പുരസ്കാരനിറവിൽ 'ഓർബിറ്റല്‍'; 2019നുശേഷം ബുക്കർ പ്രൈസ് നേടുന്ന ആദ്യ വനിതയായി സാമന്ത ഹാർവേ
ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളില്‍ നിന്നാണ് സാമന്ത തിരഞ്ഞടുക്കപ്പെട്ടത്. 2019നുശേഷം ബുക്കർ പ്രൈസ് നേടുന്ന ആദ്യ വനിതയാണ് സാമന്ത. ആദ്യ നോവലായ ദി വൈൽഡർനെസിനായി 2009-ൽ ബുക്കർ പ്രൈസ് നീണ്ട പട്ടികയിലും സാമന്ത ഉൾപ്പെട്ടിരുന്നു.

സാഹിത്യലോകത്തെ പ്രതിഭയുടെയും പുതുമയുടെയും പ്രകടമാക്കുന്ന 2024ലെ രാജ്യാന്തര ബുക്കർ പുരസ്കാരം സാമന്ത ഹാർവേ എഴുതിയ 'ഓർബിറ്റലിന്'. ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളില്‍ നിന്നാണ് സാമന്ത തിരഞ്ഞടുക്കപ്പെട്ടത്. 2019നുശേഷം ബുക്കർ പ്രൈസ് നേടുന്ന ആദ്യ വനിതയാണ് സാമന്ത. ആദ്യ നോവലായ 'ദ് വൈൽഡർനെസി'നായി 2009-ൽ ബുക്കർ പ്രൈസ് നീണ്ട പട്ടികയിലും സാമന്ത ഉൾപ്പെട്ടിരുന്നു.
ഭൂമിയെ വലയം ചെയ്യുന്ന ഒരു ബഹിരാകാശ നിലയത്തിൽ നിന്ന് കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്ന ആറ് ബഹിരാകാശയാത്രികരുടെ കഥയാണ് പുസ്തകം പറയുന്നത്. അവർ മണിക്കൂറിൽ 17,000 മൈൽ വേഗതയിൽ സഞ്ചരിക്കുകയും ഭൂമിയിലെ മാറ്റങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു. കുടുംബവുമായുള്ള ഹ്രസ്വ ആശയവിനിമയത്തിലൂടെയും അവരുടെ ഫോട്ടോകളിലൂടെയും ഭൂമിയിലെ അവരുടെ ജീവിതത്തെക്കുറിച്ചും നമുക്ക് അറിയാൻ കഴിയുന്നു. അവർക്കിടയിൽ ഉടലെടുക്കുന്ന അടുപ്പവും ഏകാന്തതയും കഥയുടെ പ്രധാന വിഷയമാണ്.
ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടക്കുന്ന ചടങ്ങിലാണ് 2024ലെ ബുക്കർ പ്രൈസ് ജേതാവിനെ പ്രഖ്യാപിച്ചത്. സമ്മാനത്തുകയായ 50,000 പൗണ്ട് രചയിതാവിനും വിവർത്തകനും തുല്യമായി നൽകപ്പെടും. രചയിതാവിന് ആഗോള അംഗീകാരവും വിൽപ്പനയിൽ ഗണ്യമായ ഉയർച്ചയും ലഭിക്കും.
തിരഞ്ഞെടുക്കപ്പെട്ട ആറ് രചയിതാക്കളിൽ അഞ്ച് പേരും സ്ത്രീകളാണ് എന്ന പ്രത്യേകത ഇത്തവണത്തെ ഷോർട്ട്‌ലിസ്റ്റിനെ അവിസ്മരണീയമാക്കിരുന്നു. റേച്ചൽ കുഷ്‌നർ എഴുതിയ 'ക്രിയേഷൻ ലെയ്ക്ക്', ആൻ മൈക്കിൾസ് എഴുതിയ 'ഹെൽഡ്', ഷാർലറ്റ് വുഡ് എഴുതിയ 'സ്റ്റോൺ യാർഡ് ഡിവോഷണൽ', യേൽ വാൻ ഡെർ വൗഡെൻ എഴുതിയ 'ദ് സെയ്ഫ് കീപ്', പെർസിവൽ എവററ്റ് എഴുതിയ 'ജെയിംസ്' എന്നിവയാണ് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റു കൃതികൾ.
കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട് ഡി വാൾ, അധ്യക്ഷനായ ജഡ്ജിംഗ് പാനലിന് നേരിടേണ്ടി വന്നത് 2023 ഒക്ടോബർ 1നും 2024സെപ്തംബർ 30നും ഇടയിൽ പ്രസിദ്ധീകരിച്ച 156 പുസ്തകങ്ങളിൽ നിന്ന് വിജയിയെ തിരഞ്ഞെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ്. അവാർഡ് ജേതാവായ നോവലിസ്റ്റ് സാറാ കോളിൻസ്, ഗാർഡിയന്റെ ഫിക്ഷൻ എഡിറ്റർ, ലോകപ്രശസ്ത എഴുത്തുകാരനും പ്രൊഫസറുമായ ജസ്റ്റിൻ ജോർദാൻ, യിയുൻ ലി, സംഗീതജ്ഞനും സംഗീതസംവിധായകനും നിർമ്മാതാവുമായ നിതിൻ സാഹ്‌നി എന്നിവരും ജഡ്ജിംഗ് പാനലിൽ അംഗങ്ങളാണ്.