‘നീത്ഷെ ഈസ് നോട്ട് ഡെഡ്’.. വിശ്വസിക്കാൻ എല്ലാവർക്കുമുണ്ട് ഒരു തുള്ളി നീത്ഷെ
പഠനത്തിൽ മിടുക്കനായിരുന്ന നീത്ഷെ, ഷോപ്പനോവറെ വായിച്ചതോടെയാണ് തത്വചിന്തയാണ് ഇനി തന്റെ വഴിയെന്നു തീരുമാനിച്ചത്. പ്രഷ്യൻ സൈന്യത്തിൽ ചേർന്നെങ്കിലും ഒരു ദിവസം കുതിരപ്പുറത്തുനിന്നു വീണ് അപകടമുണ്ടായതോടെ ക്ലാസ് മുറിയിലേക്കു തിരിച്ചെത്തി.
പഠനത്തിൽ മിടുക്കനായിരുന്ന നീത്ഷെ, ഷോപ്പനോവറെ വായിച്ചതോടെയാണ് തത്വചിന്തയാണ് ഇനി തന്റെ വഴിയെന്നു തീരുമാനിച്ചത്. പ്രഷ്യൻ സൈന്യത്തിൽ ചേർന്നെങ്കിലും ഒരു ദിവസം കുതിരപ്പുറത്തുനിന്നു വീണ് അപകടമുണ്ടായതോടെ ക്ലാസ് മുറിയിലേക്കു തിരിച്ചെത്തി.
പഠനത്തിൽ മിടുക്കനായിരുന്ന നീത്ഷെ, ഷോപ്പനോവറെ വായിച്ചതോടെയാണ് തത്വചിന്തയാണ് ഇനി തന്റെ വഴിയെന്നു തീരുമാനിച്ചത്. പ്രഷ്യൻ സൈന്യത്തിൽ ചേർന്നെങ്കിലും ഒരു ദിവസം കുതിരപ്പുറത്തുനിന്നു വീണ് അപകടമുണ്ടായതോടെ ക്ലാസ് മുറിയിലേക്കു തിരിച്ചെത്തി.
മിക്കവാറും തത്വചിന്തകർ മരണാനന്തരം സുഖമായി ഉറങ്ങുമ്പോൾ ഫ്രീഡ്റിക് നീത്ഷെയുടെ കുഴിമാടത്തിൽ ഇടയ്ക്കിടെ മുട്ടുകേൾക്കാം. ചിലപ്പോൾ ഇടതുപക്ഷക്കാർ, ചിലപ്പോൾ നവനാത്സികൾ, ചിലപ്പോൾ പരിസ്ഥിതിവാദികൾ, ചിലപ്പോൾ മഴവിൽപോരാളികൾ, ചിലപ്പോൾ ഫെമിനിസ്റ്റുകൾ, ചിലപ്പോൾ കറുത്ത മനുഷ്യരുടെ അവകാശപ്പോരാളികൾ. എല്ലാവർക്കും നീത്ഷെയെ േവണം. മുഴുവനായും വേണ്ട, ഒരു തുള്ളി മതി. ഒറ്റത്തുള്ളി നീത്ഷെ. ഓന്ത് ഒരു തുള്ളി മുതലയെന്നു ലോർക്കാന്യായം. തങ്ങളുടെ നിലപാടുകളെ വിശകലനം ചെയ്യാൻ, അതിന്റെ ബലിഷ്ഠതയുറപ്പിക്കാൻ, തത്വചിന്താപരമായി സാധുവാണെന്ന് ലോകത്തിനു കാട്ടിക്കൊടുക്കാൻ അവർക്ക് ആ തുള്ളി മതി.
നീത്ഷെയെ മുഴുവനായും താങ്ങാൻ ഒരു സ്കൂളിനും സാധ്യമല്ല. കാരണം, ന്യായീകരിക്കാൻ കൂട്ടുപിടിക്കുന്ന നീത്ഷെയിൽത്തന്നെ തങ്ങളെ നിലംപരിശാക്കാൻ പോന്ന വാദങ്ങളുമുണ്ടെന്ന് പങ്കുപറ്റാൻ ശ്രമിക്കുന്നവർക്കെല്ലാം അറിയാം. വലതുപക്ഷക്കാരും ജനാധിപത്യവാദികളും ഒരുപോലെ നീത്ഷെയെ ഉദ്ധരിക്കുകയും അതിന്റെ വെളിച്ചത്തിൽ തങ്ങളുടെ തത്വാദർശങ്ങളെയും ലോകത്തെത്തന്നെയും വ്യാഖ്യാനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നിടത്താണ് നീത്ഷെയുടെ ദർശനങ്ങളുടെ വൈപുല്യവും അതിൽ സഹജമായി അന്തർലീനമായിട്ടുള്ള വൈരുദ്ധ്യങ്ങളും പ്രകടമാകുക. ‘സരതുഷ്ട്രയുടെ വചനങ്ങൾ’ കാണിച്ചുതരുന്നതുപോലെ വെളിപാടുകളുടെ സ്വഭാവമുണ്ടായിരുന്നു നീത്ഷെയുടെ ദർശനങ്ങൾക്ക്. ഓർക്കാപ്പുറത്തെത്തുന്ന ഒറ്റയിടിമിന്നലിന്റെ ക്ഷണികപ്രഭ ലോകത്തെ അനാവരണം ചെയ്യുന്നതുപോലെ ആ വാക്കുകൾ പ്രവർത്തിച്ചു. വെളിപാടുകൾ വെട്ടിക്കളഞ്ഞാൽ നീത്ഷെയുടെ ദർശനങ്ങളുടെ പുസ്തകത്തിന് ഏതാനും താളുകളേ ഉണ്ടാകൂ.
അച്ഛന്റെ പാത പിന്തുടർന്ന് വൈദികനാകാൻ ശ്രമിച്ചെങ്കിലും ഡേവിഡ് സ്ട്രോസിന്റെ ലൈഫ് ഓഫ് ജീസസും ലുഡ്‌വിഗ് ഫ്യൂയർബാഹിന്റെ ദ് എസ്സൻസ് ഓഫ് ക്രിസ്ത്യാനിറ്റിയും വായിച്ചതോടെ അവിശ്വാസത്തിലേക്കു മനംമാറി. പഠനത്തിൽ മിടുക്കനായിരുന്ന നീത്ഷെ, ഷോപ്പനോവറെ വായിച്ചതോടെയാണ് തത്വചിന്തയാണ് ഇനി തന്റെ വഴിയെന്നു തീരുമാനിച്ചത്. പ്രഷ്യൻ സൈന്യത്തിൽ ചേർന്നെങ്കിലും ഒരു ദിവസം കുതിരപ്പുറത്തുനിന്നു വീണ് അപകടമുണ്ടായതോടെ ക്ലാസ് മുറിയിലേക്കു തിരിച്ചെത്തി. അല്ലെങ്കിൽ ഒരുപക്ഷേ ആ പേര് തത്വചിന്തയുടെ ചരിത്രത്തിൽ ഇടംപിടിക്കില്ലായിരുന്നു. റിച്ചഡ് വാഗ്നറും ഭാര്യയുമായുള്ള സൗഹൃദം നീത്ഷെയെ വ്യക്തിപരമായും ദാർശനികമായും ആഴത്തിൽ സ്വാധീനിച്ചു; പിന്നീട് വാഗ്നറിൽനിന്ന് അകന്നെങ്കിലും. അസുഖബാധിതനായി അധ്യാപനത്തിൽനിന്നു വിരമിച്ച അദ്ദേഹത്തിന് അൽപ്പമെങ്കിലും ആശ്വാസം പകർന്നത് ആൽപ്സിലെ വാസമായിരുന്നു. അൺടൈംലി മെഡിറ്റേഷൻസ്, ഡേബ്രേക്ക്, ദ് ഗേ സയൻസ്, ദസ് സ്പേക്ക് സരതുഷ്ട്ര, ബിയോണ്ട് ഗുഡ് ആൻഡ് ഈവിൾ, ദ് ജീനിയോളജി ഓഫ് മോറൽസ്, ട്വിലൈറ്റ് ഓഫ് ദ് ഐഡൾസ്, ദ് കേസ് ഓഫ് വാഗ്നർ, എക്കെ ഹോമോ, ദ് ആന്റിക്രൈസ്റ്റ് തുടങ്ങിയ പുസ്തകങ്ങളെല്ലാം അക്കാലത്തെ തത്വചിന്താ വ്യവസ്ഥകളെ വെല്ലുവിളിക്കുന്നതും ആഖ്യാനത്തിൽ വെളിപാടിന്റെ വഴി സ്വീകരിച്ചവയുമായിരുന്നു. ആഖ്യായികയായ സരതുഷ്ട്രയുടെ വചനങ്ങളിൽ ഇതു പ്രകടമാണ്.
