വിദൂരമായ ഒരു ഹിമസമുദ്രം ഭാവന ചെയ്യുന്നു
യഥാർഥത്തിൽ, ഇവിടെ എഴുതുന്ന ഒരു കാര്യവും മറ്റൊരാൾക്കു ഒരു പാഠമായി പ്രയോജനപ്പെടുന്നതാകാൻ വഴിയില്ല. ഒരാൾ ഏറ്റവും സ്വകാര്യമായ നിമിഷങ്ങളിൽ അയാളോടുതന്നെ നടത്തുന്ന ചില സംഭാഷണത്തിലെ ഭാഗങ്ങളാണ് ഈ പംക്തി എന്നു പറയാം. എന്നിട്ടും ഈ കാര്യങ്ങൾ പൊതുസ്ഥലത്ത് എഴുതുന്നതിന്റെ സാംഗത്യം എന്താണെന്നു ചോദ്യമുയരാം. ഞാൻ
യഥാർഥത്തിൽ, ഇവിടെ എഴുതുന്ന ഒരു കാര്യവും മറ്റൊരാൾക്കു ഒരു പാഠമായി പ്രയോജനപ്പെടുന്നതാകാൻ വഴിയില്ല. ഒരാൾ ഏറ്റവും സ്വകാര്യമായ നിമിഷങ്ങളിൽ അയാളോടുതന്നെ നടത്തുന്ന ചില സംഭാഷണത്തിലെ ഭാഗങ്ങളാണ് ഈ പംക്തി എന്നു പറയാം. എന്നിട്ടും ഈ കാര്യങ്ങൾ പൊതുസ്ഥലത്ത് എഴുതുന്നതിന്റെ സാംഗത്യം എന്താണെന്നു ചോദ്യമുയരാം. ഞാൻ
യഥാർഥത്തിൽ, ഇവിടെ എഴുതുന്ന ഒരു കാര്യവും മറ്റൊരാൾക്കു ഒരു പാഠമായി പ്രയോജനപ്പെടുന്നതാകാൻ വഴിയില്ല. ഒരാൾ ഏറ്റവും സ്വകാര്യമായ നിമിഷങ്ങളിൽ അയാളോടുതന്നെ നടത്തുന്ന ചില സംഭാഷണത്തിലെ ഭാഗങ്ങളാണ് ഈ പംക്തി എന്നു പറയാം. എന്നിട്ടും ഈ കാര്യങ്ങൾ പൊതുസ്ഥലത്ത് എഴുതുന്നതിന്റെ സാംഗത്യം എന്താണെന്നു ചോദ്യമുയരാം. ഞാൻ
യഥാർഥത്തിൽ, ഇവിടെ എഴുതുന്ന ഒരു കാര്യവും മറ്റൊരാൾക്കു ഒരു പാഠമായി പ്രയോജനപ്പെടുന്നതാകാൻ വഴിയില്ല. ഒരാൾ ഏറ്റവും സ്വകാര്യമായ നിമിഷങ്ങളിൽ അയാളോടുതന്നെ നടത്തുന്ന ചില സംഭാഷണത്തിലെ ഭാഗങ്ങളാണ് ഈ പംക്തി എന്നു പറയാം. എന്നിട്ടും ഈ കാര്യങ്ങൾ പൊതുസ്ഥലത്ത് എഴുതുന്നതിന്റെ സാംഗത്യം എന്താണെന്നു ചോദ്യമുയരാം. ഞാൻ സ്വകാര്യതയെ ബഹുമാനിക്കുന്നു. എന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നതോ മറ്റൊരാളുടെ സ്വകാര്യതയിൽ പ്രവേശിക്കുന്നതോ എന്റെ താൽപര്യമല്ല. എന്നിട്ടും സ്വകാര്യമായി എഴുതുന്നതു പൊതുതാൽപര്യം പരിഗണിക്കാതെ പ്രസിദ്ധീകരിക്കുന്നതിൽ നിങ്ങൾ എന്നോടു ക്ഷമിക്കണം. ഞാൻ ആരെയെങ്കിലും എന്റെ എഴുത്തിലൂടെ വിദ്യാഭ്യാസം ചെയ്തേക്കാം എന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. സാഹിത്യവർത്തമാനം നടത്താതിരിക്കാൻ ആവുന്നത്ര ശ്രമിക്കുന്ന ആളാണു ഞാൻ. എന്നാലും സംഭവിക്കുന്നതു മറിച്ചാണ്.
