ആദ്യ നോവൽ തന്നെ പ്രസിദ്ധമാകുക, അതും ആഗോളതലത്തിൽ ബെസ്റ്റ് സെല്ലർ...! 'ദ് സൈലന്റ് പേഷ്യന്റിന്റെ' രചയിതാവായ അലക്സ് മൈക്കിലിഡ്‌സിനാണ് ഈ ഭാഗ്യം ലഭിച്ചത്. ലോകമെമ്പാടും 6.5 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ നോവലാണ് 'ദ് സൈലൻ്റ് പേഷ്യന്റ്'. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒരു വർഷത്തിലേറെ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ നോവൽ തന്നെ പ്രസിദ്ധമാകുക, അതും ആഗോളതലത്തിൽ ബെസ്റ്റ് സെല്ലർ...! 'ദ് സൈലന്റ് പേഷ്യന്റിന്റെ' രചയിതാവായ അലക്സ് മൈക്കിലിഡ്‌സിനാണ് ഈ ഭാഗ്യം ലഭിച്ചത്. ലോകമെമ്പാടും 6.5 ദശലക്ഷത്തിലധികം കോപ്പികൾ  വിറ്റഴിഞ്ഞ നോവലാണ് 'ദ് സൈലൻ്റ് പേഷ്യന്റ്'. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒരു വർഷത്തിലേറെ ഈ പുസ്തകമുണ്ടായിരുന്നു. ഇത്തരത്തിൽ ഖ്യാതി നേടിയ ഒരു എഴുത്തുകാരന്റെ തൂലികയിൽ നിന്ന് പിറന്ന മറ്റൊരു ആകർഷകമായ സൈക്കളോജിക്കൽ ത്രില്ലറാണ് 'ദ് ഫ്യൂറി'. 

2024 ജനുവരി 16ന് പ്രസിദ്ധീകരിച്ച 'ദ് ഫ്യൂറി'യിൽ ലാനയാണ് പ്രധാന കഥാപാത്രം. പ്രസിദ്ധിയിൽ നിന്ന തന്റെ കരിയർ നാൽപ്പതാം വയസ്സിൽ അവസാനിപ്പിച്ച സിനിമാ താരമാണ് ലാന. തന്റെ കുഞ്ഞിനു വേണ്ടിയാണ് അവൾ സിനിമാലോകം ഉപേക്ഷിച്ചത്. വിട പറഞ്ഞ തന്റെ കരിയറിനുശേഷം ഒരു വാരാന്ത്യാവധി ആഘോഷിക്കാനാണ് ഒരു ഗ്രീക്ക് ദ്വീപിലേക്ക് ലാന പോയത്. പരേതനായ ആദ്യ ഭർത്താവ് അവൾക്ക് സമ്മാനിച്ചതാണ് ഔറ എന്ന ആ കൊച്ചു ദ്വീപ്. 

ADVERTISEMENT

എല്ലാ വർഷവും, കാലാവസ്ഥയിൽ നിന്ന് രക്ഷപ്പെടാനും ഈസ്റ്റർ ചെലവഴിക്കാനും രണ്ടാം ഭർത്താവായ ജെയ്‌സണും മകൻ ലിയോയ്ക്കുമൊപ്പം അവൾ അവിടേക്ക് പോകാറുണ്ട്. ഇത്തവണ അവിടേക്ക് തന്റെ അടുത്ത സുഹൃത്തുക്കളെയും അവൾ ക്ഷണിക്കുന്നു. ആളൊഴിഞ്ഞ ആ ദ്വീപിന്റെ പശ്ചാത്തലത്തിൽ, ഒരു കൊലപാതകം നടക്കുന്നു. ഒരു കൂട്ടം സുഹൃത്തുക്കൾ, അതിലൊരാളാണ് കൊലപാതകി...!

“There were seven of us in all, trapped on the island.

ADVERTISEMENT

One of us was a murderer.”

ഞെട്ടിക്കുന്ന, സങ്കീർണ്ണമായ ഒരു നിഗൂഢതയാണ് നോവൽ അനാവരണം ചെയ്യുന്നത്. അവിടെയെത്തി രണ്ടാം രാത്രിയിലാണ് ലാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എലിയറ്റ് ചേസ് എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കൊലയ്ക്കു പിന്നിലെ കാരണവും കൊലപാതകി ആരാണെന്നും തെളിക്കുന്നതാണ് നോവലിന്റെ കഥാതന്തു. തന്റെ ഭർത്താവ് ജെയ്‌സണും ഉറ്റസുഹൃത്ത് കേറ്റും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് മരിക്കുന്നതിനു മുമ്പ് ലാന കണ്ടെത്തിയതായി അന്വേഷണത്തിൽ മനസ്സിലാകുന്നു. സംശയത്തിന്റെ നിഴലിൽ നിന്ന ജെയ്‌സണും കേറ്റും തന്നെയാണോ കൊലയ്ക്ക് പിന്നിൽ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നോവൽ. 

ADVERTISEMENT

പിരിമുറുക്കം വർദ്ധിക്കുകയും പഴയ മുറിവുകൾ വീണ്ടും തുറക്കുകയും ചെയ്യുമ്പോൾ, ഓരോ കഥാപാത്രത്തിന്റെയും ഇരുണ്ട രഹസ്യങ്ങള്‍ വായനക്കാരൻ ക്രമേണ കണ്ടെത്തുന്നു. ഫ്ലാഷ്‌ബാക്കുകളിലൂടെയും ആകർഷകമായ ആഖ്യാനത്തിലൂടെയും, കൊലയാളി ആരാണെന്ന്  വെളിപ്പെടുത്തുന്നു. സൗഹൃദം, വിശ്വാസവഞ്ചന, മനുഷ്യപ്രകൃതിയുടെ ഇരുണ്ട വശങ്ങൾ എന്നീ പ്രമേയങ്ങളുള്ള 'ദ് ഫ്യൂറി' ആകർഷകമായ വായനാനുഭവം പ്രദാനം ചെയ്യുന്നു.

സൈപ്രസിലാണ് അലക്സ് ജനിച്ചതും വളർന്നതും. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ലോസ് ഏഞ്ചൽസിലെ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തിരക്കഥാരചനയിലും ബിരുദാന്തരബിരുദവും നേടിയിട്ടുണ്ട്. അലക്സ് ലണ്ടനിലാണ് താമസിക്കുന്നത്.

English Summary:

Alex Michaelides' "The Fury": A Must-Read for Fans of Suspense and Intrigue