‘സർഗ്ഗാത്മകതയുടെ രാഷ്ട്രീയം’; തുറന്നു പറഞ്ഞ് പ്രിയ എഴുത്തുകാർ
എഴുത്തുകാർ നേരിടുന്ന സർഗ്ഗാത്മകതയിലെ രാഷ്ട്രീയ വെല്ലുവിളികളെ കുറിച്ചുള്ള ഹോർത്തൂസിലെ ചർച്ച വ്യത്യസ്തമായി. ‘സർഗ്ഗാത്മകതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ് എന്നിവർ പങ്കെടുത്ത ചർച്ച നയിച്ചത് സി. കബനിയാണ്.
എഴുത്തുകാർ നേരിടുന്ന സർഗ്ഗാത്മകതയിലെ രാഷ്ട്രീയ വെല്ലുവിളികളെ കുറിച്ചുള്ള ഹോർത്തൂസിലെ ചർച്ച വ്യത്യസ്തമായി. ‘സർഗ്ഗാത്മകതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ് എന്നിവർ പങ്കെടുത്ത ചർച്ച നയിച്ചത് സി. കബനിയാണ്.
എഴുത്തുകാർ നേരിടുന്ന സർഗ്ഗാത്മകതയിലെ രാഷ്ട്രീയ വെല്ലുവിളികളെ കുറിച്ചുള്ള ഹോർത്തൂസിലെ ചർച്ച വ്യത്യസ്തമായി. ‘സർഗ്ഗാത്മകതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ് എന്നിവർ പങ്കെടുത്ത ചർച്ച നയിച്ചത് സി. കബനിയാണ്.
എഴുത്തുകാർ നേരിടുന്ന സർഗ്ഗാത്മകതയിലെ രാഷ്ട്രീയ വെല്ലുവിളികളെ കുറിച്ചുള്ള ഹോർത്തൂസിലെ ചർച്ച വ്യത്യസ്തമായി. ‘സർഗ്ഗാത്മകതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ് എന്നിവർ പങ്കെടുത്ത ചർച്ച നയിച്ചത് സി. കബനിയാണ്. സമകാലീന ലോകത്ത് എഴുത്തുകാർ അവരുടെ ക്രിയാത്മക പ്രവർത്തനങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. എഴുത്തുകാരുടെ വ്യക്തിപരമായ അനുഭവങ്ങളും തുറന്നു പറഞ്ഞു.
'വ്യത്യസ്തതയെ അറിയാനുള്ള ബോധമാണ് ജനാധിപത്യം. അത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പലതരം വായനയുണ്ട് എന്ന് പറയുന്നത് പോലെ തന്നെ പലതരം എഴുത്തുമുണ്ട്. അത് വായനക്കാർ മനസിലാക്കണമെന്നു പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആർ പറഞ്ഞു. ഉന്മൂലനം എന്നത് നമ്മുടെ വാക്കിലും പ്രവൃത്തിയിലും സജീവമാണ്. ആക്രമണവും അധിക്ഷേപവും കാരണം ആത്മഹത്യ ചെയ്യേണ്ടി വരുന്നത് ഹിംസാത്മകതയുടെ ഉദാഹരണമാണ്. ഈ സമൂഹത്തിലാണ് പെരുമാൾ മുരുകന് എഴുത്തുജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കേണ്ടി വരുന്നത്. ഒരു എഴുത്തുകാരന്റെ വാക്കുകൾ ഇഷ്ട്ടപെട്ടില്ലെങ്കിൽ അയാളെ പൂർണമായും ഉന്മൂലനം ചെയ്യുകയോ മാറ്റി നിർത്തുകയോ ചെയ്യുന്നത് ശരിയല്ല. വായനയുടെ ജനാധിപത്യം നഷ്ടപെടുമ്പോഴാണ് ഇതു സംഭവിക്കുന്നത്. പരിണാമം സമൂഹത്തില്‍ മാത്രമല്ല ഭാഷയ്ക്കുമുണ്ട്. അത് മനസ്സിലാക്കണം' – അദ്ദേഹം കൂട്ടിച്ചേർത്തു.
'റുഷ്ദിയെ ആക്രമിച്ചത് ഇരുപത്തിനാല് വയസ്സുള്ള ഒരാളാണെന്നും മുപ്പത്തിമൂന്ന് വർഷം മുമ്പ് എഴുതിയ പുസ്തകത്തിന്റെ പേരിലാണ് ഈ ആക്രമണമെന്ന് ഓർക്കണമെന്നും പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്. താൻ ജനിക്കുന്നതിനു മുമ്പ് ഒരാള്‍ എഴുതിയ കാര്യത്തിന്റെ പേരിൽ താൻ ഇന്നേവരെ കാണാത്ത ഒരാളെ ആക്രമിക്കുക എന്നതാണ് പ്രശ്നം. എതിർപ്പ് പ്രകടിപ്പിക്കുന്നത് ഇല്ലാതാക്കിക്കൊണ്ടല്ല.' എസ്. ഹരീഷ് പറഞ്ഞു.
'ആവിഷ്കാരത്തിന്റെ സ്വാതന്ത്ര്യം ലഭിക്കാത്തതു മൂലം മനംനൊന്തു മരിച്ച എഴുത്തുകാർ നിരവധി പേരാണ്. ഇരുണ്ട കാലത്തിൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ബ്രെക്റ്റ് പറഞ്ഞത് ഇരുണ്ട കാലത്തിന്റെ കവിതകൾ എഴുതുകയാണ് എഴുത്തുകാരന്റെ ധർമ്മം. എല്ലാ എഴുത്തുകാരും എഴുതുന്നവ വായിച്ചു നോക്കി എഡിറ്റ് ചെയ്യുന്നുണ്ട്. മനപ്പൂർവ്വം ആരെയും വേദനിപ്പിക്കാനായി എഴുതുന്നതല്ല പലതും. ആ കഥാപാത്രം അങ്ങനെയെ സംസാരിക്കൂ എന്നുണ്ടെങ്കിൽ എഴുതാതെയിരിക്കാൻ നിവൃത്തിയില്ല. അത് എഴുത്തുകാരന്റെ ഭാഷ്യമല്ല, കഥാപാത്രത്തിന്റെ ആണെന്ന് മനസ്സിലാക്കാതെ ആക്രമിക്കരുത്. ബിരിയാണി എന്ന കഥയിൽ ഇത്തരത്തിലാണ് ഞാൻ ആക്രമിക്കപ്പെട്ടത്. പലരും എന്നെ സംഘപരിവാറുകാരനാക്കി ചിത്രീകരിച്ചു. മനം നൊന്തു നമ്മൾ എഴുതുന്ന കഥകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടരുത്. അതേ അവസ്ഥയിലൂടെ മീശയുടെ പേരിൽ ഹരീഷും കടന്നു പോയിട്ടുണ്ട്.' പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം പ്രതികരിച്ചു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/