അമേരിക്കൻ ഗ്രന്ഥകാരൻ ക്രിസ് വാൻ ആൽബർഗ് കുട്ടികൾക്കായി എഴുതി ചിത്രരചന ചെയ്ത കഥയാണ് 'പോളാർ എക്സ്പ്രസ്' (1985). വമ്പിച്ച ജനപ്രീതിയും വിവിധ മാധ്യമങ്ങളിലെ പ്രകാശനവും വഴി ഇന്ന് ഒരു ക്ലാസിക് ക്രിസ്മസ് കഥയുടെ മാനം കൈവരിച്ചു കഴിഞ്ഞു.

അമേരിക്കൻ ഗ്രന്ഥകാരൻ ക്രിസ് വാൻ ആൽബർഗ് കുട്ടികൾക്കായി എഴുതി ചിത്രരചന ചെയ്ത കഥയാണ് 'പോളാർ എക്സ്പ്രസ്' (1985). വമ്പിച്ച ജനപ്രീതിയും വിവിധ മാധ്യമങ്ങളിലെ പ്രകാശനവും വഴി ഇന്ന് ഒരു ക്ലാസിക് ക്രിസ്മസ് കഥയുടെ മാനം കൈവരിച്ചു കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ ഗ്രന്ഥകാരൻ ക്രിസ് വാൻ ആൽബർഗ് കുട്ടികൾക്കായി എഴുതി ചിത്രരചന ചെയ്ത കഥയാണ് 'പോളാർ എക്സ്പ്രസ്' (1985). വമ്പിച്ച ജനപ്രീതിയും വിവിധ മാധ്യമങ്ങളിലെ പ്രകാശനവും വഴി ഇന്ന് ഒരു ക്ലാസിക് ക്രിസ്മസ് കഥയുടെ മാനം കൈവരിച്ചു കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ 2008, 

ഡബ്ലിൻ, അയർലൻഡ്. 

ADVERTISEMENT

നഗരത്തിലെ ഒരു കോളജിൽ എംബിഎ വിദ്യാർഥിയാണ് ഞാൻ. ക്രിസ്മസ് കാലത്ത് യൂറോപ്പിലെ എല്ലാ നഗരങ്ങളും ഓരോ മാന്ത്രിക ലോകമായി രൂപം മാറും; ഡബ്ലിനും വ്യത്യസ്തമല്ല. ഇന്ത്യയിൽ നിന്നും ആദ്യമായി യൂറോപ്പിൽ ചെല്ലുന്ന ഒരാൾക്ക്‌ ഇതെല്ലാം അവിശ്വസനീയമായ കാഴ്ച തന്നെ. തിരുപ്പിറവിക്കു മുന്നോടിയായ ആഗമനകാലം ബാല്യത്തിന്റെ വീണ്ടെടുപ്പാണ്. മനസ്സിൽ നിധി പോലെ സൂക്ഷിച്ചിരുന്ന മഞ്ഞുവീഴുന്ന ഗ്രാമ്യദൃശ്യമുള്ള കാർഡുകൾ ഇപ്പോൾ ജീവനാർന്നു നിൽക്കും. തെരുവിൽ വർണ്ണവിളക്കുകൾ. പാർട്ടികൾ നവംബറിലേ തുടങ്ങും. കച്ചവടക്കാർക്ക് ആവേശം, വിപണിയിൽ നവോന്മേഷം. നഗരചത്വരങ്ങളിലും ഷോപ്പിങ് മാളുകളിലും കൂറ്റൻ ക്രിസ്മസ് മരങ്ങൾ. വീടുകളിൽ അലങ്കാരമായി യഥാർഥ ഫിർ മരങ്ങൾ - അവ വനപ്രദേശത്തു നിന്നും വെട്ടിയെടുത്ത് വിൽക്കാൻ പ്രത്യേക അനുമതിയുണ്ട്. വായുവിൽ അലകളായി ക്ലാസിക് ഗാനങ്ങൾ. സാന്റായും എൽഫുകളും റെയിൻഡിയറും ഫെയറികളും മാലാഖമാരും തെരുവിനെ മാസ്മരിക വലയത്തിലാക്കുന്നു. 'അയാം ഡ്രീമിംഗ് ഓഫ് എ വൈറ്റ് ക്രിസ്മസ്' - തെരുവു ഗായകർ പാടുമ്പോൾ 'ലെറ്റ് ഇറ്റ് സ്നോ, ലെറ്റ് ഇറ്റ് സ്നോ' എന്നു മറുപടി പറയുന്ന ഞാൻ. അനശ്വര ഗാനങ്ങളും യൂൾടൈഡ് സിനിമകളും ഞാൻ ശേഖരിക്കും. പകൽനേരത്ത് ഷോപ്പിങ് ഇടനാഴികളിലും തണുത്തുറഞ്ഞ തെരുവുകളിലും അലഞ്ഞു നടക്കും (ആ ഷെൽഫിൽ കാണുന്നത് ഒരു എൽഫ് അല്ലേ?). നഗരത്തിലേയും പട്ടണത്തിലേയും ബുക്ക് ഷോപ്പുകളും ലൈബ്രറികളും ക്രിസ്മസ് വായനക്കായി ഒരുങ്ങും. മഞ്ഞു പെയ്യുന്ന ലണ്ടനിൽ ഡിക്കൻസിന്റെ ക്രിസ്മസ് കാരൾ. ജിം കാരിയുടെ ആനിമേഷൻ ത്രിമാന ചിത്രത്തിൽ ഹിമം തിയറ്ററിൽ പെയ്തിറങ്ങും.