സത്യത്തിൽ, എന്റെ എഴുത്ത് വായിച്ച് പുതിയ സുഹൃത്തുക്കൾ ഉണ്ടായേക്കുമെന്നു വിചാരിച്ചാണ് ഈ പണി തുടങ്ങിയത്. ഒരുപക്ഷേ ചിലർക്കെങ്കിലും ഇത് നന്നായി അനുഭവപ്പെട്ടാലോ!
ഇതിനകത്ത്, ഈ വാക്കുകൾക്ക് ജീവിതം മനോഹരമാക്കുന്ന, സഹനീയമാക്കുന്ന നിമിഷങ്ങൾ ഉണ്ടെന്നതിനാൽ ചില മനുഷ്യർ ആകർഷിക്കപ്പെട്ടേക്കാം, അവർ ദൂരെ നിന്നെങ്കിലും കൈ വീശിയേക്കാം എന്നു ഞാൻ വിശ്വസിക്കുന്നു.
വായിക്കുന്ന പുസ്തകങ്ങളും ഇഷ്ടപ്പെടുന്ന ശൈലികളും വെളിപ്പെടുത്തുന്ന ഒരിടം എന്ന നിലയിലാണ് ഗദ്യം ആദ്യം വാതിൽ തുറന്നത്. പക്ഷേ എഴുത്തിൽ എന്റെ അഭിരുചികൾ വെളിപ്പെടുത്തുന്നതിൽ വലിയ സങ്കോചം തോന്നിയിരുന്നു. അഭിനയത്തിലോ സംഗീതത്തിലോ സാധ്യമാകുന്ന ലയം എഴുത്തിൽ നേടാനാവില്ലെന്ന് ഞാൻ വിശ്വസിച്ചു.അതിനാൽ ആദ്യകാലത്തു ഗദ്യമെഴുത്തുകാരനാണ് എന്നു പറയാൻ എനിക്കു ലജ്ജ തോന്നുകയും ചെയ്തു. എന്നിട്ടും വിധിവശാൽ എഴുത്തിൽ കഴിഞ്ഞുകൂടാനായെന്നു മാത്രമല്ല പുസ്തകങ്ങൾ കഥയും കഥാപാത്രങ്ങളുമാകുന്ന ഒരു നോവൽ വരെ ഞാൻ എഴുതി.
എംഎയ്ക്കു പഠിക്കുന്ന കാലത്ത് മഹാരാജാസ് കോളജിൽ പൊടിമാത്രം സമ്പാദിച്ചുവച്ചിട്ടുള്ള ലൈബ്രറിയിൽനിന്നാണ് ഞാൻ ജി. കെ. ചെസ്റ്റർട്ടന്റെ ലേഖനങ്ങൾ ആദ്യം വായിക്കുന്നത്. ചെസ്റ്റർട്ടൻ കവിയായിരുന്നു. അയാൾ നോവലുകളെഴുതി, കഥകളെഴുതി, ലേഖനങ്ങളെഴുതി. ചെസ്റ്റർട്ടൻ എഴുതിയ കവിതകളൊന്നും ഞാൻ വായിച്ചില്ല. പക്ഷേ അയാൾ എഴുതിയ ഫിക്ഷൻ വായിച്ചു. കവിതയെപ്പറ്റി എഴുതിയ ഗംഭീര ലേഖനങ്ങളും വായിച്ചു. ചെസ്റ്റർട്ടന്റെ യൗവനത്തിൽ ഭയങ്കരമായ ഒരു ആത്മീയ പ്രതിസന്ധിയിലൂടെ അയാൾ കടന്നുപോയിരുന്നു. ദൈവമോ പിശാചോ എന്ന നിലയിലുള്ള തർക്കം. ഭ്രാന്തിന്റെ വക്കോളമെത്തിയ ആ പ്രതിസന്ധിയിൽനിന്നു തന്നെ കരകയറ്റിയതു കവിതയാണെന്നു ചെസ്റ്റർട്ടൻ തുറന്നുപറയുന്നുണ്ട്. കവിത ജീവിതം രക്ഷിച്ചുവെന്ന് പറയുന്ന ഒരാളെ പിന്നീടു ഞാൻ കണ്ടിട്ടില്ല. ബഷീറിനെ ഭ്രാന്തിൽനിന്ന് രക്ഷിച്ചത് എഴുത്തായിരുന്നില്ല, ആത്മീയതയായിരുന്നു. (അതിലൊരിടത്തു ചെസ്റ്റർട്ടൻ പറയുന്നുണ്ട്, എഴുത്തുകാരിൽ കവിതയെഴുതാത്ത ഒരാൾ ബെർണാഡ് ഷാ ആണെന്ന്. ചെസ്റ്റർട്ടന്റെയും ഡോ. ജോൺസന്റെയും അടക്കം കുറേപ്പേരുടെ കുറേ വാക്യങ്ങൾ അക്കാലത്ത് എഴുതിവച്ചിരുന്നു. അതു പിന്നീട് നഷ്ടമായിപ്പോയി)
ചെസ്റ്റർട്ടൻ പറഞ്ഞതു എനിക്കു ശരിയായിവന്നു. പ്രേമം രക്ഷയാണെന്ന് ഞാൻ കരുതിയിരുന്നു. ആത്മീയതയിലും ഒരു സത്യം ഞാൻ കണ്ടു. ഈ രണ്ടു വഴികളെക്കാൾ സ്ഥിരത ഞാൻ കവിതയിലും കഥയിലും കണ്ടു.
