ബഷീറിന്റെ വീട്ടിലെ പുള്ളിപ്പുലിയും മാർകേസിന്റെ ഉറങ്ങുന്ന പെൺകുട്ടിയും
ഫൽഗോത്തെരുവിലൂടെ പതിനഞ്ചാം വയസ്സിൽ ഒരു കൂട്ടുകാരിയുടെ കൈപിടിച്ചു മലമുകളിലേക്കു നടന്നതിനെപ്പറ്റി ഹംഗേറിയൻ നോവലിസ്റ്റ് പീറ്റർ നടാഷിന്റെ ‘എ ബുക് ഓഫ് മെമ്മറീസ്’ ൽ ഒരു വിവരണമുണ്ട്: കൈവിരലുകൾ തൊടുമ്പോൾ, കൈവെള്ളകൾ മൃദുവായി ഉരസുമ്പോൾ, ഞങ്ങൾ തമ്മിൽ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. പകരം ഞങ്ങളുടെ
ഫൽഗോത്തെരുവിലൂടെ പതിനഞ്ചാം വയസ്സിൽ ഒരു കൂട്ടുകാരിയുടെ കൈപിടിച്ചു മലമുകളിലേക്കു നടന്നതിനെപ്പറ്റി ഹംഗേറിയൻ നോവലിസ്റ്റ് പീറ്റർ നടാഷിന്റെ ‘എ ബുക് ഓഫ് മെമ്മറീസ്’ ൽ ഒരു വിവരണമുണ്ട്: കൈവിരലുകൾ തൊടുമ്പോൾ, കൈവെള്ളകൾ മൃദുവായി ഉരസുമ്പോൾ, ഞങ്ങൾ തമ്മിൽ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. പകരം ഞങ്ങളുടെ
ഫൽഗോത്തെരുവിലൂടെ പതിനഞ്ചാം വയസ്സിൽ ഒരു കൂട്ടുകാരിയുടെ കൈപിടിച്ചു മലമുകളിലേക്കു നടന്നതിനെപ്പറ്റി ഹംഗേറിയൻ നോവലിസ്റ്റ് പീറ്റർ നടാഷിന്റെ ‘എ ബുക് ഓഫ് മെമ്മറീസ്’ ൽ ഒരു വിവരണമുണ്ട്: കൈവിരലുകൾ തൊടുമ്പോൾ, കൈവെള്ളകൾ മൃദുവായി ഉരസുമ്പോൾ, ഞങ്ങൾ തമ്മിൽ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. പകരം ഞങ്ങളുടെ
ഫൽഗോത്തെരുവിലൂടെ പതിനഞ്ചാം വയസ്സിൽ ഒരു കൂട്ടുകാരിയുടെ കൈപിടിച്ചു മലമുകളിലേക്കു നടന്നതിനെപ്പറ്റി ഹംഗേറിയൻ നോവലിസ്റ്റ് പീറ്റർ നടാഷിന്റെ ‘എ ബുക് ഓഫ് മെമ്മറീസി’ൽ ഒരു വിവരണമുണ്ട്: കൈവിരലുകൾ തൊടുമ്പോൾ, കൈവെള്ളകൾ മൃദുവായി ഉരസുമ്പോൾ, ഞങ്ങൾ തമ്മിൽ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. പകരം ഞങ്ങളുടെ കൈകളായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. കൈത്തലം മറ്റൊരാളിൽ ചേർന്നിരിക്കുന്നത് ഉദാരമായ അനുഭവമാണ്. കോർത്ത വിരലുകൾ പരസ്പരം അറിഞ്ഞ്, തിടുക്കമില്ലാതെ ലയംകൊള്ളുന്നതും അതുണ്ടാക്കുന്ന ഊഷ്മളതയുടെ ജിജ്ഞാസയും.
വളരെക്കുറച്ചു സ്പർശനം മാത്രമേ പലരുടെയും ഓർമ്മയിലുള്ളു. അതെപ്പറ്റി വിചാരിക്കുമ്പോഴാണ്, എടുക്കാനാവാത്ത ഒരിടത്താണ് അത് ഇരിക്കുന്നതെന്നു കാണുക. ഗദ്യം കൊണ്ട് ഒരാൾ യഥാർത്ഥത്തിൽ എന്താണു ചെയ്യുന്നതെന്നു മനസ്സിലാകുന്നതും അപ്പോഴാണ്. ഒരിക്കൽ നാം തൊട്ടിരുന്നതോ ഒപ്പം നടന്നതോ ആയ കാര്യങ്ങൾ ആവർത്തിക്കുകയില്ല. നാം മാറുന്നു. നമ്മുടെ കാലം മാറുന്നു. ഭാഷയും ദു:ഖവും മാറുന്നു.
