റൗളിംഗിന്റെ അമ്മയും ഹാരി പോട്ടറും തമ്മിലൊരു ബന്ധമുണ്ട്; അറിയാം 7 കൗതുകകരമായ വസ്തുതകൾ
ലോകമെമ്പാടുമുള്ള വായനക്കാരെ വിസ്മയത്തിന്റെയും മാന്ത്രികതയുടെയും ലോകത്തേക്ക് കൊണ്ടുപോയ പുസ്തക സീരീസാണ് ഹാരി പോട്ടർ. എന്നാൽ ഈ മാന്ത്രിക ലോകത്തിനു കീഴിൽ മറഞ്ഞിരിക്കുന്ന നിരവധി കൗതുകകരമായ വസ്‌തുതകളുണ്ട്.
ലോകമെമ്പാടുമുള്ള വായനക്കാരെ വിസ്മയത്തിന്റെയും മാന്ത്രികതയുടെയും ലോകത്തേക്ക് കൊണ്ടുപോയ പുസ്തക സീരീസാണ് ഹാരി പോട്ടർ. എന്നാൽ ഈ മാന്ത്രിക ലോകത്തിനു കീഴിൽ മറഞ്ഞിരിക്കുന്ന നിരവധി കൗതുകകരമായ വസ്‌തുതകളുണ്ട്.
ലോകമെമ്പാടുമുള്ള വായനക്കാരെ വിസ്മയത്തിന്റെയും മാന്ത്രികതയുടെയും ലോകത്തേക്ക് കൊണ്ടുപോയ പുസ്തക സീരീസാണ് ഹാരി പോട്ടർ. എന്നാൽ ഈ മാന്ത്രിക ലോകത്തിനു കീഴിൽ മറഞ്ഞിരിക്കുന്ന നിരവധി കൗതുകകരമായ വസ്‌തുതകളുണ്ട്.
ലോകമെമ്പാടുമുള്ള വായനക്കാരെ വിസ്മയത്തിന്റെയും മാന്ത്രികതയുടെയും ലോകത്തേക്ക് കൊണ്ടുപോയ പുസ്തക സീരീസാണ് ഹാരി പോട്ടർ. എന്നാൽ ഈ മാന്ത്രിക ലോകത്തിനു കീഴിൽ മറഞ്ഞിരിക്കുന്ന നിരവധി കൗതുകകരമായ വസ്‌തുതകളുണ്ട്. കഥയുടെ ഉത്ഭവം മുതൽ കഥാപാത്രത്തിന്റെ വിചിത്രതകൾ വരെ, നീണ്ടു നിൽക്കുന്ന ഇവയിൽ ചിലതിനെ പരിചയപ്പെടാം.
1. ഹാരി പോട്ടർ പുസ്‌തകങ്ങൾ കാരണമായത് ജെ.കെ. റൗളിംഗിന്റെ അമ്മയുടെ മരണമാണ്. അമ്മ മരിക്കുന്നതിന് ആറുമാസം മുമ്പ് ഹാരി പോട്ടർ പുസ്‌തകങ്ങൾ എഴുതാൻ തുടങ്ങിയ റൗളിംഗ് ആ പുസ്‌തകങ്ങളിൽ ഒരു പ്രധാന പ്രമേയം മരണമായി കൊണ്ടു വന്നത് അമ്മ മരിച്ചതോടെയാണ്. അമ്മ മരിച്ചില്ലായിരുന്നുവെങ്കിൽ ഹാരി പോട്ടർ ഇങ്ങനെ ഒന്നാകുമായിരുന്നില്ലെന്ന് റൗളിംഗ് പറഞ്ഞിട്ടുണ്ട്.
2. തന്റെ ജന്മദിനമായ ജൂലൈ 31നാണ് ഹാരിയും ജനിച്ചതെന്നാണ് ജെ.കെ. റൗളിംഗ് എഴുതിരിക്കുന്നത്. അതായത് ഹാരി പോട്ടറിനും എഴുത്തുകാരിക്കും ഉള്ളത് ഒരേ ജന്മദിനം.!
