ചില സൗഹൃദങ്ങൾ വളരെപ്പെട്ടെന്നാണ്‌ നമ്മുടെ സ്മരണയുടെ ആഴത്തിൽ സ്ഥിരമാകുന്നത്‌. അതൊരു ചെറിയ കാലമായാൽ പോലും വേഗം കൊഴിഞ്ഞതാണെങ്കിൽകൂടിയും, പ്രേമം കൊണ്ടു മനുഷ്യരുടെ ഉള്ളിൽ ജീവിക്കാൻ കഴിയുന്നതു വലിയ കാര്യമാണ്‌. പിന്നീട്‌ എന്തെങ്കിലും എഴുതാൻ കഴിയുന്നത്‌ ഈ സ്മരണയുടെ ആഴത്തിൽ മുങ്ങി നിവരുമ്പോഴാണ്‌. നമ്മൾ ഒരു

ചില സൗഹൃദങ്ങൾ വളരെപ്പെട്ടെന്നാണ്‌ നമ്മുടെ സ്മരണയുടെ ആഴത്തിൽ സ്ഥിരമാകുന്നത്‌. അതൊരു ചെറിയ കാലമായാൽ പോലും വേഗം കൊഴിഞ്ഞതാണെങ്കിൽകൂടിയും, പ്രേമം കൊണ്ടു മനുഷ്യരുടെ ഉള്ളിൽ ജീവിക്കാൻ കഴിയുന്നതു വലിയ കാര്യമാണ്‌. പിന്നീട്‌ എന്തെങ്കിലും എഴുതാൻ കഴിയുന്നത്‌ ഈ സ്മരണയുടെ ആഴത്തിൽ മുങ്ങി നിവരുമ്പോഴാണ്‌. നമ്മൾ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില സൗഹൃദങ്ങൾ വളരെപ്പെട്ടെന്നാണ്‌ നമ്മുടെ സ്മരണയുടെ ആഴത്തിൽ സ്ഥിരമാകുന്നത്‌. അതൊരു ചെറിയ കാലമായാൽ പോലും വേഗം കൊഴിഞ്ഞതാണെങ്കിൽകൂടിയും, പ്രേമം കൊണ്ടു മനുഷ്യരുടെ ഉള്ളിൽ ജീവിക്കാൻ കഴിയുന്നതു വലിയ കാര്യമാണ്‌. പിന്നീട്‌ എന്തെങ്കിലും എഴുതാൻ കഴിയുന്നത്‌ ഈ സ്മരണയുടെ ആഴത്തിൽ മുങ്ങി നിവരുമ്പോഴാണ്‌. നമ്മൾ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില സൗഹൃദങ്ങൾ വളരെപ്പെട്ടെന്നാണ്‌ നമ്മുടെ സ്മരണയുടെ ആഴത്തിൽ സ്ഥിരമാകുന്നത്‌. അതൊരു ചെറിയ കാലമായാൽ പോലും വേഗം കൊഴിഞ്ഞതാണെങ്കിൽകൂടിയും, പ്രേമം കൊണ്ടു  മനുഷ്യരുടെ ഉള്ളിൽ ജീവിക്കാൻ കഴിയുന്നതു വലിയ കാര്യമാണ്‌. പിന്നീട്‌ എന്തെങ്കിലും എഴുതാൻ കഴിയുന്നത്‌ ഈ സ്മരണയുടെ ആഴത്തിൽ മുങ്ങി നിവരുമ്പോഴാണ്‌. 

നമ്മൾ ഒരു ഗാങ്ങായി നടന്നിരുവെങ്കിലും അവരിൽ ചിലർത്തമ്മിൽ ആയിരുന്നു നല്ല അടുപ്പം. ഒരാൾക്ക്‌ നിങ്ങളെ ശരിക്കും വേണോന്ന് അറിയാൻ ഒരു കാര്യം നോക്കിയാൽ മതി. ഒരു ആവശ്യം വരുമ്പോൾ അയാൾ നിന്നെയാണോ മറ്റാരെയെങ്കിലുമാണോ ആദ്യം വിളിക്കുന്നത്‌? തനിക്ക്‌ ഒരിക്കലും കൂട്ടുകാരുണ്ടായിരുന്നില്ലെന്ന് കണ്ടുപിടിച്ചത്‌ ഇങ്ങനെയാണെന്ന് ഈയിടെ ഒരാൾ എന്നോടുപറഞ്ഞു. ഈ പരീക്ഷ ഞാൻ സ്വയം നടത്താൻ ധൈര്യപ്പെടുന്നില്ല. 

