ഹോർത്തൂസ് ‘വായന’യിൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് എം.എൻ.കാരശ്ശേരിയും ജോയ് മാത്യുവും
മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവത്തിനു മുന്നോടിയായി കോഴിക്കോട് മലയാള മനോരമ അങ്കണത്തിൽ നടന്ന ഹോർത്തൂസ് ‘വായന’യിൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് എം.എൻ.കാരശ്ശേരിയും ജോയ് മാത്യുയും. ഒരു കവിതാ പുസ്തകത്തിന് 500 രൂപ വിലയോ? 'നാടുകടത്തപ്പെട്ടവന്റെ കവിതകൾ' എന്ന തന്റെ കവിതാസമാഹാരത്തിന് ജോയ് മാത്യു 500 രൂപയാണ്

മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവത്തിനു മുന്നോടിയായി കോഴിക്കോട് മലയാള മനോരമ അങ്കണത്തിൽ നടന്ന ഹോർത്തൂസ് ‘വായന’യിൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് എം.എൻ.കാരശ്ശേരിയും ജോയ് മാത്യുവും.
∙ ഒരു കവിതാ പുസ്തകത്തിന് 500 രൂപ വിലയോ?
'നാടുകടത്തപ്പെട്ടവന്റെ കവിതകൾ' എന്ന തന്റെ കവിതാസമാഹാരത്തിന് ജോയ് മാത്യു 500 രൂപയാണ് വിലയിട്ടത്. ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്ത കവിതാസമാഹാരത്തിന് ഇത്രയേറെ വിലയിടാൻ എന്താണ് കാരണമെന്നായിരുന്നു ചർച്ച നയിച്ച നിമ്ന വിജയിന്റെ ചോദ്യം. പുസ്തകം ആവശ്യമുള്ളവരാണെങ്കിൽ 500 രൂപയാണെങ്കിലും വാങ്ങും. തന്റെ അധ്വാനത്തിന്റെ വില കിട്ടണം. എഴുത്തെന്നത് വെറുതെ കൊടുക്കാനുള്ളതല്ലെന്നുമായിരുന്നു ജോയ് മാത്യുവിന്റെ മറുപടി.
∙ നിർമിതബുദ്ധിയും സാഹിത്യവും
നിർമിതബുദ്ധിയുടെ കാലത്ത് സാഹിത്യകാരൻ എന്തു ചെയ്യുമെന്നായിരുന്നു ഒരു കേൾവിക്കാരന്റെ ചോദ്യം. നിർമിത ബുദ്ധിക്ക് ആത്മാവില്ല. നിർമിത ബുദ്ധി സൃഷ്ടിക്കുന്ന സാഹിത്യത്തിനും ആത്മാവില്ലെന്നാണ് ജോയ് മാത്യു പറഞ്ഞത്. എന്നാൽ എം.എൻ.കാരശേരി തുറന്നുപറഞ്ഞത് സാഹിത്യത്തിലടക്കം നിർമിത ബുദ്ധി മനുഷ്യനെ മറികടക്കുമെന്നാണ്. സാഹിത്യത്തിന്റെ മൂല്യത്തെ മറികടക്കാൻ സാങ്കേതിക വിദ്യയ്ക്ക് കഴിയുമോ എന്നു തനിക്ക് ഉറപ്പില്ലെന്നും ആധികാരികമായി പറയാൻ കഴിയില്ലെന്നുമായിരുന്നു കാരശ്ശേരിയുടെ മറുപടി.
∙ സാഹിത്യനിരൂപണം നിർത്താനുള്ള കാരണം
സാഹിത്യനിരൂപണം പണ്ടേപ്പോലെ ശക്തമല്ലല്ലോ എന്നായിരുന്നു നിമ്ന വിജയ് ഉയർത്തിയ ചോദ്യം. സാഹിത്യത്തിനുതന്നെ വിലയില്ലാതാവുന്ന കാലമാണിത്. സാഹിത്യത്തിനു വിലയില്ലെങ്കിൽ സാഹിത്യനിരൂപണത്തിന് എന്താണ് പ്രസക്തി. അതുകൊണ്ടാണ് താൻ നിരൂപണം നിർത്തിയതെന്നും കാരശേരി പറഞ്ഞു.
ഒത്തുചേർന്ന് പെൻമനം കവികൾ
മലയാള മനോരമയിലെ പെൻമനം കോളത്തിൽ പല കാലങ്ങളിൽ കവിത എഴുതിയ 25 പേർ. ഹോർത്തൂസിന്റെ വേദി അവരുടെ സംഗമവേദി കൂടിയായി. ജില്ലയിലെ സാഹിത്യതൽപരരായ വനിതകൾക്ക് ചെറുകവിതകൾ എഴുതാനുള്ള അവസരമാണ് മലയാള മനോരമ പത്രത്തിലെ പെൻമനം കോളത്തിലൂടെ ഒരുക്കിയിരുന്നത്.
വാട്സാപ്പിലൂടെ കവിത അയച്ച് നൽകുകയും അതിൽ തിരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിച്ചു വരികയുമാണ്. ഇങ്ങനെ പല കാലങ്ങളിൽ കവിത എഴുതി അയച്ചവരാണ് ഇന്നലെ ‘ഹോർത്തൂസ് വായന’ വേദിയിൽ ഒത്തുചേർന്നതെന്നും ഈ കൂട്ടായ്മയിലെ അംഗം കൂടിയായ ജിഷ സജിത്കുമാർ പറഞ്ഞു.