പത്രപ്രവർത്തനവും നൈതികതയും തമ്മിലെന്തു ബന്ധം എന്ന ചോദ്യം സ്വയം ചോദിച്ചിട്ടുണ്ട് എസ്.ജയചന്ദ്രൻ നായർ എന്ന പത്രാധിപർ.അതിന്റെ ഉത്തരമായിരുന്നു ദീർഘകാലം നീണ്ട അദ്ദേഹത്തിന്റെ കരിയർ, അപ്രതീക്ഷിതമായ രാജിക്കത്തും. എഴുതുന്നതെല്ലാം, പ്രസിദ്ധീകരിക്കുന്നതെല്ലാം സ്വന്തം വിശ്വാസത്തെ ന്യായീകരിക്കുന്നതാണോ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്രപ്രവർത്തനവും നൈതികതയും തമ്മിലെന്തു ബന്ധം എന്ന ചോദ്യം സ്വയം ചോദിച്ചിട്ടുണ്ട് എസ്.ജയചന്ദ്രൻ നായർ എന്ന പത്രാധിപർ.അതിന്റെ ഉത്തരമായിരുന്നു ദീർഘകാലം നീണ്ട അദ്ദേഹത്തിന്റെ കരിയർ, അപ്രതീക്ഷിതമായ രാജിക്കത്തും. എഴുതുന്നതെല്ലാം, പ്രസിദ്ധീകരിക്കുന്നതെല്ലാം സ്വന്തം വിശ്വാസത്തെ ന്യായീകരിക്കുന്നതാണോ എന്ന ചോദ്യത്തിന് അഭിപ്രായ സ്വാതന്ത്ര്യം, ജനങ്ങളുടെ അറിയാനുള്ള അവകാശം എന്നിവയായിരിക്കും മറുപടികൾ. ന്യായീകരണങ്ങൾ. വലിയ പ്രാഗൽഭ്യമില്ലാത്തവർ പറയുന്നത് ഉപജീവനത്തിനു വേണ്ടി എന്നായിരിക്കും. ഇവയ്ക്കപ്പുറമാണ് നൈതികത. അതു പുറത്തെടുക്കാനുള്ള അവസരത്തിനുവേണ്ടിയാണ് എല്ലാ പത്രപ്രവർത്തകരും കാത്തിരിക്കുന്നത്. ജയചന്ദ്രൻ നായരുടെ ജീവിതത്തെ, കരിയറിനെ വ്യത്യസ്തമാക്കുന്നതും ഈ നൈതികത തന്നെയാണ്.  

മലയാളത്തിലെ എഴുത്തുകാരെ മാത്രമല്ല, ലോക സാഹിത്യകാരൻമാരെപ്പോലും വിലയിരുത്താനുള്ള വിവേചനബുദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിന്. സൽമാൻ റുഷ്ദിയെക്കുറിച്ച് എഴുതുമ്പോൾ അതു വ്യക്തമായിരുന്നു.

റുഷ്ദി മഹാനായ എഴുത്തുകാരനല്ലായിരിക്കാം എന്ന് ജയചന്ദ്രൻ നായർ സമ്മതിക്കുന്നു. എന്നാൽ, വർത്തമാന ജീവിത യാഥാർഥ്യങ്ങൾക്ക് പ്രഹേളികയുടെ ഭാവരൂപം പ്രദാനം ചെയ്ത്, അവയെ നോക്കി പരിഹസിക്കുന്നതിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ അവഗണിക്കുന്നത് കാണാതിരിക്കരുതെന്ന് ഓർമിപ്പിക്കുന്നു. പലപ്പോഴും മതവിശ്വാസങ്ങളെ റുഷ്ദി ചോദ്യം ചെയ്യുകയാണെന്നു തോന്നാം. എന്നാൽ, നിർദോഷമായി നോവലിസ്റ്റ് ചിരിക്കുകയാണെന്ന് മനസ്സിലാക്കാൻ കഴിയാത്തതാണ് അദ്ദേഹത്തിനെതിരെ മരണ വാറണ്ടടിക്കാൻ കാരണം. എങ്കിലും അസാമാന്യ ആത്മവിശ്വാസത്തോടെ ഭീഷണിയെ അദ്ദേഹം നേരിട്ടു. അടുത്ത നിമിഷം വെടിയുണ്ട ചീറിവരുമെന്ന അനിശ്ചിതത്വത്തെ നേരിട്ടെതിർത്തു എന്നതാണ് റുഷ്ദിയുടെ പ്രസക്തി എന്നും അടയാളപ്പെടുത്തുന്നു.
മേരി ഗബ്രിയേൽ എഴുതിയ 'ലവ് ആൻഡ് കാപ്പിറ്റൽ' എന്ന ഗ്രന്ഥം മലയാളത്തിനു പരിചയപ്പെടുത്തിയത് ജയചന്ദ്രൻ നായർ ആയിരുന്നു. 'പ്രേമവും മൂലധനവും' എന്ന പേരിൽ ആ പുസ്തകം പിന്നീട് മലയാളത്തിലും പ്രശസ്തമായി.
               
സുദീർഘമായ കരിയറിനിടെ, രണ്ടു സിനിമകളുടെ കഥയിലും നിർമാണത്തിലുമുൾപ്പെടെ പങ്കാളിയായെങ്കിലും സ്വന്തമായി പുസ്തകമെഴുതുന്നതിൽ നിന്ന് മാറി നിന്ന ജയചന്ദ്രൻ നായർ, ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒട്ടേറെ പുസ്തകങ്ങൾ പുറത്തിറക്കി. പുസ്തകങ്ങളെക്കുറിച്ചും തന്റെ പരിചിത വലയത്തിൽപ്പെട്ട പ്രശസ്ത എഴുത്തുകാരെക്കുറിച്ചും നിരന്തരം എഴുതിയ അദ്ദേഹം നോവലുകളും സൃഷ്ടിച്ചു. 'ആത്മഹത്യയിലേക്ക് ഒരു കുറുക്കുവഴി' ആയിരുന്നു ആദ്യ നോവൽ. ആ വാക്കിനറെ അർഥം തേടി രണ്ടാമത്തെ നോവൽ. ഘടനാപരമായ പരീക്ഷണത്താൽ ശ്രദ്ധേയമായിരുന്നു മൂന്നാമത്തെ നോവലായ 'ഒരു നിലവിളി'. ഒരു പത്രപ്രവർത്തകന്റെ ആത്മീയ അന്വേഷണമായിരുന്നു 'പുഴകളും കടലും' എന്ന നോവൽ.

ADVERTISEMENT

പതിവു നോവലുകളിൽ നിന്ന് വേറിട്ടവയാണ് അദ്ദേഹം രചിച്ച പുസ്തകങ്ങളൊക്കെയും. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള അഗാധമായ വിചാരങ്ങളാണ് അവയെ ശ്രദ്ധേയമാക്കിയത്. എല്ലാ വായനക്കാർക്കും ഇഷ്ടപ്പെടുന്നതായിരുന്നില്ല ശൈലിയും പ്രമേയവും. വളരെ കുറിച്ചുപേർ മാത്രമാണ് ആ പുസ്തകങ്ങൾ വായിച്ചത്. വായിച്ചവരിൽ തന്നെ ആരും അവയെ മികച്ച പുസ്തകങ്ങളാക്കി ഉയർത്തിക്കാട്ടിയുമില്ല. ഒരു ശരാശരി നോവലിസ്റ്റ് എന്നതിനപ്പുറം സഞ്ചരിക്കാൻ എന്തുകൊണ്ടോ അദ്ദേഹത്തിന് കഴിയാതെപോയി.

ഓരോ കലാസൃഷ്ടിയും ഒരു കുറ്റസമ്മതമാണെന്നു പറഞ്ഞിട്ടുണ്ട് ആൽബേർ കമ്യൂ. പത്രാധിപർ എന്ന നിലയിൽ ജയചന്ദ്രൻ നായർ പ്രസിദ്ധീകരണം തടഞ്ഞ ഒരേയൊരു കൃതിയായ ശ്യമാമാധവത്തിന്റെ തുടക്കത്തിൽ പ്രഭാവർമ കമ്യുവിനെ ഉദ്ധരിക്കുന്നുണ്ട്.

English Summary:

Beyond the Byline: S. Jayachandran Nair's Literary and Spiritual Journey