ADVERTISEMENT

ചെറുപ്പത്തിലേ കൂട്ടുകളെല്ലാം നല്ലതാണെന്നു തോന്നും, അവർ ചെന്നുപറ്റിക്കിടക്കുന്ന ഓർമ്മയിലെ ഇടം നോക്കുമ്പോൾ. ഓർമ്മയിൽ എല്ലാമുണ്ടാകും - അവിടെ അവ ഭദ്രമോ ചിലപ്പോൾ കലുഷിതമോ ആയിരിക്കും. ഞാൻ പ്രേമത്തിലായിരുന്ന പെൺകുട്ടികളെല്ലാം അന്നേരം മറ്റാരെയെങ്കിലും സ്നേഹിച്ചു തുടങ്ങിയവരായിരുന്നു എന്ന് അവർ തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്‌. നമുക്ക്‌ പ്രേമിക്കാമായിരുന്നു, പക്ഷേ.. എന്ന്. 

2006ൽ  പ്രസിദ്ധീകരിച്ച എന്റെ ഒരു ലേഖനം ഈയിടെയാണു തിരിച്ചു കിട്ടിയത്‌. ഞാൻ എന്നെത്തന്നെ വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു അതിൽ. പക്ഷേ സ്ഥലം മാറ്റങ്ങൽക്കിടയിൽ പഴയ മാസികകൾക്കൊപ്പം  അതും നഷ്ടമായി. പ്രസിദ്ധീകരണത്തീയതി അടക്കം ഞാൻ മറന്നുപോയിരുന്നു. അക്കാലത്തെ ഒരു നിലപാട്‌ ഇതൊന്നും എടുത്തുവയ്ക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു.

റോബർട്ടോ ബൊലാനോ, Image Credit: photo by Jerry Bauer, Pierre Radulescu/facebook

കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്തെ ഒരു പരിപാടിയിൽ  ഒരു പെൺകുട്ടി ആ ലേഖനത്തിലെ വാക്യങ്ങൾ ഉദ്ധരിച്ചു. അതിലെ ചില കാര്യങ്ങൾ എന്റെ നോവലുകളിൽ വീണ്ടും വന്നതായി പറഞ്ഞു. സന്തോഷം നിറഞ്ഞ ഒരു സന്ദർഭം. ഞാൻ ആവശ്യപ്പെട്ടതുപ്രകാരം അവൾ ആ ലേഖനം എനിക്കെത്തിച്ചുതന്നു. ഞാനതു വീണ്ടും വായിച്ചു, മറന്ന ചിത്രങ്ങളും വെളിച്ചങ്ങളും തിരിച്ചെത്തി. 

അതിൽ രണ്ടിടത്ത്‌ എന്റെ ഒരു കൂട്ടുകാരന്റെ പേര്‌ പറയുന്നുണ്ട്‌. ഞങ്ങളുടെ ചുറ്റിനടത്തത്തെപ്പറ്റി. അവനെ പിന്നീട്‌ ഒരിക്കലും കാണില്ലെന്നു കരുതിയായിരുന്നു  അതെഴുതിയത്‌. പക്ഷേ ആ സ്നേഹിതൻ 2012ൽ വീണ്ടും പ്രത്യക്ഷനായി. കോഴിക്കോട്ട്‌ എന്നെക്കാണാൻ വന്നു. ഞാൻ അവനോട്‌ ആ രാത്രി പറഞ്ഞു, ഇനി നീയൊരു കഥാപാത്രമായേക്കും. കാരണം ഞാൻ ഒരു നോവലെഴുതാൻ ശ്രമിക്കുന്നുണ്ട്‌. 

ADVERTISEMENT

അവനതു വിശ്വസിച്ചില്ല. സാവധാനം എനിക്കും വിശ്വാസം പോയി. അവൻ പിന്നെ വന്നില്ല. ഏതാനും വർഷം കഴിഞ്ഞ്‌ ഒടുവിൽ ഞാൻ ഒരു നോവൽഎഴുതി. അവൻ എവിടെയായാലും, അവനിത്‌ വായിച്ചാലും അതിൽ എവിടെയാണ്‌ താൻ എന്ന് അവനു കണ്ടുപിടിക്കാനാവില്ലെന്നത്‌ എന്നെ സന്തോഷിപ്പിച്ചു.