ഞാൻ നാട്ടിലേക്ക് കത്തുകളും സമ്മാനങ്ങളും ചോക്കലേറ്റും അയയ്ക്കും. സായാഹ്‌നമാകുമ്പോൾ അയർലൻഡിലെ വീട്ടിലെ നെരിപ്പോടിൽ ചെന്തീ തെളിയും. ഒരു ബാല്യകാല സ്വപ്നത്തിന്റെ നിറവേറൽ. നെരിപ്പോടിന് ചിമ്മിനിയുണ്ട്. ക്രിസ്മസ് രാവിൽ ഉത്തരധ്രുവത്തിൽ നിന്നും പുറപ്പെടുന്ന സാന്റാ പുകക്കുഴലിലൂടെ അകത്തു കയറി, നെരിപ്പോടിനരികിൽ അലങ്കരിച്ച ക്രിസ്മസ് മരത്തിനു കീഴെയുള്ള കാലുറയിൽ സമ്മാനം നിക്ഷേപിക്കുമെന്നാണ് കുട്ടികളുടെ വിശ്വാസം. മഞ്ഞണിഞ്ഞ ഈ രാവിൽ ഇതിനകം സുഖസുഷുപ്തിയിൽ ആണ്ടുപോയ അവർ പുലർവേളയിൽ സമ്മാനം കണ്ട് വിസ്മയിക്കും. രാവേറുമ്പോൾ ആരവം തീർന്നു പ്രകാശമണച്ച്, ക്രിസ്മസ് മരത്തിലെ വിളക്കുകളുടെ അരണ്ട വെളിച്ചത്തിൽ ചുവന്ന വൈൻ നുകർന്ന് ഞാൻ ക്രിസ്മസ് ഈണത്തിന് കാതോർക്കും (ചെസ്നട്ട് റോസ്റ്റിംഗ് ഇൻ ആൻ ഓപ്പൺ ഫയർ...). അപ്പോൾ ഞാൻ നാടിനെ, വീടിനെ, ബാല്യത്തെ ഓർക്കും. പാതിര കഴിയുമ്പോൾ പോളാർ എക്സ്പ്രസിൽ ഒരു യാത്ര പോകും.

ADVERTISEMENT

അമേരിക്കൻ ഗ്രന്ഥകാരൻ ക്രിസ് വാൻ ആൽബർഗ് കുട്ടികൾക്കായി എഴുതി ചിത്രരചന ചെയ്ത കഥയാണ് 'പോളാർ എക്സ്പ്രസ്' (1985). വമ്പിച്ച ജനപ്രീതിയും വിവിധ മാധ്യമങ്ങളിലെ പ്രകാശനവും വഴി ഇന്ന് ഒരു ക്ലാസിക് ക്രിസ്മസ് കഥയുടെ മാനം കൈവരിച്ചു കഴിഞ്ഞു. ആഖ്യാനം തുടങ്ങുമ്പോൾ, ക്രിസ്മസിന്റെ തലേന്ന് മഞ്ഞു പെയ്യുന്ന രാത്രിയിൽ ഒരു ആൺകുട്ടി സാന്റായുടെ വാഹനത്തിന്റെ മണിശബ്ദം കാത്ത് തന്റെ വീട്ടിലെ മെത്തയിൽ കിടക്കുകയാണ്. പക്ഷേ അവൻ കേൾക്കുന്നത് ഒരു തീവണ്ടിയുടെ സൈറൻ. ജനലിലൂടെ നോക്കുമ്പോൾ വണ്ടിയുടെ ഹെഡ്‌ലൈറ്റ് രാവിനെ പ്രകാശിപ്പിച്ചിരിക്കുന്നു. അവൻ തിടുക്കത്തിൽ കോണിപ്പടിയിറങ്ങി പുറത്തുപോയി. ഉത്തര ധ്രുവത്തിലേക്കു പോകുന്ന ട്രെയിൻ, പോളാർ എക്‌സ്പ്രസ്, മെല്ലെ നിശ്ചലമായി. കപട ഗൗരവത്തോടെ ട്രെയിൻ കണ്ടക്ടർ പറഞ്ഞു - "ഓൾ എബോർഡ്...!"

