കഫിയ നിരോധനം: ജുംപ ലാഹിരി നൊഗുചി പുരസ്കാരം നിരസിച്ചു
ന്യൂയോർക്ക് ∙ പലസ്തീൻ ചെറുത്തുനിൽപിന്റെ പ്രതീകമായി മാറിയ ‘കഫിയ’ സ്കാർഫ് ധരിച്ചു ജോലിക്കെത്തിയവരെ പിരിച്ചുവിട്ട നൊഗുചി മ്യൂസിയത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് അവരുടെ പുരസ്കാരം നിരസിക്കുകയാണെന്ന് പുലിറ്റ്സർ ജേതാവായ എഴുത്തുകാരി ജുംപ ലാഹിരി പ്രഖ്യാപിച്ചു. മ്യൂസിയം സ്ഥാപകനായ ജാപ്പനീസ്–അമേരിക്കൻ ശിൽപി

ന്യൂയോർക്ക് ∙ പലസ്തീൻ ചെറുത്തുനിൽപിന്റെ പ്രതീകമായി മാറിയ ‘കഫിയ’ സ്കാർഫ് ധരിച്ചു ജോലിക്കെത്തിയവരെ പിരിച്ചുവിട്ട നൊഗുചി മ്യൂസിയത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് അവരുടെ പുരസ്കാരം നിരസിക്കുകയാണെന്ന് പുലിറ്റ്സർ ജേതാവായ എഴുത്തുകാരി ജുംപ ലാഹിരി പ്രഖ്യാപിച്ചു. മ്യൂസിയം സ്ഥാപകനായ ജാപ്പനീസ്–അമേരിക്കൻ ശിൽപി ഇസാമു നൊഗുചിയുടെ പേരിലുള്ള പുരസ്കാരത്തിന്റെ ഈ വർഷത്തെ ജേതാവായി ഇന്ത്യൻ വംശജയായ ജുംപയെയാണ് തിരഞ്ഞെടുത്തിരുന്നത്.
പലസ്തീൻകാർ പരമ്പരാഗതമായി ഉപയോഗിക്കുന്നതും വെളുപ്പിലും കറുപ്പിലും പ്രിന്റുള്ളതുമായ ഈ സ്കാർഫ് തലയിൽ ചുറ്റുന്നത് ഇസ്രയേലിനെതിരെ പലസ്തീൻ ഐക്യദാർഢ്യ പ്രതീകമായി മാറിയതോടെയാണ് മ്യൂസിയം നടത്തിപ്പുകാർ നിരോധിച്ചത്.
ജുംപയുടെ ഇന്റർപ്രെറ്റർ ഓഫ് മാലഡീസ് എന്ന കഥാസമാഹാരത്തിന് 2000ലാണ് പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്.