മറ്റൊരിക്കൽ അപ്രതീക്ഷിതമായി ഒരു കൂട്ടുകാരി, അവളുടെ പേരു ഞാൻ മറന്നിരുന്നു, എന്നെ ഫോണിൽ വിളിച്ചു. വിക്ടർ ലീനസിന്റെ കഥകൾ വായിക്കാൻ കൊടുത്തത്‌ ഓർമ്മിപ്പിച്ചു. അപ്പോൾ വിക്ടർ ലീനസിന്റെ ഓരോ കഥയിലും ആവർത്തിക്കുന്ന കഥാപാത്രങ്ങളിലൂടെ സൗഹൃദം എത്ര മനോഹരമായി, ഹൃദയഭേദകമായാണ്‌ എഴുതിയിരിക്കുന്നതെന്നും ഓർത്തു. 

എല്ലാ ദിവസവും  ആറര മണിയോടെ അവൾ ട്യൂഷനു പോയിരുന്നത്‌ ഞാൻ പാർത്തിരുന്ന ഹോസ്റ്റലിനു മുന്നിലെ വഴിയിലൂടെയായിരുന്നു. ആ വഴിയുടെ അറ്റത്ത്‌ ഒരു മിൽമ ബൂത്തിൽ ചായ കുടിക്കാനായി ഞാൻ പോയിരുന്നു. ചില രാവിലെകളിൽ അവളും അവിടെയിരുന്ന് ചായ കുടിക്കും. പരസ്പരം മിണ്ടുകയോ പരിചയപ്പെടുകയോ ചെയ്യാതെ കടന്നുപോയ ആ പുലരികൾക്കുശേഷം ഒരുദിവസം ഞാൻ അവളെ  ക്യാംപസിൽ കണ്ടു. ഒരേ കോളജിൽ ആയിരുന്നിട്ടും അതായിരുന്നു ആദ്യം.

നാം ഇടയ്ക്കെല്ലാം രാവിലെ ചായ കുടിക്കുമ്പോൾ കാണാറുണ്ടെന്ന് പരസ്പരം സമ്മതിച്ചാണ്‌ ആ സൗഹൃദം തുടങ്ങിയത്‌. വർഷങ്ങൾക്കുശേഷം ഒരു ഫോൺ സംഭാഷണത്തിൽ ഞങ്ങൾ വീണ്ടും കാണുമ്പോൾ അവൾ മെൽബണിലായിരുന്നു താമസം. അതിനുശേഷം ഒരു സന്ദേശവും ഉണ്ടായില്ലെങ്കിലും വിക്ടർ ലീനസിന്റെ കഥകൾ ഓർത്തുവച്ച്‌ എന്നോട്‌ പറഞ്ഞത്‌ ഒരു വിഷാദം പോലെ ഉള്ളിൽക്കിടന്നു. 

Photo Credit: Representative image created using AI Image Generator
ADVERTISEMENT

അമേരിക്കൻ കവി ഡോറിയൻ ലോയുടെ (Dorriane Laux) ഒരു കവിത, മരങ്ങൾക്കിടയിലൂടെ പറന്നുവന്ന പക്ഷി തന്റെ മുറിയുടെ ജനാലച്ചില്ല് ഭേദിച്ച്‌ അകത്തേക്ക്‌ കടക്കാൻ വിഫലമായി ശ്രമിക്കുന്നതിനെപ്പറ്റിയാണ്‌. പലവട്ടം അത്‌ ചില്ലിനെതിരേ പറന്ന് വന്ന് അതിൽത്തട്ടി മടങ്ങി. എന്തായിരിക്കും അതിനെ ആകർഷിച്ചത്‌? Maybe she longs for the tree she sees reflected in the glass എന്നാണു കവിയുടെ ഊഹം. ആ പക്ഷി വീണ്ടും മടങ്ങിവരണമെന്ന് മുറിയിലിരുന്നു ചായ കുടിച്ചുകൊണ്ട്‌ കവി മോഹിക്കുന്നു. അവർ മുറിയെങ്ങും നോക്കുന്നു,അവിടെത്തെ ഓരോ വസ്തുവും, ഒരു പക്ഷിയുടെ കണ്ണിലൂടെയെന്നവിധം. ഒരു മാറ്റവുമില്ല. മക്കൾ സ്കൂളിൽ പോയിരിക്കുന്നു. ഭർത്താവ്‌ ജോലിസ്ഥലത്തും. മുറിയിലെ  പുസ്തകങ്ങൾ, ഉടുപ്പുകൾ, കസേര… I'm alone with dead roses in a jam jar.