Photo Credit: Representative image created using AI Image Generator

പാതി മനസ്സോടെ ആ കുട്ടി വാഹനത്തിൽ കയറിപ്പറ്റി. ഒരു സാഹസിക യാത്ര തുടങ്ങുന്നു. പജാമയും നൈറ്റ്ഗൗണും ധരിച്ച മറ്റനേകം കുട്ടികളും അകത്തുണ്ട്. അതിലൊരു പെൺകുട്ടിയുമായി അവൻ കൂട്ടാകുന്നു. വിടുവായനായ മറ്റൊരു കുട്ടി സദാസമയവും അവരുടെ കൂടെയുണ്ട്. ട്രെയിൻ മറ്റൊരിടത്ത് നിർത്തി. ബില്ലി എന്ന് പേരുള്ള ഏകാന്തനായ ഒരു ബാലനെ കയറ്റണം, പക്ഷേ അവൻ കയറാൻ ആദ്യം വിസമ്മതിച്ചു. ട്രെയിൻ ചലിക്കാൻ തുടങ്ങിയപ്പോൾ മനസ്സുമാറി പിന്നാലെ ഓടി. ട്രെയിനിലുള്ള ആൺകുട്ടി എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി. ചക്രങ്ങളുടെ ശബ്ദകോലാഹലത്തോടെ വാഹനം നിന്നു. കണ്ടക്ടർ ആദ്യം കെറുവിച്ചെങ്കിലും കൊച്ചു പയ്യനെ കയറാൻ അനുവദിച്ചു. അവൻ ആരോടും സംസാരിക്കാതെ ഒബ്സർവേഷൻ കാറിൽ ഇരുന്നു. ഉല്ലാസഭരിതരായ കുട്ടികൾ കാരൾ ഗാനങ്ങൾ ആലപിക്കുന്നു. ചുവടു വയ്ക്കുന്ന പരിചാരകർ അതിഥികൾക്ക് മിഠായിയും ഹോട്ട് ചോക്കലേറ്റും നൽകുന്നു. അമേരിക്കയിലെ മിഷിഗണിൽ നിന്നും സഞ്ചാരം തുടങ്ങിയ ആ ട്രെയിൻ കാനഡയും അലാസ്കയും കടന്ന് ഉത്തര ധ്രുവത്തിലേക്കുള്ള പ്രയാണം തുടർന്നു. വഴിയിൽ അനേകം ഗ്രാമങ്ങളും പട്ടണങ്ങളും കടന്നു പോയി. വെൺമഞ്ഞ് വീണുറഞ്ഞ മലമേടുകളിലൂടെ, താഴ്‌വരകൾ പിന്നിട്ട് പൈൻമരക്കാടിനു നടുവിലൂടെ വേഗത തെല്ലും കുറയാതെ പോളാർ എക്സ്പ്രസ് പാഞ്ഞു.

ബ്രിട്ടിഷ് കൊളംബിയയിലെ ബർണബിയിലെ ഒരു പുസ്തകശാലയിൽ ക്രിസ്മസ് ക്ലാസിക്കുകൾ.
ADVERTISEMENT