ലോകത്തെ ആദ്യ വനിതാ സൈക്കോ അനലിസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ആൻഡ്രിയാസ് സലോമിയുമായുള്ള ബന്ധം നീത്ഷെയെ ബൗദ്ധികമായി പ്രചോദിപ്പിച്ചെങ്കിലും പ്രേമാഭ്യർഥന നിരസിക്കപ്പെട്ടതു ജീവിതത്തെ അഗാധമായി മുറിപ്പെടുത്തുകയും ചെയ്തു. ഫ്രോയിഡ്, ലോർക്ക, പോൾ റീ തുടങ്ങി പലരുടെയും ധൈഷണികസുഹൃത്തും ചിലരുടെ ഹൃദയഭാജനവുമായിരുന്നു സലോമി. നീത്ഷെയുടെ പ്രണയത്തെ പലകുറി സലോമി തള്ളിക്കളഞ്ഞു. താളംതെറ്റിത്തുടങ്ങിയിരുന്ന മനസ്സിന് അതു കൂടുതൽ തീവ്രമായ ആഘാതമേൽപ്പിച്ചു. അതിലും വലുതായിരുന്നു സഹോദരിയുമായുള്ള ബന്ധത്തിന്റെ തകർച്ച.
നീത്ഷെയ്ക്കുണ്ടായ ചീത്തപ്പേരിനു വലിയൊരളവോളം ഉത്തരവാദി സഹോദരി എലിസബത്തായിരുന്നു. തികഞ്ഞ നാത്സിയായ ഒരാളെ വിവാഹം ചെയ്ത എലിസബത്ത് നാത്സി ആദർശങ്ങളോട് ഒത്തുപോകും വിധം നീത്ഷെയുടെ രചനകളെ മാറ്റിയെഴുതുകയും തിരുത്തുകയും ചെയ്തു. സഹോദരിയെ അങ്ങേയറ്റം വെറുക്കുന്നുവെന്ന് നീത്ഷെ പൊട്ടിത്തെറിക്കുകയുണ്ടായി. നീത്ഷെ പുസ്തകങ്ങൾ ഇറക്കിയെങ്കിലും അവയൊന്നും വിറ്റുപോയില്ല. പ്രസാധകനുമായി ഇടഞ്ഞ് സ്വന്തമായി പുസ്തകങ്ങൾ ഇറക്കിയെങ്കിലും അവയൊക്കെ സുഹൃത്തുക്കളിൽ പലർക്കും വെറുതെ കൊടുക്കേണ്ട സ്ഥിതിയുണ്ടായി. 1889 ജനുവരിയിൽ മാനസികാസ്വസ്ഥതകൾ മൂർച്ഛിച്ചു ഭ്രാന്തിലേക്കെത്തി. 1900ൽ നീത്ഷെ ഓർമയായി. പക്ഷാഘാതം അവസാനനാളുകളെ കൂടുതൽ ദുരിതപൂർണമാക്കി.
‘ഗോഡ് ഈസ് ഡെഡ്’ പോലുള്ള നീത്ഷെ വചനങ്ങൾ ഇന്നും തെരുവുപ്രാസംഗികർ മുതൽ തണുമുറികളിലെ അക്കാദമിക് പ്രഭാഷകർ വരെ എടുത്തുപ്രയോഗിക്കുന്നു. ആന്റിക്രൈസ്റ്റ് പോലുള്ള പുസ്തകങ്ങളിലെ ഭാഗങ്ങളെ സഹോദരിയടക്കമുള്ളവർ തെറ്റായി വ്യാഖ്യാനിച്ചു വഷളാക്കിയത് നീത്ഷെയുടെ പേരിൽ കളങ്കം ചാർത്തി. നീത്ഷെയുടെ അതിമാനുഷനെ(Ubermensch) നാത്സികൾ കൊണ്ടാടി. ദൈവത്തിൽ വിശ്വാസമില്ലായിരുന്നെങ്കിലും കലയിൽ അദ്ദേഹം വിശ്വസിച്ചു. ദൈവത്തിന്റെ സ്ഥാനത്തു കലാകാരൻമാരെ പ്രതിഷ്ഠിച്ചു. ശൂന്യതാവാദം നീത്ഷെ ദർശനങ്ങളെ ഗ്രസിക്കുന്നുണ്ടെങ്കിലും അതിന്റെ തടവുകാരനായിരുന്നില്ല. എല്ലാ മൂല്യങ്ങളുടെയും പുനർമൂല്യനിർണയത്തിനാണ് നീത്ഷെ തുനിഞ്ഞത്; എല്ലാ വലിയ ദാർശനികരെയും പോലെ. ആ പരാജയം പോലും പ്രശംസനീയമായ വിജയമാണ്.