട്ടരുണ്ട്. അവര്‍ പുസ്തകത്താളുകൾ അടച്ചു വെച്ചപ്പോൾ അവര്‍ക്ക് മുന്നിൽ അടഞ്ഞുപോയത് സമൂഹത്തിന്റെയും ലോകത്തിന്റെയും എണ്ണമറ്റ വാതിലുകളും ജാലകങ്ങളും ജീവധാരയുടെ സ്പന്ദനങ്ങളുമാണ്.   

ഈ വായനാദിനത്തിൽ പുസ്തകങ്ങളുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങളേക്കാൾ മറ്റെന്താണ് പങ്കുവെയ്ക്കുക! സ്കൂളിലേയും നാട്ടിലെ വായനശാലകളിലേയും എണ്ണമറ്റ പുസ്തകങ്ങളാണ് ലോകത്തെക്കുറിച്ചറിയാനുള്ള ഒരു കുട്ടിയുടെ കുതൂഹലത്തിന് ഉത്തരങ്ങൾ തന്നത്. മനസ്സിലാകാത്ത പല പ്രഹേളികള്‍ക്കുമുള്ള ഉത്തരങ്ങൾ അവ തുറന്നുതന്നു. കുട്ടിക്കാലത്ത് സ്കൂൾ വിട്ടാൽ ഏറെ നേരം കളിച്ചു തിമിർത്തു വീട്ടിലെത്തിയാൽ ആദ്യം തിരയുന്നത് കഥാപുസ്തകങ്ങളാണ്. കുളി കഴിഞ്ഞ് പഠിക്കാനിരിക്കുമ്പോൾ ചിന്ത മുഴുവൻ വായിക്കാൻ പോകുന്ന കഥയിലായിരിക്കും. ജി.എം.യു.പി സ്കൂളിലെ ക്ലാസ്സ്‌ ടീച്ചറായിരുന്ന പരമേശ്വരൻ മാഷ് എഡിറ്ററായ നാലാം ക്ലാസുകാരിക്ക് അസംബ്ലിയിൽ വെച്ച് മഞ്ഞ നിറമുള്ള മനോഹരമായ മാഗസിൻ കൈമാറിയപ്പോൾ മനസ്സിൽ നിറഞ്ഞ അഭിമാനവും സന്തോഷവും ഇന്നും എന്നിൽ നിന്ന് കളഞ്ഞു പോയിട്ടില്ല.

ADVERTISEMENT

ആദ്യമായി വിവർത്തനപുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് തന്നത് അന്ന് ലൈബ്രറി ഇൻ ചാർജായ മാഷ് തന്നെയായിരുന്നു. യു.പി. സ്കൂൾ കാലഘട്ടങ്ങളിൽ ഏറെ സങ്കടപ്പെടുത്തിയതും കരയിച്ചതും വിക്റ്റർ ഹ്യൂഗോയുടെ ജീൻ വാൽജീൻ എന്ന കഥാപാത്രമായിരുന്നു. പിന്നീട് ഫറോക്ക് ഗവൺമെന്റ് ഹൈസ്കൂളിലായപ്പോൾ വലിയ ലൈബ്രറി ഉണ്ടായിരുന്നെങ്കിലും വൈകുന്നേരങ്ങളിൽ ചാലിയാറിന്റെ തീരത്തെ ഫറോക്ക് പഞ്ചായത്ത്‌ ലൈബ്രറിയിലേക്ക്  ഏട്ടന്റെ സൈക്കിളിന്റെ പിന്നിലിരുന്ന് യാത്രയാണ്. നോവലുകൾക്ക് പുറമെ വർണ്ണങ്ങൾ നിറഞ്ഞ പുസ്തകങ്ങൾ പൂമ്പാറ്റ, ബാലഭൂമി, അമ്പിളി അമ്മാവൻ, നിരവധി അമർചിത്രകഥകൾ, മാൻഡ്രേക്ക് കഥകൾ, ബാലകഥകൾ (സി ഐ ഡി രേഖയായിരുന്നു അന്നത്തെ എന്റെ പ്രധാന ആകർഷണം).

ചില മഴ ദിവസങ്ങളിൽ സൈക്കിൾ യാത്ര ബുദ്ധിമുട്ടാകുമ്പോൾ ഞാൻ വിശാലമായി നീണ്ടു കിടക്കുന്ന നല്ലൂരിലെ മങ്കുഴിയുടെ കരയിലെ യങ്ങ് മെൻസ് ലൈബ്രറിയിലേക്ക് യാത്ര തിരിക്കും. അന്നൊക്കെ മഴ കനത്താൽ ലൈബ്രറിയുടെ അകത്തേക്ക് വെള്ളം കയറും. അവിടെനിന്നാണ് കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പുസ്തകമായ, പി നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ വായിക്കുന്നത്. ഇവിടെ നിന്നൊക്കെയാണ് പുസ്തകങ്ങളുടെ ഈ അതീന്ദ്രീയലോകം എന്നെ തേടിയെത്തിയത്. ഞാന്‍ അവയെ തേടുകയായിരുന്നു എന്നതാണ് കൂടുതൽ വാസ്തവം.

ADVERTISEMENT

വിദേശ ഭാഷാ പുസ്തകങ്ങളോടൊപ്പം ബംഗാളി പുസ്തകങ്ങളും, തെലുങ്ക്, ഹിന്ദി സാഹിത്യവുമൊക്കെ മനസ്സിലേക്ക് പകർന്നു തന്ന മഹാൻമാരായ എഴുത്തുകാര്‍ക്കും വിവർത്തകർക്കും ഏറെ നന്ദി. ഇവരെല്ലാമാണ് അധ്യാപകരോടൊപ്പം ജീവിതം എന്താണെന്ന് എന്നെ പഠിപ്പിച്ച ഗുരുക്കന്മാർ. വായന അനുസ്യൂതമായ ഒരു സര്‍ഗ്ഗപ്രക്രിയയായി മാറ്റിയതും ഈ എഴുത്തുകാരും പുസ്തകങ്ങളും തന്നെയാണ്.

English Summary:

Vayanadinam Special