പുസ്തകങ്ങൾ എന്നെ എത്രയോവട്ടം രക്ഷിച്ചിട്ടുണ്ട്. നിങ്ങൾ ഈ ലോകത്ത് ആരുമാകാൻ ആയില്ലെങ്കിലും ആനന്ദകരമായ ഏകാന്തത സാധ്യമാണ്, അവിടെ നിങ്ങൾക്ക് ഒരു മനുഷ്യനെന്ന നിലയിൽ വലിയ ശാന്തി അനുഭവപ്പെടുമെന്ന് വായന എന്നെ ബോധ്യപ്പെടുത്തുന്നു.
ജീവിക്കുന്നതിലുമേറെ വായനയ്ക്കായി ചെലവിട്ടതിൽ നിരാശ തോന്നിയിട്ടുണ്ടോയെന്ന് ഒരിക്കൽ ബോർഹെസിനോട് ഒരു അഭിമുഖകാരൻ ചോദിച്ചു. ബോർഹെസ് പറഞ്ഞു: ‘ജീവിക്കാൻ പല മാർഗങ്ങളുണ്ട്, അതിലൊന്നു വായനയാണ്. നിങ്ങൾ വായിക്കുമ്പോൾ ജീവിക്കുകയാണ്. സ്വപ്നം കാണുമ്പോഴും നിങ്ങൾ ജീവിക്കുകയാണ്..’
എന്നാലും , ഒരുപാടു വായിക്കുന്ന ഒരാൾ ഒരു നല്ല കൂട്ടുകാരനോ കാമുകനോ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. അയാൾ എന്നും സഹൃദയനായി തുടരണമെന്നുമില്ല. വായനയുടെ തുടക്കത്തിൽ അയാൾ ഉദാരമായ ഭാവനയും അലിയുന്ന മനസ്സുമുളള ആളായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ഒരുപാടു വായനകളാൽ അയാളിലെ അഭിരുചി സംവേദനരഹിതമായ അഹന്തയായി മാറുന്നു. അനുഭൂതികൾ അയാളിൽ ഉറഞ്ഞുപോകുന്നു. സാഹിത്യത്തിലായാലും ജീവിതത്തിലായാലും വികാരനഷ്ടം ഭയാനകമാണ്. നിങ്ങൾ ഇപ്രകാരം ഭയങ്കരന്മാരായ മനുഷ്യരെ കണ്ടിട്ടുണ്ടാവും . പുസ്തകപരിചയം അവരിലുണ്ടാക്കുന്ന വരൾച്ച അമ്പരിപ്പിക്കുന്നതാണ്. അവരെ ഇംപ്രസ് ചെയ്യാൻ ഒരിക്കലും നിങ്ങൾക്കാവില്ല.
എഴുത്തിന് ഏറ്റവും വ്യക്തിപരമായ ചില ലക്ഷ്യങ്ങൾ ഉണ്ടാകുന്നതാണു നല്ലത്. ബൽസാക് പറഞ്ഞു, അയാൾ പതിനാറാം വയസ്സിൽ തീരുമാനിച്ചു പ്രേമവും പ്രശസ്തിയും നേടുമെന്ന്. പ്രേമങ്ങൾ കൊണ്ടുവരാനാണ് പ്രശസ്തി ആഗ്രഹിക്കുന്നത്. ബൽസാക് ഇതിനു തിരഞ്ഞെടുത്ത മാർഗ്ഗം എഴുത്തായിരുന്നു. പെണ്ണുങ്ങളുടെ ഇഷ്ടം നേടാനാണു താൻ എഴുത്തു തുടങ്ങിയതെന്ന് ബൽസാക് പറഞ്ഞു. ആദ്യകാലത്ത് ചീത്തപുസ്തകങ്ങൾ ഒരുപാടെഴുതി. മുപ്പത്തിമൂന്നാം വയസ്സിൽ ഒരു ബെസ്റ്റ് സെല്ലർ ഉണ്ടായി. അൻപത്തിരണ്ടാം വയസ്സിൽ മരിക്കും വരെ എഴുതി. ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് നിരന്തരം എഴുതി. ലൈംഗികത, സർഗശക്തി ക്ഷയിപ്പിക്കുമെന്നു വിചാരിച്ച് അതും കുറച്ചു. ബൽസാക് മരിച്ചപ്പോൾ അയാളുടെ മുറിയിൽനിന്ന് സ്ത്രീ ആരാധകർ എഴുതിയ പതിനായിരത്തിലേറെ കത്തുകളാണു കണ്ടെടുത്തത്.
