നമുക്ക്, നടന്നു നടന്നു വഴി കണ്ടെത്താൻ പറഞ്ഞ കവിയെ വാഴ്ത്താം. നമ്മൾ നടന്ന് നടന്ന് രാജപാതയായി മാറിയ ഒരാളാണു കടന്നു പോവുന്നത്. ആ വഴിയിലൂടെ മലയാളത്തിന്റെ ഇനിയുമെത്രയോ തലമുറകൾ നടക്കാനിരിക്കുന്നു. അവിടെ ഓരോ തിരിവിലും ആരോ കരുതിവച്ച വിസ്മയം പോലെ ഈ കഥാകാരന്റെ എഴുത്തുപാടുകളും ഈ കഥാകാരൻ കൊളുത്തി വച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമുക്ക്, നടന്നു നടന്നു വഴി കണ്ടെത്താൻ പറഞ്ഞ കവിയെ വാഴ്ത്താം. നമ്മൾ നടന്ന് നടന്ന് രാജപാതയായി മാറിയ ഒരാളാണു കടന്നു പോവുന്നത്. ആ വഴിയിലൂടെ മലയാളത്തിന്റെ ഇനിയുമെത്രയോ തലമുറകൾ നടക്കാനിരിക്കുന്നു. അവിടെ ഓരോ തിരിവിലും ആരോ കരുതിവച്ച വിസ്മയം പോലെ ഈ കഥാകാരന്റെ എഴുത്തുപാടുകളും ഈ കഥാകാരൻ കൊളുത്തി വച്ച വിളക്കുമാടങ്ങളുമുണ്ടാവും. ‘കാല’ത്തിൽ എംടി ചോദിച്ചതു പോലെ കാലത്തോടും ഭാഷയോടും മലയാളി ചോദിച്ചു പോകുന്നു: ‘ഇനി എന്താണ് പ്രാർഥിക്കേണ്ടത്? തരൂ ഒരിക്കൽക്കൂടി എന്നോ?’

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വാരിയത്ത് കുട്ടിരാമമേനോന്റെ എലിക്കഥകൾ കുട്ടിക്കാലത്തു രസിച്ചു വായിച്ചവയാണ്. കിട്ടാൻ കാത്തിരിക്കുമായിരുന്നു. കുറച്ചു കൂടി മുതിർന്നപ്പോൾ കുമരനല്ലൂർ ഹൈസ്‌കൂളിലെ വാസുണ്ണി നമ്പ്യാർ മാഷ് കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ വായിച്ചു പറഞ്ഞുകൊടുത്തു. രാത്രി വീട്ടിൽ കൂട്ടു കിടക്കാൻ വന്നിരുന്ന കുട്ടമ്മാൻ എന്ന കാരണവർ പുരാണകഥകൾ പറഞ്ഞു. ‘അകലെ ഏതോ കാലത്ത്, ഒരന്തിവിളക്കിന്റെ വെളിച്ചത്തിൽ, ആരെങ്കിലും ചിലർ വായിക്കണേയെന്ന പ്രാർഥനയോടെ നോട്ടുപുസ്തകത്തിന്റെ ഏടുകളിൽ കഥ കുത്തിക്കുറിക്കാൻ തുടങ്ങിയതിൽ വാരിയത്ത് കുട്ടിരാമമേനോനും വാസുണ്ണി നമ്പ്യാർ മാസ്റ്ററും കുട്ടമ്മാനുമൊക്കെ കാരണക്കാരാണ്. അവർക്കു നമസ്‌കാരം’. 

ADVERTISEMENT

പ്രാരാബ്ധങ്ങളുടെ കുട്ടിക്കാലത്ത് പുസ്തകങ്ങൾ മാത്രമായിരുന്നു കൂടല്ലൂരിൽ കൂട്ടുകാർ. വായന മാത്രമായിരുന്നു ആഘോഷം.  വല്യേട്ടൻ മാഷാണ്. നന്നായി വായിക്കും. 

