സംഗീതം കോർത്തിണക്കി സ്വാഗതം, ഹോർത്തൂസ് വായനയ്ക്ക്..
‘ഹോർത്തൂസ് വായനയെ’ സംഗീത വിരുന്നിലൂടെ സ്വാഗതം ചെയ്ത് ഓൾ സെയിന്റ്സ് കോളജ് വിദ്യാർഥികൾ. പരിപാടിയിലെ മുഖ്യാതിഥിയായിരുന്ന എം.ജയചന്ദ്രനെ അദ്ദേഹത്തിന്റെ 3 പാട്ടുകൾ കൊണ്ടുള്ള ഓടക്കുഴൽ മെഡ്‌ലേയുമായാണ് ബികോം വിദ്യാർഥിനി എസ്.രോഹിണി വരവേറ്റത്.

തിരുവനന്തപുരം ∙ ‘ഹോർത്തൂസ് വായനയെ’ സംഗീത വിരുന്നിലൂടെ സ്വാഗതം ചെയ്ത് ഓൾ സെയിന്റ്സ് കോളജ് വിദ്യാർഥികൾ. പരിപാടിയിലെ മുഖ്യാതിഥിയായിരുന്ന എം.ജയചന്ദ്രനെ അദ്ദേഹത്തിന്റെ 3 പാട്ടുകൾ കൊണ്ടുള്ള ഓടക്കുഴൽ മെഡ്‌ലേയുമായാണ് ബികോം വിദ്യാർഥിനി എസ്.രോഹിണി വരവേറ്റത്. ‘കോലക്കുഴൽ വിളി കേട്ടോ..’, ‘മണിക്കുയിലേ.. മണിക്കുയിലേ’ ‘കാറ്റേ നീ പൂക്കാമരത്തിൽ...’ എന്നീ പാട്ടുകൾ ചേർത്തുള്ള മെഡ്‌ലേയ്ക്കു സദസിന്റെ നിറഞ്ഞ കയ്യടി ലഭിച്ചു.
ഇളയച്ഛൻ ഡോ.പി.പത്മേഷിലൂടെ രോഹിണിക്കു എം.ജയചന്ദ്രനെ നേരത്തെ പരിചയമുണ്ട്. ഫ്ലൂട്ടിൽ പിഎച്ച്ഡി ബിരുദമുള്ള പത്മേഷിനൊപ്പം കച്ചേരികൾക്കും പോകാറുണ്ട്. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഓടക്കുഴലിൽ വെസ്റ്റേൺ, ഈസ്റ്റേൺ വിഭാഗങ്ങളിൽ ജേതാവായിരുന്നു രോഹിണി. വെസ്റ്റേൺ സോളോയിൽ പഞ്ചാബിൽ നടന്ന അന്തർ സർവകലാശാല കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് വിദ്യാർഥി റിയ ഗിരീഷ്, മരിയ കാരിയുടെ വിഖ്യാതമായ ‘എൻഡ്‌ലസ് ലവ്’ എന്ന ഗാനമാലപിച്ചു. നഗരത്തിൽ ‘ഹൈ ഹോപ്’ എന്ന ബാൻഡിന് രൂപം നൽകിയിട്ടുള്ള റിയ താജ്, ലീല തുടങ്ങിയ ഹോട്ടലുകളിലും സംഗീതപരിപാടി അവതരിപ്പിക്കുന്നുണ്ട്. എട്ടാം ക്ലാസുമുതൽ പ്രഫഷനൽ പാട്ടുകാരിയായി ബാൻഡുകൾക്കൊപ്പമുണ്ട്. അച്ഛൻ പി.ഗിരീഷ് തിരുവനന്തപുരത്തെ ‘ജിപ്സി’എന്ന ബാൻഡിലെ പാട്ടുകാരനാണ്.
മലയാളത്തിലെ ഹിറ്റ്ഗാനങ്ങളിലൂടെ സഞ്ചരിച്ച് അവസാനം ആവേശത്തിലെ ഇല്യുമിനാറ്റി പാടി നൃത്തമാടിയ ഗ്രൂപ്പ് സോങ് ടീമിനും കിട്ടി നിറയെ കയ്യടി.
സാരംഗി ജയൻ, ശ്രീജ ജോൺ, എസ്.അനഘ വിജയ്, ഹനീം ഷാജഖാൻ, ജി.ആർ.നേഹ, ബർസ ബാദുഷ, വിസ്മയ മോഹൻ, ശ്രുതി എസ്.നായർ, സാന്ദ്ര സനൽ, കാർത്തിക കൃഷ്ണൻ, ബി.എസ്.അനശ്വര, തമന്ന ഷാൻ എന്നിവരായിരുന്നു സംഘത്തിൽ. അനീന ലാലു ഒഎൻവിയുടെ കവിത അവതരിപ്പിച്ചു. ബി.എസ്.അർച്ചന,എ.ഫാത്തിമ, സിസ്റ്റർ ഇവ, മധുമിത, എ.ഫാത്തിമ, മേഘ്ന എന്നിവരായിരുന്നു കോഓർഡിനേറ്റർമാർ.