പ്രേമമോ പ്രശസ്തിയോ കിട്ടിയില്ലെങ്കിലും, ഒരു മഹത്വവും ആർജ്ജിക്കുന്നില്ലെങ്കിലും ഭാഷയിൽ കഴിയാനാകും. കാരണം ഭാഷയിലെ ജീവിതം തന്നെ ഒരു വലിയ ധന്യതയാണ്. ഭാഷ ഓരോ ദിവസവും ഓരോ പുതിയ ലോകം തുറക്കുന്നു. ജീവിതം ഒരു ജയിലാണ്. കവിത കൊണ്ടാണ് അതിന്റെ ജനാലകൾ തുറക്കുക എന്നു കേട്ടിട്ടുണ്ട്.
ഞാൻ എന്നെപ്പറ്റി വിചാരിച്ചത് ഒരു ദേശത്തിന്റെയും ആളല്ല, ഞാൻ ദേശത്തിനകത്തല്ല എന്നാണ്. എന്നാൽ എഴുത്ത് വിചിത്രവും അജ്ഞേയവുമായ മറ്റൊരു ദേശത്തേക്ക് എന്നെ കൊണ്ടുപോയി. അവിടെ അനന്തതയുടെ മുഴക്കം ഞാൻ കേട്ടു. ആഴത്തിനുമീതേ ഇരുൾ എന്നപോലെ, വാക്കുകൾ അവിടെ പരിലസിക്കുന്നു.
വാതകങ്ങളാൽ നിറഞ്ഞ വ്യാഴത്തിനു ചുറ്റുമുള്ള ഏറ്റവും വലിയ നാല് ചന്ദ്രന്മാരിലൊന്നായ യൂറോപ്പയെ 416 വർഷം മുൻപ് ദൂരദർശനിയിലൂടെ ആദ്യം കണ്ടത് ഗലീലിയോ ആണ്. യൂറോപ്പയിൽ ഐസിന്റെ കട്ടിമേലാപ്പുള്ള ഒരു വൻസമുദ്രമുണ്ടെന്നു കരുതുന്നു. വെള്ളമുണ്ടെങ്കിൽ അവിടെ ജീവനുമുണ്ടാകും. അതു കണ്ടുപിടിക്കാനായി നാസ അവിടേക്ക് ഒരു റോബട്ടിക് പേടകം അയയ്ക്കാൻ പോകുന്നു. അഞ്ചു വർഷത്തിനുശേഷമായിരിക്കും അത് വ്യാഴത്തിന്റ ഭ്രമണപഥത്തിൽ എത്തുക!
വിദൂരമായ ഈ ഹിമസമുദ്രം ഭാവന ചെയ്ത് ആർതർ ഡി ക്ലാർക് 1982 ൽ ഒരു നോവലെഴുതിയിരുന്നു - 2010 ഒഡീസി 2.
ഭാഷയുടെ അനന്തതയിലൂടെ എത്രയെന്നറിയാതെ സഞ്ചരിച്ചശേഷമാണു ഉറഞ്ഞ ഒരു ഹിമസമുദ്രം ഭേദിക്കാൻ നാം ഒരുങ്ങുന്നത്. അവിടെ ജീവദായകമായ വാക്കുകളുടെ ധാര പ്രതീക്ഷിക്കുന്നു; അത് നമ്മെ കാത്ത് എവിടെയോ സ്ഥിതി ചെയ്യുന്നുവെന്നും. അഞ്ചുവർഷം കഴിഞ്ഞ് പ്രകാശവർഷങ്ങൾ പിന്നിട്ട് നാസയുടെ യൂറോപ്പ ക്ലിപ്പർ എന്ന പേടകം വ്യാഴ മണ്ഡലത്തിൽ കടക്കുമ്പോൾ യൂറോപ്പ എന്ന സമുദ്ര ചന്ദ്രിക അവിടെയുണ്ടാവണമെന്നില്ല. അഥവാ ഉണ്ടായാലും അതൊരു സമുദ്രമാവണം എന്നുമില്ല. എങ്കിലും വിദൂരതയിലേക്ക്, നാം യാത്ര തുടരുകതന്നെ വേണം.