ജീവിതം സഫലമാണ്, ഇനി ആഗ്രഹങ്ങളില്ല: ടി. പത്മനാഭൻ
ജീവിതം സഫലമാണെന്നും ഇനി ആഗ്രഹങ്ങളില്ലെന്നും മലയാളകഥയുടെ കുലപതി ടി. പത്മനാഭൻ. മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന്റെ 'കഥയുടെ നളിനകാന്തി' എന്ന സംവാദവേദിയിലാണ് ടി.പത്മനാഭൻ മനസ്സു തുറന്നത്.

എഴുത്തുകാർ നേരിടുന്ന വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ‘വിമർശനത്തിന് താൻ അവ അർഹിക്കുന്ന പ്രാധാന്യമേ’ നൽകുന്നുള്ളൂവെന്നു അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിൽ തന്നെ ഏറ്റവും പ്രായമുള്ള എഴുത്തുകാരിൽ ഒരാളാണ് ഞാൻ. ഈ ഡിസംബറിൽ എനിക്ക് 96 വയസ്സാകും. എന്നെ പോലെ തെറി വിളി കേട്ട ഒരു എഴുത്തുകാരൻ വേറെ ഇല്ല. ഞാൻ കഥകൾ കട്ടെഴുതി എന്ന് വരെ പലരും പറഞ്ഞു. നിങ്ങൾ എറിയുന്ന ഓരോ കല്ലും എന്റെ കഥാഗോപുരത്തിന്റെ അസ്ഥിവാരം ബലപ്പെടുത്താൻ ഞാൻ ഉപയോഗിക്കും എന്ന് അവരോടു ഞാൻ പറഞ്ഞു.'– ടി. പത്മനാഭൻ പറഞ്ഞു.
മികച്ച ജീവിത വീക്ഷണങ്ങൾ ലഭിക്കാൻ രാമായണം വായിക്കണമെന്നും കർക്കിടകത്തിൽ താൻ രാമായണ വായന മുടക്കാറില്ലെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു. 'ആദ്യം വായിച്ച രാമായണം ഓലയിൽ ഉള്ളതാണ്. പിന്നീടാണ് മറ്റു പതിപ്പുകൾ വായിക്കുന്നത്.' താൻ ഒരു ഭക്തൻ അല്ലെന്നും ഭക്തൻ ആയി അല്ല രാമായണം വായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഞാൻ സ്വാതന്ത്ര്യ സമര കാലത്ത് 15 ദിവസം ജയിലിൽ കിടന്നു. അതികഠിനമായ കോൺഗ്രസ് സ്നേഹം ഉണ്ട് അന്നും ഇന്നും. പക്ഷേ തെറ്റ് കണ്ടാൽ തുറന്നു പറയും. ഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഒരു തോക്ക് അന്വേഷിച്ചു നടന്നെനേ, സ്വയം വെടി വയ്ക്കാൻ. ആദ്യം അത് ചോദിക്കുക ഗോഡ്സെയോടുമാകും. പി. കൃഷ്ണപിള്ള ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം ഒരു പാമ്പിനെയും അന്വേഷിച്ചേനെ. ബാക്കി നിങ്ങൾ പൂരിപ്പിച്ചോളുക.'
ചെറുപ്പം മുതൽക്കേ വായനയുണ്ടായിരുന്നുവെന്നും പുസ്തകം വായിക്കുവാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്താറില്ലായിരുന്നുവെന്നും ഷെയ്ക്സ്പിയർ ഇഷ്ടരചയിതാക്കളിൽ ഒരാളാണെന്നും അദ്ദേഹം പറഞ്ഞു. കഥാകൃത്തും സംവിധായകനുമായ സുസ്മേഷ് ചന്ദ്രോത്തുമായുള്ള സംവാദത്തിൽ ടി. പത്മനാഭന്റെ കഥാജീവിതമായിരുന്നു വിഷയം. ടി. പത്മനാഭന്റെ സാഹിത്യജീവിതം അവലംബമാക്കി സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത 'നളിനകാന്തി' എന്ന സിനിമയുടെ പ്രദർശനവും നടന്നു. സംഗീതസംവിധായകൻ എം.ജയചന്ദ്രന്റെ 'സ്മൃതിതൻ ചിറകിലേറി', സുസ്മേഷ് ചന്ദ്രോത്തിന്റെ 'ഭരതേട്ടൻ' എന്നീ പുസ്‌തകങ്ങളും ടി.പത്മനാഭൻ പ്രകാശനം ചെയ്തു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/