കണ്ടക്ടറും പെൺകുട്ടിയും ചേർന്ന് ഏകാന്തനായ ബില്ലിക്ക് ഹോട്ട് ചോക്കലേറ്റ് നൽകാൻ ഇറങ്ങി. പെൺകുട്ടിയുടെ ടിക്കറ്റ് പരിശോധിക്കാൻ പുറത്തെടുത്തപ്പോൾ അത് കൈവിട്ട് പറന്നകന്ന് ഒരു വട്ടം കറങ്ങി മറ്റൊരു ജനലിലൂടെ വീണ്ടും ട്രെയിനിൽ കയറി. കയ്യിൽ ടിക്കറ്റ് ഇല്ലെന്നു കണ്ട കണ്ടക്ടർ അവളുടെ കൈ പിടിച്ച് മറ്റൊരു ബോഗിയിലേക്ക് നീങ്ങി. അവളെ പുറത്താക്കുമോ എന്ന് ഭയന്ന ആൺകുട്ടി ടിക്കറ്റ് തേടി തീവണ്ടിയുടെ മുകളിൽ കയറിപ്പറ്റി. മരവിക്കുന്ന തണുപ്പ്. കാറ്റിൽ മഞ്ഞുകണങ്ങൾ പാറുന്നു. ട്രെയിൻ ആടിയുലഞ്ഞ് മുന്നോട്ട്; വീഴാതെ വേച്ചു വേച്ചു നീങ്ങിയ അവൻ ഹോബോ എന്ന പ്രേതരൂപത്തെ കാണുന്നു, എഞ്ചിന്റെ മുകളിൽ എത്താൻ ഹോബോ അവനെ സഹായിക്കുന്നു. അവൻ ഭയന്ന പോലെ ഒന്നുമില്ല. പെൺകുട്ടിയെ എഞ്ചിൻ നിയന്ത്രിക്കാൻ ഏൽപ്പിച്ച് കണ്ടക്ടറും ഫയർമാനും ചേർന്ന് തീവണ്ടിയുടെ ഹെഡ്‌ലൈറ്റ് ശരിയാക്കുന്നു. അവളോടൊപ്പം ചേർന്ന് അവൻ ട്രെയിൻ നിയന്ത്രിക്കുന്ന ജോലി ഏറ്റെടുത്തു. മഞ്ഞുവീണ താഴ്‌വരയിൽ പാളം മുറിച്ചു കടക്കുന്ന ഒരു കൂട്ടം കാരിബു - അവയുടെ മേൽ തട്ടാതിരിക്കാൻ തൽക്ഷണം ട്രെയിൻ നിൽക്കുന്നു. മൃഗങ്ങൾ വഴി മാറിയതിനു ശേഷം വീണ്ടും യാത്ര. എഞ്ചിന്റെ മുന്നിൽ നിൽക്കുന്ന കുട്ടികൾ ഇപ്പോൾ പ്രകൃതിയുടെ വന്യമായ താണ്ഡവം നേരിട്ടറിയുന്നു. ഇരുളിന്റെ, തണുപ്പിന്റെ, കാറ്റിന്റെ സൗന്ദര്യം. അപ്പോൾ അതിവേഗം പായുന്ന തീവണ്ടിയുടെ കോട്ടർ പിൻ ഊരിപ്പോകുന്നു. മഞ്ഞുറഞ്ഞ ഒരു തടാകത്തിനു നടുവിലാണ് വാഹനം.  മഞ്ഞുപാളി പൊട്ടിപ്പിണർന്ന് എല്ലാവരും അഗാധത്തിൽ മറയും മുമ്പ് എഞ്ചിനീയർ ഒരു വിധത്തിൽ പാളം തെറ്റിയ തീവണ്ടി നേരെയാക്കി. കണ്ടക്ടർ കുട്ടികളെ ഒറ്റയ്ക്കിരിക്കുന്ന ബില്ലിയുടെ അടുക്കൽ കൊണ്ടു പോകുന്നു.

