പല കാലങ്ങളിൽ എഴുതിയ കുറിപ്പുകളും കഥകളും ചേർത്തുവച്ചാൽ തന്റെ ആത്മകഥയായി എന്നാണ് അൽമഡോവർ പറയുന്നത്. അനുഭവമായാലും കഥയായാലും ഓരോ വരിയിലും ഞാനുണ്ട്. തിരക്കഥ എഴുതിയ നാളുകളും സിനിമ സംവിധാനം ചെയ്ത കാലവുമെല്ലാം. അവസാന സ്വപ്നത്തിലൂടെ ഞാൻ എന്നെത്തന്നെ കാണുന്നു:

പല കാലങ്ങളിൽ എഴുതിയ കുറിപ്പുകളും കഥകളും ചേർത്തുവച്ചാൽ തന്റെ ആത്മകഥയായി എന്നാണ് അൽമഡോവർ പറയുന്നത്. അനുഭവമായാലും കഥയായാലും ഓരോ വരിയിലും ഞാനുണ്ട്. തിരക്കഥ എഴുതിയ നാളുകളും സിനിമ സംവിധാനം ചെയ്ത കാലവുമെല്ലാം. അവസാന സ്വപ്നത്തിലൂടെ ഞാൻ എന്നെത്തന്നെ കാണുന്നു:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല കാലങ്ങളിൽ എഴുതിയ കുറിപ്പുകളും കഥകളും ചേർത്തുവച്ചാൽ തന്റെ ആത്മകഥയായി എന്നാണ് അൽമഡോവർ പറയുന്നത്. അനുഭവമായാലും കഥയായാലും ഓരോ വരിയിലും ഞാനുണ്ട്. തിരക്കഥ എഴുതിയ നാളുകളും സിനിമ സംവിധാനം ചെയ്ത കാലവുമെല്ലാം. അവസാന സ്വപ്നത്തിലൂടെ ഞാൻ എന്നെത്തന്നെ കാണുന്നു:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കള്ളം പറഞ്ഞതിന് അമ്മയെ കയ്യോടെ പിടിച്ചിട്ടുണ്ട് ലോകപ്രശസ്ത സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമഡോവർ. അന്നദ്ദേഹത്തിന് 9 വയസ്സായിരുന്നു. താൽക്കാലികമായി ഉയർത്തിയ വീട്ടിലായിരുന്നു താമസം. നിരക്ഷരരായ അയൽപക്കക്കാർക്ക് കത്ത് എഴുതിക്കൊടുത്തും വായിച്ചും അമ്മ കുറച്ചു പണമുണ്ടാക്കിയിരുന്നു. ഒരിക്കൽ അമ്മ കത്ത് വായിക്കുന്നതിനിടെ കൊച്ചു പെഡ്രോ കത്തിലേക്കു നോക്കി. ഇല്ലാത്തതു പലതും അമ്മ വായിക്കുന്നു. കേട്ടിരിക്കുന്നവർക്ക് അതേറെ ഇഷ്ടപ്പെടുന്നുമുണ്ട്. തന്റെ ചുറ്റും കൂടിയ എല്ലാവരെയും അവരുടെ ജീവിതകഥകൾ സഹിതം അമ്മയ്ക്ക് അറിയാം. ആ അറിവിന്റെ ബലത്തിലാണു മനോധർ‌മം പ്രയോഗിക്കുന്നത്. മുത്തശ്ശിക്കു സുഖം തന്നെയല്ലേ.. ഞാൻ എപ്പോഴും ഓർമിക്കാറുണ്ട് എന്നൊക്കെ അമ്മ കത്ത് വായിച്ചു പറയുന്നു. കേൾക്കുന്ന മുത്തശ്ശിയുടെ കണ്ണിൽ സ്നേഹം തിളങ്ങുന്നു. എന്നാൽ കത്തിൽ അങ്ങനെയൊന്നുമില്ല. നിർദോഷമായിരുന്നു അത്. നിഷ്കളങ്കമായിരുന്നു. എന്നാൽ നിറയെ സ്നേഹവും. വീട്ടിൽ തിരിച്ചെത്തിയ ഉടൻ അമ്മയോട് മകൻ സംശയം ചോദിച്ചു. എന്തിനു കള്ളം പറഞ്ഞെന്ന്. അവരുടെ സന്തോഷം നീ കണ്ടതല്ലേ എന്നായിരുന്നു മറുചോദ്യം. അതൊരു പാഠമായിരുന്നു. അമ്മ സമ്മാനിച്ച ടൈപ്പ് റൈറ്ററിൽ‌ എഴുതാൻ തുടങ്ങിയപ്പോഴാണ് തിരിച്ചറിഞ്ഞത്. ഇല്ലാത്തത് ഉണ്ടാക്കി പറയുന്നതിന്റെ സുഖം. ഉള്ളതിനെ മറച്ചുവയ്ക്കേണ്ടതിന്റെ ആവശ്യകത. സർവോപരി ഭാവനയുടെ ശക്തി. കഥകളില്ലാതെ ജീവിതമില്ല. നന്നായി ജീവിക്കാൻ നല്ല കഥകൾ വേണം. അതിജീവിക്കാനും. 