കമ്യൂണിസ്റ്റുകാരനായിരുന്ന കെ.പി.മാധവമേനോന്റെ വീട്ടിൽനിന്നു പുസ്തകങ്ങൾ വാങ്ങാൻ അനുജനെയാണു വിടുക. കുമരനല്ലൂരിൽ അക്കിത്തം മനയിലുമുണ്ട് പുസ്തകങ്ങളുടെ വലിയ ശേഖരം. അവിടെ നിന്നാണു വായനയുടെ വേറൊരു ഘട്ടത്തിന്റെ തുടക്കം. ഒൻപതിൽ പഠിക്കുമ്പോൾ സ്‌കോളർഷിപ്പ് 250 രൂപ കിട്ടിയതു വീട്ടിൽ പറഞ്ഞില്ല. പുസ്തകം വാങ്ങി. എട്ടണയുടെയും ഒരു രൂപയുടെയും മറ്റും ഒരുപാടു പുസ്തകങ്ങൾ. വിക്ടോറിയ കോളജിൽ ഡിഗ്രിക്കു സയൻസ് ക്ലാസിലാണു ചേർന്നതെങ്കിലും സാഹിത്യത്തിലായിരുന്നു ഏറെ നേരവും. വിക്ടോറിയ ലൈബ്രറി വലിയ തുണയായി. അവധിക്കു വീട്ടിൽ പോകുമ്പോൾ, വായനയിൽ താൽപര്യമില്ലാത്ത സഹപാഠികളുടെ ലൈബ്രറി ടിക്കറ്റ് വാങ്ങി അതിലും പുസ്തകങ്ങളെടുക്കും.  ബിഎസ്‌സി ഒന്നാം വർഷം ഇംഗ്ലിഷ് പഠിപ്പിക്കാൻ വന്ന പ്രഭാകരൻ നമ്പ്യാർ സാറിനു ഹോസ്റ്റലിലെ വാർഡന്റെ ചുമതലയുമുണ്ടായിരുന്നു. പ്രൈഡ് ആൻഡ് പ്രിജുഡിസ് വായിക്കുന്നതു കണ്ട അദ്ദേഹം മുറിയിലേക്കു വിളിച്ചു. നിർബന്ധമായി വായിച്ചിരിക്കേണ്ട പുസ്തകങ്ങളെക്കുറിച്ചു പറഞ്ഞു. 

മന്ത്രി മുഹമ്മദ് റിയാസ്, ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ എന്നിവർ എംടിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ. ചിത്രം∙മനോരമ
എംടിയെ അവസാനമായി കാണാൻ ‘സിതാര’യിലെത്തിയ ഹരിഹരൻ എംടിയുടെ മകൾ അശ്വതിക്കൊപ്പം. ചിത്രം∙മനോരമ
എം.ടി.വാസുദേവൻ നായർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന നടൻ മോഹൻലാൽ. ചിത്രം. എം.ടി.വിധുരാജ്∙മനോരമ
എംടിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. ചിത്രം∙മനോരമ
എംടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ‘സിതാര’യിലെത്തിയ സംവിധായകൻ ഹരിഹരൻ. ചിത്രം. എം.ടി.വിധുരാജ്∙ മനോരമ
ADVERTISEMENT

കോളജിലും അക്ഷരങ്ങളോടായിരുന്നു കൂട്ട്. അക്ഷരങ്ങൾ തന്നെയായിരുന്നു ഏക ആഡംബരം. ‘ഫാഷനുകൾ, സിനിമ, സമൃദ്ധമായ ഭക്ഷണം ഈ പ്രലോഭനങ്ങളൊക്കെ ആ പ്രായത്തിൽ എനിക്കും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും അത്ര കാര്യമല്ല എന്നു നടിച്ചു. 

എന്റെ ഇരുമ്പുപെട്ടിക്കടിയിൽ, മദ്രാസിൽ  നിന്നുള്ള ജയകേരളത്തിലും കെ.ബാലകൃഷ്ണന്റെ കൗമുദിയിലും അച്ചടിച്ചു വന്ന എന്റെ ചില കഥകളുണ്ട്, ലേഖനങ്ങളുണ്ട്, ആർക്കും കാണിച്ചു കൊടുത്തിട്ടില്ല. നിങ്ങൾക്കു പറ്റാത്ത ചില വിദ്യകൾ എനിക്കറിയാമല്ലോ എന്നു സ്വകാര്യമായി മനസ്സിൽ പറഞ്ഞ് ആശ്വസിച്ചു’. 

English Summary:

The Making of a Writer: A Malayalam Literary Odyssey of M. T. Vasudevan Nair