പക്ഷേ, ഈ കാലം സ്മരിക്കപ്പെടുന്ന എവിടെയോ ഒരിടത്ത് ഒരാൾ കൈവിരലുകളുടെ സൂക്ഷ്മമായ ചലനങ്ങളിൽ സ്വയം മറന്നുപോകുന്നതുപോലെ, ഗദ്യമെഴുത്തിന്റെ ഒരു ഘട്ടത്തിൽ എഴുത്താളും മുങ്ങിപ്പോകുന്നു. വന്നിടത്തേക്ക് ഒരിക്കലും അയാൾ തിരിച്ചുപോകുന്നില്ല. എന്താണെന്നു വച്ചാൽ ഗദ്യസ്പർശം ഏതാനും നിമിഷങ്ങൾ മാത്രം രക്തത്തിൽ തുടരുന്നു. പിന്നീട് അത് നഷ്ടമാകുന്നു. എങ്കിലും അതിനുപിന്നാലെ അലയുന്നു.
എന്താണു ഗദ്യത്തിന്റെ പ്രശ്നം? ഒരിക്കൽ നിങ്ങൾ എഴുതിയ അതേ മനോഹാരിത അടുത്ത വട്ടം അവിടെയുണ്ടാവില്ലെന്നതാണ്. അത് ആവർത്തിക്കുന്നില്ല. ഒരു തിരസ്കാരം പോലെ ദൂരെയായിപ്പോകുന്നു.
‘ലവ് ഇൻ ദ് ടൈം ഓഫ് കോളറ'യുടെ ഗദ്യം ആവർത്തിക്കാൻ മാർകേസ് ആഗ്രഹിച്ചിരുന്നു. ‘മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോർസി’ൽ മാർകേസ് കോളറക്കാലത്തെ ഗദ്യം ഓർക്കുന്നു, ഉറങ്ങുന്ന ഒരു പെൺകുട്ടിയെ എന്ന പോലെ. അവളുടെ ഉറക്കം മാത്രം അയാൾ കാണുന്നു. സ്പർശനം അരികെ എന്ന പ്രതീതിയുണ്ടെങ്കിലും അത് മറ്റൊരു കാലമാണെന്ന് അറിയുന്നു. ഇത് എല്ലാ മനുഷ്യരും കടന്നുപോകുന്ന സ്ഥിതിയാണ്. ഒരാൾ പറഞ്ഞു: “ഞാൻ കുട്ടിയായിരുന്നപ്പോൾപോലും അച്ഛനെ കെട്ടിപ്പിടിച്ചതായോ അച്ഛൻ എന്നെക്കെട്ടിപ്പിടിച്ചതായോ ഓർക്കുന്നില്ല.
അമ്മ എത്രയോ എന്നെ ചുമന്നുനടന്നതാണ്. പക്ഷേ, എനിക്ക് അമ്മയുടെ ഒരു സ്പർശവും ഓർമ്മയില്ല. ഞാൻ അഞ്ചിലോ ആറിലോ ആയിരുന്നിരിക്കണം. വീട്ടിൽ ഞാനും അച്ഛനും മാത്രം, എനിക്ക് പനിയായിരുന്നു. ആ രാത്രി അച്ഛൻ എന്റെയടുത്തു കിടന്നാണ് ഉറങ്ങിയത്. മറ്റൊരിക്കലും അത് ഉണ്ടായില്ല, കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരൻ അവൻ അച്ഛനെ കെട്ടിപ്പിടിച്ചെന്ന് എന്നോട് പറഞ്ഞു. അപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞെന്നും. ഞാനും അച്ഛനും ഒരിക്കലും കെട്ടിപ്പിടിക്കുകയോ തൊട്ടിരിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങൾ അകലെനിന്നു സ്നേഹിച്ചവരായിരുന്നു...’
‘ശബ്ദങ്ങളി’ൽ, ‘മതിലുകളി’ൽ അറിഞ്ഞ ഗദ്യം പിന്നീടു ബഷീറിനും തിരിച്ചുവന്നില്ല. ബേപ്പൂരിൽ ജീവിക്കുമ്പോൾ, ശബ്ദങ്ങളിലെയും മതിലുകളിലെയും ഗദ്യം ഒരു പുള്ളിപ്പുലിയായി രാത്രികളിൽ തന്റെ വീടിനു ചുറ്റും നടന്നായി ബഷീർ സ്വപ്നം കണ്ടിരുന്നു.
നടാഷിന്റെ നോവലിൽ വിദൂരമായ ഒരു കാലത്തിൽനിന്നുള്ള സ്പർശനം, ഗദ്യമായി തിരിച്ചെത്തുമ്പോൾ അത് യഥാർത്ഥത്തിൽ ഒരാൾ ഒരിക്കൽ കോർത്തുപിടിച്ച വിരലുകളെക്കാൾ ഗാഡമായ അനുഭവമായിത്തീരുന്നുണ്ട്. അമ്മയുടെയും അച്ഛന്റെയും എല്ലാ രഹസ്യങ്ങളും കാണുന്ന ഒരു പതിനഞ്ചുകാരൻ വർഷങ്ങൾക്കുശേഷം, സ്വേച്ഛാധികാരകാലത്തെ ഹംഗറിയുടെ രഹസ്യനിലവറകൾ തുറന്നുനോക്കുകയാണ്. വർഷങ്ങൾക്കുശേഷം, എഴുത്തുകാരനൊഴികെ ആ കഥയിലെ എല്ലാവരും മണ്ണടിഞ്ഞശേഷമാണ് അത് എഴുതപ്പെടുന്നത്. അപ്പോഴാണു ഓർമ്മ ഗദ്യമായി ഉടലെടുക്കുന്നത്.
പുള്ളിപ്പുലി തന്റെ വീട്ടിൽ വന്നുവെന്നാണു ബഷീർ പറഞ്ഞത്. മതിലുകളിലെ ഗദ്യം എഴുത്തുകാരന് ഒരു സ്വപ്നം പോലെ അനുഭവപ്പെട്ടതാകാം അത്. ഹൃദയം പറിച്ചെടുക്കുന്നതുമാതിരിയുള്ള നോട്ടങ്ങൾ ചേർത്തുവച്ചാണ് ഭാഷ വിരലുകൾ കോർക്കുന്നത്. ഇത് വലിയ എഴുത്തുകാർക്ക് അറിയാം. ആ സെൻസേഷൻ തിരിച്ചുകൊണ്ടുവരാനാണ് അവർ ഓരോ പുതിയ എഴുത്തിലും ശ്രമിക്കുന്നത്.
ഉള്ളംകയ്യിലെ നേർത്ത ഊഷ്മളതയിൽ അവളുടെ കൈത്തലം മെല്ലെ വിയർത്തുതുടങ്ങുന്നു. സത്യത്തിൽ അങ്ങനെയല്ല, അവൾ തിരുത്തുന്നു, നിന്നെ കാണുമ്പോഴേക്കും എന്റെ കൈ വിയർക്കാൻ തുടങ്ങും, ദാ നോക്കൂ...
ഞാൻ കാണുന്നു, തൊടുന്നു. എങ്ങനെയാണ് ഈ സ്പർശനം ഗദ്യമായിത്തീരുക എന്നെനിക്കറിയില്ല. കാഫ്കയുടെ ജേണലിൽ, ഒരാൾ കിണറ്റിൽനിന്ന് വെള്ളം കോരുന്നതിനെപ്പറ്റി പറയുന്നു, ആഴമേറിയ കിണർ. വെള്ളത്തൊട്ടി മുകളിലെത്താൻ വർഷങ്ങൾ എടുക്കുന്നു. എന്നാൽ നിങ്ങൾ കുനിഞ്ഞ് തൊട്ടിയിൽ പിടിക്കും മുൻപേ പെട്ടെന്ന് അത് താഴേക്കു പൊട്ടിവീഴുന്നു. കയ്യിലെത്തി എന്നു നിങ്ങൾ വിചാരിച്ചതേയുള്ളു, അടുത്ത നിമിഷം താഴെ വെള്ളത്തിൽ വീണു ചിതറുന്ന വിദൂരസ്വരം കേൾക്കുന്നു.
ഗദ്യമെഴുത്തിലെ ഒരു ഘട്ടത്തിൽ, ഞാൻ വിജയിച്ചതായി തോന്നുന്നു. പുലിപ്പുറത്തേറിയതായി വിചാരിക്കുന്നു. അവളെ ഇന്നു പുലർച്ചെയാണു തൊട്ടത്, ആ ഗന്ധം ഉടലിൽ ഉണ്ട്, എനിക്കതു ശ്വസിക്കാം, ഞാൻ അത് എഴുതും എന്നെല്ലാം കരുതുന്നു. എന്നാൽ കൈ നീട്ടുമ്പോഴേക്കും
വെള്ളത്തൊട്ടി തിരികെ വീണുപോകുന്നു, ഗദ്യസ്പർശത്തിന്റെ വിദൂരമായ മുഴക്കം മാത്രം ബാക്കിയാകുന്നു.