മികച്ച സിനിമകളിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ അൽമഡോവർ ഇനി അറിയപ്പെടുക എഴുത്തുകാരൻ എന്നു കൂടിയായിരിക്കും. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകം 74–ാം വയസ്സിൽ പുറത്തിറങ്ങി. ഇപ്പോൾ ഇംഗ്ലിഷിലും എത്തുന്നു. അനുഭവങ്ങളും ഓർമകളും കഥകളും ഇടകലർന്നൊഴുകുന്ന അവസാന സ്വപ്നം: ലാസ്റ്റ് ഡ്രീം. 

പെഡ്രോ അൽമഡോവർ, Image Credit: ANI, facebook.com/elsam.soares.9
ADVERTISEMENT

പുസ്തകത്തിന്റെ വേരുകൾ അമ്മ പഠിപ്പിച്ച പാഠത്തിൽ തന്നെയാണ്. ജീവിക്കാൻ വേണ്ടി എഴുതിയ കഥകൾ. കഥയില്ലാതെ ജീവിതമില്ല എന്ന തിരിച്ചറിവിൽ എഴുതാൻ നിർബന്ധിക്കപ്പെട്ടപ്പോൾ യാഥാർഥ്യമായ സൃഷ്ടി– അവസാനത്തെ സ്വപ്നം. ലഹരി പിടിച്ച യൗവ്വനത്തിന്റെ ഓർമകളുണ്ട്. സൗഹൃദത്തിന്റെ മാധുര്യമുണ്ട്. പിന്നിട്ട ആഘോഷകാലമുണ്ട്. ഏകാന്തതയിലേക്കു പിൻവലിഞ്ഞതിനു ശേഷമുള്ള ഒറ്റപ്പെടലുണ്ട്. കൗമാരത്തിൽ എഴുതിയതു മുതൽ കഴിഞ്ഞ വർഷം കുത്തിക്കുറിച്ചവ വരെ. നന്ദി പറയേണ്ടത് ലോല ഗാർസിയ എന്ന സഹായിക്കാണ്. വീടുമാറ്റങ്ങൾക്കും അലിച്ചിലിനുമിടെ പെഡ്രോ എഴുതിയതൊക്കെ സൂക്ഷിച്ചതിന്. അമൂല്യമായ ഉപഹാരം ലോകത്തിനു സമ്മാനിച്ചതിന്. 

പല കാലങ്ങളിൽ എഴുതിയ കുറിപ്പുകളും കഥകളും ചേർത്തുവച്ചാൽ തന്റെ ആത്മകഥയായി എന്നാണ് അൽമഡോവർ പറയുന്നത്. അനുഭവമായാലും കഥയായാലും ഓരോ വരിയിലും ഞാനുണ്ട്. തിരക്കഥ എഴുതിയ നാളുകളും സിനിമ സംവിധാനം ചെയ്ത കാലവുമെല്ലാം. അവസാന സ്വപ്നത്തിലൂടെ ഞാൻ എന്നെത്തന്നെ കാണുന്നു: അദ്ദേഹം പറയുന്നു. കഥ എഴുതിയാണ് അൽമഡോവർ കരിയർ തുടങ്ങിയത്. പക്ഷേ, 18–ാം വയസ്സിൽ വാങ്ങിയ ആദ്യത്തെ ക്യാമറ അദ്ദേഹത്തെ വാക്കുകളുടെ നിശ്ശബ്ദതയിൽ നിന്ന് ദൃശ്യങ്ങളുടെ വർണശബള ലോകത്തെത്തിച്ചു. അന്നു മുതൽ ദൃശ്യങ്ങളിലൂടെ കഥകൾ പറഞ്ഞു. കഥയെഴുതാൻ പലപ്പോഴും ശ്രമിച്ചു. എഴുതിത്തുടങ്ങുകയും ചെയ്തു. എന്നാൽ, അവസാനം അവ തിരക്കഥകളായി മാറി. പിന്നെ സിനിമകളും. തിരക്കഥ ഒരിക്കലും പൂർണമല്ലെന്നാണ് അൽമഡോവർ പറയുന്നത്. അഭിനേതാക്കൾക്കു നൽകുന്ന നിർദേശങ്ങൾ ഉൾപ്പെടെയുള്ളവ തിരക്കഥയുടെ ഭാഗവുമല്ല. എന്നാൽ, സാഹിത്യ സൃഷ്ടി പൂർണമാണ്. കഥയിലൂടെ കാത്തിരുന്ന പൂർണതയിലേക്ക് എത്തുകയാണ് അൽമഡോവറും. 

