ഏകാന്ത ലോകത്തിരുന്ന് ഗ്രാമീണ ജീവിതത്തിന്റെ ബിംബങ്ങൾ എഴുതി ചേർക്കുന്ന എംടി
'എനിക്കേറ്റവും വലുത് എഴുത്ത് തന്നെ. ഒരു വാക്കിനു മീതെ മറ്റൊരു വാക്കുവയ്ക്കുന്നു. അതിനുമീതെ വേറൊന്ന്. അങ്ങനെയങ്ങനെ ഒരു വാചകം എഴുതുന്നു. കൊള്ളാമെന്നു തോന്നുന്ന ഒരു വാചകം. ആ നിമിഷം എഴുത്തുകാരനനുഭവിക്കുന്ന ആനന്ദത്തിന് തുല്യമല്ല ഒരു സമ്പത്തും.' എം.ടി മലയാള സാഹിത്യചരിത്രത്തിന്റെ മഹനീയമായ ഒരേടാണ് എം.ടി

'എനിക്കേറ്റവും വലുത് എഴുത്ത് തന്നെ. ഒരു വാക്കിനു മീതെ മറ്റൊരു വാക്കുവയ്ക്കുന്നു. അതിനുമീതെ വേറൊന്ന്. അങ്ങനെയങ്ങനെ ഒരു വാചകം എഴുതുന്നു. കൊള്ളാമെന്നു തോന്നുന്ന ഒരു വാചകം. ആ നിമിഷം എഴുത്തുകാരനനുഭവിക്കുന്ന ആനന്ദത്തിന് തുല്യമല്ല ഒരു സമ്പത്തും.'
എം.ടി
മലയാള സാഹിത്യചരിത്രത്തിന്റെ മഹനീയമായ ഒരേടാണ് എം.ടി എന്ന സാഹിത്യപ്രതിഭ. താൻ അറിഞ്ഞതും അനുഭവിച്ചതും മനസ്സിലാക്കിയതുമായ ഒരനുഭവലോകം പകർത്തിയതിലൂടെ വളരെ വ്യത്യസ്‌തമായ ഒരു സാഹിത്യമുന്നേറ്റത്തിനാണ് അദ്ദേഹം ചുക്കാൻ പിടിച്ചത്.
ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു കാലഘട്ടത്തിന്റെ വക്താവായി നിന്നു കൊണ്ട് മലയാള വായനാസമൂഹത്തിന് അദ്ദേഹം പരിചയപ്പെടുത്തിയത് നഷ്ടപ്രതാപങ്ങളുടെ നടുവിൽ നിൽക്കുന്ന മരുമക്കത്തായ തറവാടും കൂട്ടുകുടംബവും ജാതിവ്യവസ്ഥയുമെല്ലാമാണ്. വള്ളുവനാടൻ സംസ്‌കാരത്തെ ഉൾക്കൊള്ളുന്ന കഥകൾ മലയാളിക്ക് മറക്കാനാവാത്ത അനുഭവമായി മാറി.
അമ്മയും മുത്തശ്ശിയും പറഞ്ഞ കഥകളിൽ നിന്നാണ് സാഹിത്യ ജീവിതം ആരംഭിക്കുന്നതെന്ന് എം.ടി. പറഞ്ഞിട്ടുണ്ട്. "ഞാൻ ജനിച്ചതും വളർന്നതും ഗ്രാമീണാന്തരീക്ഷത്തിലാണ്. ആ ഗ്രാമീണ ജീവിതത്തിന്റെ ബിംബങ്ങളും ആർക്കിടൈപ്പുകളുമാണ് എന്റെ കൃതികളിൽ കാണുന്നത്. എന്റെ വേരുകൾ എന്റെ ഗ്രാമത്തിലാണ്.”
"ഒരു വ്യക്തി തന്റെ ചെറിയ ഏകാന്ത ലോകത്തിലിരുന്ന് എന്തോ ചിലതു സൃഷ്‌ടിക്കുവാൻ ശ്രമിക്കുന്നു. തെറ്റുകൾ പറ്റുന്നു. വീണ്ടും ശ്രമിക്കുന്നു. ഒരിക്കലും എത്തിച്ചേരില്ലെന്ന് അയാൾക്കു തന്നെ ബോധമുള്ള പൂർണത എന്ന മരീചിക കീഴടക്കാൻ നിരന്തരമായി അദ്ധ്വാനിക്കുന്നു" എന്ന് കാഥികന്റെ കലയിൽ എം ടി പറയുന്നു.
ചെറുപ്പത്തിൽ കവിയാകുവാനാഗ്രഹിച്ച് കവിതകൾ എഴുതിത്തുടങ്ങിയ എംടി പിന്നീട് കഥകൾ രചിച്ചാണ് തന്റെ സർഗ്ഗവാസനയെ വളർത്തിയത്. മനുഷ്യമനസ്സിന്റെ വിങ്ങലുകളെ പൊതിഞ്ഞു പിടിച്ച് അവതരിപ്പിക്കുന്ന രീതി വിജയിച്ചു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വടക്കൻ കേരളീയ ഭൂവിഭാഗത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ടാണ് എം.ടി എഴുതിരുന്നത്.
മരുമക്കത്തായ കൂട്ടുകുടുംബവ്യവസ്ഥ തകർന്ന് ഒരു പുത്തൻ സമ്പദ്ഘടനയും സാമൂഹ്യക്രമവും രാഷ്ട്രീയസാംസ്കാരിക ദിശാബോധവും വന്ന കാലമായിരുന്നു അത്. തന്റെ ചുറ്റുപാടുകളിൽ നിന്ന് കഥാസംഭവങ്ങളെ സ്വീകരിച്ച്, പ്രാദേശികത്തനിമ ഉൾക്കൊള്ളുന്ന ഭാഷാശൈലിയിൽ ജാതിശുദ്ധി, ആഭിജാത്യം, കുലീനത, സാമ്പത്തികഭദ്രത എന്നീ ശക്തമായ വിഷയങ്ങളാണ് എം.ടി കൈകാര്യം ചെയ്തത്.
അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സാധാരണക്കാരായ മനുഷ്യരാണ്, അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പ്രതീക്ഷകളും നിരാശകളും എല്ലാം സാർവത്രികമായ അനുഭവങ്ങളാണ്. ജീവിതത്തിന്റെ സൂക്ഷ്മമായ നിരീക്ഷണത്തെയും ആഴമേറിയ മനുഷ്യാന്തരീക്ഷത്തെയും പ്രതിഫലിപ്പിക്കുന്നവയാണ് എം.ടി.യുടെ കൃതികൾ. സരളവും വൈജാത്യമുള്ളതുമായ ഭാഷ കൊണ്ട് ചിത്രങ്ങൾ വരയ്ക്കുകയും വികാരങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്ന കലാകാരനാണ് എം.ടി.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ സമഗ്രമായ സാഹിത്യ സംഭാവന നൽകി മലയാള സാഹിത്യത്തിന്റെ അഭിമാനമായി മാറിയ എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. മലയാള സാഹിത്യത്തിന്റെ നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ച എം.ടി.യുടെ നോവലുകൾ മലയാള സാഹിത്യത്തിൽ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. എം.ടി.യുടെ കൃതികൾക്ക് ജ്ഞാനപീഠ പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകൾ മലയാള സാഹിത്യത്തിന് അമൂല്യമായ നിധിയാണ്.