കോളിൻ ഹൂവറിന്റെ 'ഇറ്റ് എൻഡ്സ് വിത്ത് അസ്' എന്ന നോവൽ പ്രസിദ്ധീകരിച്ചത് 2016-ലാണെങ്കിലും 2021ൽ കോവിഡ് സമയത്താണ് അത് വൈറലാകുന്നത്. പ്രണയത്തിന്റെയും നഷ്ടത്തിന്റെയും സഹിഷ്ണുതയുടെയും തീവ്രമായ അവതരണം വായനക്കാർ ഹൃദയപൂർവ്വം സ്വീകരിച്ചു.

കോളിൻ ഹൂവറിന്റെ 'ഇറ്റ് എൻഡ്സ് വിത്ത് അസ്' എന്ന നോവൽ പ്രസിദ്ധീകരിച്ചത് 2016-ലാണെങ്കിലും 2021ൽ കോവിഡ് സമയത്താണ് അത് വൈറലാകുന്നത്. പ്രണയത്തിന്റെയും നഷ്ടത്തിന്റെയും സഹിഷ്ണുതയുടെയും തീവ്രമായ അവതരണം വായനക്കാർ ഹൃദയപൂർവ്വം സ്വീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളിൻ ഹൂവറിന്റെ 'ഇറ്റ് എൻഡ്സ് വിത്ത് അസ്' എന്ന നോവൽ പ്രസിദ്ധീകരിച്ചത് 2016-ലാണെങ്കിലും 2021ൽ കോവിഡ് സമയത്താണ് അത് വൈറലാകുന്നത്. പ്രണയത്തിന്റെയും നഷ്ടത്തിന്റെയും സഹിഷ്ണുതയുടെയും തീവ്രമായ അവതരണം വായനക്കാർ ഹൃദയപൂർവ്വം സ്വീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"My whole life, I knew exactly what I’d do if a man ever treated me the way my father treated my mother. It was simple. I would leave and it would never happen again."

നിരന്തരമായി അച്ഛൻ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ടുവളർന്ന ലില്ലി ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതില്‍ അത്ഭുതമില്ല. എന്നാൽ അമ്മ ഒരിക്കൽ അനുഭവിച്ച അതേ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുമ്പോൾ അവൾ എന്തു ചെയ്യും?

ADVERTISEMENT

കോളിൻ ഹൂവറിന്റെ 'ഇറ്റ് എൻഡ്സ് വിത്ത് അസ്' എന്ന നോവൽ പ്രസിദ്ധീകരിച്ചത് 2016-ലാണെങ്കിലും 2021ൽ കോവിഡ് സമയത്താണ് അത് വൈറലാകുന്നത്. പ്രണയത്തിന്റെയും നഷ്ടത്തിന്റെയും സഹിഷ്ണുതയുടെയും തീവ്രമായ അവതരണം വായനക്കാർ ഹൃദയപൂർവ്വം സ്വീകരിച്ചു. 2024 ഓഗസ്റ്റിൽ പുറത്തിറങ്ങിയ 'ഇറ്റ് എൻഡ്സ് വിത്ത് അസിന്റെ' ചലച്ചിത്രാവിഷ്കാരം ഇപ്പോൾ ചർച്ചാവിഷയമാണ്. 

കോളിൻ ഹൂവർ, Image Credit: Chad Griffiths/iStock

പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു കുടുംബത്തിലാണ് ലില്ലി ബ്ലൂം എന്ന യുവതി വളർന്നത്. കുട്ടിക്കാലത്ത് അനുഭവിച്ച ആഘാതങ്ങളിൽ നിന്നും രക്ഷപെടുവാനാണ് അവള്‍ എന്നും ശ്രമിച്ചത്. ന്യൂറോസർജനായ റൈൽ കിൻകെയ്ഡിലേക്ക് ആകർഷിക്കപ്പെട്ട അവൾ, ആ പ്രണയം അഭിനിവേശവും വാഗ്ദാനങ്ങളും നിറഞ്ഞതാണെന്ന് വിശ്വസിച്ചു. എന്നാൽ ആ ബന്ധത്തിന് ആഴമേറിയപ്പോഴാണ് റൈലും തന്റെ പിതാവും തമ്മിലുള്ള സമാനതകൾ ലില്ലി തിരിച്ചറിയാൻ തുടങ്ങുന്നത്. അടിച്ചമർത്താൻ ആഗ്രഹിച്ച ഓർമ്മകൾ അവളെ പിന്തുടരുന്നു. അമ്മയെ പോലെ ഇത്തവണ ശാരീരിക പീഡനം അനുഭവിക്കുന്നത് ലില്ലിയാണ്. 