ADVERTISEMENT

ആദ്യ കഥ വിസിറ്റ് പറയുന്നത് പ്രതികാരത്തെക്കുറിച്ചാണ്. ട്രാൻസ്ജെൻഡർ യുവതിയുടെ പ്രതികാരം. അനുഭവമോ കഥയോ എന്തുമാകട്ടെ എല്ലാറ്റിനെയും കഥ എന്നു വിളിക്കാനാണ് ഇഷ്ടമെന്ന് അൽമഡോവർ ആമുഖത്തിൽ പറയുന്നുണ്ട്. കഥയും ജീവിതവും തമ്മിലുള്ള അതിർവരമ്പ് നേർത്തതാണ്. അനുഭവം കഥയാകുന്നുണ്ട്. കഥ ജീവിതവുമാകുന്നു. അവസാന സ്വപ്നം തന്നെയാണ് സമാഹാരത്തിലെ ഏറ്റവും തീക്ഷ്ണമായ രചന. അമ്മയുടെ മരണത്തെക്കുറിച്ചാണ് എഴുതുന്നത്. അമ്മ കണ്ട അവസാന സ്വപ്നത്തെക്കുറിച്ചും. All about my mother, Pain and Glory എന്നീ ചലച്ചിത്രങ്ങൾക്കു ശേഷവും പറയാൻ ബാക്കിയായ അമ്മയനുഭവം. പ്രതിഭാധനനായ സംവിധായകന് ക്യാമറയ്ക്കു പിന്നിൽ നിന്ന് ഒപ്പിയെടുക്കാൻ കഴിയാതെപോയ സത്യം. ഇനിയൊരിക്കലും സിനിമയാവില്ലെന്ന് ഉറപ്പുള്ള സംഭവങ്ങൾ. ക്യാമറയിൽ ഒതുക്കാൻ കഴിയാത്തതും കഥയ്ക്കു മാത്രം വഴങ്ങുന്നതുമായ ജീവിതസത്യങ്ങൾ. 

കുട്ടിക്കാലത്തു പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ നിസ്സഹായതയും സ്വവർഗ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആകുലതകളും സന്തോഷങ്ങളും സംവിധായകന്റെ ജീവിതത്തിൽ നിന്നു വലിച്ചുചീന്തിയ ഏടാണ്. 

ADVERTISEMENT

സിനിമ ഇഷ്ടപ്പെട്ടതു മുതൽ മറ്റൊരു ലോകത്താണ് അദ്ദേഹം ജീവിക്കുന്നത്. ക്യാമറയിലൂടെ കണ്ട ലോകത്ത്. ദൈനംദിന ജീവിതത്തേക്കാൾ യഥാർഥവും സത്യവും സുന്ദരവുമായ യാഥാർഥ്യം. കുട്ടിക്കാലത്ത് അമ്മ അൽമഡോവറിനെ അയൽവക്കത്തെ സ്ത്രീകൾക്കൊപ്പമിരുത്തി ജോലിക്കു പോകുമായിരുന്നു. കൊച്ചുകുട്ടി കേൾക്കുന്നുണ്ടെന്ന തോന്നൽ പോലും ഇല്ലാതെ സ്ത്രീകൾ വിശേഷങ്ങൾ പറയും. നിഷ്കളങ്കമായ വീട്ടുകാര്യങ്ങൾ മുതൽ അവിഹിത ബന്ധങ്ങൾ വരെ. അന്നു കേട്ട കഥകളിൽ നിന്നാണ് പിൽക്കാലത്ത് ദ് വോൾവർ എന്ന സിനിമ ഒരുക്കുന്നത്. അവിഹിതമാണ് ചിത്രത്തിന്റെ പ്രമേയം. 

പെഡ്രോ അൽമഡോവർ, Image Credit: ANI, facebook.com/elsam.soares.9

ഓരോ അധ്യായവും പുതിയൊരു കഥയും അനുഭവവും പകരുന്നു എന്നതാണ് അവസാന സ്വപ്നത്തെ ശ്രദ്ധേയമാക്കുന്നത്. എന്നാൽ, സ്വപ്നങ്ങൾക്ക് അവസാനമില്ലെന്ന് അൽമഡോവറിനും അറിയാം. ഇനിയും സ്വപ്നങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയേക്കാം. നമുക്കു വായിക്കാനും കഴിഞ്ഞേക്കാം. അഥവാ, സ്വപ്നം കാണാനും.

English Summary:

From Screen to Page: Almodóvar's Literary Debut "Last Dream" Explores Life's Untold Stories

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT