ആനന്ദത്തിലേക്ക്, ജീവിതവിജയത്തിലേക്ക് എളുപ്പവഴികളുണ്ടോ? ഉണ്ട്... ഒരു ബുക്ക്. The Courage to be Disliked (അനിഷ്ടം നേരിടാനുള്ള ധൈര്യം) എന്ന് പേരിട്ട, ജാപ്പനീസ് ഭാഷയിൽ എഴുതപ്പെട്ട ഈ ബുക്കിന്റെ സബ് ടൈറ്റിൽ ഇങ്ങനെയാണ്: A single book can change your life (ജീവിതം മാറ്റിമറിക്കാൻ ഒറ്റ ബുക്ക് മതി). ഇച്ചിറോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആനന്ദത്തിലേക്ക്, ജീവിതവിജയത്തിലേക്ക് എളുപ്പവഴികളുണ്ടോ? ഉണ്ട്... ഒരു ബുക്ക്.

The Courage to be Disliked (അനിഷ്ടം നേരിടാനുള്ള ധൈര്യം) എന്ന് പേരിട്ട, ജാപ്പനീസ് ഭാഷയിൽ എഴുതപ്പെട്ട ഈ ബുക്കിന്റെ സബ് ടൈറ്റിൽ ഇങ്ങനെയാണ്: A single book can change your life (ജീവിതം മാറ്റിമറിക്കാൻ ഒറ്റ ബുക്ക് മതി).

ADVERTISEMENT

ഇച്ചിറോ കിഷിമി, ഫ്യുമിതാകെ കോഗ എന്നിവർ ചേർന്നെഴുതിയ പുസ്തകം ഇംഗ്ലിഷിലേക്ക് തർജമ ചെയ്യപ്പെട്ടതോടെ 35 ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞു. ഓസ്ട്രിയൻ മനഃശാസ്ത്ര വിദഗ്ധനായിരുന്ന ആൽഫ്രഡ് ആഡ്‌ലറുടെ സിദ്ധാന്തങ്ങളിലൂന്നിയാണ് ബുക്ക് രചിച്ചിരിക്കുന്നത്. ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡിന്റെ ശിഷ്യനായിരുന്ന ആഡ്‌ലർ പിന്നീട് അദ്ദേഹത്തോട് വിയോജിച്ച് സ്വന്തം വഴികളിൽ നടക്കുകയായിരുന്നു.

ഒരു വ്യക്തിയുടെ ജീവിതം എങ്ങനെയാവണമെന്ന് അയാൾക്ക് തന്നെ തീരുമാനിക്കാമെന്നാണ് ആഡ്‌ലർ സമർഥിക്കുന്നത്. ഒരാളുടെ ഭൂതകാല മുറിവുകൾ, കൃത്യമായ പരിഹാരം ലഭിച്ചില്ലെങ്കിൽ അയാളുടെ ജീവിതത്തെ മുഴുവൻ പിന്തുടരുന്ന ട്രോമയായി മാറുമെന്ന ഫ്രോയ്ഡിയൻ സിദ്ധാന്തം നിരാകരിക്കുകയാണ് ആഡ്‌ലർ. ‘കറേജ് ടു ബീ ഡിസ്‌ലൈക്ക്ഡ്’ മുന്നോട്ട് വയ്ക്കുന്നതും ഇതേ ആശയമാണ്.

ADVERTISEMENT

ജീവിതത്തെക്കുറിച്ച് ഒരുപാട് സന്ദേഹങ്ങളുമായെത്തുന്ന യുവാവും ഒരു തത്വചിന്തകനും തമ്മിലുള്ള സംഭാഷണമെന്ന നിലയിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. ട്രോമ എന്നത് ഒരാൾക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്യാതിരിക്കാനുള്ള കാരണം കണ്ടെത്തലാണെന്ന് തത്വചിന്തകൻ പറഞ്ഞുതുടങ്ങുന്നു. ഭൂതകാല മുറിവുകളും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും മറന്ന് വർത്തമാനകാലത്തിലെ ലക്ഷ്യങ്ങളിൽ മനസ്സ് ഊന്നണം. വ്യക്തിത്വത്തിൽ, കഴിവുകളിൽ ഒക്കെ വിഭിന്നരാണെങ്കിലും എല്ലാ മനുഷ്യരും തുല്യരാണ്. അപകർഷതാബോധം മനുഷ്യസഹജമാണെന്നും അത് വിജയത്തിലേക്ക് നയിക്കുന്നുവെന്നുമുള്ള ആഡ്‌ലേറിയൻ മനഃശാസ്ത്ര പാഠമാണ് തത്വചിന്തകൻ പങ്കുവയ്ക്കുന്നത്.

മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നത് ജീവിതവ്രതമായി കൊണ്ടുനടന്ന് സ്വന്തം സന്തോഷം നഷ്ടപ്പെടുത്തുന്ന പീപ്പിൾ പ്ലീസർമാർക്കുള്ള ഉപദേശവും പുസ്തകത്തിലുണ്ട്. അത്തരമൊരാൾ ജീവിക്കുന്നത് എപ്പോഴും മറ്റുള്ളവർ അയാൾക്കു നിർദേശിക്കുന്ന ജീവിതമായിരിക്കും. അവിടെ സ്വന്തം സ്വപ്നങ്ങൾക്ക് ഇടമില്ലാതെ പോകും. മറ്റുള്ളവരുടെ അനിഷ്ടം ഏറ്റുവാങ്ങുന്ന ഒരാൾ അയാളുടെ ഇഷ്ടങ്ങളുടെ വഴിയേ ജീവിക്കുന്നു എന്നാണർഥം. ഭൂതകാല നോവുകളെയും മറ്റുള്ളവരുടെ വിധിയെഴുത്തുകളെയും അവഗണിച്ച് സ്വന്തം വ്യക്തിത്വത്തെ അംഗീകരിച്ച് ആത്മവിശ്വാസത്തോടെ, സമൂഹത്തിന് കൂടി ഉതകും വിധം ജീവിക്കുന്ന ഒരാൾക്ക് ജീവിതത്തെ നോക്കി ‘ആനന്ദമേ’ എന്ന് പാടാനാകുമത്രെ.

ADVERTISEMENT

ലോകമെമ്പാടും വായിക്കപ്പെടുമ്പോഴും ഈ പുസ്തകം ചില വിമർശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. ട്രോമകളെ നിരാകരിക്കുന്ന സിദ്ധാന്തമാണ് അതിൽ ഒന്നാമത്. അധികാരശ്രേണി നിലനിൽക്കുന്ന ആധുനിക ലോകത്ത് അതിനെ പൂർണമായും നിരാകരിക്കുന്ന ആശയങ്ങളും പുസ്തകത്തിലുണ്ട്. ഇത്തരം വിമർശനങ്ങളുടെ പശ്ചാത്തലത്തിലും ‘കറേജ് ടു ബീ ഡിസ്‌ലൈക്ക്ഡ്’ വായിച്ചു തീർത്ത ഒരാളും നിരാശപ്പെടുന്നില്ല. വായിച്ചു നിർത്തുമ്പോൾ ഒന്നുമാത്രം ഓർക്കുക: ഇനി വേണ്ടത് പ്രവൃത്തിയാണ്. പുസ്തകത്തിൽ പറയുന്നത് പോലെ,

‘മാറ്റം അനിവാര്യമാണെന്ന് 

തോന്നുന്നുവെങ്കിൽ ആദ്യത്തെ ചുവട് നിങ്ങളുടേതാകട്ടെ’

English Summary:

Unlock Happiness and Success: The Power of "The Courage to be Disliked"

Show comments