വൈകാതെ പോളാർ എക്സ്പ്രസ് ഉത്തരധ്രുവത്തിൽ എത്തിച്ചേർന്നു. "നിങ്ങളിൽ ഒരാൾക്ക് ഇന്ന് സാന്റയുടെ ആദ്യ സമ്മാനം കിട്ടും" - കണ്ടക്ടർ കപട ഗൗരവത്തോടെ അറിയിച്ചു. കുട്ടികൾക്ക് ആനന്ദം. അതിനിടയിൽ ആൺകുട്ടിയുടെ കൈ തട്ടി അവരുടെ ബോഗി ട്രെയിനിൽ നിന്നു വേർപെട്ട് കുന്നിറങ്ങി ഒരു കെട്ടിടത്തിനു മുന്നിൽ വന്നു നിന്നു - സാന്റാ ക്ലോസിന്റെ വർക്ക് ഷോപ്പ്! എൽഫ് കമാൻഡ് സെന്ററും ഗിഫ്റ്റ് സോർട്ടിംഗ് ഫെസിലിറ്റിയും അവർ നടന്നു കാണുന്നു. തന്റെ പേര് എഴുതിയ ഒരു സമ്മാനം ബില്ലി ആഹ്ലാദത്തോടെ കണ്ടെത്തി. മെയ്യനങ്ങി പണിയെടുക്കുന്ന എൽഫുകൾ അതിഥികളായ കുട്ടികളെ പുറത്തേക്ക് ആനയിച്ചു. ഒരു കൂറ്റൻ ക്രിസ്മസ് മരം ഉയർന്നു നിൽക്കുന്ന ചത്വരത്തിൽ അവർ ചെന്നെത്തി. നോർത്ത് പോളിന്റെ നാഥൻ സാന്റാ ക്ലോസിന്റെ വരവിനുള്ള നേരമായി. ആദ്യ സമ്മാനം സ്വീകരിക്കാൻ നമ്മുടെ കഥാനായകനായ ആൺകുട്ടിയെ തിരഞ്ഞെടുത്തു. ക്രിസ്മസ് ഫാദറിന്റെ തേര് തെളിക്കുന്ന റെയിൻ ഡിയറുകളിൽ ഒന്നിന്റെ കടിഞ്ഞാണിൽ നിന്ന് വേർപെട്ട ഒരു മണിയാണ് അവന് സമ്മാനമായി ലഭിച്ചത്. രാവേറെ ചെന്നു. ആനന്ദം പെയ്തിറങ്ങിയ നിമിഷങ്ങൾക്കു ശേഷം കുട്ടികളേയും വഹിച്ച് പോളാർ എക്സ്പ്രസ് മടക്കയാത്ര തുടങ്ങി.

Photo Credit: Representative image created using AI Image Generator

ഇക്കണ്ട ദൂരമത്രയും പിന്നിട്ട് വീടെത്തിയപ്പോൾ കൂട്ടുകാരോട് വിട ചൊല്ലി ആൺകുട്ടി പുറത്തിറങ്ങി. "മെറി ക്രിസ്മസ്!" - കണ്ടക്ടർ പുഞ്ചിരിയോടെ ആശംസ അറിയിച്ചു. ശേഷം തീവണ്ടിയിലേറി യാത്ര തുടർന്നു. തനിക്കു കിട്ടിയ സമ്മാനം മേൽക്കുപ്പായത്തിന്റെ കീശയുടെ തുളയിലുടെ ചോർന്നു പോയെന്നറിഞ്ഞ് ആൺകുട്ടി നിരാശനായി. അവൻ മുറിയിൽ കയറി പുതപ്പിനടിയിൽ നുഴഞ്ഞു കയറി. അപ്പോൾ പുറത്ത് മഞ്ഞ് വീണ്ടും പെയ്തു തുടങ്ങി. രാവിലെ ഉണർന്ന അവൻ നെരിപ്പോടിനു ചാരെയുള്ള ക്രിസ്മസ് മരത്തിനടുത്തേക്ക് ഓടി. അവനെ കാത്ത് സാന്താക്ലോസിന്റെ സമ്മാനവും ഒരു സന്ദേശവുമുണ്ട്. നഷ്ടപ്പെട്ട മണി തിരിച്ചു കിട്ടിയിരിക്കുന്നു. അവന്റെ സഹോദരി സാറയും ആഹ്ലാദത്തോടെ മണിമുഴക്കുന്നു. പക്ഷേ അവരുടെ അച്ഛനും അമ്മയും മണിശബ്ദം കേൾക്കുന്നില്ല; വളർന്നു വലുതായ അവർക്ക് ക്രിസ്മസ് ഫാദറിൽ വിശ്വസമില്ല. വർഷങ്ങൾ കടന്നുപോയി. ആൺകുട്ടി വളർന്ന് യുവാവായി. അവന്റെ ആത്മഗതം - "ഒരിക്കൽ എന്റെ എല്ലാ കുട്ടുകാർക്കും മണിയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞിരുന്നു. പക്ഷേ വർഷങ്ങൾ കടന്നു പോയപ്പോൾ അവർ അത് കേൾക്കാതായി. ഒരു ക്രിസ്മസ് സായാഹ്നത്തിൽ സാറയും അത് കേൾക്കാതായി. പക്ഷേ ഞാൻ ഇപ്പോഴും ആ ശബ്ദം കേൾക്കുന്നു, ആ മണി ഇപ്പോഴും മുഴങ്ങുന്നു, ഹൃദയത്തിൽ വിശ്വസിക്കുന്ന ഏതൊരാൾക്കു വേണ്ടിയും അത് മുഴങ്ങും!"