What do I have that she could want enough to risk such failure, again and again?

വീണ്ടും വീണ്ടും പരാജയം താങ്ങാൻ കഴിയുംവിധം അവർ ആഗ്രഹിക്കുന്ന എന്താണ്‌ എന്റെ കയ്യിലുള്ളത്‌? 

രോഗക്കിടക്കയിലായിരുന്നപ്പോഴാണ് മോനിക്ക മാരിസ്റ്റൈൻ റോബർട്ടോ ബൊലാന്യോയെ അഭിമുഖത്തിനു സമീപിക്കുന്നത്. അദ്ദേഹം സമ്മതിച്ചു. കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി ബൊലാന്യോ തയാറെടുക്കുന്ന സമയമായിരുന്നു അത്. എഴുത്തുകാരന്റെ അവസാനത്തെ  അഭിമുഖമായിരുന്നു അത്. 

അഭിമുഖകാരിയുമായി ബൊലാന്യോ അഗാധമായ  സൗഹൃദമുണ്ടാക്കുകയുണ്ടായി.  ആ ദിവസങ്ങളിൽ ബൊലാന്യോ തുടർച്ചയായി അവർക്ക് എഴുതുകയുംചെയ്തു. രണ്ടുവയസ്സുള്ള മകളെ പരിചരിച്ച് രാത്രി മുഴുവൻ ചെലവഴിച്ചത്, അവളെ പാട്ടുപാടിയുറക്കിയത്, ഇറ്റലിയിലേക്കു യാത്ര പോയത്, അവിടെ ഒരു പഴയ ഇറ്റാലിയൻ ഹോട്ടലിൽ ഡിന്നർ കഴിക്കുമ്പോൾ ഫെല്ലിനിയെ ഓർത്തത്... ഇതെല്ലാം തുറന്നെഴുതുന്ന ബൊലാന്യോ അവരോട് എഴുത്തു മുടക്കരുത്, പക്ഷേ മാഗസിനിലെ ജോലി ഒരിക്കലും കളയരുത്, സിഗരറ്റോ മദ്യമോ ഉപയോഗിക്കരുത് എന്നിങ്ങനെ ഉപദേശങ്ങളും നൽകിയാണ്‌ ഓരോ കത്തും അവസാനിപ്പിക്കുന്നത്‌. 

2002ൽ ലുല ബ്രസീൽ പ്രസിഡന്റായപ്പോൾ അവർ തമ്മിൽ തർക്കമുണ്ടായി. ചിലിയൻ വീഞ്ഞാണു മെക്സിക്കൻ വീഞ്ഞിനെക്കാൾ നല്ലതെന്നു തെറ്റായി വാദിച്ചു. ഏതാനും ആഴ്ചയ്ക്കുശേഷം സ്പെയിനിൽനിന്ന് ഒരു സുഹൃത്ത് അതിരാവിലെ ഫോണിൽ വിളിച്ചു. മോനി, നീ അറിഞ്ഞോ? ബൊലാന്യോ മരിച്ചുവെന്ന് അയാൾ പറഞ്ഞു. പിന്നീട് മോനിക്ക മാരിസ്റ്റൈൻ ‘ബൊലാന്യ: എ ബയോഗ്രഫി ഇൻ കോൺവർസേഷൻ’എന്ന മനോഹരമായ ഒരു പുസ്തകം എഴുതി. എഴുത്തുകാരന്റെ യൗവനത്തിലും  കുട്ടിക്കാലത്തും ഒപ്പമുണ്ടായിരുന്നവരെയും  അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെയും കണ്ടാണ്‌ അത്‌ എഴുതിയത്‌. എങ്ങനെയാണ് അവർ ആ മനുഷ്യനെ കണ്ടിരുന്നത്, എന്തായിരുന്നു അവരുടെ സ്മരണകൾ എന്നെല്ലാം ചോദിച്ചപ്പോൾ ആ സംഭാഷണങ്ങളിൽനിന്ന് ഒരു പുസ്തകം വന്നു. ഒരു സ്നേഹസ്‌മരണയുടെ ആഴത്തിലെ ജീവരാശിയാണ്‌ ഒടുവിൽ എഴുത്തായി ഉയരുന്നത്‌.

English Summary:

Ezhuthumesha Column written by Ajay P Mangatt