ADVERTISEMENT

ഭർത്താവിന്റെ പെരുമാറ്റവും ദേഹോപദ്രവവും സഹിക്കാനാതെയിരിക്കുന്ന അവളുടെ ജീവിതത്തിലേക്ക്, ലില്ലിയുടെ ആദ്യ പ്രണയിതാവായ അറ്റ്ലസ് കോറിഗൻ അപ്രതീക്ഷിതമായി വീണ്ടും പ്രവേശിക്കുന്നു. റൈൽ ആദ്യമായി അവളെ വേദനിപ്പിക്കുമ്പോൾ, അവൾ പറയുന്നു Everything shatters. My tears, my heart, my laughter, my soul". ഒരു റെസ്റ്റോറന്റിൽ ഷെഫായി ജോലി ചെയ്യുന്ന അറ്റ്ലസ് അവളുടെ മുഖത്തെ മുറിവ് ശ്രദ്ധിക്കുന്നു. റൈലിന്റെ ഉപദ്രവത്തെ മറയ്ക്കാൻ ശ്രമിക്കുന്ന അവളോട് അയാൾ പറയുന്നു, “Funny. You sound just like your mother”. 

തന്റെ അമ്മയെ പോലെ ആകരുതെന്ന് ആഗ്രഹിച്ച ലില്ലി ഒടുവിൽ അമ്മ ചെയ്ത അതേ തെറ്റ് ആവർത്തിക്കുമോ? ഒരിക്കലും സമാധാനമില്ലാത്ത, പ്രണയമില്ലാത്ത, അനുകമ്പയില്ലാത്ത ജീവിതം ജീവിക്കുകയും തന്റെ കുഞ്ഞിനെ അത് അനുഭവിക്കാൻ അനുവദിക്കുകയും ചെയ്യുമോ?

ADVERTISEMENT

ഗാർഹിക പീഡനം, ദുരുപയോഗം, മനുഷ്യബന്ധങ്ങളുടെ സങ്കീർണതകൾ എന്നിവയുടെ പ്രമേയങ്ങളിലേക്ക് കടന്നു കയറുന്ന നോവൽ ഉന്നയിക്കുന്ന ചോദ്യങ്ങളിവയാണ്. റൈലുമായുള്ള അവളുടെ ജീവിതത്തിന്റെ സ്ഥിരതയ്ക്കും അറ്റ്‌ലസുമായി അവൾ പങ്കിടുന്ന തീവ്രമായ ബന്ധത്തിനും ഇടയിൽ അകപ്പെട്ട ലില്ലി അസാധ്യമായ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വായനക്കാരുമായി പ്രതിധ്വനിച്ച വൈകാരികമായ ഒരു യാത്രയാണിത്. ഈ പ്രമേയങ്ങളെ പൂർണ്ണ സത്യസന്ധതയോടെ കൈകാര്യം ചെയ്യുന്നതിൽ ഹൂവർ വിജയിച്ചിരിക്കുന്നു.

ലില്ലി ബ്ലൂമായി ബ്ലെയ്ക്ക് ലൈവ്ലിയും റൈൽ കിൻകെയ്ഡായി ജസ്റ്റിൻ ബാൽഡോണിയും അറ്റ്ലസ് കോറിഗനായി ബ്രാൻഡൻ സ്‌ക്ലെനറും അഭിനയിച്ച ചലച്ചിത്രാവിഷ്‌കാരം പുസ്തകത്തിന്റെ വൈകാരിക തീവ്രത സ്‌ക്രീനിലേക്ക് കൊണ്ടുവരുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. കാതലായ വൈകാരിക ആഘാതം കേടുകൂടാതെ അവതരിപ്പിച്ചുകൊണ്ട്, ദൃശ്യപരവും ശ്രവണപരവുമായ അനുഭവം സിനിമ പ്രദാനം ചെയ്യുന്നു.

കഥാപാത്രങ്ങളുടെ മാനസികാവസ്ഥയിലേക്ക് ആഴത്തിലുള്ള കടന്നുകയറ്റമാണ് പുസ്തകം വാഗ്ദാനം ചെയ്യുന്നതെങ്കിൽ, സിനിമാറ്റിക് മീഡിയത്തിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനിടയിൽ കഥാപാത്രാന്വേഷണത്തിന്റെ ആഴം പരിമിതപ്പെടുത്തിട്ടുണ്ട്. പ്രത്യേകിച്ച് ലില്ലിയുടെ സങ്കീർണ്ണമായ കഥാപാത്രത്തെ ലൈവ്‌ലി അവതരിപ്പിക്കുകയും തന്റെ പ്രകടനങ്ങൾക്ക് കാര്യമായ പ്രശംസ നേടുകയും ചെയ്തു. പ്രണയത്തിന്റെ സങ്കീർണ്ണതകളെ കുറിച്ചുള്ള കോളിൻ ഹൂവറിന്റെ കൂടുതൽ രചനകളിലേക്കും ശ്രദ്ധ തിരിഞ്ഞിട്ടുണ്ട്.

English Summary:

It Ends With Us: Exploring Love and Patience in Colin Hoover's Acclaimed Novel