സാന്റയ്ക്കുള്ള കത്ത് - റൈറ്റിംഗ് കിറ്റ്

2004-ൽ വിഖ്യാത സംവിധായകൻ റോബർട്ട് സെമക്കിസ് ഈ കഥ മോഷൻ ക്യാപ്ചർ സാങ്കേതികതയിലൂടെ ആനിമേഷൻ സിനിമയായി പുറത്തിറക്കി. ടോം ഹാങ്ക്സ് ട്രെയിൻ കണ്ടക്ടർ ഉൾപ്പെടെ ആറ് വേഷങ്ങൾ അവതരിപ്പിച്ചു. വൻചിലവിൽ പുറത്തിറങ്ങിയ ചലച്ചിത്രം വലിയ ലാഭം നേടി. പിന്നീട് പല തവണ പുറത്തിറക്കിയപ്പോഴും പ്രേക്ഷകരെ ആകർഷിച്ചു; ഈ വർഷവുമുണ്ട് റീറിലീസ്. പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്മസ് അകർഷണങ്ങളിൽ ഒന്നായി അക്ഷരമായും ചലച്ചിത്രമായും 'പോളാർ എക്സ്പ്രസ്' ഇന്നും നിലനിൽക്കുന്നു. സിനിമയിൽ മാതൃകയാക്കിയ വിന്റേജ് ലോക്കോമോട്ടീവ് പിന്നീട് വിനോദ സഞ്ചാരികളെ ധാരാളമായി ആകർഷിച്ചു. അമേരിക്കയിലും കാനഡയിലും യൂറോപ്പിലും പോളാർ എക്സ്പ്രസ് ക്രിസ്മസ് റൈഡ് ഉണ്ട്. സംഗീത കച്ചേരിയായും 4-D അനുഭവമായും ആ തീവണ്ടി ഇപ്പോഴും യാത്ര തുടരുന്നു.

ബ്രിട്ടിഷ് കൊളംബിയയിലെ ഒരു സ്കാൻഡിനേവിയൻ സ്റ്റോറിലെ ക്രിസ്മസ് അലങ്കാരം

തന്റെ തന്നെ അനുഭവമാണ് ഗ്രന്ഥകാരന് 'പോളാർ എക്സ്പ്രസ്' എഴുതാൻ പ്രചോദനം. വളർന്നു വലുതാകാൻ എല്ലാ കുട്ടികൾക്കും പ്രിയമാണ്. പക്ഷേ വളർന്നു കഴിയുമ്പോൾ അവർക്ക് സാന്റാ ക്ലോസ് ഉൾപ്പെടെയുള്ള ബാല്യകാല കാൽപനിക ഭാവനയിൽ വിശ്വാസം നഷ്ടമാകുന്നു. സാന്റാ ക്ലോസിനെ ഒരു രൂപകമായി കണ്ട് മുതിർന്നവർക്കും ആ വിശുദ്ധന്റെ മൂല്യങ്ങൾ ഉൾക്കൊള്ളാം. സാന്റാ എന്ന മുത്തശ്ശിക്കഥയിലെ കഥാപാത്രങ്ങളായിരുന്നു അവരെല്ലാം. പക്ഷേ വലുതാകുമ്പോൾ ആ മാന്ത്രിക ലോകത്തിന്റെ പടിവാതിൽ അവർക്കു പിന്നിൽ എന്നന്നേക്കുമായി അടയുന്നു. വളരുന്നതിനു നൽകേണ്ട വിലയാണ് നിഷ്കളങ്കതയുടെ നഷ്ടം. വീണ്ടും ക്രിസ്മസ് വിരുന്നു വരുമ്പോൾ അവരിൽ ചിലർ സ്വന്തം സന്തതികളിലൂടെ ആ മായികലോകത്തിന്റെ അരികുകൾ സ്പർശിക്കാൻ ശ്രമിക്കും. ഇവിടെ വാൻകൂവറിൽ കുഞ്ഞു മകളോടൊപ്പം ക്രിസ്മസ് ഫാദറിന് ഒരു കത്തെഴുതി ഞാൻ കാത്തിരിക്കുകയാണ്. എനിക്കു വേണ്ടി ആ മണി ഇപ്പോഴും മുഴങ്ങുന്നുണ്ട്.

English Summary:

The Polar Express: A Timeless Journey of Christmas Magic