കോഴിക്കോട് ∙ മലയാള സാഹിത്യ ചരിത്രത്തിൽ മലയാള മനോരമയും ഭാഷാപോഷിണി മാസികയും നടത്തിയ ശ്രദ്ധേയവും ക്രിയാത്മകവുമായ ഇടപെടലുകൾ എടുത്തുപറയുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഹോർത്തൂസ് ഉദ്ഘാടന വേദിയിൽ നടത്തിയ പ്രസംഗം. സാഹിത്യപോഷണത്തിനായി ഭാഷാപോഷിണി സഭയിലൂടെയും മാസികയിലൂടെയും മലയാള മനോരമ സ്ഥാപകൻ

കോഴിക്കോട് ∙ മലയാള സാഹിത്യ ചരിത്രത്തിൽ മലയാള മനോരമയും ഭാഷാപോഷിണി മാസികയും നടത്തിയ ശ്രദ്ധേയവും ക്രിയാത്മകവുമായ ഇടപെടലുകൾ എടുത്തുപറയുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഹോർത്തൂസ് ഉദ്ഘാടന വേദിയിൽ നടത്തിയ പ്രസംഗം. സാഹിത്യപോഷണത്തിനായി ഭാഷാപോഷിണി സഭയിലൂടെയും മാസികയിലൂടെയും മലയാള മനോരമ സ്ഥാപകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മലയാള സാഹിത്യ ചരിത്രത്തിൽ മലയാള മനോരമയും ഭാഷാപോഷിണി മാസികയും നടത്തിയ ശ്രദ്ധേയവും ക്രിയാത്മകവുമായ ഇടപെടലുകൾ എടുത്തുപറയുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഹോർത്തൂസ് ഉദ്ഘാടന വേദിയിൽ നടത്തിയ പ്രസംഗം. സാഹിത്യപോഷണത്തിനായി ഭാഷാപോഷിണി സഭയിലൂടെയും മാസികയിലൂടെയും മലയാള മനോരമ സ്ഥാപകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മലയാള സാഹിത്യ ചരിത്രത്തിൽ മലയാള മനോരമയും ഭാഷാപോഷിണി മാസികയും നടത്തിയ ശ്രദ്ധേയവും ക്രിയാത്മകവുമായ ഇടപെടലുകൾ എടുത്തുപറയുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഹോർത്തൂസ് ഉദ്ഘാടന വേദിയിൽ നടത്തിയ പ്രസംഗം. സാഹിത്യപോഷണത്തിനായി ഭാഷാപോഷിണി സഭയിലൂടെയും മാസികയിലൂടെയും മലയാള മനോരമ സ്ഥാപകൻ കണ്ടത്തിൽ വറുഗീസ് മാപ്പിള നടത്തിയ ശ്രമങ്ങളും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ഹോർത്തൂസിന്റെ ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിൽനിന്ന്:

‘‘കേരളീയ നവോത്ഥാനവുമായി മലയാള മനോരമയ്ക്കുള്ള ചരിത്ര ബന്ധത്തെ ഓർമപ്പെടുത്തുന്ന മഹാമേള കൂടിയാണിത്. ക്ഷേത്രപ്രവേശന വിളംബരം വന്നത് 1936ലാണ്. എന്നാൽ അതിന് 45 വർഷം മുൻപ് സാഹിത്യത്തിന്റെ ചാരത്ത് അത് നടപ്പായി. കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് തന്റെ പത്രാധിപത്യത്തിലുള്ള ഭാഷാപോഷിണി സഭയുടെ യോഗങ്ങളിൽ രാജാക്കന്മാർക്കും തമ്പുരാന്മാർക്കും ബ്രാഹ്മണർക്കുമൊപ്പം പിന്നാക്കക്കാരെയും ദലിതരെയും ഇരുത്തി സാഹിത്യത്തിൽ അതു നടപ്പാക്കിയത്. മലയാള സാഹിത്യചരിത്രത്തിലെ തിളക്കമാർന്ന അധ്യായമായിരുന്ന ഭാഷാപോഷിണി സഭയുടെ ഈ സവിശേഷത ഈ സന്ദർഭത്തിൽ ഓർമിക്കാതിരിക്കാനാകില്ല. സാഹിത്യത്തിലെ ചരിത്രപരമായ ഇടപെടലായി അത് മാറി. 

മലയാള മനോരമ എക്സിക്യുട്ടിവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു അക്ഷരരൂപം മുഖ്യമന്ത്രി പിണറായി വിജയനു കൈമാറുന്നു
ADVERTISEMENT

എ.ആർ. രാജരാജവർമ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, പുന്നശ്ശേരി നമ്പി, നീലകണ്ഠ ശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ ആദ്യത്തെ സാഹിത്യോത്സവം എന്ന് പറയാവുന്ന കവിസമാജ സമ്മേളനം നടന്നത്. കവിത മാത്രമല്ല സാഹിത്യം എന്ന ബോധ്യത്തിൽനിന്നാകണം, എ.ആർ. രാജരാജവർമയുടെ അധ്യക്ഷതയിൽ നടന്ന ആദ്യദിന യോഗത്തിൽത്തന്നെ കവി സമാജ സമ്മേളനം എന്ന പേര് മാറ്റണമെന്ന നിർദേശം വന്നു. വറുഗീസ് മാപ്പിളയുടെ നിർദേശപ്രകാരം പുന്നശ്ശേരി നീലകണ്ഠ ശർമ കവിസമാജം എന്ന പേര് ഭാഷാപോഷിണി സഭ എന്ന് മാറ്റുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ കവിസമാജമായി തുടങ്ങിയത് ഭാഷാപോഷിണി സഭയായി മാറി. 

കണ്ടുമുട്ടുന്ന 10 പേരിൽ 11 പേരും കവികളായിരുന്നുവെന്ന് അതിശയോക്തിയില്ലാതെ പറയാനാകുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നു. എല്ലാവരും കവികൾ. എഴുതുന്നത് കവിതകൾ മാത്രം. കത്ത് എഴുതുന്നതു പോലും കവിതയിൽ. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വീട്ടിലേക്ക് വേണ്ട സാധനങ്ങളുടെ പട്ടിക കടയിലേക്ക് കുറിച്ചു കൊടുത്തയച്ചിരുന്നത് കവിതയിലായിരുന്നു. ഇത് അക്കാലത്തെ ശരിക്കും അടയാളപ്പെടുത്തുന്നു. അന്ന് മലയാളത്തിന്റെ ഭാവി കവിതയിലല്ല, ഗദ്യത്തിലാണ് എന്നു തിരിച്ചറിഞ്ഞ് ആ വഴിയേ സാഹിത്യത്തിന്റെ തേരുതെളിച്ച വ്യക്തിയാണ് വറുഗീസ് മാപ്പിള. 

ADVERTISEMENT

ഗദ്യമെഴുതാൻ അറിയാത്ത എഴുത്തുകാരുടെ ഒരു തലമുറ കാലക്രമേണ ഗദ്യത്തിന്റെ ഊട്ടുപുരകൾ തുറക്കുന്നത് കണ്ട് അദ്ദേഹം സന്തോഷിച്ചു. തങ്ങളെ ഗദ്യമെഴുതാൻ പഠിപ്പിച്ചത് കണ്ടത്തിൽ വറുഗീസ് മാപ്പിളയാണെന്ന് അന്നത്തെ പല സാഹിത്യകാരന്മാരും കടപ്പാട് അറിയിച്ചിട്ടുമുണ്ട്. തനിക്ക് കവിതാ വാസന ഇല്ലാത്തതുകൊണ്ടല്ല അദ്ദേഹം ഗദ്യത്തിന്റെ തേരാളിയായത്. അദ്ദേഹവും എഴുതിത്തുടങ്ങിയത് കവിതയാണ്. കവിതയിലെ കൈത്തഴക്കം കാരണം സ്കൂളിലും കോളജുകളിലും കൂട്ടുകാർ അദ്ദേഹത്തെ വിളിച്ചിരുന്നത് ‘കവിതക്കാരൻ’ എന്നായിരുന്നു. കവിതക്കാരായ മഹാഭൂരിപക്ഷത്തെയും തന്റെ വായനക്കാരായി നിലനിർത്തിക്കൊണ്ടാണ് അദ്ദേഹം ഇതൊക്കെ സാധിച്ചെടുത്തതും. 

അന്ന് 4 പേജ് മാത്രമുള്ള മനോരമ പത്രത്തിൽ ആദ്യ ലക്കം മുതൽ ഒരു പേജോളം അദ്ദേഹം കവിതക്കമ്പക്കാർക്കായി നീക്കിവച്ചു. അതിൽ വായനക്കാരുടെ കവിതകൾ പ്രസിദ്ധീകരിച്ചു. കവിതകൾ പരിശോധിച്ച് കുറവുകൾ നികത്തി പ്രസിദ്ധീകരിക്കാൻ പത്രാധിപ സമിതിയിൽ പ്രത്യേകമായി ഒരാളെ നിയമിക്കുകയും ചെയ്തു– കൊട്ടാരത്തിൽ ശങ്കുണ്ണി. ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിലെ ആധ്യത്തെ പോയട്രി എഡിറ്ററായിരുന്നു കൊട്ടാരത്തിൽ ശങ്കുണ്ണിയെന്നു പറയാം. ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വരവിനു ശേഷം അച്ചടി മാധ്യമങ്ങളെപ്പറ്റി കേൾക്കുന്ന ഒരു പരാതി അത് ഇന്ററാക്ടീവ് അല്ല എന്നുള്ളതാണ്. എന്നാൽ അച്ചടിച്ച പത്രങ്ങൾക്ക് ഇന്ററാക്ടീവ് ആകാം എന്ന് തെളിയിച്ചു കണ്ടത്തിൽ വറുഗീസ് മാപ്പിള. കവിതാപംക്തിയിലെ സമസ്യാപൂരണം അക്കഥയാണ് നമ്മോട് പറയുന്നത്. അന്ന് മനോരമയിലെ കവിതാപംക്തിയിലെ ഏറ്റവും ആകർഷകമായ ഇനമായിരുന്നു വായനക്കാരന്റെ ഇടപെടൽകൊണ്ട് തഴച്ചു വളർന്ന സമസ്യാപൂരണം. 

മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.
ADVERTISEMENT

ഒരു പത്രം നടത്തിക്കൊണ്ടു പോകുന്നതിന്റെ തലവേദനകൾ അത് അനുഭവിച്ചിട്ടുള്ളവർക്കു മാത്രമേ മനസ്സിലാവുകയുള്ളൂ. ഇവിടെ ഭാഷാപോഷണത്തിനായി ഒരു പത്രവും സാഹിത്യമാസികയും നടത്തുക മാത്രമല്ല വറുഗീസ് മാപ്പിള ചെയ്തത്. ഭിന്നരുചിക്കാരായ സാഹിത്യകാരന്മാരെ ഒരേ ചരടിൽ കോർത്ത് ഒരു സാഹിത്യസംഘടന കെട്ടിപ്പടുക്കുക കൂടി അദ്ദേഹം ചെയ്തു. തിരുവല്ലയ്ക്കടുത്ത തിരുമൂലപുരത്തുനിന്ന് കാളവണ്ടിയിലും വള്ളത്തിലും നടന്നും കൊച്ചിയിലെത്താൻ ഒരാഴ്ചയെടുക്കും. അതുകൊണ്ട് കേരളമിത്രത്തിന്റെ പത്രാധിപത്യം ഉപേക്ഷിച്ച് കോട്ടയത്ത് പത്രം ആരംഭിച്ച ആളാണ് കണ്ടത്തിൽ വറുഗീസ് മാപ്പിള. വളരെ പരിമിതമായ യാത്രാസൗകര്യങ്ങൾ മാത്രമുള്ള അക്കാലത്ത് തലശ്ശേരി മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ ഭാഷാപോഷിണി സഭയുടെ വാർഷിക സമ്മേളനങ്ങൾ നടത്തിയത് എങ്ങനെയെന്ന് ആലോചിക്കുന്നതുതന്നെ അദ്ഭുതകരമാണ്. 

ഭാഷാപോഷിണി സഭ പിന്നീട് തൃശൂർ, തിരുവനന്തപുരം, തലശ്ശേരി എന്നിങ്ങനെ പലയിടത്തും സമ്മേളിച്ചു. കോഴിക്കോട് ബീച്ചിൽ മലയാള മനോരമ ഹോർത്തൂസ് എന്ന പേരിൽ ഒരു സാഹിത്യസാംസ്കാരികോത്സവം ഒരുക്കുമ്പോൾ ആദ്യ ഭാഷാപോഷിണി സഭയുടെ ഓർമകളാണ് ഉണരുന്നത്. ഭാഷാപോഷിണി സഭയിലെ ആദ്യ സമ്മേളനത്തിനു ശേഷം 36 വർഷം കഴിഞ്ഞാണ് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കീഴിൽ ആദ്യത്തെ യോഗം 1927ൽ‍ കൊച്ചി ഇടപ്പള്ളിയിൽ ഇന്നത്തെ ചങ്ങമ്പുഴ പാർക്കിന്റെ പരിസരത്ത് സാഹിത്യതൽപരരായ കുറേ ചെറുപ്പക്കാർ ചേർന്ന് തുടക്കം കുറിച്ചത്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ സമ്മേളിച്ച് സാഹിത്യ ചർച്ചകൾ നടത്തണമെന്നും അംഗങ്ങൾ അവരുടെ രചനകൾ യോഗങ്ങളിൽ അവതരിപ്പിക്കണം എന്നുമായിരുന്നു തീരുമാനം. 

ഇതൊരു സമസ്ത കേരള കൂട്ടായ്മയായത് 1927 ഏപ്രിൽ 24, 25, 26 തീയതികളിലായി ചേർന്ന സമ്മേളനത്തോടെയാണ്. സാഹിത്യ പഞ്ചാനനൻ പി.കെ. നാരായണപിള്ള, ഉള്ളൂർ, വള്ളത്തോൾ, അപ്പൻ തമ്പുരാൻ തുടങ്ങിയവരായിരുന്നു അതിന്റെ അധ്യക്ഷസ്ഥാനത്ത്. അപ്പൻ തമ്പുരാന്റെ ശ്രമപ്രകാരം രണ്ടാം സമ്മേളനം തൃശൂരിലാണ് നടന്നത്. പിൽക്കാലത്ത് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വാർഷിക സമ്മേളനങ്ങൾ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സാഹിത്യ ഉത്സവങ്ങളായി മാറി. പിന്നീട് പരിഷത്ത് ക്ഷീണിക്കുകയും ആഘോഷമായ വാർഷിക സമ്മേളനങ്ങൾ അവസാനിക്കുകയും ചെയ്തു. പുതിയകാലത്തിന്റെ നിർവചനം വച്ചു നോക്കിയാൽ അന്നത്തെ സമ്മേളനങ്ങൾ ലക്ഷണമൊത്തെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളായിരുന്നു.’’

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/