കവിതയെ സ്നേഹിച്ച സുനിലിന്റെ ജീവിതത്തിലേക്ക് അക്ഷരപ്രാസം പോലെയാണ് സബിതയെത്തുന്നത്. കല്യാണത്തിനു ‘വരണം’ എന്നു കവിത ചൊല്ലിവിളിച്ച കവിക്ക് സഖി ‘വരണമാല്യം’ മാത്രമല്ല ചാർത്തുന്നത്. കവിയുടെ ആദ്യ പുസ്തകത്തിന്റെ പ്രകാശനവും വിവാഹവേദിയിൽ വധു നിർവഹിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ കവിതയെ സ്നേഹിച്ച സുനിലിന്റെ ജീവിതത്തിലേക്ക് അക്ഷരപ്രാസം പോലെയാണ് സബിതയെത്തുന്നത്. കല്യാണത്തിനു ‘വരണം’ എന്നു കവിത ചൊല്ലിവിളിച്ച കവിക്ക് സഖി ‘വരണമാല്യം’ മാത്രമല്ല ചാർത്തുന്നത്. കവിയുടെ ആദ്യ പുസ്തകത്തിന്റെ പ്രകാശനവും വിവാഹവേദിയിൽ വധു നിർവഹിക്കും. കവിയരങ്ങളുകളിൽ കവിത ചൊല്ലിത്തെളിഞ്ഞ സുനിൽ വിവാഹ ക്ഷണക്കത്ത് ഒരുക്കിയതും കവിതാ രൂപത്തിലാണ്. കവിയുടെ ചൊല്ല് ക്ഷണക്കത്തിൽ ക്യുആർ കോഡ് ആയി ചേർത്തിട്ടുമുണ്ട്.

മുക്കാട്ടുകര പന്തല്ലൂക്കാരൻ പരേതനായ കുട്ടന്റെയും ശാരദയുടെയും മകനും കവിയും ഇന്റീരിയൽ ഡിസൈനറുമായ സുനിൽ മുക്കാട്ടുകരയും എടത്തിരുത്തി കുട്ടമംഗലം അയിനിക്കാട്ട് പരേതനായ കൃഷ്ണന്റെയും തങ്കമണിയുടെയും മകൾ അഡ്വ. സബിതയും ആണ് നാളെ ജീവിതം പ്രകാശിപ്പിക്കുന്നത്. രാവിലെ 9.30നു കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ താലികെട്ട്. 3.30നു മണ്ണുത്തിയിലെ ഒല്ലൂക്കര സഹകരണ ബാങ്ക് ഹാളിൽ വിരുന്നു സൽക്കാരം. ഈ ചടങ്ങിൽ സുനിലിന്റെ ‘പാത്തുവും മാധവനും’ കവിതാ സമാഹാരം സബിതയാൽ പ്രകാശിതമാകും. തൃശൂർ മലയാളം പഠനഗവേഷണ കേന്ദ്രത്തിൽ സുനിലിന്റെ സഹപാഠികളായിരുന്ന ഏതാനും സുഹൃത്തുക്കളാണു പുസ്തകങ്ങൾ അച്ചടിച്ചതും വധൂവരന്മാർക്കു കവിതോപഹാരം സമ്മാനിക്കുന്നതും.

ADVERTISEMENT

∙ സൗഹൃദ സമാഹാരം

പൂർത്തിയാക്കിയ 30 കവിതകൾ പുസ്തകമാക്കാനുള്ള തത്രപ്പാടിനിടെ 2021ൽ ആണ് വാഹനാപകടത്തെ തുടർന്ന് സുനിൽ കിടപ്പിലായത്. കൈകളും വാരിയെല്ലും ഒടിഞ്ഞ് ഏഴുമാസം ഒരേ കിടപ്പ്. മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്തു വച്ചിരുന്ന കവിതകളും നഷ്ടപ്പെട്ടു. ചിതറിത്തെറിച്ച കവിതകളും ചിന്തകളുമായി മനസ്സും ശരീരവും വിങ്ങിനിന്ന കാലം. കൈ ചലിച്ചുതുടങ്ങിയതോടെ എഴുത്തിനും അനക്കംവച്ചു. സമൂഹ മാധ്യമങ്ങളിലും സുഹൃത്തുക്കൾക്കും പങ്കുവച്ച ഏതാനും കവിതകളും തിരിച്ചുകിട്ടി. പ്രിയപ്പെട്ട ചിലതു ആശയമടക്കം മനസ്സൊഴിഞ്ഞുപോയി. അങ്ങനെ പഴയതും പുതിയതും കൂട്ടിച്ചേർത്ത് പ്രണയവും പ്രകൃതിയും ജീവിതവും രാഷ്ട്രീയവുമെല്ലാം കോർത്തിണക്കി വച്ചു. മറ്റൊരു സഹപാഠിയുടെ പുസ്തക പ്രകാശന ചടങ്ങിൽ, നടക്കാതെ പോയ പുസ്തകമോഹത്തെ കുറിച്ചുള്ള വിഷമം സുനിൽ സുഹൃത്തുക്കളോടു പങ്കുവച്ചിരുന്നു. അതു മനസ്സിൽ കുറിച്ചുവച്ച സുഹൃത്തുക്കൾ സ്വയം ‘സമാഹരിച്ച്’ ആണ് പുസ്തകം തയാറാക്കിയത്. 

ADVERTISEMENT

∙ കവിത തന്നെ സബിത

എഴുത്തിടങ്ങളിൽ നിന്നാണ് സബിതയും സുനിലും സുഹൃത്തുക്കളായത്. അപകടത്തെ തുടർന്ന് മാനസികവും ശാരീരികവുമായി തളർന്നപ്പോൾ സബിതയുടെ നിരന്തര സാന്നിധ്യം പരസ്പരം ഇഷ്ടത്തിലേക്കു ചാഞ്ഞു. അറിയിക്കാതെ തന്നെ കാര്യമറിഞ്ഞ് വീട്ടുകാരും കൂടെനിന്നു. കിടപ്പിലായ കവിക്ക് എഴുത്തിനുള്ള വക്കാലത്തുമായി കൂടെനിന്ന അഡ്വ. സബിത അങ്ങനെ സുനിലിന്റെ ‘വാദം’ ഏറ്റെടുത്ത് ജയിപ്പിച്ചു...

ADVERTISEMENT

‘‘എങ്ങനെയാണാവുക സഖീ…!

എനിക്കു നിന്റെയാ വിളിയെ–

ന്നിൽ നിന്നെടുത്തകലേയ്ക്കെറിയുവാൻ?! 

(പാത്തുവും മാധവനും–സുനിൽ മുക്കാട്ടുകര)

English Summary:

Friends Gift Poetry Collection to Bride & Groom at Heartwarming Thrissur Wedding