മഹാരാജാസിന്റെ സ്നേഹാദരവുകളേറ്റു വാങ്ങി എൻ. എസ്. മാധവൻ
മഹാരാജകീയ കലാലയത്തിലെ സതീർത്ഥ്യരുടെയും പിൻഗാമികളുടെയും സ്നേഹാദരവുകളേറ്റു വാങ്ങി മലയാളത്തിന്റെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്. മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് ജി. ഓഡിറ്റോറിയത്തിൽ എൻ. എസ്. മാധവന് സ്വീകരണമൊരുക്കിയത്.

സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും പ്രതിഭകൾ വ്യാപരിച്ചിരുന്ന അറുപതുകളുടെ അവസാനത്തിലാണ് മഹാരാജാസ് ക്യാംപസിൽ മാധവൻ സാന്നിധ്യമറിയിച്ചതെന്ന് സഹപാഠിയായിരുന്ന രവി കുറ്റിക്കാട് ഓർത്തെടുത്തു. ഈ കാലത്താണ് പറവൂരിൽ നിന്നുള്ള സങ്കേതം മാസികയിൽ മാധവന്റെ ആദ്യകഥ അച്ചടിച്ചത്. ഇടത് വിദ്യാർഥി സംഘടനയിൽ പ്രവർത്തിക്കുമ്പോഴും മാതൃസംഘടനയെ തിരുത്താൻ മടിക്കാതിരുന്നവരാണ് മാധവനും ടി. കെ. രാമചന്ദ്രനും അടക്കമുള്ളവർ. പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന എം. എം. ലോറൻസ് പോലും ആ ചൂടറിഞ്ഞു. മാധവന്റെ രചനാശൈലി മാറുന്ന തലമുറകൾക്കും പ്രിയതരമാണെന്ന് അദ്ദേഹത്തിന് ലഭിക്കുന്ന അംഗീകാരങ്ങൾ വ്യക്തമാക്കുന്നു - രവി പറഞ്ഞു.
മഹാരാജാസ് കോളജിൽ നിലനിന്നിരുന്ന സാഹിത്യാന്തരീക്ഷമാണ് തന്റെ രചനാലോകത്തെ സ്വാധീനിച്ചതെന്ന് എൻ. എസ്. മാധവൻ പറഞ്ഞു. ലോക സാഹിത്യത്തിലെ സൂക്ഷ്മചലനങ്ങളെ പോലും സ്വാംശീകരിച്ചിരുന്ന വിദ്യാർഥികളുടെ സംഘങ്ങളാൽ ക്യാംപസ് സമൃദ്ധം. കാമ്പുള്ള എഴുത്തിലൂടെ പ്രൊഫ എം. കെ. സാനുവിനെ പോലുള്ള അധ്യാപകരുടെ ശ്രദ്ധ പിടിച്ചു പറ്റിയവരായിരുന്നു ആ വിദ്യാർഥികൾ. ഇന്റേണൽ അസസ്മെന്റിന്റെയൊന്നും സമ്മർദ്ദമില്ലാതെ ഊഷ്മളമായ അധ്യാപക - വിദ്യാർഥി ബന്ധം അന്നത്തെ ക്യാംപസ് അനുഭവിച്ചിരുന്നു. കാലം വരുത്തിയ മാറ്റം കലാലയങ്ങളിൽ പ്രതിഫലിക്കുന്നതിൽ അത്ഭുതമില്ല.
മഹാരാജാസ്, യൂണിവേഴ്സിറ്റി, വിക്ടോറിയ, ബ്രണ്ണൻ കോളജുകളിൽ നിന്നും ഇറങ്ങിയവരാണ് എഴുപതുകൾ വരെ വിവിധ മേഖലകളിൽ കേരളത്തിന്റെ പതാക വാഹകരായിരുന്നത്. കുറഞ്ഞ ചെലവിൽ സാധ്യമായിരുന്ന മികച്ച വിദ്യാഭ്യാസം നല്ല ഭരണകർത്താക്കളെയും ന്യായാധിപരെയും അധ്യാപകരെയും ശാസ്ത്രജ്ഞരെയും സൃഷ്ടിച്ചു - മാധവൻ പറഞ്ഞു.
കഥാകാരി എ. എസ്. പ്രിയ, എൻ. എസ്. മാധവന്റെ കാണി എന്ന ചെറുകഥയിലെ ഭാഗം വായിച്ചു. 25 വയസ് മുതൽ കഥാകാരനുമായി കത്തുകളിലൂടെ പുലർത്തിയിരുന്ന ബന്ധവും പ്രിയ അനുസ്മരിച്ചു. ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾക്ക് രേഖാചിത്രങ്ങൾ വരച്ച ബോണി തോമസ് രചനാനുഭവങ്ങൾ ഓർത്തെടുത്തു. മാധവന്റെ സഹപാഠിയായിരുന്ന ആഭ്യന്തര വകുപ്പ് സെക്രട്ടറി കെ. കെ. വിജയകുമാറും പഠനകാലത്തെ അനുഭവങ്ങൾ പങ്കുവച്ചു.
ആർ. ശങ്കർ ദിനമണി അവാർഡ് നേടിയ മാധ്യമപ്രവർത്തകൻ പി. എ. സുബൈറിനുള്ള പൂർവ വിദ്യാർഥി സംഘടനയുടെ പുരസ്കാരം എൻ. എസ്. മാധവൻ സമ്മാനിച്ചു. ജസ്റ്റിസ് പി. എസ്. ഗോപിനാഥ് അധ്യക്ഷനായിരുന്നു. മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ കെ. അരവിന്ദാക്ഷൻ, പൂർവ വിദ്യാർഥി സംഘടന വൈസ് പ്രസിഡന്റ് അഡ്വ സാജൻ മണ്ണാളി, ജനറൽ സെക്രട്ടറി സി. ഐ. സി. സി ജയചന്ദ്രൻ, അജിത ജോഷി എന്നിവർ പ്രസംഗിച്ചു.