3. ആദ്യ അഞ്ച് വർഷം ഹാരി പോട്ടർ എഴുതാൻ റൗളിംഗ് ചെലവഴിച്ചത്, കഥാപാത്രങ്ങൾക്ക് എന്തുചെയ്യാൻ കഴിയും, എന്തൊക്കെ ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ചുള്ള നിയമങ്ങൾ ഉണ്ടാക്കാനാണ്.
4. "മരണത്തിന്റെ പറക്കൽ" എന്നർഥമുള്ള ഫ്രഞ്ച് പദങ്ങളിൽ നിന്നാണ് വോൾഡ്മോർട്ട് എന്ന പേര് വന്നത്.
5. വോൾഡ്‌മോർട്ടിന് ആരേയും സ്നേഹിക്കാൻ കഴിയാത്തതിന് കാരണം അയാളുടെ മാതാപിതാക്കളാണ്. ഹാരി പോട്ടർ പുസ്‌തകങ്ങൾ പ്രകാരം വോൾഡ്‌മോർട്ടിന്റെ അമ്മ, തന്നോട് അടുപ്പം തോന്നാൻ വേണ്ടി ഒരു സ്നേഹപാനീയം നൽകിയതിന്റെ സ്വാധീനത്തിലാണ് വോൾഡ്‌മോർട്ടിന്റെ അച്ഛനുമായി ഒന്നിക്കുന്നത്. അത്തരത്തിലുള്ള മരുന്നിന് കീഴിൽ ആരെങ്കിലും ഗർഭം ധരിച്ചാൽ ആ കുട്ടിക്ക് ഒരിക്കലും സ്നേഹിക്കാൻ കഴിയില്ലെന്നും സ്നേപ്പ് പുസ്തകത്തിൽ പറയുന്നുണ്ട്.
6. താൻ പുസ്തകം എഴുതുമ്പോൾ ഒരു പ്രധാന കഥാപാത്രത്തെ കൊല്ലുന്നതിനെക്കുറിച്ചാണ് യഥാർഥത്തിൽ ചിന്തിച്ചിരുന്നുവെന്ന് 2013ൽ ഒരു അഭിമുഖത്തിൽ റൗളിംഗ് സദസ്സുമായി പങ്കുവെച്ചു. റോൺ വീസ്ലിയായിരുന്നു അവരുടെ ആദ്യ ചോയ്സ്, മറ്റൊന്ന് ഹാഗ്രിഡും! ഹാരി പോട്ടർ ആൻഡ് ദി ഓർഡർ ഓഫ് ദി ഫീനിക്‌സിൽ, ആർതർ വീസ്‌ലി ആദ്യം മരിക്കുമെന്നാണ് എഴുതാനിരുന്നതെങ്കിലും പിന്നീടത് സിറിയസിന്റെ മരണമാക്കി മാറ്റി.
7. മൈക്കൽ ജാക്‌സൺ ഒരു ഹാരി പോട്ടർ മ്യൂസിക്കൽ രചിക്കാനും 2016ൽ സ്റ്റേജ് പ്രൊഡക്ഷൻ ഹാരി പോട്ടർ ആൻഡ് ദ കഴ്‌സ്ഡ് ചൈൽഡിനൊപ്പം അത് സ്റ്റേജിലെത്താനും ആഗ്രഹിച്ചിരുന്നു. പക്ഷേ അത് സംഭവിച്ചില്ല.
ഹാരി പോട്ടർ പുസ്തകങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ആകർഷകമായ നിരവധി വസ്തുതകളുടെ ഒരു ചെറിയ ഭാഗം മാത്രമാണിത്. ഒന്ന് മനസ്സിരുത്തി വായിച്ചാൽ നിങ്ങളുടെ ഈ പ്രിയപ്പെട്ട പരമ്പരയിൽ ഒരു പുതിയ കാര്യം നിങ്ങൾക്കും കണ്ടെത്താനായേക്കാം.